fbpx
18.5 C
New York
Tuesday, September 24, 2024

Buy now

spot_imgspot_img

എടുത്തിട്ടൊന്നും ഇനി കാര്യമില്ല, ലൈസൻസ് വേണമെങ്കിൽ സിഗ്സാഗും , ഡ്രൈവിങ്ങും, പാർക്കിങ്ങും മസ്റ്റാ ….

0

“H” എടുത്തിട്ടൊന്നും ഇനി കാര്യമില്ല, ലൈസൻസ് വേണമെങ്കിൽ സിഗ്സാഗും , ഡ്രൈവിങ്ങും, പാർക്കിങ്ങും മസ്റ്റാ ….

കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പരിഷ്ക്കാരിച്ച് ഉത്തരവിറങ്ങി. “H” ഒഴിവാക്കി. മാറ്റം മെയ്‌ ഒന്ന് മുതൽ.

സംസ്ഥാനത്ത് പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് മേയ് ഒന്നുമുതല്‍. ഓട്ടോമാറ്റിക് / ഇലക്ട്രിക് വാഹനങ്ങളില്‍ ഇനി ടെസ്റ്റ്‌ നടത്തരുത് . ഗ്രൗണ്ട് ടെസ്റ്റ്‌ പരിശഷ്‌ക്കരിച്ചു. ഡ്രൈവിംഗ് പരിശീലനത്തിൽ നിന്ന് ‘ H’ ഒഴിവാക്കി. കാല് പാദം ഗിയർ ഇടാകുന്ന /95cc ക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തിലെ അനുവദിക്കു. ഡ്രൈവിംഗ് പരിശീലകർ കോഴ്സ് പാസ്സായവര ആയിരിക്കണം .

നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി,

0

*ഇടുക്കി,നെടുങ്കണ്ടത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*



നെടുങ്കണ്ടം /ഇടുക്കി :നെടുങ്കണ്ടത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം ചില്ലുപാറ സ്വദേശിനി കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 മാതാപിതാക്കൾ പണിക്ക് പോയ സമയത്താണ് സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അശ്വതി.

, കട്ടപ്പനയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന 5 ഹോട്ടലുകളിൽ നിന്നും പഴയ, ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി,

0

കട്ടപ്പന, ടൗണിൽ പ്രവർത്തിക്കുന്ന അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു..

ഇന്ന് പുലർച്ചെ 12 ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ അഞ്ച് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. മീൻ വറുത്തത്, ബിരിയാണി, ചോറ്, മീൻ കറി ,ഇറച്ചിക്കറി, വെജിറ്റബിൾ കറി തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്.ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയ നേതൃത്വത്തിലാണ് ടൗണിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്, പഴകിയ ഭക്ഷണപദാർത്ഥം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കിയതായി, ആരോഗ്യവകുപ്പ് അറിയിച്ചു എന്നാൽ പരിശോധന തുടരുമെന്നും പറഞ്ഞു,

സുരക്ഷിത ജൈവകീടനാശിനി പരിചയപെടുത്തി വിദ്യാർത്ഥികൾ

0

സുരക്ഷിത ജൈവകീടനാശിനി പരിചയപെടുത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ സിറുകളന്തയ് പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി ജൈവകീടനാശിനിയായ 3G എക്സ്ട്രാക്ട്നെ പറ്റി ക്ലാസ്സ്‌ നടത്തി.ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നീ സാധങ്ങൾ വെച്ച എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതാണ് ഈ മിശ്രതം.പ്രധാനമായും ചെടികളിൽ കാണുന്ന മീലി ബഗ്, മുഞ്ഞ തുടങ്ങിയ കീടങ്ങളെ തുരത്താൻ ഈ ലായനി ഉപയോഗിക്കുന്നു.വളരെ ചിലവ് കുറഞ്ഞ മാർഗം ആണ് ഇത് മിക്കവാറുമുള്ള ചെടികൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും.ജൈവ കീടനാശിനി ആയത് കൊണ്ട് തന്നെ യാതൊരു വിധ ദോശങ്ങളും ഇതിന് ഇല്ല.കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

അതിരാവിലെ അടിച്ച്‌ ഫിറ്റായി ആറ് ബസ് ഡ്രൈവര്‍മാര്‍;..തൃശൂര്‍ നഗരത്തിലൂടെ ബസുമായി പാഞ്ഞുകയറിയത് പൊലീസിന്‍റെ വലയില്‍!…

0

തൃശൂർ : മദ്യപിച്ച്‌ ബസ് ഓടിക്കുന്നവരെയും മറ്റു നിയമലംഘനം നടത്തുന്നവരെയും കണ്ടെത്തുന്നതിനായി ഇന്നലെ രാവിലെ ആറുമണിമുതല്‍ എട്ടുമണിവരെ നടത്തിയ വാഹന പരിശോധനയില്‍ 200 ഓളം ബസുകള്‍ പരിശോധിച്ചു.

മദ്യപിച്ച്‌ വാഹനമോടിച്ചതായി കണ്ട ആറു ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചതായി പൊലിസ് അറിയിച്ചു.

തൃശൂര്‍ ടൗണിലൂടെ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ തമ്മിലുള്ള മത്സരവും ബസുകളുടെ സമയത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അടിപിടിയും കാരണം ജനങ്ങള്‍ ദുരിതത്തിലാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ചില ബസ് ഡ്രൈവര്‍മാര്‍ അതിരാവിലെ തന്നെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ ബസ് ഓടിക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ട്രാഫിക് എന്‍ഫോഴ്‌സ് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ നുഹ്മാന്‍ എന്‍ , തൃശൂര്‍ ടൗണ്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് എ., തൃശൂര്‍ ടൗണ്‍വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം ടി, നെടുപുഴ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ , കണ്ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ബിജു എന്നിവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. കണ്ടക്ടര്‍ ലൈസന്‍സില്ലാത്ത 23 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്ത 11 പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തുന്ന ബസുകളെയും ഡ്രൈവര്‍മാരെയും കണ്ടെത്തുന്നതിന് വരും ദിവസങ്ങളും കര്‍ശനമായ വാഹന പരിശോധന നടത്തുമെന്നും ഇപ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐ.പി.എസ് അറിയിച്ചു…

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി; കാലതാമസമില്ലാതെ നടപ്പാക്കും….

0

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോടേയ്ക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസാണ് മംഗലാപുരം വരെ നീട്ടിയത്.

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12. 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്ബര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. എന്ന് മുതലാണ് മംഗലാപുരം വരെയുള്ള സര്‍വീസ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം..

0

പാലക്കാട്: മലമ്ബുഴയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍. ചെറക്കാട് സ്വദേശികളായ റഷീദ (46) മകൻ ഷാജി എന്നിവരാണ് മരിച്ചത്.

കുറുമ്പാച്ചി മലയില്‍ നിന്നും ദൗത്യസംഘം രക്ഷപ്പെടുത്തിയ ബാബുവിന്റെ അമ്മയും സഹോദരനുമാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മലമ്പുഴ കടക്കാങ്കുന്ന് പാലത്തിന് സമീപം വച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ സംശയം. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി…

2022 ഫെബ്രുവരിയിലായിരുന്നു ബാബു കുറുമ്പാച്ചി മലയില്‍ കയറി കുടുങ്ങി പോയത്. തുടർന്ന് 45 മണിക്കൂറോളം നീണ്ടു നിന്ന രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ ദൗത്യ സംഘം രക്ഷപ്പെടുത്തിയത്.

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

0

*ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു*

ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.

കടക്കരപ്പള്ളി വട്ടക്കര കൊടിയശ്ശേരി ശ്യാംജി ആണ് മരിച്ചത്.

70 ശതമാനത്തിലേറെ പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് ഭാര്യ ആരതിയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

മരിച്ച ആരതിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.

കട്ടപ്പന താലൂക്ക് ആശുപത്രി- തൊവര യാർ. റോഡിലെ, കുഴികൾ നാട്ടുകാർ മണ്ണിട്ട് നികത്തി, പൊടിയിൽ പൊറുതിമുട്ടി ജനങ്ങൾ,

0

കട്ടപ്പന,തൊവരയാർ-.കട്ടപ്പന താലൂക്ക്(ഇരുപത്തെക്കാർ )ആശുപത്രി ബൈപ്പാസിലെ കുഴികൾ മണ്ണിട്ടു നികത്തിയതോടെ റോഡിന് ഇരുവശവും താമസിക്കുന്ന കുടുംബങ്ങൾ പൊടിശല്യം കാരണം ദുരിതത്തിലായി.ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഈ വഴി കടത്തി വിടുന്നതാണ് പൊടി ശല്യം കൂടാൻ കാരണം.ഗതാഗതക്കുരുക്കും വലിയ ഗർത്തങ്ങളും കാരണം ഒട്ടേറെ വിമർശനങ്ങൾ നേരിടുന്ന മുൻസിപ്പൽ റോഡാണ് ഇരുപതേക്കർ താലൂക്ക് ആശുപത്രി-തൊവരയാർ റോഡ്.നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് വാർഡ് കൗൺസിലർ പലപ്പോഴായി പറഞ്ഞിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
ഇതിനിടെ എം എൽ എ ഫണ്ടിൽ നിന്ന് പണം അനുവദിപ്പിച്ചതായി അവകാശമുന്നയിച്ച് ചില രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും നടപ്പാകില്ലെന്ന് മനസിലാക്കിയ നാട്ടുകാർ മണ്ണിട്ട് കുഴികൾ നികത്തി. പക്ഷേ അതും പൊല്ലാപ്പായി. വേനൽ കടുത്തതോടെ വീടുകൾക്കുള്ളിലേയ്ക്കാണ് റോഡിൽ നിന്ന് പൂഴി പറക്കുന്നത്. മലയോര ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ കോട്ടയം റൂട്ടിൽ നിന്നുള്ള കൂടുതൽ വാഹനങ്ങളും ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇത് പൊടി ശല്യം കൂട്ടുന്നുണ്ട്.സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് നീക്കിവച്ചിരുന്ന തുക ഉപയോഗിച്ച് കുഴികൾ അടയ്ക്കുകയെങ്കിലും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാധ്യമായില്ലെങ്കിൽ ജനപ്രതിനിധികളെ അടക്കം വഴിയിൽ തടയുമെന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

പണയപ്പെടുത്തി ആഭരണങ്ങൾ മാറ്റി, മുക്കുപണ്ടം വെച്ച്,കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ,കോടികളുടെ തട്ടിപ്പ്,

0

. കട്ടപ്പന/.കട്ടപ്പനയിൽ മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്തത് കോടികൾ,തട്ടിപ്പ് പുറത്തായത് ബാങ്കിന്റെ പരിശോധനയിൽ

കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയ ഉരുപ്പടികൾ തിരിമറി നടത്തിയും ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി. ബാങ്കിലെ ഗോൾഡ് അപ്രൈസറാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച്
കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. നിരവധിപേരുടെ ആഭരണങ്ങൾ ബാങ്കിൽ കാണാനില്ല. പകരം മുക്കുപണ്ടമാണുള്ളത്. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ നിലവിൽ മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാർ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നൽകി.