ഒടുവിൽ ലോകം കാത്തിരുന്ന വാർത്ത എത്തി, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ നാളെ

ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച നാളെ സ്വിസർലൻഡിൽ നടക്കും. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്ക-ഇറാൻ ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തും. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളിൽ പങ്കെടുക്കും. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് ഹോർമുസ് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

ഇറാന്റെ സ്വത്തുക്കൾ എടുത്ത് ഗൾഫ് രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് എടുത്തിരുന്നു. വെടിനിർത്തൽ ലംഘിച്ച് ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും ഇന്ന് മാത്രം 20 ലധികം പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ ആക്രമണം നിർത്താൻ ഇസ്രയേൽ തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡൻ്റ് ട്രംപിനെ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.