വാഗമൺ ആക്രമണം: ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ

വാഗമൺ ആക്രമണം: ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ

ഈരാറ്റുപേട്ട: വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ

ഈരാറ്റുപേട്ട വാർത്തകൾ വാട്സാപ്പിൽ അറിയാം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് കത്ത് നൽകി. ആക്രമണത്തിനിരയായ സാദിഖ് വെളിയത്ത് നൽകിയ പരാതിയോടൊപ്പമാണ് എം.എൽ.എയുടെ കുറിപ്പു കൂടി ചേർത്ത് ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ചത്. നിയമസഭാ സമ്മേളനത്തിനു ശേഷമാണ് എം.എൽ.എ ആഭ്യന്തര മന്ത്രിയെ സന്ദർശിച്ചത്. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.