fbpx
16.5 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

എസ് എസ് എൽ സ്സി ഫല പ്രഖ്യാപനം  ഇന്ന്  റീസൾട് ഇവിടെ അറിയാം

0

എസ് എസ് എൽ സ്സി ഫല പ്രഖ്യാപനം  ഇന്ന്


തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്. എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 

ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 

ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതുദ്ദേഹം….. ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ…..

0

കൊച്ചി: നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതുദ്ദേഹം കണ്ടെത്തി. പനമ്പള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു..

ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്, കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്….. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയുന്നു…

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവേ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

0

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവേ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

കോട്ടയം: കരൂരിൽ കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു. വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജുവാണ് മരിച്ചത്. കുടക്കച്ചിറ സെൻ്റ് ജോസഫ് എൽ. പി സ്കൂ‌ളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ലിജു. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് അപകടമുണ്ടായത്. പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. രാവിലെ 10:30 യോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഇല വീഴാപ്പൂഞ്ചിറ യ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർഥിനികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

0

ഇല വീഴാപ്പൂഞ്ചിറ യ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർഥിനികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു.  എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണുന്നതിനായി  ഇലവീഴാപൂഞ്ചിറയിൽ എത്തിയതായിരുന്നു ഇവർ.

ഉഷ്ണതാരംഗ സാധ്യത,  സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ ഐ ടി ഐകൾ ക്ക് അവധി

0

ഉഷ്ണതാരംഗ സാധ്യത,  സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ ഐ ടി ഐകൾ ക്ക് അവധി


സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും 30.4.2024 മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു.

ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും.

വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം . ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദേശിച്ചു.

മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

0

മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അനില്‍ കെ.ജി (41) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് (28.04.2024) 11.00 മണിയോടുകൂടി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 500,700 മില്ലി ലിറ്റർ, 1 ലിറ്റർ എന്നിങ്ങനെ വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പോലീസ് പിടികൂടിയത്
കൂടാതെ വില്പനയിലൂടെ ലഭിച്ച പണവും പോലീസ് കണ്ടെടുത്തു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രൻ, എസ്.ഐ മാരായ വിപിൻ കെ.വി, സുരേഷ് കെ.കെ, സി.പി.ഓ മാരായ ബിജി, റഫീക്ക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഇ പി യെ സംരക്ഷിച്ച് സി പി എം.

0

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കി സിപിഎം. ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച നിഷ്കളങ്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ഇ.പിക്ക് നിര്‍ദേശം നല്‍കി.  ദല്ലാള്‍ നന്ദകുമാറിനെ പോലെയുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഇ.പിയെ ഉപദേശിക്കുകയും ചെയ്തു. പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ, സിപിഐയുടെ എതിര്‍പ്പുണ്ടെങ്കിലും ഇ.പി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരും. 

കേരളത്തിൽ ചപ്പാത്തി വന്നിട്ട് ഇന്നേക്ക് 100 വർഷം

0

കേരളത്തിൽ ചപ്പാത്തി വന്നിട്ട് ഇന്നേക്ക് 100 വർഷം

കേരളീയരുടെ ഇഷ്ട ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇപ്പോൾ ചപ്പാത്തി . ഗോതമ്പു പൊടിയിൽ ചുട്ടെടുക്കുന്ന ചപ്പാത്തി ഒരു സമീകൃത ആഹാരമാണ്. കേരളത്തിലേക്ക് ചപ്പാത്തി വന്നിട്ട് ഇന്നേക്ക് നൂറ് വർഷം. വൈക്കം സത്യാഗ്രഹമാണ് ചപ്പാത്തി എന്ന പുത്തൻ പലഹാരത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്. വൈക്കം സത്യാഗ്രഹം നടക്കുന്നതിനിടെ സത്യാഗ്രഹത്തിനു പിന്തുണയുമായി വന്ന സിഖ്‌കാരാണ് ചപ്പാത്തി തയ്യാറാക്കുകയും ഇവിടെയുള്ളവർക്ക് നൽകുകയും   ചെയ്തത്. ഇതോടെ യാണ് കേരളീയർക്ക് ഈ പലഹാരം പ്രിയപ്പെട്ട ഒന്നായ് മാറിയത്. ഉത്തരേന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ആഹാരമാണ് ചപ്പാത്തി. ഇതിനെ “റൊട്ടി ” എന്നും വിളിക്കുന്നു. ഗോതമ്പ് മാവാണ് ചപ്പാത്തി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. (ഗോതമ്പു മാവിൽ ഉപ്പും , വെള്ളവും ചേർത്ത് കഴുകുക, അര മണിക്കൂറിനു ശേഷം പരത്തി ചട്ടി ചൂടാക്കി ചുട്ടെടുക്കാവുന്നതാണ്. )  ‘പരന്ന ഗോതമ്പപ്പം ‘ എന്ന് അർഥമുള്ള ചപ്പാത്തി എന്ന പേർഷ്യൻ വാക്കിൽ നിന്നുമാണ് ചപ്പാത്തി ഉണ്ടായത്.

കൊല്ലത്തും തൃശൂരിനും ഉഷ്ണ തരംഗതിന് സാധ്യത.

0

സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രിയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും.  ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം.

കണ്‍വീനര്‍ സ്ഥാനത്ത് തുടരും; മാറുമോയെന്ന ചോദ്യം അപ്രസക്തം: ഇ.പി

0

ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢപദ്ധതിയെന്ന് ഇ.പി ജയരാജന്‍. തിരഞ്ഞെടുപ്പ് തലേന്ന് ഒരു ബോംബ് പൊട്ടിക്കാന്‍ ആസൂത്രിത പദ്ധതിയിട്ടു. പലരേയും ലക്ഷ്യം വച്ച് അവസാനം തന്നിലേക്കെത്തിയെന്ന് ഇ.പി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ജാവഡേക്കറിനോട് രാഷ്ട്രീയം സംസാരിച്ചില്ല. കേന്ദ്രമന്ത്രി ആയിരുന്ന ആള്‍ വീട്ടിലേക്ക് വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയണോ? സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ താന്‍ പോകുന്നെന്ന് പറഞ്ഞുണ്ടാക്കി. മാധ്യമങ്ങള്‍ തന്നെ ബലിയാടാക്കുന്നു, ഈ വാര്‍ത്തകള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് എല്ലാവര്‍ക്കുമുള്ള സന്ദേശമെന്നും ഇ.പി ജയരാജന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും. സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സിപിഎം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.