ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ലിൽ ടിക്കറ്റ് തട്ടിപ്പ് ആരോപണം;

.ഇല്ലിക്കൽ കല്ലിൽ ടിക്കറ്റ് തട്ടിപ്പ് ആരോപണം; ബില്ലിങ് മെഷീൻ തലയിലേന്തി പരിസ്ഥിതി പ്രവർത്തകന്റെ ഒറ്റയാൾ സമരംകോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ പ്രവേശന ടിക്കറ്റ് വിതരണത്തിൽ വൻ സാമ്പത്തിക തിരിമറി നടന്നതായി ആരോപിച്ച് ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണ ശ്രദ്ധേയമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡിടിപിസിയുടെ ബില്ലിങ് മെഷീൻ തലയിലേന്തിയാണ് അദ്ദേഹം ഇന്ന് രാവിലെ ഒറ്റയാൾ സമരം നടത്തിയത്.ഇല്ലിക്കൽ കല്ലിൽ സന്ദർശകർക്കുള്ള പ്രവേശന പാസുകളും മറ്റ് ടിക്കറ്റുകളും ആദ്യം ഡിടിപിസിയുടെ ഔദ്യോഗിക ബില്ലിങ് മെഷീനിലൂടെയായിരുന്നു നൽകിയിരുന്നത്. എന്നാൽ, പിന്നീട് ആ മെഷീൻ മാറ്റി മറ്റൊരു ബില്ലിങ് മെഷീൻ ഉപയോഗിച്ചാണ് ടിക്കറ്റുകൾ വിതരണം ചെയ്തതെന്നും, ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായും ജ്യോതിഷ് കൃഷ്ണ ആരോപിച്ചു.സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നും, സർക്കാരിന് ഉണ്ടായ നഷ്ടം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളരേഖകൾ ചമച്ചവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും മറ്റ് ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച ജ്യോതിഷ് കൃഷ്ണ, അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വ്യത്യസ്ത രീതിയിലുള്ള ഒറ്റയാൾ സമരം സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കി.ഇല്ലിക്കൽ കല്ലിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും പൊതുമുതൽ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.