കേരളത്തിൽ ചപ്പാത്തി വന്നിട്ട് ഇന്നേക്ക് 100 വർഷം
കേരളീയരുടെ ഇഷ്ട ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇപ്പോൾ ചപ്പാത്തി . ഗോതമ്പു പൊടിയിൽ ചുട്ടെടുക്കുന്ന ചപ്പാത്തി ഒരു സമീകൃത ആഹാരമാണ്. കേരളത്തിലേക്ക് ചപ്പാത്തി വന്നിട്ട് ഇന്നേക്ക് നൂറ് വർഷം. വൈക്കം സത്യാഗ്രഹമാണ് ചപ്പാത്തി എന്ന പുത്തൻ പലഹാരത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്. വൈക്കം സത്യാഗ്രഹം നടക്കുന്നതിനിടെ സത്യാഗ്രഹത്തിനു പിന്തുണയുമായി വന്ന സിഖ്‌കാരാണ് ചപ്പാത്തി തയ്യാറാക്കുകയും ഇവിടെയുള്ളവർക്ക് നൽകുകയും ചെയ്തത്. ഇതോടെ യാണ് കേരളീയർക്ക് ഈ പലഹാരം പ്രിയപ്പെട്ട ഒന്നായ് മാറിയത്. ഉത്തരേന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ആഹാരമാണ് ചപ്പാത്തി. ഇതിനെ “റൊട്ടി ” എന്നും വിളിക്കുന്നു. ഗോതമ്പ് മാവാണ് ചപ്പാത്തി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. (ഗോതമ്പു മാവിൽ ഉപ്പും , വെള്ളവും ചേർത്ത് കഴുകുക, അര മണിക്കൂറിനു ശേഷം പരത്തി ചട്ടി ചൂടാക്കി ചുട്ടെടുക്കാവുന്നതാണ്. ) ‘പരന്ന ഗോതമ്പപ്പം ‘ എന്ന് അർഥമുള്ള ചപ്പാത്തി എന്ന പേർഷ്യൻ വാക്കിൽ നിന്നുമാണ് ചപ്പാത്തി ഉണ്ടായത്.