fbpx
23.8 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

വണ്ടിപ്പെരിയാർ,കേസിൽ, ആറു വയസ്സുകാരിയുടെ മരണം, കൊലപാതകം. തന്നെ എന്ന് പോക്സോ കോടതി, തെളിവ് ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റി,

0

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും മുമ്പേ ശ്രദ്ധയിൽപെട്ടിട്ടും പോലീസ് ഉന്നതർ അവഗണിച്ചതാണെന്ന് വ്യക്തമാകുന്നു. ശാസ്ത്രീയ പരിശോധനകൾ യഥാസമയം നടത്തിയില്ല എന്നതടക്കം വ്യക്തമാക്കുന്ന റിപ്പോർട്ട് മുല്ലപ്പെരിയാർ ഡിവൈഎസ്പിയാണ് ഇടുക്കി എസ്പിക്കും ഡിജിപിക്കും നൽകിയത്. മുല്ലപ്പെരിയാറിലേക്ക് നിയോഗിക്കപ്പെട്ട സിഐ അടക്കം അഞ്ചു പോലീസുകാർ വണ്ടിപ്പെരിയാർ പോക്സോ കേസിൻ്റെ അന്വേഷണത്തിനെന്ന പേരിൽ സ്റ്റേഷനിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണെന്നും ഇത് ശരിയായ കീഴ്‌വഴക്കം അല്ലെന്നും ചൂണ്ടിക്കാട്ടി ഈ വർഷം ഫെബ്രുവരിയിൽ അയച്ച റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങളുള്ളത്. വിവരങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.

വണ്ടിപ്പെരിയാറിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം ശാസ്ത്രിയ തെളിവുകളുടെ അഭാവം ആണ്. കൊല നടന്നതിൻ്റെ അടുത്ത ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ചത്, വിരലടയാളം പോലെ നിർണായക തെളിവുകൾ ശേഖരിച്ചില്ല തുടങ്ങിയ വീഴ്ചകൾ വിധിപകർപ്പിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇതേ വീഴ്ചകൾ പത്തുമാസം മുമ്പ് പോലീസ് ഉന്നതർക്ക് മുല്ലപ്പെരിയാർ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരുന്നു. ഈ കേസിൽ സയൻ്റിഫിക് അസിസ്റ്റൻ്റ് ഉൾപ്പെടെയുള്ളവരുടെ സേവനം കേസ് റജിസ്റ്റർ ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് ഡിവൈഎസ്പി ചൂണ്ടിക്കാട്ടിയത്. “ഈ കേസിൽ കുറ്റകൃത്യം കണ്ട സാക്ഷികളുടെ മൊഴികളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന് അറിയുന്നു. അങ്ങനെയൊരു കേസിൽ ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പോലീസുകാരുടെ ജോലി എന്താണ്?” കേസിൻ്റെ പേര് പറഞ്ഞ് മറ്റ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന അന്വേഷണ സംഘത്തിൻ്റെ വീഴ്ചകൾ കൃത്യമായി ചൂണ്ടിക്കാട്ടി അയച്ച റിപ്പോർട്ടിൽ ഡിവൈഎസ്പി ചോദിക്കുന്നു.

“പോക്‌സോ കേസ് ഉണ്ടാകുമ്പോൾ വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടി.ഡി.സുനിൽ കുമാർ, കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം മുല്ലപ്പെരിയാറിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു. പ്രമോഷൻ അടുത്തിരിക്കെ പ്രധാന ജോലികളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ഉദ്ദേശ്യം. മുല്ലപ്പെരിയാറിൽ എത്തിയ ശേഷം നേരത്തെ അന്വേഷിച്ച പോക്സോ കേസിൽ പ്രോസിക്യൂട്ടറെ സഹായിക്കാനെന്ന പേരിൽ സ്റ്റേഷൻ ജോലിയിൽ നിന്ന് പൂർണ ഇളവ് വാങ്ങി. പ്രോസിക്യൂട്ടറെ സ്വാധീനിച്ച് എസ്പിക്ക് കത്തുനൽകിയാണ് ഇത് സാധിച്ചത്. നൈറ്റ് ഡ്യൂട്ടി, മകരവിളക്ക് ഡ്യൂട്ടി പോലെ എല്ലാത്തിൽ നിന്നും മാസങ്ങളോളം ഇങ്ങനെ ഒഴിവായി. എന്നാൽ പ്രോസിക്യൂട്ടർ അവധിയായിരുന്ന മാസങ്ങളിൽ പോലും സിഐ അടക്കം അഞ്ച് പോലീസുകാരും സ്റ്റേഷൻ ജോലിയിലേക്ക് തിരികെയെത്തിയില്ല. ഞായറാഴ്ചകളിൽ പോലും പ്രോസിക്യൂട്ടറുടെ ഓഫീസിൽ ജോലി ചെയ്തതായാണ് ഉദ്യോഗസ്ഥർ സ്വയം വീക്കിലി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഒറ്റ കേസിലേക്കായി ഉദ്യോഗസ്ഥരെ ഇങ്ങനെ പൂർണമായി മാറ്റിനിർത്തുന്ന സാഹചര്യം പോലീസിൽ ഒരിടത്തുമില്ല. ഇത് കീഴ്‌വഴക്കമായാൽ സംസ്ഥാനത്തെ പല സ്റ്റേഷനുകളും സ്തംഭിക്കും.” ഇങ്ങനെ വിശദമായി തന്നെ സാഹചര്യം ഡിവൈഎസ്പി അന്ന് മേലുദ്യോസ്ഥരെ ധരിപ്പിച്ചിരുന്നു. ആരും നടപടിയെടുത്തില്ല. എന്നാൽ ഇങ്ങനെയെല്ലാം മാസങ്ങളോളം അഞ്ച് പോലീസ് ഉദ്യോഗസ്ഥർ മറ്റൊരു ജോലിയും ചെയ്യാതെ മുഴുവൻ സമയവും ചിലവിട്ട് നടത്തിയ അന്വേഷണമാണ് ഇപ്പോൾ സംസ്ഥാന പോലീസിനും സർക്കാരിനും തലവേദനയായിരിക്കുന്നത്.

ശാസ്ത്രീയ തെളിവുകൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് വീണ്ടെടുക്കാൻ കഴിയുന്നതല്ല എന്നിരിക്കെ പ്രാരംഭഘട്ടത്തിൽ അന്വേഷണ സംഘം വരുത്തിയ വീഴ്ചകൾക്ക് വലിയ വില തന്നെ കൊടുക്കേണ്ടിവരും. പ്രത്യേകിച്ച് വിരലടയാളം പോലെയുള്ള നിർണായക തെളിവുകൾ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ. അവ ശേഖരിക്കാത്തത് എന്തെന്ന് വിസ്താരത്തിനിടെ ചോദിച്ചപ്പോൾ, അതുകൊണ്ട് വലിയ കാര്യമില്ലെന്നും കിട്ടാൻ സാധ്യതയില്ലെന്നും വിരലടയാള വിദഗ്ധൻ പറഞ്ഞുവെന്ന്, ഒഴിഞ്ഞുമാറുന്ന തരത്തിലുള്ള മറുപടിയാണ് സിഐ നൽകിയതെന്ന് വിധിയിൽ കോടതി കൃത്യമായി എടുത്തു പറയുന്നു. ഇതടക്കം കാര്യങ്ങൾ പരിഗണിച്ചാൽ അപ്പീലുമായി പോയാലും മേൽക്കോടതികൾക്കും മറ്റൊന്നും ചെയ്യാനുണ്ടാകില്ല എന്ന് മനസിലാക്കാം. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ റിപ്പോർട്ട് അവഗണിച്ച പോലീസ് ഉന്നതർക്കും ഈ വീഴ്ചയിൽ വ്യക്തമായ പങ്കുണ്ടെന്നും കൂടിയാണ് ഇതോടെ തെളിയുന്നത്.

കട്ടപ്പനയിൽ 2610, പായ്ക്കറ്റ് പാൻ ഉൽപ്പന്നങ്ങൾ പിടികൂടി: ഒരാൾ അറസ്റ്റിൽ,

0

ഇടുക്കി കട്ടപ്പന,/വിൽപ്പനയ്ക്കായി എത്തിച്ച 2610, പായ്ക്കറ്റ് നിരോധ പുകയില ഉൽപ്പന്നങ്ങളുമായി കട്ടപ്പന സ്വദേശിയെ അറസ്റ്റ് ചെയ്തു, കട്ടപ്പന പിണർവിളയിൽ യൂസഫ് ഹമീദ് ആണ് പിടിയിലായത്, മാർക്കറ്റിലെ കടയിൽ വിൽക്കാനായി കൊണ്ടുവരുന്നതിനിടെ പള്ളിക്കാവലയിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്, 13,650 രൂപ വില വരുന്ന പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, കട്ടപ്പന പോലീസും ഡാൻസ് സ്റ്റാഫ് ടീമും, ചേർന്നായിരുന്നു പരിശോധന,

ആറു വയസ്സുകാരിയുടെ,മരണംകൊലപാതകംതന്നെ. എന്ന്,കോടതി,അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര, ആരോപണങ്ങൾ.

0

കുമളി.വണ്ടിപ്പെരിയാര്‍ കേസിലെ വിധി പകര്‍പ്പില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതി ഉന്നയിച്ചത്. ആറു വയസ്സുകാരിയുടേത് കൊലപാതകം. തന്നെ എന്ന് ശരിവച്ച കോടതി,അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വ്യക്തമാക്കി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദര്‍ശിച്ചത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനും, ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥരും പരാജയപ്പെട്ടെന്നും കോടതി വിധി പകര്‍പ്പില്‍ പറയുന്നു.

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മാക്സിലോഫേഷ്യൽ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു*

0



കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മാക്സിലോഫേഷ്യൽ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്രോഗ്നാറ്റിസം, റിട്രോഗ്നാറ്റിസം, നീളമുള്ള മുഖം, മുഖത്തെ അസമമിതി തുടങ്ങിയ എല്ലാത്തരം മുഖ വൈകല്യങ്ങൾക്കും മുഖത്തെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ, ക്രാനിയോ ഫേഷ്യൽ ട്രോമയെ തുടർന്നുള്ള ക്രാനിയോ ഫേഷ്യൽ സർജറികൾ, ടെമ്പോറോമാൻഡിബുലാർ ജോയിന്റ് ശസ്ത്രക്രിയ,
ഓറോ-ഫേഷ്യൽ മേഖലയിലെ സിസ്റ്റുകൾക്കും ട്യൂമറുകൾക്കുമുള്ള സർജിക്കൽ ഓങ്കോളജി, ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയ, ആൻട്രൽ സർജറികൾ, മൈക്രോ ഓറൽ ശസ്ത്രക്രിയ, പ്രീപ്രോസ്തെറ്റിക് സർജറി, ഫുൾ മൗത്ത് റീഹാബ്, സ്‌മൈൽ ഡിസൈനിംഗ്, സ്‌മൈൽ കറക്ഷൻ, അലൈനർ, പല്ലിൽ കമ്പി ഇടുന്ന ചികിത്സ, കൃതിമ മുഖ ഭാഗങ്ങൾ (കണ്ണ്, മൂക്ക്, ചെവി, ചുണ്ട്), മുറിച്ചുണ്ട്, മുറിയണ്ണാക്ക്, ടീത്ത് വൈറ്ററിംഗ്‌, പല്ലുകൾ നീക്കം ചെയ്യൽ, ഒപ്പം മറ്റ് ദന്തരോഗ ചികിത്സകളുംഈ വിഭാഗത്തിൽ ലഭ്യമാകും.

ഡിസംബർ 15, 16 വരെ മുൻ‌കൂർ ബുക്ക് ചെയ്യുന്നവർക്ക് മാക്സിലോഫേഷ്യൽ സർജറി വിഭാഗം ഡോക്ടറെ സൗജന്യമായി കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8547015700

വണ്ടിപ്പെരിയാറിൽ,ആറ് വയസ്സുകാരിയെ പീഡിപ്പിച്ച്, കൊലപ്പെടുത്തി, കെട്ടിത്തൂക്കിയ, പ്രതിയെ വെറുതെ വിട്ടു,

0

. കട്ടപ്പന/.വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗം സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജുവാണ് കേസ് പരിഗണിച്ചത്. കൊലപാതകവും ബലാൽസംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കി എന്നായിരുന്നു കേസ്. കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതയും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കുകയായിരുന്നു എന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.പ്രതി മൂന്നു വയസ്സ് മുതൽ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി. ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം. ബലാൽസംഗം, പോസ്കോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയത്. കഴിഞ്ഞവർഷം മെയ് മാസത്തിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. കേസിൽ സാക്ഷികൾ ആയിരുന്ന 48 പേരെ വിസ്തരിച്ചു. 69 അധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു.അടുത്തിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. രണ്ടു വർഷത്തിനുശേഷമാണ് ഇന്ന് കട്ടപ്പന അതിവേഗം കോടതി വിധി പറഞ്ഞത്.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷന് വിധേയനായ എഴുവയസ്സുകാരന്റെ കാലിന് തളർച്ച ബാധിച്ചു ഡോക്ടർക്കെതിരെയും പുരുഷ നഴ്‌സിനെതിരെയും പോലീസ് കേസെടുത്തു

0

ചാവക്കാട്: തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി. ഡോക്‌ടർക്കെതിരെയും പുരുഷ നഴ്‌സിനെതിരെയും ചാവക്കാട് പോലീസ് കേസെടുത്തു. പലയൂർ നാലകത്ത് കാരക്കാട് ഷാഫിൽ അലിക്കുട്ടിയുടെ മകൻ മുഹമ്മദ് ഗസ്സാലി (7) യുടെ കാലിനാണ് തളർച്ച ബാധിച്ചത്.

ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. തലവേദനയും ഛർദിയുമായി എത്തിയ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്‌ടറെ കാണിക്കുകയും ഡോക്ട‌ർ വേദനക്കും ഛർദിക്കും ഇൻജെക്ഷൻ എഴുതി നൽകുകയും ചെയ്‌തു. അവിടെ ഉണ്ടായിരുന്ന റൂമിലേക്ക് കൊണ്ടുപോയി പുരുഷ നേഴ്‌സ് ഇരു കൈകളിലും ഇൻജെക്ഷൻ ചെയ്യുകയും പിന്നീട് അരയിൽ ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിക്കുകയും ചെയ്‌തു. ഇതോടെ ഇയാൾ മരുന്ന് നിറച്ച സിറിഞ്ചു ബെഡിലേക്ക് വലിച്ചെറിഞ്ഞു പോയതായി പറയുന്നു. പിന്നീട് കുട്ടിയുടെ മാതാവ് പിറകെ ചെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയ നഴ്‌സ് തീരെ അശ്രദ്ധയോടെയും ദേഷ്യത്തോടും കൂടി സിറിഞ്ചെടുത്ത് ആഞ്ഞു കുത്തുകയായിരുന്നു. അപ്പോൾ തന്നെ കുട്ടിയുടെ കാൽ താഴെ ഉറപ്പിച്ചു വെക്കാൻ പറ്റാതെയായി. ഇടതു കാൽ പൂർണ്ണമായും വേദനയുള്ള അവസ്ഥയിലുമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കാണുകയും കയ്യിൽ പുരട്ടാൻ ഓയിന്റ്മെന്റ് നൽകി പറഞ്ഞയക്കുകയും ചെയതു.

ബാലന്റെ ഇടതുകാൽ തളരുകയും നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തുകയും ചെയ്തതോടെ അടുത്ത ദിവസം മുതൽ കുഞ്ഞിനേയും തോളിലേറ്റി അധ്യാപികയായ മാതാവ് കോഴിക്കോടും കോട്ടക്കലിലുമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും വിദഗ്‌ധരായ ഡോക്‌ടർമാരെ കാണിക്കുകയും ചെയ്‌തു. ഇഞ്ചക്ഷനെ തുടർന്ന് കുട്ടിയുടെ ഇടതു കാലിലെ പേശികൾക്ക് ബലക്ഷയം സംഭവിച്ചതായും നാഡീ ഞരമ്പുകൾക്ക് ക്ഷതം പറ്റിയിട്ടുണ്ടെന്നും കണ്ടെത്തി. വർഷങ്ങൾ നീണ്ട ചികിത്സക്ക് ശേഷം ഫലം ഉണ്ടായേക്കാമെന്നാണ് ഡോക്‌ടർമാരുടെ വിദഗ്‌ധാഭിപ്രായം.

കാൽ പാദങ്ങൾ ചലിപ്പിക്കാൻ കഴിയാത്ത ഗസ്സാലിക്ക് ഇപ്പോൾ നടക്കാൻ സാധിക്കില്ല. കാലിൽ കഠിനമായ വേദനയുമുണ്ട്. കഴിഞ്ഞ ഉപജില്ലാ കായികോത്സവത്തിൽ പങ്കെടുത്ത പാലയൂർ പള്ളി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഗസ്സാലി ഇപ്പോൾ സ്‌കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്.

മുഖംമൂടി സംഘത്തിന്റെ ആക്രമണം, അതിഥി തൊഴിലാളികൾക്ക്, പരിക്ക്,

0

ഇടുക്കി, രാജാക്കാട്,കജനപ്പാറയിലാണ് തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടായത്.
മധ്യപ്രദേശ് സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
മുഖം മറിച്ച് എത്തിയ പത്ത് അംഗ സംഘമാണ് ആക്രമണം നടത്തിയത്.
കജനാപ്പാറ ജയാ രാജന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്.
സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തെഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടന്നു വരുന്നതിനിടയിലാണ് തോട്ടത്തിൽ ജോലി ചെയുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഒരു സംഘം മുഖമൂടിധാരികൾ മർദിച്ചത്. സംഭവത്തിൽ തോട്ടം ഉടമ പോലീസിൽ പരാതി നൽകി.

രാവിലെ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന പതിനാറോളം അതിഥി തൊഴിലാളികൾക്ക് നേരെയാണ് മുഖം മറിച്ച് എത്തിയ പത്ത് അംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്. കമ്പുകളും വടിയുമായി എത്തിയ സംഘം തൊഴിലാളികളെ മർദിക്കുകയും വിരട്ടി ഓടിക്കുകയും കല്ലിന് എറിയുകയും ചെയ്‌തു. ഭയന്ന് ഓടിയ നിരവധി തൊഴിലാളികൾക്ക് പരിക്ക് ഏൽക്കുകയും ചെയ്‌തു.ഉച്ചക്ക് ശേഷം വീണ്ടും അക്രമികൾ എത്തുകയും തെഴിലാളികളെ മർദിക്കുകയും ചെയ്‌തു. അക്രമണത്തിൽ പരിക്കേറ്റ തൊഴിലാളികളായ ഡാംസിംഗ്‌,പുഷ്പ്പാ,കമലി,റാംഎന്നിവർ രാജകുമാരി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ തേടി.
സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജയാ രാജന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിനു മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടന്നു വരികയാണ്.
ആക്രമണത്തെ തുടർന്ന് തോട്ടം ഉടമ രാജാക്കാട് പോലീസിൽ പരാതി നൽകി. പ്രാഥമിക ചികിത്സക്ക് ശേഷം തൊഴിലാളികൾ തോട്ടങ്ങളിലേക്ക് മടങ്ങി.

അയ്യപ്പ ഭക്തർ ദർശനം ലഭിക്കാതെ തിരികെ പോയി

0

ശബരിമല :
ശബരിമല ദർശനത്തിനെത്തിയ ഭക്തർ മണിക്കൂറുകൾ കാത്തു നിന്നിട്ടുംദർശനം ലഭിക്കാതെവന്നപ്പോൾ മലയിറങ്ങി പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തി ഇരുമുടിക്കെട്ട് അഴിച്ച്‌ നെയ്യഭിഷകം ക്ഷേത്രത്തിൽ ചെയ്യുവാൻ നെയ്തേങ്ങാ ഉടച്ചു.

കർണാടകത്തിൽ നിന്നും വന്ന നിരവധി ഭക്തർ  ദർശനം ലഭിക്കാതെ തിരികെ പോയതായും സൂചന.
ഇതിനൊക്കെ ഇനിയും എന്നാണാവോ ഒരു പരിഹാരം.
കാണിക്ക നിറയുന്നതും അപ്പം അരവണ പ്രസാദം വിൽപ്പനയും വരുമാനവും മാത്രം മതി എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ തിരുപ്പതി മോഡൽ ക്യൂവും ദർശനവും ഭക്തർക്ക് ഒരുക്കി എന്ന് പറച്ചിലും എത്രയോ സംസ്ഥാനങ്ങളിൽ നിന്നും ദിവസങ്ങളെടുത്ത് അയ്യപ്പ സ്വാമിയുടെ ദർശനത്തിന് വന്നിട്ട് മനസ്സ് നൊന്തു ദർശനം ലഭിക്കാതെ തിരികെ പോകേണ്ട അവസ്ഥ ആരോട് പറയാൻ എന്ന ആത്മഗതവുമായി അയ്യപ്പ ഭക്തർ.
സ്വാമിയേ ശരണമയ്യപ്പ.

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി കെട്ടഴിച്ചു  നെയ്യഅഭിഷേകം ചെയ്തു തിരികെ പോകുന്ന കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ ചിത്രങ്ങൾ.

ശബരിമലയിലെ 13.12. 2023.ലെ ചടങ്ങുകൾ.

0

ശബരിമലയിലെ 13.12.2023 ലെ ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

വിദേശ ജോലി വാഗ്ദാനം ചെയ്ത്.ഓൺലൈൻ, തട്ടിപ്പുമായി, വ്യാജ ഏജൻസികൾ, കട്ടപ്പനയിൽ പെരുകുന്നു.

0

“കട്ടപ്പനയിലെ വ്യാജൻമാരെ സൂക്ഷിക്കുക”

കട്ടപ്പന: കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൂറിൽ അധികം പരാതികളാണ് ജോബ് വിസയുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. കട്ടപ്പനയിൽ യാതൊരു ലൈസൻസും ഇല്ലാതെ ജോബ് വിസയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ട്.

പണം നഷ്ടപെട്ട ശേഷം പോലീസിൽ പരാതി കൊടുത്താലും ഒരു ചീറ്റിംഗ് കേസ് എടുക്കുമെന്നല്ലാതെ പണം തിരികെ കിട്ടില്ല.

വിദേശ ജോലിക്ക് പണം കൊടുക്കുന്നവർ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോട്ടേക്ടർ ഓഫ് എമിഗ്രന്റ് ലൈസൻസ് ഉണ്ടോ എന്ന് അന്വേഷിക്കുക.

ലൈസൻസ് നമ്പർ പ്രദേർശിപ്പിച്ചിട്ടുണ്ടോ, എന്ന് പരിശോധിക്കുക.

ഓൺലൈൻ വഴിയുള്ള ഇടപാടുകൾ നടത്താതിരിക്കുക.