fbpx
17.1 C
New York
Monday, September 23, 2024

Buy now

spot_imgspot_img

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത്, 26 ലക്ഷം, രൂപ തട്ടിയെടുത്ത സംഭവത്തിൽ, മൂന്ന് പേർ കൂടി പിടിയിൽ,

0

*ഇടുക്കിയിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം :മൂന്ന്‌ പേർ കൂടി പിടിയിൽ*

ഇടുക്കി :ഇടുക്കി സ്വദേശിനിയായ യുവതിയെ പാര്‍ട്‌ടൈം ജോലി നല്‍കാമെന്നു പറഞ്ഞ്‌ കബളിപ്പിച്ച്‌ 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന്‌ പേരെ കൂടി ഇടുക്കി സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.മലപ്പുറം കീഴ്‌മുറി എടക്കണ്ടന്‍ മുഹമ്മദ്‌ അജ്‌മല്‍ (19),മലപ്പുറം നെടുംപറമ്പ് വലിയപറമ്പില്‍ ഹയറുന്നിസ (45), മലപ്പുറം വലിയോറ കാവുങ്കല്‍ ഉബൈദ്‌ (33) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തതത്‌.

ഇതോടെ ഈ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. മലപ്പുറം ചെറുവട്ടൂര്‍ പുളിക്കുഴിയില്‍ റഫീക്ക്‌ (36), മലപ്പുറം മോങ്ങം കറുത്തേടത്ത്‌ ഇര്‍ഷാദ്‌ (29) എന്നിവരാണ്‌ നേരത്തെ അറസ്‌റ്റിലായത്‌.

ഇടുക്കി ജില്ലാ പോലീസ്‌ മേധാവി ടി.കെ. വിഷ്‌ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ഡി. സി. ആര്‍. ബി ഡിവൈ എസ്‌.പി: കെ. ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ക്രൈം പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.ഐ: എം.എ.സിബി, സീനിയര്‍ സി.പി.ഒ: മാത്യൂസ്‌ തോമസ്‌, സി.പി.ഒമാരായ അമല്‍, ജിലു മോള്‍, ശിവപ്രസാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്‌റ്റു ചെയ്‌തത്‌. തൊടുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു..

വേനൽചൂട് ശക്തി പ്രാപിച്ചതോടെ തീപിടിത്ത മുണ്ടാകുന്നതിൽ ശ്രദ്ധ വേണം.

0

വേനൽചൂട് ശക്തി പ്രാപിച്ചതോടെ തീപിടിത്ത മുണ്ടാകുന്നതിൽ ശ്രദ്ധ വേണം.

പലപ്പോഴും തീപിടിത്തം ഉണ്ടാകുന്നത് നമ്മുടെ അശ്രദ്ധ കാരണമാണ്.

തീപിടിത്തം ഉണ്ടാവാതിരിക്കാൻ നമ്മുക്കും ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ചപ്പ് ചവറുകൾ കൂട്ടിയിട്ട് കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡ്കൾ, മരങ്ങൾ,  കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്

വഴിയോരങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കാതിരിക്കുക

തോട്ടങ്ങളിലെ ഉണങ്ങിയ പുല്ലുകളും, കുറ്റി ചെടികളും വെട്ടി വൃത്തിയാക്കുക.

ഇലക്ട്രിക് ലൈനുകളുടെ താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കണം. രാത്രിയിൽ തീ ഇടാതി രിക്കുക.

അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരട്ട് കുറ്റിയിൽ നിന്ന് തീ പടരുന്നതാണ് പലപ്പോഴും തീപിടിത്ത ത്തിനു കാരണമാകുന്നത്.
അത്തരം അശ്രദ്ധ ഒഴിവാക്കുക.

സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർ ലൈൻ ഒരുക്കുകയും സ്ഥാപനങ്ങളിൽ കരുതിയിരിക്കുന്ന അഗ്നി ശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പു വരുത്തുക.

പാചകം കഴിഞ്ഞാലുടൻ സ്റ്റഉവിന്റെ ബർണറും പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്ററും ‘ഓഫ്‌ ‘ ചെയ്യുക.

ഫയർഫോഴ്‌സിനെയോ,  പോലീസിനെയോ വിവരം അറിയിക്കുമ്പോൾ കൃത്യമായ സ്ഥല വിവരങ്ങളും ഫോൺ നമ്പറും കൊടുക്കുക.

വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം.

വൈദ്യു ദോപകരണങ്ങളിൽ  തീപിടിക്കുമ്പോൾ ഒരിക്കലും വെള്ളം ഉപയോഗിച്ച്   കെടുത്താൻ ശ്രമിക്കരുത്.

അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി വെള്ളം കരുതിയിരിക്കുക.

തീപിടിത്തം ഉണ്ടായാൽ ഉടൻ തന്നെ 112 -ൽ പോലീസിനെ അറിയിക്കുക.

ഫയർഫോഴ്‌സ് നമ്പർ – 101.

ജനം ടിവി.– ജനസഭയിൽ കയ്യാങ്കളി – സി,പി,എം,എന്ന്— ബി,ജെ,പി,പ്രതിഷേധം ശക്തം,

0

കട്ടപ്പനയിലെ ജനം ടിവി ജനസഭയില്‍ സിപിഎം കയ്യാങ്കളി; പ്രതിഷേധം ശക്തം

കട്ടപ്പന: ഞായറാഴ്ച രാത്രി കട്ടപ്പനയില്‍ നടന്ന ജനം ടിവിയുടെ ജനസഭയില്‍ കയ്യാങ്കളി. പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. പ്രതിഷേധത്തെ തുടര്‍ന്ന് അരമണിക്കൂര്‍ മുമ്പെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. അതേ സമയം കയ്യാങ്കളിയില്‍ പ്രതിഷേധ ശക്തമാകുകയാണ്.
ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ നിയന്ത്രിച്ചിരുന്ന പരിപാടി തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. സംവാദ പരിപാടിക്ക് നേരെ പല തവണ പ്രകോപനം ഉണ്ടായിയിരുന്നു. പരിപാടി ഇതോടെ നീണ്ട് പോകുകയും ചെയ്തു. എന്‍.ഡി.എ പ്രതിനിധിയും ബിജെപി ദേശീയ സമിതിയംഗവുമായ ശ്രീനഗരി രാജന്‍ മറുപടി പറയുന്നതിനിടെ പുഷ്പനെ അറിയാമോ എന്ന പരാമര്‍ശം നടത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരായി തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ എന്‍.ഡി.എ പ്രതിനിധി ശ്രീനഗരി രാജന് നേരെ കസേരകള്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ ബിജെപി നേതാവ് പി.എന്‍. പ്രസാദിന് തലയ്ക്ക് പരിക്കേറ്റു. ശ്രീനഗരി രാജനും സംഭവത്തില്‍ പരിക്കുണ്ട്. പ്രവര്‍ത്തകര്‍ നിരവധി തവണയാണ് കസേരകൊണ്ട് എറിഞ്ഞത്. പരിപാടിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡും നശിപ്പിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും, ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
ഇടുക്കി കട്ടപ്പനയിലെ പഴയ ബസ് സ്റ്റാന്റ് മൈതാനിയില്‍ ആണ് ജനസഭ നടന്നത്. യുഡിഎഫിനായി ജോയി വെട്ടിക്കുഴി, എല്‍.ഡി.എഫിനായി വി.ആര്‍ സജി എന്നിവര്‍ സംവാദ പരിപാടിയുടെ ഭാഗമായി. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ ജനസഭയില്‍ നടന്നെങ്കിലും പിന്നീട് ചര്‍ച്ചയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു വശത്ത് നിന്ന് രോക്ഷാകുലരായി സംസാരിക്കുന്നതാണ് കണ്ടത്.എന്നും.
സംഭവത്തില്‍ അനില്‍ നമ്പ്യാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്. പരസ്യ ബോര്‍ഡ് നശിപ്പിച്ചതിലും പരിപാടി നേരത്തെ അവസാനിപ്പിച്ച വകയില്‍ പരസ്യ തുക ലഭിക്കാതെ വന്നതുമടക്കം 52,000 രൂപയുടെ നഷ്ടം ജനം ടിവിയ്ക്ക് ഉണ്ടായതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പട്ടയം,ലഭിക്കാൻ കോടതിയെ സമീപിച്ച കർഷകന്, തിരിച്ചടി,

0

ഇടുക്കി /.പട്ടയം ലഭിക്കാൻ കോടതിയെ സമീപിച്ച കർഷകന്റെ സ്ഥലം കോടതി വിധിയെ തുടർന്ന് സർക്കാർ പിടിച്ചെടുക്കുന്നു. വാത്തികുടി പഞ്ചായത്തിലെ പെരുംതൊട്ടി ചന്ദന കവല സ്വദേശിയായ കുറ്റിക്കാട്ട് ബിജിമോന്റെ പുരയിടത്തിലാണ് സർക്കാർ വക ഭൂമി അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം എന്ന ബോർഡ് സ്ഥാപിച്ചത്. എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ബിജിമോന്റെ സ്ഥലം സന്ദർശിച്ചു.

പട്ടയത്തിന് അപേക്ഷിച്ചിട്ട് വർഷങ്ങൾ കാത്തിരുന്നിട്ടും പട്ടയം ലഭിക്കാത്തതിനെ തുടർന്നാണ് കർഷകനായ കുറ്റിക്കാട്ട് ബിജിമോൻ കോടതിയെ സമീപിക്കുന്നത്. എന്നാൽ അനുകൂല വിധി ഉണ്ടാകാത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പ് സർക്കാർ വകഭൂമി എന്ന ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുടിയൊഴിയണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കർഷകഭൂമി പിടിച്ചെടുക്കാൻ അനുവദിക്കില്ല എന്നും സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു എന്നും ബിജിമോന്റെ സ്ഥലം സന്ദർശിച്ച എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. കർഷകരെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ട സർക്കാരും നിയമ വ്യവസ്ഥയും ഏകപക്ഷീയമായി കർഷകർക്കെതിരെ കടന്നുകയറ്റം നടത്തുന്നതിനു ഉദാഹരണമായി മാത്രമേ കോടതിവിധിയെ കാണാൻ സാധിക്കുകയുള്ളൂ എന്നും എംപി പറഞ്ഞു.
വർഷങ്ങൾക്കു മുമ്പ് മറ്റൊരാളിൽ നിന്നും ബിജിമോൻ വാങ്ങിയതാണ് ഈ നാലേക്കർ ഭൂമി. നിറയെ സുഗന്ധ വ്യഞ്ജനങ്ങളും കാർഷിക ദേഹണ്ഡങ്ങളും കൃഷി ചെയ്തിരുന്നു. പശു ഫാമും, ആട്, കോഴി, പന്നിയും അടക്കം നൂറിൽ പരം വളർത്തു മൃഗങ്ങളെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കർഷക കുടുംബം. എംപി ഡീൻ കുര്യാക്കോസിനോടൊപ്പം കോൺഗ്രസ്‌ വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട് സാജു കാരക്കുന്നേൽ, അഡ്വക്കേറ്റ് കെ വി സെൽവം എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരും പങ്കെടുത്തു.,

കട്ടപ്പന, ഇരട്ടക്കൊലപാത കേസിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ, വിഷ്ണുവിനെ, പോലീസ് കസ്റ്റഡിയിൽ വിട്ടു.

0

ഇടുക്കി:കട്ടപ്പന ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്ണുവിനെ(27)
പോലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ച് ദിവസത്തേക്കാണ് കട്ടപ്പന ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് അർച്ചന ജോൺ ബ്രിട്ടോ കസ്റ്റഡിയിൽ വിട്ടത്.മോഷണ ശ്രമത്തിനിടയിൽ കാലിന് പരിക്കേറ്റ പ്രതി ജുഡിഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും വിജയന്റെ മകൾക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയുമാണ് വിഷ്ണു. മുഖ്യപ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആശുപത്രിയിലായിരുന്ന വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.മുട്ടം സബ് ജയിലിൽ കഴിയുന്ന നിധീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഷെൽട്ടർ ഹോമിലുള്ള വിജയന്റെ ഭാര്യ സുമയെയും കസ്റ്റഡിയിലുള്ള വിഷ്ണുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.മൂവരുടെയും മൊഴികളിൽ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം,

ആംബുലൻസ് മറിഞ്ഞ രോഗി മരിച്ചു,

0

*💢ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.*

⭕ഇടുക്കി അറക്കുളം കരിപ്പലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഉപ്പുതറ ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പനാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിഞ്ഞിരുന്ന തങ്കപ്പനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. ആശുപത്രി ജീവനക്കാരും ഡ്രൈവറും ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.

ഇഷ്ടമായെങ്കിൽ ഈ പോസ്റ്റ് എല്ലാവർക്കും ഷെയർ ചെയ്യുക ഉപകാരപ്പെടട്ടെ.
വാർത്തകൾ അറിയുവാനും. തൊഴിലവസരങ്ങൾ അറിയുവാനും.വിജ്ഞാനപ്രദമായ പോസ്റ്റുകൾ കാണുവാനും.മനോഹരമായ നമ്മുടെ ഇടുക്കിയുടെ പ്രകൃതിദൃശ്യങ്ങൾ
കാണുവാനും. നമ്മുടെ ഗ്രൂപ്പ് കട്ടപ്പനക്കാർ KL06.നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
നമ്മുടെ ഗ്രൂപ്പ് ലിങ്ക് എല്ലാവർക്കും ഷെയർ ചെയ്യാമോ
https://www.facebook.com/groups/511163323566058/?ref=share
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO
#medianews #news #keralanewsday #todaynewsupdates #idukkinews #newsdaily #newkerala #idukkidistrict #idukki #TodayWeather #todaysportsnews #todaysale #Keral
___________________________________

e-SIM ഉപയോഗിക്കുന്നവർ ജാഗ്രത, നിങ്ങളുടെ നമ്പർ ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം, പുതിയ തട്ടിപ്പ്……

0

സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പലവിധങ്ങളായ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. മറ്റുള്ളവരുടെ പേരില്‍ വ്യാജ സിം കാര്‍ഡുകളെടുത്തും സിം കാര്‍ഡുകളുടെ നിയന്ത്രണം കൈക്കലാക്കിയുമെല്ലാം തട്ടിപ്പുകള്‍ നടക്കുന്നു. ഇപ്പോഴിതാ സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കര്‍മാരുടെ രീതികളും മാറുകയാണ്. ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സാധാരണ സിംകാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിം ആണ് ഇ-സിമ്മുകള്‍. ഐഫോണുകള്‍ ഉള്‍പ്പടെ പല ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലും ഇ-സിം സൗകര്യമുണ്ട്. ഇ-സിം ഉപയോഗിച്ചാല്‍ ഫോണില്‍ ഫിസിക്കല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല. ഒരു ഫിസിക്കല്‍ സിംകാര്‍ഡ് സൗകര്യം മാത്രമുള്ള ഐഫോണില്‍ രണ്ട് കണക്ഷനുകള്‍ ഉപയോഗിക്കാന്‍ ഇ-സിം സൗകര്യം പ്രയോജനപ്പെടുത്താനാവും.

ഉപഭോക്താവിന് ടെലികോം സേവനദാതാക്കളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ വളരെ എളുപ്പത്തില്‍ ഒരു ഇ-സിം കണക്ടിവിറ്റി എടുക്കാനാവും. ടെലികോം കമ്പനികള്‍ക്ക് ദൂരെ നിന്ന് കൊണ്ട് തന്നെ അവ പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഇ-സിമ്മിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ മുതലെടുക്കുന്നത്.

ദൂരെ ഒരിടത്ത് നിന്ന് മറ്റൊരു ഇ-സിമ്മിലേക്ക് കണക്ഷന്‍ മാറ്റാനും ഫോണ്‍ നമ്പര്‍ ഹൈജാക്ക് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. അതായത് ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈല്‍ എടുത്ത് ഹാക്കര്‍ക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പലവിധത്തിലുള്ള വിവരങ്ങള്‍ കൈക്കലാക്കാനും സാധിക്കും. വിവിധ സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് ഇത്തരം കുറ്റവാളികള്‍ ലക്ഷ്യമിടുന്നത്. 2023 അവസാനം മുതല്‍ അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ എഫ്.എ.സി.സി.ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ വിവിധ സുരക്ഷാസംവിധാനങ്ങള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചാണുള്ളത്. നമ്പറില്‍ വരുന്ന ഒടിപികള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാനും വിവരങ്ങളും, സമ്പത്തും മോഷ്ടിക്കാനും കഴിയും.

കാഞ്ഞിരപ്പള്ളി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

0

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

കട്ടപ്പന കാഞ്ചിയറ്റിലെ ഇരട്ട കൊലപാതക കേസിലെ, പ്രതി.നിധീഷിനെ കുടുക്കിയത്, മൊബൈൽ ഫോണിലെ, നിർണായക വിവരങ്ങൾ.( ചിത്രങ്ങൾ),

0

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം എസ്.പിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ വെല്ലുവിളിയാവുന്നത് പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും വിജയന്റെ ഭാര്യ സുമയുടെയും മകളുടെയും മൊഴികളുടെ വൈരുദ്ധ്യവും.പോലീസിൻ്റെ മുന്നിൽ ആദ്യം എത്തിയപ്പോൾ മുതൽ അതിവ ശ്രദ്ധയോടെയാണ് നിതീഷ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്. കൊല്ലപ്പെട്ട വിജയൻ്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച അന്ന് പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോൺ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേയ്ക്കെത്തുന്നത്.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന എസ്.ഐ സുനേഖും സീനിയർ സിവിൽ പൊലീസ് ഓഫീസറും മഫ്തിയിൽ കക്കാട്ടുകടയിലെ വിഷ്ണുവിൻ്റെ വാടക വീട്ടിലെത്തി. വീടിന് ചുറ്റും പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല.ഒരു ചെറിയ വെളിച്ചം പോലും അകത്ത് കയറാത്ത വിധം ജനലുകളും വാതിലുകളുമെല്ലാം മറച്ച നിലയിലായിരുന്നു.വാതിൽ അകത്തുന്ന് അടച്ച നിലയിലായിരുന്നെങ്കിലും ഏറെ നേരം വിളിച്ചിട്ടും ആരും പുറത്തു വന്നില്ല. പിന്നിട് ഇവർ റോഡിലേയ്ക്ക് തിരിച്ചിറങ്ങിയപ്പോഴാണ് വീടിന് സമീപത്ത് പറമ്പിലൂടെ ഒന്നാം പ്രതിയായ നിതീഷ് ഇറങ്ങി വന്നത്.പേര് ചോദിച്ചപ്പോൾ നിതീഷ് തൻ്റെ മറ്റൊരു വിളിപ്പേരായ രാജേഷ് എന്ന് മറുപടി പറഞ്ഞു. എവിടെ പോയതാണെന്ന ചോദ്യത്തിന് ഗിനി പന്നികളെ വളർത്തുന്നുണ്ടെന്നും അതിന് വെള്ളം കൊടുക്കാൻ പോയതാണെന്നും പറഞ്ഞു. ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ ചാർജില്ലാതെ ഓഫ് ആയത് ആവാമെന്നായിരുന്നു മറുപടി.
എന്നാൽ ഉദ്യോഗസ്ഥർ ഫോൺ ഓണാക്കി നോക്കിയപ്പോൾ അത് കള്ളമാണെന്ന് ബോധ്യമായി.അപ്പോൾ താനറിയാതെ ഓഫായതാവാം എന്നായി മറുപടി.പുലർച്ചെ 3.30 ന് എന്തിനാണ് വിഷ്ണുവിനെ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ താൻ ഇന്നലെ രാത്രി 11 ന് എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് ബസിൽ വന്നതാണെന്നും പുലർച്ചെ കട്ടപ്പനയിലെത്തിയപ്പോൾ വീട്ടിൽ പോകുന്നതിനായി കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചതാണെന്നും പറഞ്ഞു. ഇത് ബലപ്പെടുത്താനായി എറണാകുളം – കട്ടപ്പന റൂട്ടിൽ വന്ന ഒരു ബസ് ടിക്കറ്റും പോക്കറ്റിൽ നിന്നും എടുത്തു കാട്ടി. നിധീഷ് പറഞ്ഞ കാര്യങ്ങളിൽ പൊലീസിനും സംശയം തോന്നിയില്ല.പക്ഷെ എസ്.ഐയുടെ അടുത്ത നിർണായക നീക്കത്തിൽ നിതീഷ് സ്തംഭിച്ചു.മൊബൈൽ ഫോൺ വാങ്ങി ഒടുവിൽ എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഏലച്ചെടികൾ കാമറയിൽ പകർത്തിയ സമയംതലേദിവസത്തേതായിരുന്നു.എറണാകുളത്ത് എവിടെയാണ് ഏലത്തോട്ടം ഉള്ളതെന്ന ചോദ്യത്തോടെ പ്രതി അതുവരെ കെട്ടിപ്പൊക്കിയ നുണകൾ ഒന്നൊന്നായി പൊളിഞ്ഞു വീണു. ഇതോടെ സത്യം പറയാൻ നിധിഷ് നിർബന്ധിതമായി.പിന്നീട് വീടിനുള്ളിൽ നടത്തിയ പരിശോധനയിലെ ദുരൂഹ സാഹചര്യങ്ങളും ബന്ധുക്കളുടെ സംശയങ്ങളും പലരിൽ നിന്നായി ലഭിച്ച വിവരങ്ങളും കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലിൽ ഇരുകൊലപാതകങ്ങളും പ്രതി സമ്മതിക്കുകയായിരുന്നു.കുറ്റസമ്മതം നടത്തിയെങ്കിലും നിതീഷ്,മറ്റ് പ്രതികളായ സുമ,വിഷ്ണു എന്നിവരുടെ മൊഴികളിൽ വൈരുധ്യമുണ്ട്.കാലൊടിഞ്ഞ് ചികിത്സയിലുള്ള വിഷ്ണുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയെങ്കിൽ മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക് ഉദ്യോഗസ്ഥർക്ക് നീക്കാനാകൂ.അതേ സമയം നിതീഷിൻ്റെ കുടുംബത്തിലുണ്ടായ ചില അസ്വഭാവിക മരണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.

ന്യൂസ് ബ്യൂറോ കട്ടപ്പന.

രാത്രിയുടെ മറവിൽ, യുവാവിനെ,വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികളെ,പോലീസ് അറസ്റ്റ് ചെയ്തു.

0

. കട്ടപ്പന/ വണ്ടിപ്പെരിയാറിൽ രാത്രിയുടെ മറവിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ 2 പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.മഞ്ചു മല ലോവർ ഡിവിഷനിൽ രാംകുമാർ മഞ്ചു മല പഴയ കാട് പ്രവീൺ എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയതു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു വണ്ടിപ്പെരിയാർ മത്തായി മൊട്ട 59 പുതുവലിൽ താമസിക്കുന്ന രാജശേഖരനെ ഒരു സംഘം ആളുകൾ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത് സംഘം കമ്പിവടിയും ബീയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച രാജശേഖരനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു തുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്ത്നടത്തിയ അന്വേഷണത്തിൽ രാജശേഖരനെ ആക്രമിച്ച കേസിൽ 4 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും ഇവർക്കായി നടത്തിയ അന്വേഷണത്തിലാണ് 2 പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തത് .വണ്ടിപ്പെരിയാർ മഞ്ചു മല ലോവർ ഡിവിഷനിൽ രാംകുമാർ (32) മഞ്ചു മല പഴയ കാട് സ്വദേശി പ്രവീൺ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി അന്വേഷണം നടന്നു വരുന്നതായും വണ്ടിപ്പെരിയാർ SHO . K ഹേമന്ദ് കുമാർ അറിയിച്ചു . അറസ്റ്റ് ചെയ്ത 2 പ്രതികളെ പീരുമേട് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി

റിമാൻ്റ് ചെയ്തു.