fbpx
17.6 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിച്ച ചികിത്സയിലിരുന്ന, വയോധിക മരിച്ച സംഭവത്തിൽ മക്കൾക്കെതിരെ, പോലീസ് കേസെടുത്തു.

0

കട്ടപ്പന/.കുമളി./.പോലീസിന്റെയും ഇടപെടൽ മൂലം , , മക്കൾ ഉപേക്ഷിച്ചു വീട്ടിൽ ഒറ്റക്കായി അവശ നിലയിൽകണ്ടെത്തി,ആശുപത്രിയിൽ ആക്കിയ ,അന്നക്കുട്ടിമാത്യു എന്ന അമ്മ ഇടുക്കിയുടെയും, കേരളത്തിന്റെയും നൊമ്പരം ആയി മാറിയിരുന്നു, നല്ല നിലയിൽ കഴിയുന്ന രണ്ടു മക്കൾ ഉണ്ടായിട്ടും, അമ്മയെ ആശുപത്രിയിൽ ആക്കിയ വിവരം പോലീസ് അറിയിച്ചപ്പോൾ എത്തിയ മകൻ വീട്ടിൽ പട്ടിക്ക് ഭക്ഷണം കൊടുക്കാൻ ആളില്ല എന്ന് പറഞ്ഞു തിരിച്ചു പോയ്‌ എന്ന് പറയുന്നു.
, പോലീസ് ഹോസ്പിറ്റലിൽ അമ്മയെ പരിചരിക്കാൻ കുമളി പോലീസ് സ്റ്റേഷൻ ഇൽ നിന്നും രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു…പക്ഷെ ആ അമ്മ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി…, മക്കൾക്ക്‌ വേണ്ടങ്കിലും, ആ അമ്മക്ക് കേരളാ പോലീസ്,ന്റെ നേതൃത്വത്തിൽ, അന്ത്യ യാത്ര ഒരുക്കി,….
കേരളാ പോലീസ്, ഏറ്റു വാങ്ങിയ ആ അമ്മയുടെ ഭൗതിക ശരീരം..ഇടുക്കി ജില്ലാ കലക്ടർ, സബ് കളക്ടർ, എന്നിവരും, വൻ ജനാവലിയും കുമളി ബസ് സ്റ്റാൻഡിൽ പൊതു ദർശനം നടത്തുകയും, പോലീസ് അട്ടപ്പള്ളം പള്ളിയുടെ സെമിത്തെരിയിൽ ആ അമ്മക്ക് നൽകേണ്ട എല്ലാ ആദരവും നൽകി സംസ്കരിച്ചു.
ചിലപ്പോൾ ഈ വർത്ത കാണുന്ന പലർക്കും തോന്നാവുന്ന ഒരു വിമർശനം, ആ അമ്മക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടും എന്തെ സമൂഹം ഇടപെട്ടില്ല എന്നതാകും,? അത്യാവശ്യം സൗകര്യം ഉള്ള വീട്ടുകാരും, മക്കളും ഉള്ള കുടുംബങ്ങളുടെ ഉള്ളറകളിലേക്ക് നാട്ടുകാർ അങ്ങനെ കടന്നു ചെല്ലാറുണ്ടാവില്ല, അവർ നല്ല രീതിയിൽ ജീവിക്കുന്നു എന്നതാവും നാം കരുതുക, ഒറ്റപ്പെട്ട മാതാവോ, പിതാവോ മക്കൾക്ക് നാണക്കേട് ഉണ്ടാക്കേണ്ട എന്നു കരുതി അവരും എല്ലാം സഹിക്കും.. അങ്ങനെ വളരെ വൈകിമാത്രമേ ഇത്തരം അവസ്ഥ പുറം ലോകം അറിയു…
കുമളി ഇൻസ്‌പെക്ടർ, ജോബിൻ ആന്റണി, അടിമാലിക്കാരൻ, എ ഒരു ഹൈ റേഞ്ചു കാരന്റെ എല്ലാം നന്മകൾ ഉള്ള ഓഫീസർ ആണെന്നത് നമ്മുക്ക് പലവട്ടം അറിയാൻ പറ്റിയിട്ടുണ്ട്… ചോർന്നു ഒലിക്കുന്ന വീടിന്റെ മുകളിൽ ഇടാൻ രണ്ടു പ്ലാസ്റ്റിക് ഷീറ്റ്, വാങ്ങി നൽകുമോ എന്ന് ചോദിച്ചു, കുമളി സ്റ്റേഷൻ ഇൽ എത്തിയ ഒരു കുടുംബത്തിന്, ജില്ലാ പോലീസിന്റെ യും, നന്മ മനസ്സുകളെയും ചേർത്ത്, അതിമനോഹരമായ ഒരു കൊച്ചു വീട് തന്നെ നിർമിച്ചു നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു…..തന്റെ അധികാരം, നന്മകൾ ചെയ്യാനും, പാവപ്പെട്ടവർക്കും, അശരണർക്കും തുല്യ നീതി കിട്ടുവാനും വേണ്ടി ഉള്ളതാണെന്ന, ബോധ്യത്തോടെ ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു…മക്കൾക്ക് ഇല്ലാതെ പോയ കരുതൽ കാണിച്ച കേരളാ പോലീസ് കുടുംബത്തിന് പ്രത്യേക ആശംസകൾ..

മരം മുറിക്കുന്നതിനിടയിൽ തടി ദേഹത്ത് വീണ്, ഒരാൾ മരിച്ചു.

0



ഇടുക്കി, കട്ടപ്പന: സ്വകാര്യ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. കട്ടപ്പന കല്ലുകുന്ന് സ്വദേശി ചൂളത്തേൽ രമേശ് (56) ആണ് മരിച്ചത്. ശാസ്താ നടയ്ക്ക് സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.

മുറിച്ചു മാറ്റിയ മരം മറ്റൊരു മരത്തിൽ ഇടിച്ച് രമേശിന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ. രഞ്ജിത്ത്, രശ്മി, രേഷ്മ എന്നിവർ മക്കളാണ്.

മരണവേദനയിലും വളയം വിട്ടില്ല; നെഞ്ച് വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍‌ത്തി പരീത് യാത്രയായി…

0

കൊല്ലം : യാത്രക്കിടെ നെഞ്ച് വേദനയെ തുടർന്ന് കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്ബാവൂർ ചെമ്ബറക്കി തങ്കളത്ത് ടി എം പരീത് ( 49 ) ആണ് മരിച്ചത്.

ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ പരീത് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു.

പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് ഇടെയാണ് മരണപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. കരിനാഗപ്പള്ളിക്ക് സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിന് നെ‍ഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തുകയായിരുന്നു….

കുഴഞ്ഞ് വീണ പരീതിനെ ഉടൻ തന്നെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ഉള്ള യാത്ര മാധ്യേ അദ്ദേഹം മരിക്കുയായിരുന്നു. നിഷയാണ് പരീതിന്റെ ഭാര്യ, മക്കള്‍ മെഹ്റൂഫ്, മെഹ്ഫിർ.

ശ്രീരാമന്റെ ചിത്രത്തിൽ 500 രൂപയുടെ പുതിയ നോട്ട്, ജനുവരി 22ന് ആർബിഐ പുറത്തിറക്കും’; പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാം

0

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനുവരി 22ന് നോട്ട് ആർബിഐ പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ് എക്സിൽ അടക്കം ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രം ആരോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും പോസ്റ്റിൽ പ്രചരിക്കുന്ന വസ്തുതകൾ അടിസ്ഥാനരഹിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

500ന്റെ നോട്ടുകളുടെ ചിത്രത്തിൽ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രമാണുള്ളത്. ഗാന്ധിജിക്ക് പകരം ശ്രീരാമന്റെ ചിത്രവും. രഘുറാം മൂർത്തിയെന്ന എക്സ് ഉപയോക്താവാണ് ചിത്രം ജനുവരി 14ന് പോസ്റ്റ് ചെയ്തത്. ഈ ചിത്രം വ്യാജ അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ ആരോ പ്രചരിപ്പിക്കുകയായിരുന്നു. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തയാൾ തന്നെ രംഗത്തെത്തി.

500ന്റെ നോട്ടുകളുടെ ചിത്രത്തിൽ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രമാണുള്ളത്. ഗാന്ധിജിക്ക് പകരം ശ്രീരാമന്റെ ചിത്രവും. രഘുറാം മൂർത്തിയെന്ന എക്സ് ഉപയോക്താവാണ് ചിത്രം ജനുവരി 14ന് പോസ്റ്റ് ചെയ്തത്. ഈ ചിത്രം വ്യാജ അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ ആരോ പ്രചരിപ്പിക്കുകയായിരുന്നു. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തയാൾ തന്നെ രംഗത്തെത്തി.’ട്വിറ്ററിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആരോ എന്റെ ക്രിയേറ്റീവ് വർക്ക് ദുരുപയോഗം ചെയ്തു. ഞാൻ ചെയ്ത എന്റെ ക്രിയേറ്റീവ് വർക്കുമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല. എന്റെ സർഗ്ഗാത്മകമായ കഴിവിനെ ഒരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് എനിക്ക് പ്രധാനമാണ്’- ചിത്രം എഡിറ്റ് ചെയ്തായാൾ എക്സിൽ കുറിച്ചു

സൂര്യ പ്രകാശ് എന്ന എക്സ് ഉപയോക്താവാണ് ചിത്രം വ്യാജമായ അവകാശവാദങ്ങളുമായി പ്രചരിപ്പിച്ചത്. ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ പുതിയ നോട്ട് ജനുവരി 22ന് പുറത്തിറക്കുമെന്നാണ് കേൾക്കുന്നത്. ഇത് സത്യമാണെങ്കിൽ, ഞങ്ങളുടെ സ്വപ്നം സാക്ഷാത്കാരമായി. ജയ് ശ്രീറാം’- എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിക്കുന്നത്. അതേസമയം, വ്യാജ പോസ്റ്റിനെ കുറിച്ച് ആർബിഐ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

തേർഡ് ഐ ന്യൂസ് എഡിറ്റർക്കെതിരെ പിരിച്ചുവിട്ട ജിവനക്കാരിയുടെ വ്യാജപീഡന പരാതി; പിന്നിൽ തേർഡ് ഐ ന്യൂസിൻ്റെ വളർച്ചയെ ഭയക്കുന്നവർ; നിയമപരമായി നേരിടുമെന്ന്
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

0

തേർഡ് ഐ ന്യൂസ് എഡിറ്റർക്കെതിരെ പിരിച്ചുവിട്ട ജിവനക്കാരിയുടെ വ്യാജപീഡന പരാതി; പിന്നിൽ തേർഡ് ഐ ന്യൂസിൻ്റെ വളർച്ചയെ ഭയക്കുന്നവർ; നിയമപരമായി നേരിടുമെന്ന്
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

കോട്ടയം : ജോലിയിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനേ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യം തീർത്തത് കയറി പിടിച്ചെന്ന് വ്യാജ പരാതി നൽകി.

തേർഡ് ഐ ന്യൂസിൽ ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്ത മധ്യവയസ്കയായ സ്ത്രീയെയാണ് കൃത്യമായി ജോലി ചെയ്യാത്തതിനേ തുടർന്ന് മാനേജ്മെൻ്റ് പിരിച്ചുവിട്ടത്.

2023 ഡിസംബർ 13 ന് ജോലിക്ക് കയറിയ ഇവർ 2024 ജനുവരി 06 വരെ ജോലി ചെയ്തു. ആകെ 23 ദിവസം മാത്രമാണ് ഇവർ തേർഡ് ഐ യിൽ ജോലി ചെയ്തത്. ഇതിനിടെ 2023 ഡിസംബർ 24 ന് എഡിറ്റർ ഇവരെ കയറി പിടിച്ചു എന്നാണ് ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കയറി പിടിച്ചതായി പറയുന്ന ഡിസംബർ 24 ന് ശേഷം പതിമൂന്ന് ദിവസം കൂടി ഇവർ തേർഡ് ഐ ന്യൂസിൽ ജോലി ചെയ്തിരുന്നു. 2024 ജനുവരി 6 ന് മാത്രമാണ് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. തൊട്ടടുത്ത ദിവസം ജനുവരി 8 ന് കോട്ടയത്തെ ഓഫീസിൽ ഇവരും ഭർത്താവും കൂടി വന്ന് ശമ്പളം കൈപ്പറ്റുകയും ചെയ്തു. ഇതും കഴിഞ്ഞ് പത്ത് ദിവസം കൂടി കഴിഞ്ഞ് ജനുവരി 18 ന് ആണ് ഇവർ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിൽ 6 വനിതകളടക്കം 14 പേരാണ് ജോലി ചെയ്യുന്നത്. ഇവരിൽ പലരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരുമാണ്.


മുൻ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. ഇവർ ജോലി ചെയ്ത 23 ദിവസത്തേയും ഓഫീസിൻ്റെ CCTV ദൃശ്യങ്ങൾ അടക്കം ശ്രീകുമാർ പൊലീസിന് കൈമാറിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിൻ്റെ വാർത്തയേയും വളർച്ചയേയും ഭയക്കുന്നവരാണ് 23 ദിവസം മാത്രം ജോലി ചെയ്ത മുൻ ജീവനക്കാരിയെ ഉപയോഗിച്ച് പരാതി നൽകിയതെന്നും, മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ശ്രീകുമാറിനെതിരായ വ്യാജ പരാതിയെ നിയമപരമായി സംഘടന നേരിടുമെന്നും അസോസിയേഷൻ സംസ്ഥാന കമ്മറ്റി അറിയിച്ചു

ദിലീപ് ചിത്രം, തങ്കമണി,’ യിലെ ബലാത്സംഗ, ദൃശ്യങ്ങൾ ഒഴിവാക്കണം :ഹൈക്കോടതിയിൽ,ഹർജിയുമായി തങ്കമണി സ്വദേശി.

0

. കട്ടപ്പന/ ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ദീലിപ് ചിത്രം ‘തങ്കമണി’യിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 1986ൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാൽ ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് തങ്കമണി സ്വദേശിയായ വി.ആർ.ബിജു എന്നയാൾ നൽകിയ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.പൊലീസിനെ പേടിച്ച് പുരുഷന്മാ‍ർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുട‍ർന്ന് പൊലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയിൽ കാണിക്കുന്നത് ‘വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ്’ എന്ന് ഹർജിയിൽ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹർജിക്കാരൻ, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.’എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണ് വൻ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹർജിക്കാരൻ പറയുന്നു.

ആരോഗ്യരംഗത്ത് ജില്ലയിൽ വലിയ മുന്നേറ്റ മുണ്ടാക്കി.മന്ത്രി റോഷി അഗസ്റ്റിൻ.

0



കട്ടപ്പന / ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തകാലത്താണ് ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റിന് അനുമതി നല്‍കിയത്. ഒരു മെഡിക്കല്‍ കോളേജിലേക്ക് ഒറ്റയടിക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആധുനിക ചികില്‍സാ സൗകര്യം മാത്രമല്ല, നമ്മുടെ കുട്ടികള്‍ക്ക് ഗ്രാമീണ മേഖലയില്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം കൂടിയാണ് മെഡിക്കല്‍ കോളേജിലൂടെ ലഭിച്ചത്. പഠനത്തിനും ചികില്‍സക്കുമുള്ള മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. എംബിബിഎസ് ഒന്നാം വര്‍ഷ പരീക്ഷാഫലം വന്നപ്പോള്‍ 94 ശതമാനം വിജയം നേടി ഇടുക്കി മെഡിക്കല്‍ കോളേജ് ഉന്നതനിലവാരമുള്ള സ്ഥാപനമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്ത് മികച്ച ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യക്യാമ്പുകളടക്കമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന യുവജന കമ്മിഷനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷന്‍ അംഗം അബേഷ് അലേഷ്യസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായി. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി വി ആനന്ദന്‍, ലിനു ജോസ്, റോയി എവറസ്റ്റ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കി മെഡിക്കല്‍ കോളേജ്, കാഞ്ചിയാര്‍ കുടുംബരോഗ്യ കേന്ദ്രം, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചത്.

ചിത്രം:
സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു

അംബേദ്കർ,അയ്യങ്കാളി സ്മൃതി,മണ്ഡപം.മന്ത്രി റോഷി അഗസ്റ്റിൻ നാടിനു സമർപ്പിച്ചു,

0



കട്ടപ്പന/ അംബേദ്കര്‍, അയ്യങ്കാളി സ്മൃതിമണ്ഡപം മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു*

കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെയും നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശില്‍പിയുടെയും അയ്യങ്കാളിയുടെയും പ്രതിമകള്‍ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
സ്മൃതി മണ്ഡപ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളില്‍ ടൈല്‍ വിരിക്കുന്നതിനും മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനുമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് അടി ഉയരത്തില്‍ 300 കിലോ വെങ്കലത്തിലാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രതിമകള്‍ നിര്‍മ്മിച്ച ശില്‍പ്പികളെയും നഗരസഭാ അധ്യക്ഷയെയും കോര്‍ഡിനേഷന്‍ കമ്മറ്റി ആദരിച്ചു.
തുടര്‍ന്ന് മിനി സ്റ്റേഡിയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി നിര്‍വ്വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മിച്ചത്.
നഗരസഭാ വൈസ് ചെയര്‍മാന്‍ കെജെ ബെന്നി, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം:
കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഡോ. ബി.ആര്‍ അംബേദ്കറുടെയും അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിക്കുന്നു,

ഇടുക്കി നാരാക്കാനത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു, ഏകദേശം 300 അടി,താഴ്ചയിലേക്കാണ് ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.

0

കട്ടപ്പന/ ഇടുക്കി ഡബിൾ കട്ടിംഗിന് സമീപം കണ്ടയ്നർ ലോറി 300 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡബിൾ കട്ടിംഗിനു നാരകക്കാനത്തിനും ഇടയിലാണ് അപകടം. രാത്രിയിലാണ് ലോറി മറിഞ്ഞത്. ആൾതാമസമില്ലാത്ത മേഖലയായതിനാൽ രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.ഇയാൾക്ക് കാര്യമായി പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

പോലീസിന്റെ എടാ, പോടാ വിളി വേണ്ടാ -കർശന നിർദ്ദേശവുമായി ഹൈക്കോടതി…..

0

കൊച്ചി : പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച്‌ പൊലീസിന് കർശന പരിശീലനം നല്‍കണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും പൊലീസും തമ്മില്‍ സ്റ്റേഷനുളളില്‍ വെച്ച്‌ നടന്ന തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി പൊലീസിനെതിരെ വടിയെടുത്തത്…

കോടതിയുടെ നിർദ്ദേശപ്രകാരം കേസില്‍ പൊലീസ് മേധാവി ഓണ്‍ലൈനായി ഹാജരായി. പൊലീസ് ഓഫീസറുടെ നടപടി ശരിയെന്ന് തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഡി.ജി.പി മറുപടി നല്‍കി. ആരോപണവിധേയനായ എസ്.ഐയെ സ്ഥലം മാറ്റിയെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

വകുപ്പ്തല അന്വേഷണം ആരംഭിച്ചു. കുറ്റക്കാരൻ എങ്കില്‍ നടപടി ഉണ്ടാകുമെന്നും പൊലീസ് മേധാവി കോടതിയില്‍ ഉറപ്പു നല്‍കി. ഇതോടെ എസ് ഐ റിനീഷിനെതിരെ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നല്‍കി. എസ്.ഐ റിനീഷിനെതിരെ സമാനമായ പരാതികള്‍ ഉണ്ടെന്നും റിനീഷിനെതിരെ സ്ഥലം മാറ്റ നടപടി നേരെത്തെയും ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകനും കോടതിയെ അറിയിച്ചു……