ഇല വീഴാപ്പൂഞ്ചിറ യ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർഥിനികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു. എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണുന്നതിനായി ഇലവീഴാപൂഞ്ചിറയിൽ എത്തിയതായിരുന്നു ഇവർ.