fbpx
26.6 C
New York
Thursday, July 25, 2024

Buy now

spot_imgspot_img

മദ്യ കച്ചവട രാജാവ് വീണ്ടും പിടിയിൽ, മാഹിയിൽ നിന്നും ഹൈറേഞ്ചിലോട്ട്, മദ്യം,കടത്തുന്നതിന് ഇടയിലാണ് പിടിയിലായത്.

മദ്യ കച്ചവട രാജാവ് വീണ്ടും പിടിയിൽ


കട്ടപ്പന/.ഹൈറേഞ്ചിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ടു പേർ പോലീസ് പിടിയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്തി അതിസാഹസികമായി ആണ് പ്രതികളായ രാജേഷ് മേനോൻ തേക്കില കാട്ടിൽ, തൊപ്പിപ്പാള കാഞ്ചിയാർ, നന്ദുവിജയൻ പുത്തൻവീട്ടിൽ, ഇടുക്കി കോളനി,എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ തങ്കമണി പോലീസും, ഇടുക്കി ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും ചേർന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 60 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം കടത്താൻ ഉപയോഗിച്ച KL-31 M 5796 ആൾട്ടോ കാറും ഉൾപ്പെടെ പിടികൂടിയത് പിടിയിലായ രാജേഷിനെ കഴിഞ്ഞ ജൂൺ മാസത്തിൽ മാഹിയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 35 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കടത്താൻ ഉപയോഗിച്ച നാനോ കാർ സഹിതം കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, കട്ടപ്പന പോലീസും ചേർന്ന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു ജാമ്യത്തിൽ ഇറങ്ങിയ രാജേഷ് ഓഗസ്റ്റ് മാസത്തിൽ 120 ഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസിന്റെ പിടിയിലും ആയിരുന്നു അതിനുശേഷം ആണ് വീണ്ടും ഇയാൾ മദ്യം കടത്താൻ തുടങ്ങിയത് ഇതിൽനിന്ന് ലഭിക്കുന്ന അമിത ലാഭമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചത് ഇടുക്കി ജില്ലാ പോലീസ് മേധാവി T. K വിഷ്ണു പ്രദീപ് IPS ന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോൻ, തങ്കമണി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചാർലി തോമസ്, എ എസ് ഐ മാരായ സ്മിത കെ ബി, എൽദോസ്, DVR CPO അൻസാർ, ഇടുക്കി ജില്ലാ ഡാൻ സാഫ് ടീം അംഗങ്ങളായ SCPO മാരായ സിയാദ്, സതീഷ് ഡി, മഹേഷ് ഈഡൻ കെ, CPO മാരായ നദീർ മുഹമ്മദ്, അനുപ് എം.പി, ടോം സ്കറിയ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘ അംഗങ്ങളായ SI സജിമോൻ ജോസഫ്, SCPO സിനോജ് പി ജെ, CPO മാരായ ശ്രീകുമാർ ശശിധരൻ, വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ പറഞ്ഞു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles