. ഇടുക്കി / പൊള്ളലേറ്റ് ചികിത്സയിലിരിക്കെ 5 വയസ്സുകാരി മരിച്ചു; മൃതദേഹം സംസ്ക്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്സംഭവം മൂന്നാറിൽ.
മൂന്നാർ;കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് 5 വയസുകാരിയ്ക്ക് പൊള്ളലേറ്റു.സംഭവം ഒരുമാസം മുമ്പ്.കോട്ടയം മെഡിക്കൽ കേളേജിലെ ചികത്സയ്ക്കുശേഷം വീട്ടിൽ കഴിയവെ മരണം. നടപടികൾ പൂർത്തിയാക്കാതെ സംസ്‌കാരം നടത്താൻ നീക്കം.പിന്നാലെ പോലീസ് ഇടപെടൽ.
നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയുടെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങിനെ.ശ്വാസം മുട്ടൽ അനുഭപ്പെട്ടതിനെത്തുടർന്ന് ഉറ്റവർ തിങ്കളാഴ്ച ശ്വേതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ സംസ്കാരത്തിന് നീക്കം ആരംഭിച്ചിരുന്നു. പിന്നാലെ മൂന്നാർ സിഐ ഇടപെട്ട് ചടങ്ങുകൾ തടഞ്ഞു. തുടർന്ന് പോലീസ് സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റി.കുട്ടിക്ക് ഡോക്ട്‌ടർമാർ തുടർചികിത്സ നിർദേശിച്ചിരുന്നു. ചികത്സ ലഭ്യാമാക്കിയോ എന്ന കാര്യത്തിൽ വ്യക്തതവരുത്തുന്നതിനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.