fbpx
17.8 C
New York
Tuesday, September 24, 2024

Buy now

spot_imgspot_img

കാഞ്ഞിരപ്പള്ളി : കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി സെയ്ത്.എം. താജുവിനെ തിരഞ്ഞെടുക്കപ്പെട്ടു.

0

കാഞ്ഞിരപ്പള്ളി : കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി സെയ്ത്.എം. താജുവിനെ തിരഞ്ഞെടുക്കപ്പെട്ടു.
കലാലയ രാഷ്ട്രീയത്തിലൂടെ കടന്നുവന്ന്  ചങ്ങനാശ്ശേരി എസ് ബി കോളേജ് യൂണിയൻ ഭാരവാഹി തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് യൂണിറ്റ് സെക്രട്ടറി, കാഞ്ഞിരപ്പള്ളി കെ. എസ്.യൂ മണ്ഡലം ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ്  എന്നീ നിലകളിലും പ്രവർത്തന പരിചയം ഉണ്ട്

കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം

0



                  സംസ്ഥാന സര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്‍റെ നേത്യത്വത്തില്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്‍റെ  ഭാഗമായി കാഞ്ഞിരപ്പളളി താലൂക്ക്  നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക്  പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.സംഗമത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി നൂറിലധികം സംരംഭകര്‍ പങ്കെടുത്തു. സംഗമത്തില്‍ പി.എം.ഇ.ജി.പി പദ്ധതിയില്‍ 26 അപേക്ഷകള്‍ പാസ്സാക്കി. ടി സാമ്പത്തിക വര്‍ഷം എം.എസ്.എം.ഇ സെക്ടറില്‍ ഏറ്റവുമധികം  വായ്പ്പകള്‍  അനുവദിച്ച കാനറ ബാങ്ക് മുണ്ടക്കയം , എസ്.ബി.ഐ കാഞ്ഞിരപ്പളളി , യൂണിയന്‍ ബാങ്ക് കാഞ്ഞിരപ്പളളി എന്നീ ബാങ്കുകളെ ചടങ്ങില്‍  ആദരിച്ചു. 2023-24 സാമ്പത്തിക വര്‍ഷം 594 സംരംഭങ്ങള്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പരിധിയില്‍ ആരംഭിച്ചു. മീറ്റിംഗില്‍ പുതുതായി യൂണിറ്റ് തുടങ്ങിയ സംരംഭകള്‍ അവരുടെ  സംരംഭക അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ലാ  വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലൗലി എം.വിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ് ക്യഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി ,ഡാനി ജോസ്, വ്യവസായകേന്ദ്രം മാനേജര്‍മാരായ  അജിമോന്‍ കെ.എസ്, മിനിമോള്‍, ബി.ഡി.ഒ ഫൈസല്‍ എസ്, എ.ഡി.ഐ.ഒ അനീഷ് മാനുവല്‍, വ്യവസായ ഓഫീസര്‍  ഫൈസല്‍ കെ.കെ, ജോയിന്‍റ് ബി.ഡി.ഒ സിയാദ് ടി.ഇ, ബി.എല്‍.ബി.സി കണ്‍വീനര്‍ ബെറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിവിധ ബാങ്ക് മാനേജര്‍മാര്‍, വ്യവസായവകുപ്പ്  ഇ.ഡി.ഇ മാര്‍ സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ് ക്യഷ്ണകുമാര്‍ ഉത്ഘാടനം ചെയ്യുന്നു.

ചുട്ടുപൊള്ളി  കേരളം:  വാഹനങ്ങളിൽ തീപിടിക്കാൻ സാധ്യത,  മുന്നറിയിപ്പുമായി മോട്ടോർവാഹന വകുപ്പ്

0

ചുട്ടുപൊള്ളി  കേരളം:  വാഹനങ്ങളിൽ തീപിടിക്കാൻ സാധ്യത,  മുന്നറിയിപ്പുമായി മോട്ടോർവാഹന വകുപ്പ്

കൊച്ചി: കേരളത്തില്‍ വേനല്‍ച്ചൂട് കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്നിബാധയ്ക്ക് കാരണമായേക്കാം. അതിനാല്‍ അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യണം. വാഹനങ്ങളുടെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയായി സൂക്ഷിക്കുന്നത് ലീക്കേജുകള്‍ കണ്ടെത്തുന്നതിനും ഇതുവഴി അഗ്നിബാധ ഒഴിവാക്കാനും സാധിച്ചേക്കും. കൂടാതെ കുപ്പികളിലും മറ്റും ഇന്ധനം വാങ്ങി വാഹനത്തില്‍ സൂക്ഷിക്കുന്നത് അതുമായി യാത്ര ചെയ്യുന്നതും ഒഴിവാക്കണം.

കർഷകരിൽ നിന്ന് അറിവ് നേടി വിദ്യാർത്ഥികൾ

0

കർഷകരിൽ നിന്ന് അറിവ് നേടി വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി കർഷകരിൽ നിന്നും അവരുടെ അറിവുകൾ വിദ്യാർത്ഥികൾ നേടിയെടുത്തു. കർഷകരിലേക്ക് ഇറങ്ങി ചെല്ലുകയും അവരുടെ പ്രശ്നങ്ങൾ വിദ്യാർത്ഥികൾ മനസിൽആകുകയും ചെയ്യുന്നു അതോടൊപ്പം അവരുടെ അറിവുകൾ വിദ്യാർത്ഥികൾക്കായി കർഷകർ പങ്കുവെയ്ക്കുന്നു. വെർമികമ്പോസ്റ്റിനെ പറ്റിയും,ലാൻഡ് സ്കേപ്പിങ്ങിനെ പറ്റിയും കർഷകർ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ പ്രായോഗികമായ അറിവുകൾ വിദ്യാർത്ഥികൾക്ക് നേടാൻ ഈ പരിപാടി സഹായിച്ചു. ഓരോ മണ്ണും ഓരോ ഘടന ആണ് അതിന് ആവശ്യാനുസരണം ഏത് ചെടിയാണ് വേണ്ടതെന്ന് മനസിലാക്കി കൃഷി ചെയ്താൽ കൂടുതൽ ലാഭം ലഭിക്കും. മണ്ണിരയെ പറ്റിയും, ജൈവ കാർബണിനെ പറ്റിയും അതിന്റെ പ്രധാന്യാവും കർഷകനായ പ്രശാന്ത് വ്യക്തമാക്കി. വിദ്യാർത്ഥികൾക്കൊപ്പം പരിസരവാസികളായ കർഷകരും പരിപാടിയിൽ പങ്കെടുത്തു. കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് പങ്കെടുത്തത്.

വേലനിലത്ത് കിടപ്പുമുറിയിൽ തീപടർന്ന് വൃദ്ധ മരിച്ചു .

0

വേലനിലത്ത് കിടപ്പുമുറിയിൽ തീപടർന്ന് വൃദ്ധ മരിച്ചു .

വേലനിലം: മുണ്ടക്കയം വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വേലനിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും പുക  ഉയരുന്നത് കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും വൃദ്ധയെ രക്ഷിക്കാൻ ആയില്ല. ശരീരത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് മൂലം തീപടർന്നതാണെന്നാണ് പ്രാഥമിക വിവരം. മുണ്ടക്കയം പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു .

കാഞ്ഞിരപ്പള്ളി : അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ

0

കാഞ്ഞിരപ്പള്ളി : അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ

സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾ ക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ. ഇപ്പോൾ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധ തിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിൻ്റെ രണ്ടാം ഘട്ടമായാണ് തൊഴി ൽ തേടുന്ന യുവജനങ്ങൾക്കുള്ള ഈ സൗജന്യ ജോബ് പോർട്ടൽ. തൊഴിൽ ദാദാക്ക ളായ മികച്ച സംരംഭകരെയും അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ കമ്പനികളെ യും ഈ ജോബ് പോർട്ടലിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. അവർ തങ്ങളുടെ തൊഴിലവസരങ്ങൾ ജോബ് പോർട്ടലിലൂടെ അറിയിക്കും. തൊഴിൽ ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ബയോഡേറ്റ അ‌പ്ലോഡ് ചെയ്‌ത്‌ ജോബ് പോർട്ടലിലൂടെ തൊഴിലിനായി അപേക്ഷിക്കാം. തൊഴിൽ ദാദാക്കളും തൊഴിൽ അന്വേഷകരും നേരിട്ട് ബന്ധപ്പെടാവുന്ന വിധത്തിലാണ് തികച്ചും സൗജന്യമായി ഈ വെബ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. പൂഞ്ഞാർ ജോബ്സ് വെബ് പോർട്ട ലിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം പതിനാറാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

മുഖ്യപ്രഭാഷണം നടത്തും. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്‌ടർ ഡോ. ആൻസി ജോസഫ് സ്വാഗതവും, പൂഞ്ഞാർ ജോബ്‌സ് ജനറൽ കോ-ഓർഡിനേറ്റർ പ്രൊഫ. ബിനോയി സി. ജോർജ് കൃതജ്ഞതയും പ്രകാശി പ്പിക്കും. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആ ഗസ്തി, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗ ങ്ങ ളായ ശുഭേഷ് സുധാകരൻ, പി. ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത്, സെൻ്റ് ഡോമിനിക്‌സ് കോളേജ് പ്രിൻ സിപ്പൽ ഡോ. സീമോൻ തോമസ് എന്നിവർ പ്രസംഗിക്കും.

www.poonjarjobs.com gm ीड സന്ദർശിക്കാവുന്ന താണ്. നാടിൻ്റെ പുരോഗതിയും ഓരോ കുടുംബത്തിന്റെയും ജീവിത സുരക്ഷിത ത്വവും ലക്ഷ്യം വെച്ച് സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ഇത്തരം ഒരു സംരം ഭത്തിന് എംഎൽഎ സർവീസ് ആർമി രൂപം നൽകിയതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്ക ൽ എംഎൽഎ അറിയിച്ചു. ഓ. വി ജോസഫ്, ഡോമിനിക് കല്ലാടൻ, പി. എ ഇബ്രാഹിം കുട്ടി, സുജ എം. ജി, ഖലീൽ മുഹമ്മദ് എന്നിവർ അടങ്ങിയ സമിതി ആയിരിക്കും വെബ് പോർട്ടലിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.

വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മുളന്തോ ട്ടി ഉപയോഗം സുരക്ഷിതമല്ല : ജാഗ്രത നിർദേശവുംമായി കെ എസ് ഈ.ബി

0



തിരുവനന്തപുരം: വൈദ്യുതി ലൈനുകള്‍ക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കെഎസ്ഇബി. ‘മുള പോലുള്ള വസ്തുക്കള്‍ ചെറിയ വോള്‍ട്ടുകളിലുള്ള വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോള്‍ട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും. മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളില്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ചെറിയ വോള്‍ട്ടേജില്‍ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്. അതുകൊണ്ട് വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം’- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനവും ഐഡി കാർഡ് വിതരണവും നടത്തി

0

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനവും ഐഡി കാർഡ് വിതരണവും നടത്തി


പാലാ: മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് മീഡിയാ അസോസിയേഷൻ്റെ കോട്ടയം ജില്ലാ സമ്മേളനവും ഐഡി കാർഡ് വിതരണവും പാലായിൽ നടന്നു.

വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് ഇന്നത്തെ മാധ്യമ പ്രവർത്തനമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജെഎംഎ സംസ്ഥാന സെക്രട്ടറി ജോസഫ് എം പറഞ്ഞു. ജെ എം എ പ്രവർത്തനങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

ജില്ലാ പ്രസിഡൻ്റ് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തന ശൈലി  പ്രവർത്തകർ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ ലഭ്യമാക്കുന്ന ക്രൈം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഓൺലൈൻ മാധ്യമപ്രവർത്തനത്തിൽ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ജില്ലാ സെക്രട്ടറി ഹാഷിം സത്താർ വിശദീകരിച്ചു. മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജില്ലാ ട്രഷറർ സോജൻ ജേക്കബ് ക്ലാസെടുത്തു.

ഐഡി കാർഡുകളുടെ വിതരണം സംസ്ഥാന സെക്രട്ടറി ജോസഫ് എം, ജില്ലാ പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ നിർവ്വഹിച്ചു.

തോമസ് ആർ വി ജോസ്, അജേഷ് വേലനിലം, സാംജി പഴേപറമ്പിൽ, പ്രിൻസ് ബാബു, ബിപിൻ തോമസ്,  ലേഖാ ടി എ, അമല പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു. ജെ എം എ യുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.

ആത്മവിശ്വാസമാണ് മത്സരപരീക്ഷയിലെ വിജയം നശ്ചയിക്കുന്നത്

0

*ആത്മവിശ്വാസമാണ് മത്സരപരീക്ഷയിലെ വിജയം നശ്ചയിക്കുന്നത്*

എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘വഴികാട്ടി’ പരീക്ഷാമുന്നൊരുക്ക സെമിനാർ  മുണ്ടക്കയം കരിനിലം എസ് എൻ ഡി പി ശാഖാ ഹാളിൽ നടന്നു. രാവിലെ 8.30 മുതൽ 12.30 വരെ നടന്ന സെമിനാറിൽ ഹൈസ്കൂൾ തലം മുതലുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സെമിനാർ ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ. പി ജീരാജ് ഉദ്ഘാടനം ചെയ്തു യോഗത്തിന് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം വി ശ്രീകാന്ത് അധ്യക്ഷതവഹിക്കുകയും യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി മുഖ്യ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയെൽ സംഘടനാ സന്ദേശവും നൽകി. സെമിനാർ നയിച്ചത്‌ സി റ്റി ഇ കുടമാളൂർ അസിസ്റ്റന്റ് പ്രഫസർ രാജേഷ് പോന്മ്മലയാണ്.

യോഗം ഡയരക്ടർ ബോർഡ്‌ മെമ്പർ ഡോ അനിയൻ,ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗം ശോഭ യാശോധരൻ, യൂത്ത്മൂവ്മെന്റ് കൌൺസിൽ അംഗങ്ങളായ മഹേഷ്‌ പാലപ്ര, സതീഷ് മുണ്ടക്കയം, വിനീഷ് കൊമ്പുകുത്തി, ബിനു അമ്പലത്തിൻവിള, ഷൈൻ  ഇടക്കുന്നം, സനൂപ് മടുക്ക, പെൻഷനേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി,പെൻഷനേഴ്സ് ഫോറം യൂണിയൻ സെക്രട്ടറി വി വി വസ്സപ്പൻ, പുലിക്കുന്ന് ശാഖ സെക്രട്ടറി കെ സുരേന്ദ്രൻ, മുണ്ടക്കയം സൗത്ത് ശാഖ പ്രസിഡന്റ് മിനി ബാബു,സൈബർ സേന ചെയർമാൻ പ്രവീൺ പാലപ്ര എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അഖിൽ ഞർക്കാട് സ്വാഗതവും ജോ. സെക്രട്ടറി ബിനു നെടിയോരം കൃതക്ഞ്ഞതയും പറഞ്ഞു.

ആത്മവിശ്വാസമാണ് മത്സരപരീക്ഷയിലെ വിജയം നശ്ചയിക്കുന്നത്*

0


എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘വഴികാട്ടി’ പരീക്ഷാമുന്നൊരുക്ക സെമിനാർ  മുണ്ടക്കയം കരിനിലം എസ് എൻ ഡി പി ശാഖാ ഹാളിൽ നടന്നു. രാവിലെ 8.30 മുതൽ 12.30 വരെ നടന്ന സെമിനാറിൽ ഹൈസ്കൂൾ തലം മുതലുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സെമിനാർ ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ. പി ജീരാജ് ഉദ്ഘാടനം ചെയ്തു യോഗത്തിന് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം വി ശ്രീകാന്ത് അധ്യക്ഷതവഹിക്കുകയും യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി മുഖ്യ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയെൽ സംഘടനാ സന്ദേശവും നൽകി. സെമിനാർ നയിച്ചത്‌ സി റ്റി ഇ കുടമാളൂർ അസിസ്റ്റന്റ് പ്രഫസർ രാജേഷ് പോന്മ്മലയാണ്.

യോഗം ഡയരക്ടർ ബോർഡ്‌ മെമ്പർ ഡോ അനിയൻ,ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗം ശോഭ യാശോധരൻ, യൂത്ത്മൂവ്മെന്റ് കൌൺസിൽ അംഗങ്ങളായ മഹേഷ്‌ പാലപ്ര, സതീഷ് മുണ്ടക്കയം, വിനീഷ് കൊമ്പുകുത്തി, ബിനു അമ്പലത്തിൻവിള, ഷൈൻ  ഇടക്കുന്നം, സനൂപ് മടുക്ക, പെൻഷനേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി,പെൻഷനേഴ്സ് ഫോറം യൂണിയൻ സെക്രട്ടറി വി വി വസ്സപ്പൻ, പുലിക്കുന്ന് ശാഖ സെക്രട്ടറി കെ സുരേന്ദ്രൻ, മുണ്ടക്കയം സൗത്ത് ശാഖ പ്രസിഡന്റ് മിനി ബാബു,സൈബർ സേന ചെയർമാൻ പ്രവീൺ പാലപ്ര എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അഖിൽ ഞർക്കാട് സ്വാഗതവും ജോ. സെക്രട്ടറി ബിനു നെടിയോരം കൃതക്ഞ്ഞതയും പറഞ്ഞു.