fbpx
17.6 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

നാളെ. 19-04-24-മുതൽ ഏതാനും ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായി നിരോധിച്ചു

0

കട്ടപ്പന/ 20 ഏക്കർ താലൂക്ക് ആശുപത്രി പൊന്നി കവല റോഡിന്റെ ഗതാഗത നിയന്ത്രണം. വർഷങ്ങളായി ഈറോഡ് ടാറിങ് പൊളിഞ്ഞത് മൂലം കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലായിരുന്നു, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്, നാളെ മുതൽ19. 4.2004. റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും ദിവസത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

മലയോര ഹൈവേ നിർമ്മാണം,കട്ടപ്പന സ്കൂൾ കവലയിൽ, ഗതാഗത,കുരുക്ക് രൂക്ഷം.

0

. കട്ടപ്പന /. കട്ടപ്പനയിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന കട്ടപ്പന സ്കൂൾ കവലയിൽ ഗതാഗത തടസം പതിവാകുന്നു.സ്കൂൾ കവലയിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഒരേ സമയം ഒരു വശത്തേക്ക് മാത്രമാണ് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുക. വൈകുന്നേരങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. 20 ഏക്കർ പാലം വരെയും സ്കൂൾ കവല യിൽ നിന്നും വഴി രണ്ടായി തിരിയുന്നതിനാൽ ആശുപത്രി റോഡിൽ വാട്ടർ അതോറിറ്റി പമ്പ് ഹൗസ് വരെയും നേരേയുള്ള വഴിക്ക് ഐ ടി ഐ ജംഗ്ഷൻവരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.
ബസ്സുകൾ ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെടുന്നു. കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകളും മറ്റു വാഹനങ്ങളും ഗതാഗത കുരുക്കിൽപ്പെടുന്നത് പതിവാണ്. മാസങ്ങളായി കലുങ്ക് നിർമ്മാണം ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ഇത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല, പാലം നിർമ്മാണം -വൈകുന്നത് മൂലം റോഡിന്റെ കുഴികളും മറ്റും വലുതായി വരുന്നതുമാണ് അപകടങ്ങൾക്കും ഗതാഗതത്തിനും, തടസ്സമാകുന്നത്.

കാഞ്ഞിരപ്പള്ളിയിൽ നിയമവിരുദ്ധ ഖനനം, അധികാരികൾ കണ്ണടക്കുന്നു

0

കാഞ്ഞിരപ്പള്ളിയിൽ നിയമവിരുദ്ധ ഖനനം, അധികാരികൾ കണ്ണടക്കുന്നു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മേലേട്ട് തകിടിയിൽ പരിസ്ഥിതി ലോലപ്രദേശമായ വട്ടകപ്പാറ മലക്ക് സമീപമായി മാസങ്ങളായി  വൻതോതിൽ അനധികൃത പാറ ,മണ്ണ് ഖനനം നടക്കുന്നത് ,ഇ നിയമ ലംഘനത്തിന് നേരെ കണ്ണടക്കുന്ന അധികാരികൾ കൂട്ടിക്കൽ പോലെയുള്ള ഒരു മഹാദുരന്തതിന് ഇ നാട് സാക്ഷ്യം വഹിക്കുമ്പോൾ മാത്രമേ കണ്ണ് തുറക്കൂ എങ്കിൽ ഇ നാട് സാക്ഷ്യം വഹിക്കുന്നത് വലിയൊരു ദുരന്തതിൻ്റ തീരാ കണ്ണീരു മായി ആയിരിക്കും ,ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് പരാതി ഉയർന്നപ്പോൾ തുടർ ഖനന പ്രവൃത്തികൾ നിർത്തി വയ്ക്കുവാൻ സ്ഥലം ഉടമകൾക്ക് നിർദേശം ലഭിച്ചിട്ടും ,പ്രാദേശിക രാഷ്ട്രീയ ,ഉദ്യോസ്ഥരുടെ ഒത്താശയോടെ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഇവിടെ ഖനനം തുടർന്നു കൊണ്ടിരിക്കുന്നത് ,ദിവസേന നൂറ് കണക്കിന് ലോഡ് കല്ലും, മണ്ണുമാണ് ഏകദേശം നാല് മാസത്തിലധികമായി ഇവിടെ നിന്ന് കടത്തികൊണ്ട് പോയിരിക്കുന്നത് ,സമാന രീതിയിൽ ചെറിയ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരിക്കുന്ന ലൈസൻസിൻ്റ മറവിൽ നിരവധി അനധികൃത ഖനനങ്ങൾ കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്നുണ്ട് ,ഇലക്ഷാമം രൂക്ഷമായ പ്രദേശത്ത് നീരുവകളും ,                ജലസ്ത്രോതസുകളും നശിക്കുന്ന രീതിയിലാണ് ഇ ഖനനം നടന്നിരിക്കുന്നത്  ഇത്തരം പ്രവൃത്തികളിലൂടെ നാടിനെയും ,പ്രകൃതിയെയും  ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന മാഫിയ ശക്തികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സംഘടിക്കേണ്ടത് കാലത്തിൻ്റ ആവശ്യമാണ്

അയൽവാസിയായ മധ്യവയസ് കയെ.ആക്രമിച്ച യുവാവ് അറസ്റ്റിൽ,

0

തങ്കമണി / IdK.അയൽവാസിയായ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; ഇടുക്കി തങ്കമണി സ്വദേശിയായ യുവാവ് അറസ്റ്റിൽ.

കറുകച്ചാലിൽ അയൽവാസിയായ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് കല്ലിടിക്കിൽ വീട്ടിൽ (നെടുംകുന്നം ചാത്തൻപാറ ഭാഗത്ത് വാടകയ്ക്ക് താമസം) അജോ ജോർജ് (39) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം, ആറുമണിയോടുകൂടി അയൽവാസിയായ മധ്യവയസ്കയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയും, വെട്ടുകയുമായിരുന്നു.

മധ്യവയസ്കയുടെ മകൾ ഇയാളോട് ചോദിക്കാതെ ചക്ക പറിക്കുന്നതിന് തോട്ടി എടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാറും, സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

മദ്യലഹരിയിൽ സഹോദരന്മാർ തമ്മിൽ സംഘർഷം,.പ്രശ്നം പരിഹരിക്കാൻ എത്തിയ, പോലീസിന്,നേരെയും അസഭ്യം.

0

കട്ടപ്പന/ ചപ്പാത്തിൽ മധ്യ ലഹരിയിൽ ആയിരുന്ന സഹോദരന്മാരുടെ വഴക്ക് തീർക്കാൻ എത്തിയ പോലീസിനെ അക്രമിക്കാൻ ചെല്ലുകയും അസഭ്യം പറയുകയും ചെയ്തത്. ഉപ്പുതറ എസ് ഐ സലീം രാജിനെയും ഡ്രൈവർ കെ സി മനു മോനെയും ചപ്പാത്ത് മരുതുംപേട്ട വാതല്ലൂർ രാജീവും രഞ്ജിത്തുമാണ് അക്രമിക്കാൻ ചെന്നത് തിങ്കളാഴ്ച ഉച്ച മുതൽ സഹോദരന്മാരായ രാജീവും രഞ്ജിത്തും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇത് സംഘർഷത്തിൽ എത്തുകയുമായിരുന്നു. അസഭ്യവർഷവും ആരംഭിച്ചതോടെ സമീപവാസികൾ പഞ്ചായത്തംഗത്തെ വിവരം അറിയിച്ചു.
പഞ്ചായത്തംഗം മണിക്കൂറുകൾ പരിശ്രമിച്ചിട്ടും ഇരുവരും സമാധാനത്തിലേക്ക് വന്നില്ല. രാത്രിയിലും ബഹളം തുടർന്നപ്പോൾ പഞ്ചായത്ത് അംഗം ബി ബിനു പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഇരുവരും പോലീസിന് നേരെ തിരിഞ്ഞു. എസ് ഐയെ തടഞ്ഞ് വയ്ക്കുകയും പരിക്കേൽപിക്കുവൻ ശ്രമം നടത്തുകയും ചെയ്തു. എസ് ഐ സലീം രാജിന് കൈക്ക് ചേറിയപരിക്കേറ്റു .ഇതിൽ ഒരാളെ പിടിച്ച് കൊണ്ട് വരാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമം . പോലീസ് ഇരുവർക്കുമെതിരെ 353, 332, 294 B,506 , 34 എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതികൾ ഒളിവിൽ പോയതായി സംശയിക്കുന്നു,

പൊള്ളലേറ്റ് ചികിത്സയിലിരിക്കെ അഞ്ചു വയസ്സുകാരി മരിച്ചു. നടപടികൾ പൂർത്തിയാക്കിയില്ല സംസ്കാരം പോലീസ് തടഞ്ഞു.

0

. ഇടുക്കി / പൊള്ളലേറ്റ് ചികിത്സയിലിരിക്കെ 5 വയസ്സുകാരി മരിച്ചു; മൃതദേഹം സംസ്ക്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്സംഭവം മൂന്നാറിൽ.

മൂന്നാർ;കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് 5 വയസുകാരിയ്ക്ക് പൊള്ളലേറ്റു.സംഭവം ഒരുമാസം മുമ്പ്.കോട്ടയം മെഡിക്കൽ കേളേജിലെ ചികത്സയ്ക്കുശേഷം വീട്ടിൽ കഴിയവെ മരണം. നടപടികൾ പൂർത്തിയാക്കാതെ സംസ്‌കാരം നടത്താൻ നീക്കം.പിന്നാലെ പോലീസ് ഇടപെടൽ.

നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയുടെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങിനെ.ശ്വാസം മുട്ടൽ അനുഭപ്പെട്ടതിനെത്തുടർന്ന് ഉറ്റവർ തിങ്കളാഴ്ച ശ്വേതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ സംസ്കാരത്തിന് നീക്കം ആരംഭിച്ചിരുന്നു. പിന്നാലെ മൂന്നാർ സിഐ ഇടപെട്ട് ചടങ്ങുകൾ തടഞ്ഞു. തുടർന്ന് പോലീസ് സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റി.കുട്ടിക്ക് ഡോക്ട്‌ടർമാർ തുടർചികിത്സ നിർദേശിച്ചിരുന്നു. ചികത്സ ലഭ്യാമാക്കിയോ എന്ന കാര്യത്തിൽ വ്യക്തതവരുത്തുന്നതിനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്.

0



ഇടുക്കി / തിരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്*

*എൻ എസ് എസ് , എൻ സി സി കേഡറ്റുകൾക്കും അവസരം

ഇടുക്കി ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ്‌ പൂർത്തിയായ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം. പുറമെ കേന്ദ്ര പോലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റുകളിൽ നിന്നും, സംസ്ഥാന പോലീസിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ തിരിച്ചറിയൽ കാർഡ് , സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്. സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉചിതമായ വേതനം നൽകുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ് അറിയിച്ചു.

മാങ്കുളം ആനക്കുളത്ത് മദ്യപാ സംഘത്തിന്റെ, അഴിഞ്ഞാട്ടവും ആക്രമണവും പതിവാകുന്നു.

0

ഇടുക്കി. മാങ്കുളത്ത് പട്ടാപ്പകൽ മദ്യപ സംഘത്തിൻറെ അഴിഞ്ഞാട്ടം.

ആനകുളത്തേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സഞ്ചാരികൾക്ക് നേരെ അസഭ്യവർഷവും ആക്രമണവും നടത്തി. പരസ്യമായി മദ്യപിച്ചു കൊണ്ടായിരുന്നു സ്ത്രീകളടക്കമുള്ള സഞ്ചാരികൾക്ക് നേരെ മദ്യപ സംഘത്തിൻറെ അസഭ്യവർഷം. എറണാകുളം ചെറായിയിൽ നിന്ന് എത്തിയ നിതീഷിന്റെയും കുടുംബത്തിന്റെയും പരാതിയിൽ മൂന്നാർ പോലീസ് കേസെടുത്തു.
കഴിഞ്ഞ പതിനാലാം തീയതിയാണ് ചെറായിൽ നിന്നും ആനക്കുളം കാണുവാൻ എത്തിയ സ്ത്രീകളടക്കമുള്ള വിനോദസഞ്ചാരികൾക്ക് നേരെ ചെക്ക്ഡാം ഭാഗത്ത് വെച്ച് മദ്യ പ്രസംഗത്തിന്റെ ആക്രമമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം വിനോദസഞ്ചാരികളുടെ വാഹനത്തിനു നേരെ ജീപ്പിടിപ്പിക്കാൻ ശ്രമിപ്പിച്ചു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ മദ്യപാസംഘം സഞ്ചാരികൾക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. പരസ്യമായി മദ്യപിച്ച് അസഭ്യവർഷം നടത്തി സഞ്ചാരികളെ പോകാൻ അനുവദിക്കാതെ വന്നതോടെ ഇവർ തന്നെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. കല്ലെടുത്ത് എറിയുന്നതും പരസ്യമായി മദ്യപിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം.
നാട്ടുകാർ എത്തി ഇടപെട്ടിട്ടും മദ്യപാസംഘം വിനോദസഞ്ചാരികളെ പോകാൻ അനുവദിച്ചില്ല. തുടർന്ന് കൺട്രോൾ റൂമിൽ വിവരമറിയിച്ച പോലീസ് എത്തിയതിനുശേഷം ആണ് സഞ്ചാരികൾ ഇവിടെ നിന്നും പോയത്. പിന്നീട് മൂന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
എറണാകുളം ചെറായിയിൽ നിന്ന് എത്തിയ നിതീഷിന്റെയും കുടുംബത്തിന്റെയും പരാതിയിൽ മൂന്നാർ പോലീസ് എഫ്ഐആർ ഇട്ട അന്വേഷണം ആരംഭിച്ചു.

കേരളത്തിൽ ബിജെപി ഒരു സീറ്റിൽ പോലും മത്സരിച്ചു വിജയിക്കത്തില്ല, എന്ന്,റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.

0

ഇടുക്കി / ബിജെപി കേരളത്തിൽ മത്സരിച്ച് ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും അതിമോഹം കേരളത്തിൽ വിലപ്പോവില്ല എന്നും കെ രാജൻ ഇടുക്കി മാങ്കുളത്ത് പറഞ്ഞു. ഇടുക്കിയിലെ ഇടതു സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.
രണ്ടക്ക സീറ്റുകൾ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി കേരളത്തിൽ എത്ര ഓടി നടന്നാലും കാര്യമില്ല. കെ.മുരളീധരനിലും പത്മജയിലുമൊക്കെയാണ് അവരുടെ പ്രതീക്ഷ എന്നും കെ രാജൻ പറഞ്ഞു. മാങ്കുളം ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ദേവികുളം എംഎൽഎ അഡ്വ: എ രാജ , സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സലിംകുമാർ, ഉൾപ്പെടെ എൽഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു..