കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തുടരു’മിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. അതിനിടെ, ‘തുടരും’ സിനിമയിലേതുപോലെ വമ്പൻ ഫൈറ്റ് രംഗങ്ങൾ പുതിയ ചിത്രത്തിലും പ്രതീക്ഷിക്കുന്നുണ്ടെന്ന ഒരു ആരാധകന്റെ കമന്റിന് സംവിധായകൻ തരുൺ മൂർത്തി നൽകിയ മറുപടിയാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം.

