fbpx
16.5 C
New York
Monday, September 23, 2024

Buy now

spot_imgspot_img

മലയോര പട്ടയവിവരശേഖരണം.അപേക്ഷ മാർച്ച് 30 വരെ നീട്ടി.

0



*മലയോര പട്ടയ വിവരശേഖരണം: അപേക്ഷ മാർച്ച് 30 വരെ നീട്ടി*

. ഇടുക്കി / ഇടുക്കിജില്ലയിൽ നടന്നുവരുന്ന മലയോര പട്ടയ വിവരശേഖരണത്തിന്റെ ഭാഗമായുള്ള അപേക്ഷ സ്വീകരിക്കൽ മാർച്ച് 30 വരെ നീട്ടി. 1977 ജനുവരി ഒന്നിന് മുന്‍പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീയതി നീട്ടിയത്. വനം, റവന്യൂ വകുപ്പുകളുടെ ജെ വി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പലകാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ ഉൾപ്പടെയുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.

സെർവർ തകരാർ റേഷൻ മസ്റ്ററിംങ്, നിർത്തിവെച്ചതായി മന്ത്രി,

0

സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചതായി മന്ത്രി; ക്രമീകരണം ഒരുക്കും ; സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍

തിരന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനാല്‍ റേഷന്‍ മസ്റ്ററിങ് തത്കാലം നിര്‍ത്തിയതായി മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിങ് നടത്താനുള്ള ക്രമീകരണം ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു. പിങ്ക്‌ കാര്‍ഡ് ഉള്ളവര്‍ക്ക് നാളെ മുതല്‍ മസ്റ്ററിങ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഇന്നു ഉച്ചയോടെ സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. മുന്‍ഗണനാക്രമത്തിലുള്ള ചുവപ്പ് കാര്‍ഡ് ഉള്ളവര്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികമുണ്ട്. അവര്‍ തിരിച്ചുപോകാതെ മസ്റ്ററിങിലേക്ക് പങ്കെടുക്കുന്ന നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടക്കുന്നതിനാല്‍ മൂന്ന് ദിവസം അരിവിതരണം പൂര്‍ണമായി നിര്‍ത്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശം പാലിക്കാതെ അരിവിതരണം നടത്തിയെന്നും ഇന്ന് അരിവിതരണം സമ്പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ തന്നെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് മസ്റ്ററിങിന് വേണ്ടത്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #

വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി -20 ലക്ഷം, രൂപ, വായ്പയെടുത്താ.പോലീസുകാരന്, സസ്പെൻഷൻ.

0

ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്‌പയെടുത്ത സംഭവം ഒന്നാം പ്രതി അജീഷിനെ സസ്പെൻഡ് ചെയ്തു

ഇടുക്കി :ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്‌പയെടുത്ത സംഭവം ഒന്നാം പ്രതി അജീഷിനെ സസ്പെൻഡ് ചെയ്തു
കുളമാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

2017 ലാണ് അജീഷ് 20 ലക്ഷം രൂപ പോലീസ് സഹകരണ സംഘത്തിൽ നിന്നും വായ്‌പയെടുക്കുന്നത്. നാലുപേരുടെ ജാമ്യത്തിൽ ആയിരുന്നു വായ്‌പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു കെ കെ സിജുവിന്റെ പരാതി. എസ് പി ഓഫീസിലെ അക്കൗണ്ടൻറ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റ് ആണ് ജാമ്യത്തിനായി നൽകിയിരുന്നത്.ഇത്തരത്തിൽ ഒരു സാലറി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു പരാതിയിൽ പറഞ്ഞിരുന്നു. ഈ സാലറി സർട്ടിഫിക്കറ്റിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചത്. അജീഷ് വായ്പ‌ തരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്.

സിജു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്. കുളമാവ് പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലീസ് ഓഫീസറായ അജീഷിനൊപ്പം അഞ്ചുപേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.

ന്യൂസ് ബ്യൂറോ ഇടുക്കി,

ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും 35 ലിറ്റർ, കോടയും,വാറ്റുപകരണങ്ങളും പിടികൂടി ഒരാൾ അറസ്റ്റിൽ.

0

ഇടുക്കി. ഇടുക്കികഞ്ഞിക്കുഴിയിൽ നിന്നും 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി; ഒരാൾ അറസ്റ്റിൽ.

കഞ്ഞികുഴിയ്ക്ക് സമീപം മഴുവടിയിൽ നിന്നും വാറ്റുചാരായം തയ്യാറാക്കുന്നതിനായി സൂക്ഷിച്ച 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഇടുക്കി കഞ്ഞിക്കുഴി മഴുവടി സ്വദേശി താന്നിക്കതൊട്ടിയിൽ സിജോ റ്റി. ബി.(40)യെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇടുക്കി എക്സൈസ് സ്പഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. അസ്സിസ്റ്റ് എക്സ്സൈസ് ഇൻസ്പെക്ടർ നെബു എ.സി.യുടെ നേതൃത്ത്വത്തിൽ ഷാജി ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ ജസ്റ്റിൻ പി ജോസഫ്, സുരഭി കെ.എം, ഡ്രൈവർ ശശി പി കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്..

മയക്കുമരുന്ന് കേസ് പ്രതി ലോക്കപ്പിൽ,മരിച്ച സംഭവം,അന്വേഷണം ക്രൈംബ്രാഞ്ചിന്.

0

*കസ്റ്റഡിയില്‍ പ്രതി തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍*

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, അതേസമയം, ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

പാലക്കാട് എക്‌സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തിരുന്നു.

പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #

കുരിശടികൾ കല്ലെറിഞ്ഞു തകർത്തയാൾ പിടിയിൽ.

0

ഇടുക്കി : കട്ടപ്പന,കമ്പമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി.പുളിയന്മല പി റ്റി ആർ ചെറുകുന്നേൽ ജോബിൻ ജോസ് (35)ആണ്പിടിയിലായത്.ആക്രമണത്തിന് പിന്നാലെ വണ്ടന്മേട് എസ്.എച്ച് ഒ ഷൈൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനെ കട്ടപ്പന ഡിവൈ.എസ്.പി പി.വി ബേബി രൂപീകരിച്ചിരുന്നു.ഇവരാണ് പ്രതിയെ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.വിവാഹം നിരന്തരമായി മുടക്കുന്ന സഭ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികൾ തകർക്കാൻ കാരണമായത് എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.മാർച്ച്‌ 12 ന് പുലർച്ചെയാണ് പ്രതി ജോബിൻ ഓർത്തഡോക്സ്,
കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകൾ തകർത്തത്.പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി എറിഞ്ഞു തകർക്കുന്ന സി സി റ്റി വി ദൃശ്യം പോലീസിന് ലഭിച്ചിരിക്കുന്നു.ഈ ദൃശ്യങ്ങളും, പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസിൽ നിർണ്ണായകമായത്.എസ് ഐ ഡിജു ജോസഫ്,എഎസ് ഐ ജെയിംസ്,എസ് സി പി ഒ പ്രശാന്ത് കെ മാത്യു,സി പി ഒ അൽബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മഴ

0

കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മഴ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ നടന്ന തേന്‍കൃഷിയിലെ വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,50,000/- രൂപയുടെ 250 തേനീച്ചപ്പെട്ടിയും, ഈച്ചകോളനിയും, തേന്‍ എക്സ്ട്രാക്ടറും, സ്മോക്കര്‍,, കത്തി ഉള്‍പ്പെടെ തെരഞ്ഞെടുത്ത കര്‍ഷക ഗ്രൂപ്പുകള്‍ക്ക് വിതരണം നടത്തുകയുഢണ്ടായി. ശുദ്ധമായ തേന്‍ വിപണിയില്‍ എത്തിക്കുക എന്നതിലൂടെ ‘സുരക്ഷിതഭക്ഷണം, സുഭിക്ഷകേരളം’ എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുകയുമാണ്. തേന്‍ ഉല്പാദനത്തിന്‍റെ  സ്വയം പര്യാപ്തത കൈവരിക്കാനും ‘തേന്‍മധുരം’ എന്ന പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് ഈ പദ്ധതി ലഭ്യമാക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കിനു കീഴിലുള്ള പാറത്തോട്, കോരുത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, മണിമല, കാഞ്ഞിരപ്പള്ളി എന്നീ 7 പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കര്‍ഷകഗ്രൂപ്പുകള്‍ വഴിയാണ് ‘തേന്‍മധുരം’ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം തേനീച്ച കൃഷിയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.  250 കൂടുകളില്‍ നിന്നും  2250 കിലോ തേന്‍ ഉല്പാദനം ലഭ്യമാകുമെന്നും അതുവഴി 10 ലക്ഷത്തില്‍ പരം രൂപയുടെ വിറ്റ്വരവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
പി.വൈ.എം.എ. വായനശാലിയലെ തെരഞ്ഞെടുത്ത 10 കുട്ടികര്‍ഷകര്‍ക്ക് വിതരണം നടത്തിയ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉല്‍സവ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തോ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.ജെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് അംഗം സിന്ധു സോമന്‍ വാനശാല പ്രസിഡന്‍റ് കെ.കെ. പരമേശ്വരന്‍, സാബു കെ.ബി., സുഭാഷ് കെ.ആര്‍., വനിതാവേദി ഭാരവാഹികളായ വല്‍സമ്മ ജോസ്, എല്‍സമ്മ തോമസ്, കുട്ടികര്‍ഷകരായ അമൃതരാജ്, ദേവനന്ദന, നിവേദ് കൃഷ്ണ, ആരോമല്‍ ദേവാനന്ദ്, അനന്ദു ജിത്ത് എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
രാജേഷ് മഞ്ഞാക്കലിന്‍റെ പുരയിടത്തില്‍ നടന്ന വിളവെടുപ്പിന് തേന്‍കൃഷിയിലെ വിദഗ്ദ്ധനായ സെന്‍റ് ആന്‍റണീസ് കോളേജ് അദ്ധ്യാപകനും, ഹണി ട്രെയിനറുമായ സണ്ണി മഴുവനേരിയുടെ ട്രെയിനിംഗ് പരിപാടിയും നടന്നു

ഇരട്ടക്കൊലപാതകം, ” രണ്ടാംപ്രതി, വിഷ്ണുവിനെ ഇന്ന്, കോടതിയിൽ ഹാജരാക്കും.

0

, കട്ടപ്പന /,കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി വിഷ്ണുവിനെ ഇന്ന് കട്ടപ്പന കോടതിയിൽ ഹാജരാക്കും.
മോഷണ കേസിൽ പിടിയിലായ വിഷ്ണു കാല് ഒടിഞ്ഞ് ചികിത്സയിലായിരുന്നു.

ഒന്നാം പ്രതി നിധീഷിനെ കോടതി 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
രണ്ടാം പ്രതിയായ വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടെയുള്ള തെളിവുകൾ ലഭിക്കുമെന്ന പ്രതിക്ഷയിലാണ് പോലീസ്.

എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന കക്കാട്ടുകടയിലെ വീട് സന്ദർശിച്ചിരുന്നു.
തുടർന്ന് നിധീഷിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കേസ് അന്വേഷണത്തിന് SP യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.

ന്യൂസ് ബ്യൂറോ കട്ടപ്പന.

കുരിശുപള്ളികളുടെ ചില്ലുകൾ,എറിഞ്ഞു തകർത്ത സംഭവം, അന്വേഷണത്തിന് സ്പെഷ്യൽ സ്ക്വാഡിനെ നിയമിച്ചേക്കും,

0

കട്ടപ്പന/ .കുരിശു പള്ളികളുടെ ചില്ലുകൾ എറിഞ്ഞ് തകർത്ത സംഭവം.
അന്വേഷണത്തിന് സ്പെഷ്യൽ സ്ക്വാഡിനെ നിയമിച്ചേക്കും

മാർച്ച് 11 ന് അർദ്ധരാത്രിയോടെയാണ് ബൈക്കിൽ എത്തിയ സാമൂഹിക വിരുദ്ധൻ 9 ഓളം കുരിശുപള്ളികൾക്ക് നേരെ കല്ല് എറിഞ്ഞത്.
പുളിയന്മലയിലെ കുരിശുപള്ളിക്ക് നേരെ കല്ല് എറിയുന്ന CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

ഹെൽമറ്റും കറുത്ത കോട്ടും ധരിച്ച് ബൈക്കിൽ എത്തിയ ആളാണ് കല്ല് എറിയുന്നത്.

ഇരുപതേക്കർ , ഇടുക്കിക്കവല, പുളിയന്മല, കൊച്ചറ , കമ്പംമെട്ട് തുടങ്ങിയ സ്ഥലങ്ങളിലെ കുരിശു പള്ളികളുടെ ചില്ലുകൾ തകർക്കപ്പെട്ടു.


ഡീൻ കുര്യാക്കോസ് എം.പി, എം എം മണി എം എൽ എ, മുൻ എം പി ജോയിസ് ജോർജ് ,സി പി എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്, യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി തുടങ്ങി നിരവധി നേതക്കൾ വിവിധ കുരിശു പള്ളികൾ സന്ദർശിച്ചിരുന്നു.

ഹൈറേഞ്ച് മേഖലയിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തണമെന്ന് നേതാക്കൻമാർ ആവശ്യപ്പെട്ടിരുന്നു.

DYSPയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിനെ അന്വേഷണ ചുമതല ഏൽപ്പിക്കുന്നതിനാണ് അലോചന നടക്കുന്നത്..

ന്യൂസ് ബ്യൂറോ കട്ടപ്പന.

ശമ്പള കുടിശ്ശിക.നൽകാത്തതിന്റെ പേരിൽ. കെ.എസ്.ആർ ടി.സി.ഡിപ്പോയിൽ, ജീവനക്കാരന്റെ തലകുത്തി നിന്നുള്ള പ്രതിഷേധം.

0

തലതിരിഞ്ഞ സര്‍ക്കാരിനെതിരെ തലകുത്തിനിന്ന് പ്രതിക്ഷേധം. എന്ന്.ശമ്പള കുടിച്ച് നൽകാത്തതിന്റെ പേരിൽ.
ഇടുക്കി /. മുന്നാർ. KSRTC ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ പ്രതിക്ഷേധിച്ച് KST എംപ്ലോയീസ് സംഘ് ഇടുക്കി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജയകുമാര്‍ മൂന്നാര്‍ KSRTC ഡിപ്പോയില്‍ തലകീഴായ് നിന്ന് പ്രതിക്ഷേധിച്ചു.അഞ്ചാം തീയതി ലഭിക്കുന്ന ശമ്പളം പതിമൂന്നാം തീയതി ആയിട്ടും ലഭിക്കാത്തതിന്റെ പേരിലാണ് ജീവനക്കാരുടെ പ്രതിക്ഷേതം.
A D വിനുമോന്‍ ,
ഗിരീഷ്കുമാര്‍ എന്നിവരും സമരത്തില്‍ പങ്കെടുത്തു..

ന്യൂസ് ബ്യൂറോ ഇടുക്കി.