സംസ്ഥാന ബജറ്റ്: കാഞ്ഞിരപ്പള്ളിയിൽ റോഡ് വികസനത്തിന് വൻ തുക;

സംസ്ഥാന ബജറ്റ്: കാഞ്ഞിരപ്പള്ളിയിൽ റോഡ് വികസനത്തിന് വൻ തുക; ബൈപ്പാസുകൾക്കും മുൻഗണനകോട്ടയം: സംസ്ഥാന ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ പരിഗണന. കറുകച്ചാൽ, പൊൻകുന്നം, മണ്ണാറക്കയം ബൈപ്പാസുകൾ ഉൾപ്പെടെയുള്ള പ്രധാന റോഡ് വികസന പദ്ധതികൾക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.പ്രധാന ബൈപ്പാസ് പദ്ധതികൾ: കറുകച്ചാൽ റിംഗ് റോഡ് ബൈപ്പാസ്: ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 65 കോടി രൂപ. പൊൻകുന്നം ബൈപ്പാസ്: 15 കോടി രൂപ. മണ്ണാറക്കയം- പനച്ചേപ്പള്ളി- മലബാർ കവല ബൈപ്പാസ്: 10 കോടി രൂപ. കുന്നുംഭാഗം- ചിറക്കടവ് അമ്പലം ബൈപ്പാസ്: 3 കോടി രൂപ.റോഡ് നവീകരണ പ്രവർത്തനങ്ങൾ:വിവിധ റോഡുകൾ ബി.എം.ബി.സി. (BMBC) നിലവാരത്തിൽ നവീകരിക്കുന്നതിനും പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഇളപ്പുങ്കൽ- ഇടപ്പള്ളി റോഡ്, കൊടുങ്ങൂർ അമ്പലം- ചാമംപതാൽ റോഡ് എന്നിവയുടെ നവീകരണത്തിന് 10 കോടി രൂപയും, തോട്ടക്കാട്- ചേലമറ്റം പടി- കറുകച്ചാൽ- എൻ.എസ്.എസ്. പടി റോഡിനായി പാലം നിർമ്മാണം ഉൾപ്പെടെ 8 കോടി രൂപയും വകയിരുത്തി. കൂടാതെ പഴയിടം ക്രോസ്‌വേ ബ്രിഡ്ജ് പുനർനിർമ്മാണത്തിന് 9 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 15 മൈൽ- ഇളംകുളം റോഡ് (6.5 കോടി), മണ്ണാറക്കയം- പട്ടിമറ്റം റോഡ് (4 കോടി) തുടങ്ങി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കായിക-വിദ്യാഭ്യാസ മേഖലയിൽ:വിദ്യാഭ്യാസ, കായിക മേഖലകൾക്കും ബജറ്റ് ഊന്നൽ നൽകുന്നു. ഇളമ്പള്ളി ഗവ. യു.പി. സ്കൂൾ, താഴത്തുവടകര ഗവ. ഹൈസ്കൂൾ എന്നിവയ്ക്ക് ഓഡിറ്റോറിയം നിർമ്മിക്കാൻ 12 കോടി രൂപയും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിന് 3 കോടി രൂപയും അനുവദിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കും പൊതു കളിക്കളങ്ങൾക്കും കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി 6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും നിർമ്മിക്കാൻ 2 കോടി രൂപയും വകയിരുത്തി.