fbpx
19.6 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

വീട്ടമ്മയുടെ ജഡം കത്തിക്കഴിഞ്ഞ നിലയിൽ,ഫാം ഹൗസിലെ സിമ്മിംഗ് പൂളിൽ കണ്ടെത്തി,

0

ഇടുക്കി കട്ടപ്പന വാഴവരയിലെ സ്വകാര്യ ഫാമിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി*


കട്ടപ്പന/, നാല് മാസം മുമ്പ് കാനഡയിൽ നിന്നും മടങ്ങിയെത്തിയ ഗൃഹനാഥയെ ഭർതൃസഹോദരന്‍റെ ഫാം ഹൗസിലെ സിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാം (52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വാഴവരയിലെ സ്വകാര്യ ഫാമിൽ സന്ദർശനത്തിനെത്തിയവരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ ഫാം നടത്തിപ്പുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മരിച്ച ജോയ്സിന്‍റെ ഭാര്യ എബ്രഹാം, ഇയാളുടെ അനുജൻ ഷിബുവിന്‍റെ ഭാര്യ എന്നിവരെ തങ്കമണി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തു വരികയാണെന്നും അന്വേഷണം മുന്നോട്ട് നീങ്ങുന്നതായും പൊലീസ് അറിയിച്ചു.

കാനഡയിലായിരുന്ന ജോയ്‌സും ഭർത്താബ് എം.ജെ. എബ്രഹാമും നാല് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് നൽകിയിരുന്നതിനാൽ അനുജനും കുടുംബവും താമസിച്ചിരുന്ന തറവാട്ട് വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്.

ഷിബുവാണ് ഫാം നടത്തിക്കൊണ്ടിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ ജോയ്‌സിനെ സമീപവാസികളിൽ ചിലർ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എന്തോ സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ഉച്ചയ്ക്ക് ഫാമിൽ സന്ദർശനത്തിനെത്തിയവർ സിമ്മിങ് പൂളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.ഈ സമയം ഷിബുവിന്‍റെ ഭാര്യ ഡയാന വീട്ടിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്,

മോട്ടോർ വാഹന വകുപ്പിന്റെ നടപടി, ഹൈക്കോടതി, മരവിപ്പിച്ചു, വാഹനം വിട്ടു നൽകാൻ ഉത്തരവ്.

0

Ekm/ldk.റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ടു നല്‍കണമെന്നും കോടതി പറഞ്ഞു.

തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടികാട്ടിയാണ് എംവിഡി റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച ബസ് എംവിഡി പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ആരോപിച്ച് പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. എഐടിപി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ.മനോജ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം..

അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്ന, സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി.ശബരിമല എ, ഡി,എം.

0

*മീഡിയാ സെന്റർ*
*ശബരിമല സന്നിധാനം*
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്
കേ
30.11.2023

അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി :ശബരിമല എഡിഎം


26 കേസുകളിലായി 1,71,000 രൂപ പിഴയീടാക്കി



തിരക്കുകൂടുന്ന സന്ദർഭങ്ങളിൽഅയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു  ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം  എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക, നിർമാണ തീയതി, വിതരണ തീയതി എന്നിവ രേഖപ്പെടുത്താത്ത ഭക്ഷ്യ ഉത്പന്നങ്ങൾ ,പായ്ക്കറ്റുകൾ എന്നിവ വിൽപ്പന നടത്തുക എന്നീ ക്രമക്കേടുകളാണ് സ്ക്വാഡുകൾ കണ്ടെത്തുന്നത്. ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ 984710 2687,9745602733 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാമെന്നും എഡിഎം പറഞ്ഞു.
ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.കെ പ്രസിൽ, ലീഗൽ മെട്രോളജി ഇൻസ്പക്ടർ ബാബു കെ ജോർജ്, സ്ക്വാഡ് സൂപ്രണ്ട് കെ.സി. സുനിൽ കുമാർ, സ്ക്വാഡ് അംഗങ്ങളായ ഗിരീഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഭസ്മ കുളത്തിൽ സ്നാനം,നടത്തി അയ്യപ്പഭക്തന്മാർ,

0

*മീഡിയാ സെന്റർ*
*ശബരിമല സന്നിധാനം*
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്
കേരള സർക്കാർ



ഭസ്മക്കുളത്തിൽ സ്നാനം നടത്തി അയ്യപ്പ ഭക്തന്മാർ


സന്നിധാനത്തെ ഭസ്മക്കുളത്തിൽ സ്നാനം നടത്തി ഭക്തന്മാർ. ധാരാളം ഭക്തജനങ്ങളാണ്  തൊഴുതു കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും
ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷമാണ്
ഭക്തര്‍ ഇവിടേക്കെത്തുക. സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തില്‍ കുളിച്ചശേഷം
തിരികെ പോയി  നെയ്യഭിഷേകം നടത്തുന്നവര്‍ ഒട്ടേറെയാണ്.

ശബരിമലയില്‍ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്‌നാനത്തിനുശേഷം നേര്‍ച്ച നിര്‍വഹിക്കാനായി പോകുന്നു.
ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്.

മാളികപ്പുറത്തുനിന്നു 100 മീറ്റര്‍ അകലെയാണ് കുളം. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും നടുക്ക് കരിങ്കല്‍ പാകിയതുമാണ് ഭസ്മക്കുളം. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്.
ആറു ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഭസ്മക്കുളത്തിനു സമീപം ഡ്യൂട്ടിക്കുണ്ട്. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, സ്ട്രക്ചർ, ഫ്ലോട്ടിംഗ് പമ്പ് ,ഹോസ് ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവയും ഭസ്മക്കുള്ളത്തിനു സമീപം സജീകരിച്ചിട്ടുണ്ട്.

ബിവറേജസ്ഷോപ്പിലെ ക്യാഷും ബില്ലും, തമ്മിൽ പൊരുത്തക്കേട്, ചോദ്യംചെയ്ത യുവാവിന് നേരെ, ജീവനക്കാരുടെ ഭീഷണി,

0

കട്ടപ്പന/..വണ്ടൻമേട്: നെറ്റിത്തൊഴുവിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പിലെ ക്യാഷും, ബില്ലും, തമ്മിലുള്ള പൊരുത്തക്കേട് ചോദ്യം ചെയ്ത യുവാവിന് നേരെ ജീവനക്കാരന്റെ ഭീക്ഷണിയും,അസഭ്യവർഷം. ഇന്ന് ഉച്ചക്ക് 1:30 ന് ആണ് സംഭവം. MH ബ്രാണ്ടി 3 അരലിറ്റർ വാങ്ങാനാണ് യുവാവ് കൊച്ചറ ബീവറേജ്സ്സിൽ എത്തിയത്. അപ്പോൾ പ്രീമിയം കൗണ്ടറിൽ ബില്ലടിക്കുന്ന ബിജു എന്ന ജീവനക്കാരൻ യുവാവിന്റെ കൈൽ നിന്നും മൂന്ന് MH അരയുടെ കാശായ1710 രൂപാ വാങ്ങുകയും, രണ്ട് അരലിറ്ററിന്റെ ബിൽ നൽകുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവാവിനെ കേട്ടാൽഅറക്കുന്ന ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും ചെയ്തു. അവസാനം മറ്റൊരു ബ്രാണ്ടിന്റെ ബിൽ നൽകുകയും ചെയ്തു.യുവാവ് പണമായി നൽകി. ബീവറേജസ് ജീവനക്കാരൻ കൊടുത്തത് കാർഡ് ഉപയോഗിച്ച് മാറ്റാരോ നടത്തിയ ഇടപാടിന്റെ ബിൽ. സർക്കാർ ജോലിയിൽ ഇരിക്കുന്ന ഈ ജീവനക്കാരൻ കടയിൽ എത്തുന്ന പലആളുകളോടും മോശമായി ആണ് പെരുമാറുന്നത്. സഹപ്രവർത്തർക്കിടയിലും ഇദ്ദേഹത്തെകുറിച് നല്ല അഭിപ്രായം ഇല്ല.ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് യുവാവ് ന്യൂസിനോട് പറഞ്ഞു.

വൈദ്യുതാഘാതം മേറ്റ് ഒരാൾ മരണപ്പെട്ടു,

0

*ഇടുക്കി കട്ടപ്പന, /ചേറ്റുകുഴിയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരണപ്പെട്ടു

കടപ്പന ചേറ്റുകുഴിക്ക് സമീപം വൈദ്യുതാഘാതം ഏറ്റ ഒരാൾ മരണപ്പെട്ടു. ചേറ്റുകുഴി പഴയതോട്ടത്തിൽ സിബിയാണ് (52) മരണപ്പെട്ടത്.

മരത്തിന്റെ ശിഖരം വെട്ടുന്നതിന്റെ ഏണി തെന്നി വൈദ്യുതി ലൈനിൽ വീണാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഉടൻതന്നെ സിബിഐ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. വണ്ടന്മേഡ് ഗ്രാമപഞ്ചായത്ത് മെമ്പർ രാജി സന്തോഷ് കുമാറിന്റെ ബന്ധുവാണ് മരണപ്പെട്ട സിബി.

ചങ്ങാതിക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെ,കുടുംബ സംഗമവും പാലിയേറ്റീവ് ചാരിറ്റബിൾ, സൊസൈറ്റിയുടെ, ഉദ്ഘാടനവും നടത്തി.

0

ഇടുക്കി, തൊടുപുഴ,കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊളളുന്നഒരു വാട്സ് അപ് ഗ്രൂപ്പിൽ നിന്നും ആണ് ചങ്ങാതികൂട്ടം സൗഹ്യദ കൂട്ടായ്മ & പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി. എന്ന കൂട്ടായ്‌മരൂപം കൊണ്ടത്. ഈ കൂട്ടായ്‌മയുടെ ഔദ്യോഗിക ഉദ്ഘാടനവും നാമകരണവും തൊടുപുഴ സിനമൺ County ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഫെഗ്‌മ,ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. B ഷാജഹാൻ കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും പേര് അനാദ്‌ ഛാദനവും തൊടുപുഴ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. G. അജയകുമാർ നിർവ്വഹിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. M.M ഷമീർ വിശിഷ്ടാതിഥി ആയിരുന്നു. നിർധനരായ കിഡ്നി രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ,കുട്ടമ്പുഴ ശ്രീ ബിജു എസ്. മണ്ണൂർ നിർവ്വഹിച്ചു. ശ്രീ. M. M അൻസാരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അജി സേനാപതി , സിനിമ സംവിധായകൻ ശ്രീ PT. ചന്ദ്രൻ ,അസ്റ്റോസിയേറ്റ് ഡയറക്ടർ സിജു പുതിയേടത്ത്, ധന്യ സിനോയി , ജിഷ മോൾ VG, ജോബി തെക്കുമല . Nk ശശിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി,
ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികളെ,ആദരിക്കലും ഇതോടൊപ്പം നടന്നു. 2003,മുതൽ ബ്ലഡ് ഈസ് റെഡ്, (B,I,R,K), യുടെ, സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്, കൂടാതെ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വാർഡൻ, കൂടിയാണ്, M. M. അൻസാരി. അദ്ദേഹം നല്ലൊരു മൊട്ടിവേറ്ററും . ഈ സൊസൈറ്റിയുടെ പ്രസിഡണ്ട് ആണ്, കേരളത്തിൽ എവിടെ യും ആർക്ക് ഏത് ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ളവർക്കും രക്തം നൽകാൻ ഉള്ള ആളെ ആവശ്യം ഉണ്ടായാൽ ഏത് സമയത്തും ലഭിക്കുന്നതാണ്. രക്ത ദാനം മഹാദാനം എന്ന് ആണല്ലോ. ആർക്കും രക്തം കിട്ടാതെ ഒരു രോഗിയും മരണപെടാൻ പാടില്ല.അതുപോലെ ഈ ഗ്രൂപ്പിൽ വിവിധ രീതിയിൽ ഉള്ള ചാരിറ്റി പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. നിർധനരായ കിഡ്നി രോഗികൾ ക്ക് ഡയാലിസിസ് കിറ്റ്കൾ നൽകും.കലാകാരൻമാരെ പ്രോത്സാഹനം നിർധനരായ കുടുംബങ്ങളെ സഹായിക്കുക. മുതലായവയാണ് ഈ സംഘടനയുടെ ഉദ്ദേശം.

ബ്ലഡ്‌ ആവശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക. M. M. അൻസാരി.. (ചങ്ങാതിക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെ) പ്രസിഡണ്ട്. 9 5 6 22 2 6 7 9 7. ഇടുക്കി തൊടുപുഴ,

മദ്യ കച്ചവട രാജാവ് വീണ്ടും പിടിയിൽ, മാഹിയിൽ നിന്നും ഹൈറേഞ്ചിലോട്ട്, മദ്യം,കടത്തുന്നതിന് ഇടയിലാണ് പിടിയിലായത്.

0

മദ്യ കച്ചവട രാജാവ് വീണ്ടും പിടിയിൽ


കട്ടപ്പന/.ഹൈറേഞ്ചിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ടു പേർ പോലീസ് പിടിയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്തി അതിസാഹസികമായി ആണ് പ്രതികളായ രാജേഷ് മേനോൻ തേക്കില കാട്ടിൽ, തൊപ്പിപ്പാള കാഞ്ചിയാർ, നന്ദുവിജയൻ പുത്തൻവീട്ടിൽ, ഇടുക്കി കോളനി,എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ തങ്കമണി പോലീസും, ഇടുക്കി ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും ചേർന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 60 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം കടത്താൻ ഉപയോഗിച്ച KL-31 M 5796 ആൾട്ടോ കാറും ഉൾപ്പെടെ പിടികൂടിയത് പിടിയിലായ രാജേഷിനെ കഴിഞ്ഞ ജൂൺ മാസത്തിൽ മാഹിയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 35 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കടത്താൻ ഉപയോഗിച്ച നാനോ കാർ സഹിതം കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, കട്ടപ്പന പോലീസും ചേർന്ന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു ജാമ്യത്തിൽ ഇറങ്ങിയ രാജേഷ് ഓഗസ്റ്റ് മാസത്തിൽ 120 ഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസിന്റെ പിടിയിലും ആയിരുന്നു അതിനുശേഷം ആണ് വീണ്ടും ഇയാൾ മദ്യം കടത്താൻ തുടങ്ങിയത് ഇതിൽനിന്ന് ലഭിക്കുന്ന അമിത ലാഭമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചത് ഇടുക്കി ജില്ലാ പോലീസ് മേധാവി T. K വിഷ്ണു പ്രദീപ് IPS ന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോൻ, തങ്കമണി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചാർലി തോമസ്, എ എസ് ഐ മാരായ സ്മിത കെ ബി, എൽദോസ്, DVR CPO അൻസാർ, ഇടുക്കി ജില്ലാ ഡാൻ സാഫ് ടീം അംഗങ്ങളായ SCPO മാരായ സിയാദ്, സതീഷ് ഡി, മഹേഷ് ഈഡൻ കെ, CPO മാരായ നദീർ മുഹമ്മദ്, അനുപ് എം.പി, ടോം സ്കറിയ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘ അംഗങ്ങളായ SI സജിമോൻ ജോസഫ്, SCPO സിനോജ് പി ജെ, CPO മാരായ ശ്രീകുമാർ ശശിധരൻ, വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ പറഞ്ഞു.

നോട്ട് ഇരിട്ടിപ്പ് മുഖ്യപ്രതി പിടിയിൽ,

0

*നോട്ടിരട്ടിപ്പ് :ഇടുക്കി വണ്ടിപ്പെരിയാറ്റിൽ ചെന്നൈ വടപളനി സ്വദേശിയായ മുഖ്യ പ്രതി പിടിയിൽ*

ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ അന്തർ സംസ്ഥാന കള്ളനോട്ട് സംഘം പിടിയിലായ സംഭവത്തിൽ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കള്ളനോട്ട് നിര്‍മിച്ച പ്രസ് ഉടമ ചെന്നൈ വടപളനി സ്വദേശി കാര്‍ത്തികേയന്‍ രാമദാസി (41) നെയാണ് വണ്ടിപെരിയാര്‍ പൊലീസ് തമിഴ്‌നാട് പൊലീസില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത് .

നോട്ടിരട്ടിപ്പെന്ന പേരിൽ കള്ളനോട്ട് വിതരണം ചെയ്‌ത സംഘമാണ് വണ്ടിപ്പെരിയാറ്റിൽ നിന്നും അഞ്ച് മാസം മുമ്പ് പിടിയിലായത്. അണക്കര പാമ്പുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സിജു ഫിലിപ്പ്, ഡൈമുക്ക് സ്വദേശി സബിന്‍ ജേക്കബ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചശേഷം സബിന്‍ 3,000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നു. പമ്പ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സബിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 44 കള്ളനോട്ടുകള്‍ കണ്ടെത്തി.

ചെന്നൈയില്‍നിന്ന് 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്ന് സബിന്‍ മൊഴി നല്‍കി. രാജേഷ് മുഖേനയാണ് സബിന്‍ തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തികേയന്‍ രാമദാസിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കള്ളനോട്ട് ഇടപാട് നടത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതിനാല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #

ആൾതാമസം ഇല്ലാത്ത വീട്ടിൽ മോഷണം പ്രതി,7 മാസത്തിനു ശേഷം, പിടിയിൽ,

0

കട്ടപ്പന, ഉപ്പുതറയിൽ ആൾതാമസം ഇല്ലാത്ത വീട് കുത്തി തുറന്ന്, മോട്ടറും പാചകവാതക സിലിണ്ടറും വീട്ടുപകരണങ്ങളും മോഷ്ടിച്ചയാളെ പോലീസ് പിടികൂടി, ചിന്നാർ നാലാംമൈൽ പുളിക്കൽ യൂസഫ (52 )ആണ് അറസ്റ്റിലായത് കൈതപ്പ വീട്ടിൽ നിന്നും കഴിഞ്ഞ മാർച്ച് 15ന് ഏപ്രിൽ പത്തനം ഇടയിൽ പല ദിവസങ്ങളായി ഇയാൾ മോഷണം, നടത്തിയത് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, മേഖലകളിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെ നടന്ന മോഷണങ്ങൾ ഇയാൾ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് മോഷ്ടിച്ച് വിറ്റ സാധനങ്ങൾ പോലീസ് കണ്ടെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, ഉപ്പുതറ പോലീസ് ആണ് പ്രതി അറസ്റ്റ് ചെയ്തത്,