fbpx
17 C
New York
Monday, September 23, 2024

Buy now

spot_imgspot_img

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഹൃദ്യമായി

0

ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2024-2025 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റോയല്‍ ആല്‍ബര്‍ട്സ് പാലസിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരിക്കും ഇന്ത്യ പ്രസ്സ് ക്ലബ് എന്നും പിന്തുടരുക എന്നും എല്ലാവരുടെയും പിന്തുണ അതിന് അനിവാര്യമാണെന്നും സ്വാഗതം പറഞ്ഞ ഐപിസിഎന്‍എ സെക്രട്ടറി ഷിജോ പൗലോസ് ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകും. എല്ലാവരെയും ഒന്നിപ്പിച്ചു സംഘടനയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും പ്രഥമ ദൗത്യമെന്നും ഷിജോ പൗലോസ് പറഞ്ഞു.

അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോൺസുൽ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ പങ്കെടുത്തു. ജഡ്ജി ജൂലി മാത്യു ആയിരുന്നു മറ്റൊരു പ്രധാന അതിഥി. പ്രസ് ക്ലബ് പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ, , ജോയിന്റ് സെക്രട്ടറി ആശ മാത്യു, ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ, ഫോമാ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, ആതിഥ്യമരുളുന്ന ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, മറ്റു ഭാരവാഹികളും സ്റ്റേജിൽ ഉപവിഷ്ടരായിരുന്നു. ഇതോടൊപ്പം തന്നെ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്വത്തിലുള്ള ന്യൂ യോർക്ക് ചാപ്റ്ററിന്റെ ഉദ്‌ഘാടനവും റോജി ജോണിന്റെ സാന്നിധ്യത്തിൽ ഔദോദികമായി നിർവ്വഹിക്കപ്പെട്ടു.

റോജി ജോൺ എം. എൽ. എ. ഉദ്‌ഘാടന പ്രസംഗത്തിൽ തന്റെ രണ്ടു മുൻ സന്ദർശനങ്ങളും പ്രസ് ക്ലബുമായി ബന്ധപ്പെട്ടായിരുന്നു എന്ന് അനുസ്മരിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ മാധ്യമ പ്രവർത്തനം വലിയ പ്രതിസന്ധി നേരിടുകയാണ്. ഭരണകൂടങ്ങളുടെ സമ്മർദ്ദം, മാധ്യമ മുതലാളിമാരുടെ സാമ്പത്തിക താൽപര്യം, സോഷ്യൽ മീഡിയയുടെ അതിപ്രസരം എല്ലാം മാധ്യമപ്രവർത്തനത്തിന് ഭീഷണിയാണ്. വേൾഡ് പ്രസ് ഫ്രീഡത്തിന്റെ കണക്കുകകൾ പുറത്തു വന്നപ്പോൾ ഇന്ത്യ ഏറെ പിന്നാലാണ് എന്ന വസ്തുത ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ ധാരാളം നടക്കുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ശബ്ദമില്ലാത്തവരുടെ ശബ്ദം.. അതുകൊണ്ട് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അമേരിക്കയിലെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു .

‘ഗസ്റ്റ് ഓഫ് ഹോണറായി’ പങ്കെടുത്ത ന്യൂ യോർക്ക് ഇന്ത്യൻ കോൺസുൽ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ കേരളവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നു ചൂണ്ടിക്കാട്ടി. കൊച്ചിയിൽ പ്രവര്‍ത്തിച്ച പരിചയമുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറും, മറ്റു പ്രതിനിധികളുമായി കോൺസുലേറ്റിൽ നടന്ന യോഗത്തെക്കുറിച്ചു അദ്ദേഹം പരാമർശിച്ചു. വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുമായി നടന്ന ചർച്ചകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു എന്നദ്ദേഹം കൂടി ചേർത്തു.

ഫൊക്കാന, ഫോമാ, തുടങ്ങി വിവിധ സംഘടനാ നേതാക്കളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഒ.സി.ഐ കാര്‍ഡുകള്‍ ലഭിക്കാന്‍ തടസ്സമുണ്ടെങ്കില്‍ അത് പരിഹരിക്കും. അതിനായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ആരംഭിക്കും. ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത സൗഹൃദമാണ് ഇപ്പോഴുള്ളത്. ആണവ പരീക്ഷണകാലത്ത് ഇന്ത്യക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആ കാലമൊക്കെ മാറി. ഇപ്പോള്‍ നല്ല സൗഹൃദത്തിന്റെ കാലമാണെന്നും ദുബായിലെ പോലെ ന്യജേഴ്സില്‍ ഇന്ത്യ മാര്‍ട്ട് തുടങ്ങാനുള്ള ആലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അവരെ ഏറ്റവും സഹായിക്കാന്‍ സാധിക്കുക ഇന്ത്യന്‍ സമൂഹത്തിന് തന്നെയാണ്. അക്കാര്യങ്ങളും ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച ചെയ്യുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ മാധ്യമ രംഗം വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മൂഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ജൂലി മാത്യു അറിയിച്ചു.

നവമാധ്യമ കാലത്തിലൂടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലൂടെയും കടന്നു പോകുന്ന ഈ അവസരത്തിൽ ഇതൊക്കെ എങ്ങനെ മാധ്യമ രംഗത്ത് ഉപകാരപ്രദമാക്കാം എന്നതിനേക്കുറിച്ച ആലോചിക്കുകയും, അപഗ്രഥനം ചെയ്യുകയും, ഈ സാധ്യതകള്‍ ഉൾക്കൊള്ളാനും എങ്ങനെ ഇതിനെ പ്രായോജകമാക്കാം എന്നുള്ളതിനെക്കുറിച്ചു മനസ്സിലാക്കാനും ഇന്ത്യ പ്രസ് ക്ളബിന്റെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുമെന്നും അധ്യക്ഷത വഹിച്ച പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി.

വാഗ്ദാനങ്ങളല്ല, പ്രവര്‍ത്തനം എന്ന ഉറപ്പാണ് നല്‍കാനുള്ളത്. കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കൂടി വേദിയാണ് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നും അതിന് ഉദാഹരണമാണ് എല്ലാ സംഘടനകളുടെയും ഈ പരിപാടിയിലെ പ്രാതിനിധ്യമെന്നും സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. ഇന്ത്യ പ്രസ് ക്ളബിന്റെ മുന്‍ പ്രസിഡ‍ന്റുമാരും സെക്രട്ടറിമാരും എല്ലാ കാലത്തും സംഘടനയുടെ താങ്ങും തണലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്ദേഭാരതിന്റെ വേഗതയില്‍ ഓടാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടേ എന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം ആശംസിച്ചു. സമൂഹത്തിലെ കളകള്‍ പറിച്ചുമാറ്റുക എന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മ്മം. എന്നാല്‍ അതിന് കൈവിലങ്ങിടുന്ന സാഹചര്യമാണ് ഇന്ത്യയിലും ലോകമെമ്പാടും ഉള്ളത്. അതൊക്കെ അതീജിവിച്ച് മുന്നോട്ടുപോകുന്ന കുറച്ചുമാധ്യമ പ്രവര്‍ത്തകരെങ്കിലും ഈ സംഘടനയിലും ലോകത്തും അവശേഷിക്കുന്നുണ്ടെന്ന് തൈമറ്റം പറഞ്ഞു.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. പുതിയ ഭരണസമിതിക്ക് ഫോമയുടെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്ന് ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍ പറഞ്ഞു. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കാണ് അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്ള്യു എം.സി ഗ്ളോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കൽ താൻ പ്രതിനിധാനം ചെയ്യുന്നത് ലോകമെമ്പാടുമുള്ള മലയാളികളാണെന്നും, എല്ലാവിധമായ സഹകരണവും പ്രസ് ക്ലബിന് വാഗ്ദാനം ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ മാധ്യമ രംഗത്ത് ഉപയോഗിക്കാമെന്നതില്‍ സെമിനാറുകളും പരിശീലന പരിപാടികളും ഈ വര്‍ഷം സംഘടിപ്പിക്കുമെന്നും, നോർത്ത് അമേരിക്കയിലെ സംഘടനകളുമായും, നേതാക്കളുമായും ചർച്ചകൾക്കുള്ള വേദി ഒരുക്കാനും, കൂടുതലായി സംഘടനയുടെ കാര്യങ്ങൾ മാധ്യമത്തിലൂടെ അറിയിക്കാനും സഹകരണത്തിനും പുതിയ എക്സിക്യൂട്ടീവ് തീരുമാനമെടുത്തതായും ഐ.പി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി ആശാ മാത്യു അറിയിച്ചു. കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതായും, കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്രസ് ക്ളബുകളുമായി സഹകരിക്കാനായി ‘ പ്രസ് ക്ലബ് കണക്ട് ‘ തുടങ്ങും എന്നും ആശ പറഞ്ഞു. എല്ലാത്തിനും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സഹകരണം അഭ്യർത്ഥിച്ചു.

ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി തന്റെ പ്രസംഗത്തിൽ ന്യൂ യോർക്ക് ചാപ്റ്റർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും 2025 ഒക്ടോബറിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫെറെൻസിന്റെ വിജയത്തിനായി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. ട്രഷറര്‍ വിശാഖ് ചെറിയാന്‍ വേദിയിലും സദസ്സിലുമുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുകയും, പ്രസ് ക്ലബ്ബുമായി സഹകരിക്കാനും അഭ്യർഥിച്ചു. ഇന്ത്യ പ്രെസ് ക്ലബ്ബിന്റെ വക ഫലകം നൽകി റോജി എം ജോൺ കോൺസുൽ ജനറൽ ബിനയ പ്രധാനെ ആദരിക്കുകയും ചെയ്തു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് 2024-2025 പ്രവർത്തനോദ്ഘാടനം ഏപ്രിൽ 12 നു

0

ഡാളസ് : ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ ശ്രീ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന് വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരുകായും ചെയ്യുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാൾ, ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് ( സെയിന്റ് പോൾ മാർത്തോമാ ചർച്ച സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു

ടെക്സാസ് സ്റ്റേറ്റ് പ്രതിനിധി ആൻജി ചെൻ ബട്ടൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനി ഗസ്റ്റ് ഓഫ് ഹോണറുമാണ് .

പ്രസ് ക്ളബ്ബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ പി സി എൻ റ്റി പ്രസിഡന്റ് സണ്ണി മാളിയേക്കൽ , സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ പ്രസാദ് തിയോടിക്കൽ എന്നിവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ സീനിയർ മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

8 വിദ്യാർത്ഥികൾക്ക് വെടിയേറ്റു,രണ്ടു പേരുടെ നില ഗുരുതരം

0

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സെപ്റ്റ ബസ് സ്റ്റോപ്പിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന വെടിവയ്‌പ്പിൽ  എട്ട് വിദ്യാർത്ഥികൾക്ക് വെടിയേറ്റു . രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് ഫിലാഡൽഫിയ പോലീസ് അറിയിച്ചു.

പ്രാദേശിക സമയം ഏകദേശം 3:00 മണിയോടെ വിദ്യാർത്ഥികൾ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിരവധി ആളുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫിലാഡൽഫിയ പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

സെപ്റ്റ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് മൂന്ന് പേർ പുറത്തിറങ്ങി വെടിയുതിർക്കുകയും ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ 30 റൗണ്ട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് ബെഥേൽ പറഞ്ഞു.

ഇരകളായ എട്ട് പേരും നോർത്ത് ഈസ്റ്റ് ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികളായിരുന്നു, അവരുടെ പ്രായം 15 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് ബെഥേൽ പറയുന്നു.ഗുരുതരാവസ്ഥയിലുള്ള വിദ്യാർത്ഥികളിൽ ഒരാൾക്ക് ഒന്നിലധികം തവണ വെടിയേറ്റു, ബെഥേൽ പറഞ്ഞു.

ഫിലാഡൽഫിയ എബിസി സ്റ്റേഷൻ ഡബ്ല്യുപിവിഐയുടെ കണക്കനുസരിച്ച്, ബുധനാഴ്ചത്തെ വെടിവയ്പ്പ് നഗരത്തിൽ തോക്ക് അക്രമം പൊട്ടിപ്പുറപ്പെട്ടതിൻ്റെ ഏറ്റവും പുതിയ സംഭവമാണ്, കൂടാതെ ഒരാഴ്ചയ്ക്കിടെ ഒരു പ്രാദേശിക സെപ്റ്റ ബസ് ഉൾപ്പെടുന്ന നാലാമത്തെ വെടിവയ്പുംമാണ്,. മൂന്ന് ദിവസത്തിനുള്ളിൽ, സ്കൂളിൽ നിന്ന് വരികയും പോവുകയും ചെയ്യുന്ന 11 കൗമാരക്കാർ വെടിയേറ്റുവീണു,” ബെഥേൽ പറഞ്ഞു 

ഇംഹോട്ടെപ് ഇൻസ്റ്റിറ്റ്യൂട്ട് ചാർട്ടർ ഹൈസ്‌കൂളിൽ പഠിച്ച 17 വയസ്സുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സെപ്‌റ്റ സ്‌റ്റേഷനിൽ തിങ്കളാഴ്ച നടന്ന വെടിവെപ്പുമായി ഇന്നത്തെ വെടിവയ്‌പ്പിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബെഥേൽ പറഞ്ഞു.

വിദേശികളെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ ‘രഹസ്യ വിമാനങ്ങൾ’ ഉപയോഗിച്ചതായി റിപ്പോർട്ട്

0

വാഷിംഗ്‌ടൺ ഡി സി : ജോ ബൈഡൻ 320,000 അനധികൃത വിദേശികളെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ ‘രഹസ്യ വിമാനങ്ങൾ’ ഉപയോഗിക്കുന്നു
സെൻ്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസിലെ ടോഡ് ബെൻസ്മാൻ ലഭിച്ച രേഖകൾ പ്രകാരം, ഓരോ വർഷവും ലക്ഷക്കണക്കിന് അനധികൃത വിദേശികളെ അമേരിക്കയിലേക്ക് പറത്താൻ പ്രസിഡൻ്റ് ജോ ബൈഡൻ “രഹസ്യ വിമാനങ്ങൾ” പ്രോഗ്രാം നടത്തുന്നു.

2023 ജനുവരി മുതൽ 2024 ജനുവരി വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻ്റീരിയറിലേക്ക് റിലീസ് ചെയ്യുന്നതിന് ഏകദേശം 465,000 അനധികൃത വിദേശികളെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ അതിർത്തിയിൽ അപ്പോയിൻ്റ്‌മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാൻ അനുവദിച്ചതായി ബ്രീറ്റ്‌ബാർട്ട് ന്യൂസ് എന്ന കുടിയേറ്റ മൊബൈൽ ആപ്ലിക്കേഷൻ വിപുലമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2021 ഫെബ്രുവരി മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻ്റീരിയറിലേക്ക് ഏജൻസി പുറത്തിറക്കിയ എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ മുഴുവൻ സംഖ്യാ  പരസ്യമായി പ്രസിദ്ധീകരിക്കാൻ ജനപ്രതിനിധികളായ ജിം ജോർദാനും (R-OH), ടോം മക്ലിൻ്റോക്കും (R-CA) DHS സെക്രട്ടറി അലജാൻഡ്രോ മയോർക്കസിനോട് ആവശ്യപ്പെട്ടു

സർജന്റ് ബ്ലെസ്സൺ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

0

ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ഫിലാഡൽഫിയായിലെ എല്ലാ മലയാളീ അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും ഫിലാഡൽഫിയാമലയാളികൾക്കിടയിൽ എവർക്കും പ്രിയങ്കരനുമായ സർജന്റ് ബ്ലെസ്സൺ മാത്യു മത്സരിക്കുന്നു . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.


ഫിലാഡൽഫിയായിലെ സാമൂഹ്യ- സാംസ്കാരിക-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത വ്യക്തിത്വമാണ് ബ്ലെസ്സൺ മാത്യുവിന്റെത് . ഫിലാഡൽഫിയാ പോലീസ് ഡിപ്പാർട്മെന്റിൽ സെർജന്റ് ആയി ജോലി ചെയ്യുന്ന അദ്ദേഹം അമേരിക്കർക്കിടയിലും അതുപോലെ അമേരിക്കൻ മലയാളികളുടെ ഇടയിലും ഏവർക്കും പ്രിയങ്കരൻ ആണ്.

ഫിലാഡൽഫിയായുടെ 150 വർഷത്തിൽ കുടുതൽ പഴകം ഉള്ള പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആദ്യത്തെ
മലയാളി പോലീസ് സെർജന്റ് ആയി ബ്ലെസ്സൻ മാത്യു പ്രൊമോട്ട് ചെയ്തത് അദ്ദേത്തിന്റെ കഴിവും അർപ്പണ മനോഭാവവും കൊണ്ട് കൂടിയാണ് . ആറായിരത്തിൽത്തിൽ കുടുതൽ പോലീസുകാരുള്ള അമേരിക്കയിലെ നാലാമത്തെ വലിയ പോലീസ് ഡിപ്പാർട്ട്‌മെന്റ് ആയ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആണ് അദ്ദേഹം ഈ നേട്ടം കരസ്ഥം ആക്കിയത് . ഈ നേട്ടം അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല ലോകത്തുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ് . പതിനെട്ടാമത്തെ വയസിൽ പത്തനാപുരത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ്ലെസ്സൺ വളെരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിൽ രണ്ട് പ്രൊമോഷൻ നേടിയത് .

തന്റെ ഓരോ പ്രൊമോഷനും മലയാളി കമ്മ്യൂണിറ്റിയെ കൂടുതൽ ഉപകാരമാകി തീർക്കുവാൻ ആണ് താൻ ശ്രമിക്കുന്നത് എന്ന് സെർജിന്റ ബ്ലെസ്സൺ മാത്യു അറിയിച്ചു. AMLEU ( അമേരിക്കൻ മലയാളീ ലോ എൻഫോഴ്‌സ്‌മെന് യുണൈറ്റഡ്), PAALEA ( പെൺസിൽവാനിയ ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്‌സ്‌മെന്റ് തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ ആകൃഷ്‌ടനായാണ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകൻ ആയതുകൊണ്ട് സർജന്റ് ബ്ലെസ്സൺ മാത്യുവിനെ തേടി സ്ഥാനമാനങ്ങൾ എപ്പോഴും എത്താറുണ്ട് .

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സർജന്റ് ബ്ലെസ്സൺ മാത്യു നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സർജന്റ് ബ്ലെസ്സൺ മാത്യു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .സർജന്റ് ബ്ലെസ്സൺ മാത്യുവിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.


യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ സർജന്റ് ബ്ലെസ്സൺ മാത്യുവിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫിലാഡൽഫിയാ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സർജന്റ് ബ്ലെസ്സൺ മാത്യുവിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ്ട്രെഷറർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ സർജന്റ് ബ്ലെസ്സൺ മാത്യുവിന് വിജയാശംസകൾ നേർന്നു.

വീട്ടുവളപ്പിൽ നട്ടുവളർത്തിയ,39, ഓളം കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ.

0

*വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ്‌ ചെടികളുമായി യുവാവ്‌ പിടിയില്‍*



അടിമാലി :വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ്‌ ചെടികളുമായി യുവാവ്‌ പിടിയില്‍.ഇടുക്കി കൊന്നത്തടി വില്ലേജില്‍ പനംകുട്ടി ഇളംമ്പശേരിയില്‍ വര്‍ഗീസിന്റെ മകന്‍ ഡെനില്‍ വര്‍ഗീസ്‌ (20) ആണ്‌ അറസ്‌റ്റിലായത്‌. 
അടിമാലി നാര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ. രാജേന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ്‌ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ്‌ ചെടികള്‍ കണ്ടെത്തിയത്‌. പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളര്‍ച്ചയെത്തിയ തൈകളാണു കണ്ടെത്തിയത്‌. 



പ്രതിയെ കഴിഞ്ഞ കുറച്ച്‌ നാളുകളായി എക്‌സൈസ്‌ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ്‌ ചെടികള്‍ വില്‍പ്പനയ്‌ക്ക്‌ വേണ്ടിയാണ്‌ പ്രതി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. 
പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. ദേവികുളം സബ്‌ ജയിലിലേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. 


അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ (ഗ്രേഡ്‌) ദിലീപ്‌ എന്‍.കെ, പ്രിവന്റീവ്‌ ഓഫീസര്‍ (ഗ്രേഡ്‌) അഗസ്‌റ്റ്യന്‍ ജോസഫ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സുരേഷ്‌ കെ.എം, പ്രശാന്ത്‌ വി, യദുവംശരാജ്‌, വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ സിമി ഗോപി എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.

ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിൽ വൻ തട്ടിപ്പ്, മറ്റൊരംഗത്തിന്റെ വ്യാജ ഒപ്പിട്ട് നൽകി ലക്ഷങ്ങൾ തട്ടിയതായി പരാതി,

0

*ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിൽ തട്ടിപ്പ്; പൊലീസുകാരന്‍റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം വായ്പയെടുത്തു.*

ഇടുക്കി :ജില്ലാ പൊലീസ് സഹകരണ സംഘത്തിൽ പൊലീസുകാരൻറെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ വായ്പയെടുത്തതായി പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവിന്‍റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു.

കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷാണ് സിജുവിൻറെ വ്യാജ ഒപ്പിട്ട് 2017ൽ 20 ലക്ഷം രൂപ വായ്പയെടുത്തത്. ഇയാൾക്കൊപ്പം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നാലു പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്പ അനുവദിക്കുന്നത്. ഇതിൽ മൂന്നാമത്തേതായി സിജുവിൻറെ പേര് എഴുതി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിക്കാതെ എസ് പി ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ സാലറി സർട്ടിഫിക്കറ്റ് നൽകി. സഹകരണ സംഘം ഇതിൻറെ അടിസ്ഥാനത്തിൽ മതിയായ പരിശോധന നടത്താതെ വായ്പ അനുവദിച്ചു.

അജീഷ് വായ്പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. ഉടൻ തന്നെ ഇടുക്കി എസ് പിക്ക് പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. അക്കൗണ്ട്സ് ഓഫീസർ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചതെന്നും നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികളുടെ വിശദീകരണം.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #T

കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി സെൻട്രൽ ജമാഅത്ത് ഭവന ഭൂരഹിതരായ 55 കുടുംബങ്ങൾക്ക് സൗജന്യ സ്ഥലവിതരണം ചെയ്തു.

0

കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി സെൻട്രൽ ജമാഅത്ത് ഭവന ഭൂരഹിതരായ 55 കുടുംബങ്ങൾക്ക് സൗജന്യ സ്ഥലവിതരണം ചെയ്തു. വക്കഫ് ഹജ്ജ്  സ്പോർട്സ് മന്ത്രി അബ്ദുറഹ്മാൻനിർവഹിക്കുച്ചു. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.  ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ആന്റോ ആന്റണി എംപി നെയ്നാർ പള്ളി സെൻട്രൽ ജമാഅത്ത പ്രസിഡണ്ട് ഹാജി അബ്ദുസ്സലാം, വിവിധ സാമൂഹിക സാംസ്കാരിക മത നേതാക്കളും പങ്കെടുത്തു.

സത്രം എയർ ട്രിപ്പ് അപ്രോച്ച് റോഡ് നിർമ്മാണത്തിന് വനം വകുപ്പ് തടസ്സമെന്ന്, വാഴൂർ സോമൻ എം.എൽ.എ.ആരോപണം.അടിസ്ഥാന രഹിതമെന്ന് വനം വകുപ്പ്‌.

0

. കട്ടപ്പന/ കുമളി /ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൻ്റെ പുരോഗതിക്കായുള്ള അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം നിൽക്കുന്നതായി പീരുമേട് MLAവാഴൂർ സോമൻ അപ്രോച്ച് റോഡിൻ്റെ നിർമ്മാണം കൂടി പൂർത്തിയായാൽ മാത്രമേ സത്രം എയർ സ്ട്രിപ്പ് യാധാർഥ്യമാവുകയുള്ളുവെന്നും വനം വകുപ്പ് തടസ്സം നിൽക്കുന്ന വിവരം,,കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും MLA വാഴൂർ സോമൻ അറിയിച്ചു.
പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് 70 ശതമാനത്തോളം പൂർത്തീ കൃതമായിരിക്കുകയാണ് സത്രം എയർ സ്ട്രിപ്പിൻ്റെ പ്രവർത്തനങ്ങൾ പൂർണ്ണമായ തോതിൽ അനിവാര്യമാവണമെങ്കിൽ ഇവിടുത്തേക്ക് ഒരു അപ്രോച്ച് റോഡ് കൂടി ആവശ്യമാണ് എന്നതിൻ്റെ അടിസ്ഥാനത്തിലാണ് വിഷയം നിയമസഭയിൽ ഉന്നയിച്ച് MLA വാഴുർസോമൻ അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ക്കായി,-കേന്ദ്ര, സംസ്ഥാന,സർക്കാരിൽ,നിന്നും ഫണ്ട് അനുവദിപ്പിച്ചത് എന്നാൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനിരിക്കെ വനം വകുപ്പ് തടസ്സവാദവുമായി മുൻപോട്ട് വന്നിരിക്കുകയാണെന്ന് MLA വാഴൂർ സോമൻ പറഞ്ഞു.എന്നാൽ വനം വകുപ്പ്‌ തടസ്സം നിൽക്കുകയാണ് എന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ. പറഞ്ഞു. കേരള ടൈംസ് നോട് പറഞ്ഞു.
സത്രം എയർസ്ട്രിപ്പിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുൻപാകെ തീരുമാനമെടുത്തതുമാണ് എന്നാൽ വനം വകുപ്പ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം നിഷേധാത്മകമാണെന്നും MLA പറഞ്ഞു അപ്രോച്ച് റോഡിൻ്റെ കൂടി നിർമ്മാണം പൂർത്തിയായാൽ മാത്രമേ എയർസ്ട്രിപ്പ് എന്ന പദ്ധതി യാഥാർഥ്യമാവുകയുള്ളു ഇതിനായി വിഷയം കേന്ദ്ര,സംസ്ഥാന സർക്കാരിന്റ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പീരുമേട് MLA വാഴൂർ സോമൻ അറിയിച്ചു,. എന്നാൽ വാഴൂർ സോമൻ MLA. യുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും – BJP നേതാക്കൾ കുറ്റപെടുത്തി.അപ്രോച്ച് റോഡിനുള്ള സ്ഥലം, 266.8. Sc.ഹെക്ടർ സ്ഥലം വനഭൂമിയാണ് ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് വേണ്ടത്, എന്നും – അനുമതി ഉടൻ ലഭിക്കുമെന്നു നേതാക്കൾ പറഞ്ഞു. ഇതിന് വനം വകുപ്പ് തടസം നിൽക്കുകയാണ് എന്നും – മറ്റുമുള്ള, വാഴൂർ സോമൻ. MLA. യുടെ ആരോപണങ്ങൾ എല്ലാം ശുദ്ധാ കാപട്യമാണ്. എന്ന്.നേതാക്കൾ പറഞ്ഞു.

വൈദേശിക സവർണതക്ക് മുന്നിൽ കീഴാളന്റെ ചരിത്രം ലോകത്തിന് പഠിപ്പിച്ച അതുല്യ ചരിത്രകാരനാണ് ദളിത് ബന്ധു എൻ കെ ജോസ്:മുഹമ്മദ്‌ സിയാദ്

0

വൈദേശിക സവർണതക്ക് മുന്നിൽ കീഴാളന്റെ ചരിത്രം ലോകത്തിന് പഠിപ്പിച്ച അതുല്യ ചരിത്രകാരനാണ് ദളിത് ബന്ധു എൻ കെ ജോസ്:മുഹമ്മദ്‌ സിയാദ്

കോട്ടയം:വൈദേശിക സവർണ പരിഷ്ക്കാരങ്ങൾ ചരിത്രം ഭരിക്കുമ്പോൾ കീഴാളന്റെ പാരമ്പര്യം ചരിത്രത്തിൽ വഹിച്ച പങ്ക് ലോകത്തെ പഠിപ്പിച്ച അതുല്യ ചരിത്രകാരനായിരുന്നു ദളിത് ബന്ധു എൻ കെ ജോസ് എന്ന് എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ്.
ചരിത്ര സമരങ്ങളെയും ആധുനിക കേരള ചരിത്രത്തെയും ദളിത് പക്ഷത്ത് നിന്ന് പുനർ വായന നടത്തിയതും അദ്ദേഹം 140 ൽ അധികം ചരിത്ര സാമൂഹ്യ ഗ്രന്ഥങ്ങൾ മലയാളിക്ക് സമ്മാനിച്ചതിലൂടെ ഇന്ത്യയുടെ ഭാവി കീഴാളന്റെത് കൂടിയാണെന്ന ചരിത്ര സത്യം യാഥാർഥ്യമാക്കുകയായിരുന്നു.നിലപാടുകളിൽ വിട്ട് വീഴ്ചയില്ലാത്ത അദ്ദേഹം എസ് ഡി പി ഐ മുന്നോട്ട് വയ്ക്കുന്ന ദളിത് പിന്നാക്ക രാഷ്ട്രീയത്തോട് ഐക്യപ്പെടുന്ന നിലപാടായിരുന്നു.കോട്ടയം ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന വ്യക്തി കൂടിയായിരുന്നുവെന്നും 2022 ലെ ഡോ അംബേദ്കർ ദിനചാരണത്തിൽ പാർട്ടിയുടെ ഡോ അംബേദ്കർ സ്മൃതി അവാർഡ് നൽകിയ വ്യക്തികൂടിയായിരുന്നുദളിത് ബന്ധു എൻ കെ ജോസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.