കൊയിലാണ്ടിയില്‍ മുണ്ടക്കയം സ്വദേശിനിയായ 24 വയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിനിയായ അപർണ (24) ആണ് മരിച്ചത്. അരിക്കുളം വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ വിജിലിന്റെ ഭാര്യയാണ് അപർണ. മുണ്ടക്കയം നിന്നും കല്യാണം കഴിഞ്ഞു കോഴിക്കോട് താമസമായിരുന്നു
ഇന്നലെ (ജൂൺ 20) രാവിലെ 11.20-ഓടെയാണ് സംഭവം. വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനീഷും സോണിയയുമാണ് അപർണയുടെ മാതാപിതാക്കൾ. തൻഷിക, നൈഷിക എന്നിവർ മക്കളാണ്.
