fbpx
21.3 C
New York
Friday, September 20, 2024

Buy now

spot_imgspot_img

ഓൺലൈൻ തട്ടിപ്പിലൂടെ 10,ലക്ഷം,രൂപ കവർന്ന ബീഹാർ,സ്വദേശി പിടിയിൽ,

0

ഇടുക്കി -ഓണ്‍ലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെ യാണ് ബീഹാറിലെത്തി പോലീസ് സംഘം പിടികൂടിയത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനാണ് തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ സെപ്റ്റംബർ മാസം ഫോണിലേക്ക് യോനോ ആപ്പ് വഴി വായ്പ നൽകാമെന്ന് പറഞ്ഞ് ഒരു എസ്എംഎസ് എത്തികയും, ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരാൾ തിരികെ വിളിച്ച് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻകാർഡ്, ഒടിപി നമ്പര്‍ എന്നിവ തന്ത്രത്തില്‍ കൈക്കലാക്കിയ ഇയാള്‍ ഇതുപയോഗിച്ച് ഇന്‍റർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ പാസ് വേർഡ്, അക്കൗണ്ട് എന്നിവ കൈക്കലാക്കുകയും വളരെ തന്ത്രപൂർവം തട്ടിപ്പ് നടത്തുകയും ചെയ്തു.
പണം പിൻവലിച്ച ബെനഫിഷറി അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ പി.കെ. സലിം, അസി.സബ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാർ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് ആന്‍റണി എന്നിവരാണ് ബീഹാറിൽ എത്തി പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ശ്രദ്ധിക്കുക…….അതീവ സുരക്ഷ ആവശ്യമുള്ള ഇടപാടുകള്‍ക്ക് നല്‍കപ്പെടുന്നതാണ് OTP ( One Time Password) നമ്പര്‍. യാതൊരു കാരണവശാലും ഇത് മറ്റൊരാള്‍ക്ക് നല്‍കരുത്. ഉത്തരവാദിത്വപ്പെട്ട ആരും നിങ്ങളോട് ഈ നമ്പര്‍ ചോദിക്കില്ലായെന്നതും ഓര്‍ക്കുക.
ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 9497980900. ഇതോടൊപ്പംതന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചും പരാതികൾ അറിയിക്കാവുന്നതാണ്.

#districtpolicechiefidukki
#idukkipolice,

തിരുവിതാംകൂർ ദേവസ്വം ബോർഡും,,പുതുമന തന്ത്രവിദ്യാലയവും ചേർന്ന് നൽകുന്ന വാദ്യകാലനിധി, പുരസ്കാരം,ഡോ: ബോബിൻ, K. രാജുവിന്.

0

തിരുവിതാംകൂർ ദേവസ്വം ബോർഡും പുതുമന തന്ത്രവിദ്യാലയവും ചേർന്ന് നൽകുന്ന ഈ വർഷത്തെ അതുല്യ കലാമികവിനുള്ള വാദ്യകാലനിധി പുരസ്‌കാരം കട്ടപ്പനക്കാരൻ ഡോ. ബോബിൻ K രാജുവിന്.

നവംബർ 8 തിയതി തിരുവനതപുരം തൈക്കാട് PWD റസ്റ്റ്‌ഹൌസ് വച്ചു നടക്കുന്ന ചടങ്ങിൽ -ദേവസ്വം മിനിസ്റ്റർ K രാധാകൃഷ്ണൻ,സഹകരണ വകുപ്പ് മിനിസ്റ്റർ V N വാസവൻ, ഗതാഗത വകുപ്പ് മിനിസ്റ്റർ adv ആന്റണി രാജു, തിരുവികൂർ ദേവസ്വം പ്രഡിഡന്റ് adv K അനന്തഗോപൻ, പുതുമ തന്ത്ര വിദ്യാലയം തന്ത്രരത്നം പുതുമന മഹേശരൻ നമ്പൂതിരി തുടങ്ങിയവരുടെ മഹനീയ സാനിധ്യത്തിൽ പുരസ്കാരവും പ്രസ്തിപത്രവും കൈമാറും,

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ksu ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാമിന്റെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി

0

കേരളവർമ്മ കോളേജ് ഇലക്ഷൻ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണം. വിവിധ കോളേജുകളും, സ്കൂളുകളും വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി. കെ.എസ്‌.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി
എം.പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കെ.പി.സി.സി അംഗം ജയ്ജി പാലക്കലോടി, കെ.എസ്.യു സംസ്ഥാന സെക്രട്ടറിമാരായ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയി
ജില്ലാ ഭാരവാഹികളായ അർജുൻ പാലാ, അശ്വിൻ സാബു, തോമസുകുട്ടി, അലൻ പറങ്ങോട്ടിൽ, ലിജിൻ സണ്ണി, റിസ്വാൻ, സ്നേഹ, സോണിമോൾ, റിച്ച, അമീൻ, അലൻ പമ്പൂര്, ടെൽവിൻ, ഇർഫാൻ, ഭാഗ്യനാഥ്, അംജദ് തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈദ്യുതാഘാതം,മേറ്റ് മധ്യവയസ്കൻ മരിച്ചു,

0

*ഇടുക്കി കരുണാപുരത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു*

ഇടുക്കി കരുണാപുരത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു. കരുണപുരം തണ്ണിപാറ ഓവേലിൽ ഷാജി ആണ് മരിച്ചത്. ഇയാൾ പാട്ടത്തിന് കൊടുത്തിരുന്ന ഭൂമിയുടെ അതിർത്തിയിൽ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിൽ തട്ടി വീണാണ് അപകടമെന്ന് പ്രാഥമിക നിഗമനം

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysn

മൂന്നാർ കുമളി, സംസ്ഥാനപാതയിൽ ഉടുമ്പിൻ ചോല,മുതൽ ചേരിയാർ,വരെയുള്ള ഭാഗത്ത് രാത്രികാല യാത്ര നിരോധിച്ചു,

0

*മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര നിരോധിച്ചു*

ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) ഇന്ന് (06) മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #T

ഇടുക്കി ജില്ലയിൽ,വ്യാഴാഴ്ച വരെ മഞ്ഞ, അലർട്ട്, മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം.

0

*ജില്ലയിൽ വ്യാഴാഴ്ച വരെ മഞ്ഞ അലേർട്ട്: മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം*

ഇടുക്കി :കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുന്ന വ്യാഴാഴ്ച വരെ (09.11 .23 ) ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ് , റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു . കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ ശാന്തന്‍പാറ ചേരിയാർ മേഖലയിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി . ചേരിയാര്‍ ദളം ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഉരുള്‍പൊട്ടിയത്. പത്തോളം വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പ്രശ്ന ബാധിത മേഖലയിൽ നിന്ന് തോട്ടം തൊഴിലാളികളും അന്യസംസ്ഥാനതൊഴിലാളികളും ഉള്‍പ്പെടെ 25 ഓളം പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും വിലയിരുത്തുന്നതിനും തകരാറിലായ റോഡ് ഗതാഗതം എത്രയും വേഗം പുനസ്ഥാപിയ്ക്കുന്നതിനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട് .

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #

യൂട്യൂബ് റെ,ഹണി ട്രാപ്പിൽ പെടുത്തി, ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമം, നാലുപേർ,പോലീസിന്റെ പിടിയിൽ.

0

*ഇടുക്കി -സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസിലിംഗ് നൽകണമെന്ന്ആവശ്യം :മഞ്ചേരി സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമം :ഇടുക്കി അടിമാലി വട്ടപ്പാറ,ശാന്തൻപാറ, സ്വദേശനി അടക്കം നാല് പേർ പോലീസ് പിടിയിൽ*

മഞ്ചേരി സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ ഇടുക്കി സ്വദേശികൾ അടക്കം നാല് പേർ പോലീസ് പിടിയിൽ.. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്.

യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസിലിംഗ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും, മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ (ആതിര) യെയാണ് കണ്ടതെന്നും യൂട്യൂബർ പരാതിയിൽപ്പറയുന്നു. അൽപ്പം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും യുവതികളെ ചേർത്ത് നിർത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കാതിരിക്കാൻ സംഘം അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തന്‍റെ പക്കൽ പതിനോരായിരം രൂപയേയുള്ളു എന്ന് പറഞ്ഞപ്പോൾ യുവാവിന്‍റെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും , തുടർന്ന് ഇയാളെ കൂത്താട്ടുകുളം സറ്റാൻറിൽ ഇറക്കിവിടുകയുമായിരുന്നു.

പിന്നീട് യൂട്യൂബർ കൂത്താട്ടുകുളം പോലീസ് സേറ്റഷനിൽ പരാതി നൽകി. ഡി.വൈ.എസ്.പി ടി.ബി.വിജയന്‍റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എം.എ.ആനന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു സംഘം. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. സബ് ഇൻസ്പെക്ടർ എം.എ ആനന്ദ്, എ.എസ്.ഐ രാജു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.അഭിലാഷ്, ആർ.രജീഷ്, പി.കെ.മനോജ്, പ്രീജ മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ,യുവാവിനെ രക്ഷപ്പെടുത്തി,

0

കട്ടപ്പന-കാൽവരി മൗണ്ട് താഴെ ഇരുട്ടുകാന ത്താണ്, കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്.. വിവരം അറിഞ്ഞെത്തിയ വെള്ളപ്പാറ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ തേൻ എടുക്കാൻ വനത്തിൽ പോയ ആദിവാസി യുവാക്കളാണ് കാൽവരി മൌണ്ടിന് സമീപമുള്ള ഇരുട്ടു കാനത്തിലെ പാറപ്പുറത്ത് ഒരു യുവാവ് അവശനായിരിക്കുന്നത് കണ്ടത്. ആദിവാസി യുവാക്കൾ അവശനായി യുവാവിനെ സമീപത്തെ ഷെഡ്ഡിൽ എത്തിച്ച് വെള്ളവും ഭക്ഷണം നൽകിയശേഷം വനം വകുപ്പിൽ അറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് ഇടുക്കി ഫോറസ്റ്റ് സന്തോഷ് കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ എത്തിയാണ് യുവാവിനെ രക്ഷിച്ചത് വീട്ടിൽ നിന്നും പിതാവുമായി വഴക്കിട്ട് ഇറങ്ങിയതാണ് യുവാവ്. കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട് കല്ലായി സ്വദേശി ജാബിർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് തിങ്കളാഴ്ച കട്ടപ്പനയിലെത്തിയ ഇയാൾ കാൽവരി മൌണ്ടില്‍ എത്തി, അവിടെ നിന്നും വനത്തിലൂടെ താഴെയിറങ്ങി ഇടുക്കി തടാകത്തിന്റെ അരികിലെത്തി തിരികെ കയറി പോകാൻ വഴിയറിയാതെ വനത്തിൽ കുടുങ്ങുകയും ചെയ്തു.നാലുദിവസം ഭക്ഷണം കഴിക്കാനും ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ യുവാവിനെ ആദിവാസി യുവാക്കൾ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ യുവാവിനെ അഞ്ചുരുളിയിൽ എത്തിച്ച ശേഷം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം കട്ടപ്പനയിലെ വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു യുവാവിനെതിരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല ബന്ധുക്കൾ എത്തിയശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് യുവാവിനെ കൈമാറും. കാട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഘത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ കേശവൻ റിനു എന്നിവരും ആദിവാസി യുവാക്കളും ഉണ്ടായിരുന്നു.

മൂന്നാർ,ദൗത്യത്തിന്റെ പേരിൽ,പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചാൽ എതിർക്കുമെന്ന്,സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി,

0

മൂന്നാര്‍: മൂന്നാര്‍ ദൗത്യസംഘത്തിന്‍റെ നടപടിയില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ സി.പി.എം. ദൗത്യത്തിന്‍റെ പേരില്‍ പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചാല്‍ എതിര്‍ക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. ബാഹ്യശക്തികളുടെയും കപട പരിസ്ഥിതി സംഘടനകളുടെയും നിയന്ത്രണത്തിലാണ് കലക്ടറും സംഘവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. വന്‍കിടക്കാരുമായി ഒത്തുകളിച്ച്‌ പാവപ്പെട്ടവരെയും ചെറുകിട കര്‍ഷകരെയും ദ്രോഹിക്കാനാണ് നീക്കമെങ്കില്‍ അതിശക്തമായ ചെറുത്തു നില്‍പുണ്ടാകും. കോടതി ഉത്തരവുകള്‍ മറയാക്കി നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സംഘം ദുരൂഹ നീക്കങ്ങള്‍ നടത്തുന്നത്. 28 വന്‍കിട കൈയേറ്റക്കാരെ തൊടാന്‍ ജില്ല ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. 17 വന്‍കിട കൈയേറ്റങ്ങള്‍ ആരുടേതാണെന്ന് വ്യക്തമാക്കാനും കലക്ടര്‍ തയാറാകുന്നില്ല. വ്യക്തതയില്ലെന്ന ലിസ്റ്റിലാണ് ഈ വന്‍കിടക്കാരെ ഉള്‍പ്പെടുത്തിയത്. ഈ സ്ഥലങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളായ പി.പി. തങ്കച്ചന്‍റെയും ബാബു കുര്യാക്കോസിന്‍റെയും മറ്റ് ചില യു.ഡി.എഫ് നേതാക്കളുടെയുമാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നപോലെ യു.ഡി.എഫ് കാലത്ത് ഐ.എ.എസിന് ശിപാര്‍ശ ചെയ്യപ്പെട്ടതിന്‍റെ നന്ദി പ്രകടിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. കേരളീയം പരിപാടിയുടെ മാറ്റ് കുറക്കാൻ ദൗത്യസംഘം നേതൃത്വം നടത്തുന്ന ആസൂത്രിത നീക്കങ്ങളാണ് മൂന്നാറില്‍ അരങ്ങേറുന്നത്. കപട പരിസ്ഥിതിവാദികള്‍ക്ക് വേണ്ടിയുള്ള കളമൊരുക്കലാണോ ദൗത്യസംഘം നടത്തുന്നതെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്തും നിവൃത്തിയില്ലാത്തവരെ ദ്രോഹിച്ചും മുന്നോട്ട് പോകാമെന്ന് ഉദ്യോഗസ്ഥ ലോബി കരുതേണ്ട. 60 വര്‍ഷത്തിലധികമായി ജീവിച്ചുവരുന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കാനുള്ള ഏതുനീക്കത്തെയും ചെറുത്തുതോല്‍പിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

ഇടുക്കി,വികസന പാക്കേജ്,പ്രവർത്തനം പുരോഗമിക്കുന്നു,

0



.. കട്ടപ്പന,,ഇടുക്കി വികസന പാക്കേജ് : പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു*

ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 2022-23, 2023-24 വര്‍ഷങ്ങളിലായി 27.2 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് ഭരണാനുമതി ഉത്തരവ് നല്കുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ നിന്നും അനുമതി ലഭിച്ച 195.8751 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തി ഭരണാനുമതി ഉത്തരവ് നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് . 2024-25 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി 90.95 കോടി രൂപയുടെ 10 പദ്ധതികള്‍ അംഗീകാരത്തിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലയുടെ പ്രത്യേക സാമൂഹ്യ സാമ്പത്തിക സുസ്ഥിര വികസനം ലക്ഷ്യമാക്കി 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2022-23 വര്‍ഷം മുതല്‍ പ്രതിവര്‍ഷം 75 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തുന്നു . ജില്ലാതല കമ്മിറ്റി, മോണിറ്ററിങ് കമ്മിറ്റി എന്നിവയുടെ അംഗീകാരത്തോടെ പദ്ധതികള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ സമര്‍പ്പിക്കുകയും, 5 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ജില്ലാ കളക്ടറും, 5 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ലെവല്‍ എംപവെര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശയോടെയുമാണ് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പാണ് ഭരണാനുമതി ഉത്തരവ് നല്‍കുന്നത്. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, വികസനം കായിക വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നു.