കാഞ്ഞിരപ്പള്ളിയിൽ നിയമവിരുദ്ധ ഖനനം, അധികാരികൾ കണ്ണടക്കുന്നു
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മേലേട്ട് തകിടിയിൽ പരിസ്ഥിതി ലോലപ്രദേശമായ വട്ടകപ്പാറ മലക്ക് സമീപമായി മാസങ്ങളായി വൻതോതിൽ അനധികൃത പാറ ,മണ്ണ് ഖനനം നടക്കുന്നത് ,ഇ നിയമ ലംഘനത്തിന് നേരെ കണ്ണടക്കുന്ന അധികാരികൾ കൂട്ടിക്കൽ പോലെയുള്ള ഒരു മഹാദുരന്തതിന് ഇ നാട് സാക്ഷ്യം വഹിക്കുമ്പോൾ മാത്രമേ കണ്ണ് തുറക്കൂ എങ്കിൽ ഇ നാട് സാക്ഷ്യം വഹിക്കുന്നത് വലിയൊരു ദുരന്തതിൻ്റ തീരാ കണ്ണീരു മായി ആയിരിക്കും ,ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് പരാതി ഉയർന്നപ്പോൾ തുടർ ഖനന പ്രവൃത്തികൾ നിർത്തി വയ്ക്കുവാൻ സ്ഥലം ഉടമകൾക്ക് നിർദേശം ലഭിച്ചിട്ടും ,പ്രാദേശിക രാഷ്ട്രീയ ,ഉദ്യോസ്ഥരുടെ ഒത്താശയോടെ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഇവിടെ ഖനനം തുടർന്നു കൊണ്ടിരിക്കുന്നത് ,ദിവസേന നൂറ് കണക്കിന് ലോഡ് കല്ലും, മണ്ണുമാണ് ഏകദേശം നാല് മാസത്തിലധികമായി ഇവിടെ നിന്ന് കടത്തികൊണ്ട് പോയിരിക്കുന്നത് ,സമാന രീതിയിൽ ചെറിയ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരിക്കുന്ന ലൈസൻസിൻ്റ മറവിൽ നിരവധി അനധികൃത ഖനനങ്ങൾ കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്നുണ്ട് ,ഇലക്ഷാമം രൂക്ഷമായ പ്രദേശത്ത് നീരുവകളും , ജലസ്ത്രോതസുകളും നശിക്കുന്ന രീതിയിലാണ് ഇ ഖനനം നടന്നിരിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെ നാടിനെയും ,പ്രകൃതിയെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന മാഫിയ ശക്തികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സംഘടിക്കേണ്ടത് കാലത്തിൻ്റ ആവശ്യമാണ്