fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

കട്ടപ്പന കാഞ്ചിയറ്റിലെ ഇരട്ട കൊലപാതക കേസിലെ, പ്രതി.നിധീഷിനെ കുടുക്കിയത്, മൊബൈൽ ഫോണിലെ, നിർണായക വിവരങ്ങൾ.( ചിത്രങ്ങൾ),

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം എസ്.പിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ വെല്ലുവിളിയാവുന്നത് പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും വിജയന്റെ ഭാര്യ സുമയുടെയും മകളുടെയും മൊഴികളുടെ വൈരുദ്ധ്യവും.പോലീസിൻ്റെ മുന്നിൽ ആദ്യം എത്തിയപ്പോൾ മുതൽ അതിവ ശ്രദ്ധയോടെയാണ് നിതീഷ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്. കൊല്ലപ്പെട്ട വിജയൻ്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച അന്ന് പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോൺ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേയ്ക്കെത്തുന്നത്.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന എസ്.ഐ സുനേഖും സീനിയർ സിവിൽ പൊലീസ് ഓഫീസറും മഫ്തിയിൽ കക്കാട്ടുകടയിലെ വിഷ്ണുവിൻ്റെ വാടക വീട്ടിലെത്തി. വീടിന് ചുറ്റും പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല.ഒരു ചെറിയ വെളിച്ചം പോലും അകത്ത് കയറാത്ത വിധം ജനലുകളും വാതിലുകളുമെല്ലാം മറച്ച നിലയിലായിരുന്നു.വാതിൽ അകത്തുന്ന് അടച്ച നിലയിലായിരുന്നെങ്കിലും ഏറെ നേരം വിളിച്ചിട്ടും ആരും പുറത്തു വന്നില്ല. പിന്നിട് ഇവർ റോഡിലേയ്ക്ക് തിരിച്ചിറങ്ങിയപ്പോഴാണ് വീടിന് സമീപത്ത് പറമ്പിലൂടെ ഒന്നാം പ്രതിയായ നിതീഷ് ഇറങ്ങി വന്നത്.പേര് ചോദിച്ചപ്പോൾ നിതീഷ് തൻ്റെ മറ്റൊരു വിളിപ്പേരായ രാജേഷ് എന്ന് മറുപടി പറഞ്ഞു. എവിടെ പോയതാണെന്ന ചോദ്യത്തിന് ഗിനി പന്നികളെ വളർത്തുന്നുണ്ടെന്നും അതിന് വെള്ളം കൊടുക്കാൻ പോയതാണെന്നും പറഞ്ഞു. ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ ചാർജില്ലാതെ ഓഫ് ആയത് ആവാമെന്നായിരുന്നു മറുപടി.
എന്നാൽ ഉദ്യോഗസ്ഥർ ഫോൺ ഓണാക്കി നോക്കിയപ്പോൾ അത് കള്ളമാണെന്ന് ബോധ്യമായി.അപ്പോൾ താനറിയാതെ ഓഫായതാവാം എന്നായി മറുപടി.പുലർച്ചെ 3.30 ന് എന്തിനാണ് വിഷ്ണുവിനെ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ താൻ ഇന്നലെ രാത്രി 11 ന് എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് ബസിൽ വന്നതാണെന്നും പുലർച്ചെ കട്ടപ്പനയിലെത്തിയപ്പോൾ വീട്ടിൽ പോകുന്നതിനായി കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചതാണെന്നും പറഞ്ഞു. ഇത് ബലപ്പെടുത്താനായി എറണാകുളം – കട്ടപ്പന റൂട്ടിൽ വന്ന ഒരു ബസ് ടിക്കറ്റും പോക്കറ്റിൽ നിന്നും എടുത്തു കാട്ടി. നിധീഷ് പറഞ്ഞ കാര്യങ്ങളിൽ പൊലീസിനും സംശയം തോന്നിയില്ല.പക്ഷെ എസ്.ഐയുടെ അടുത്ത നിർണായക നീക്കത്തിൽ നിതീഷ് സ്തംഭിച്ചു.മൊബൈൽ ഫോൺ വാങ്ങി ഒടുവിൽ എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഏലച്ചെടികൾ കാമറയിൽ പകർത്തിയ സമയംതലേദിവസത്തേതായിരുന്നു.എറണാകുളത്ത് എവിടെയാണ് ഏലത്തോട്ടം ഉള്ളതെന്ന ചോദ്യത്തോടെ പ്രതി അതുവരെ കെട്ടിപ്പൊക്കിയ നുണകൾ ഒന്നൊന്നായി പൊളിഞ്ഞു വീണു. ഇതോടെ സത്യം പറയാൻ നിധിഷ് നിർബന്ധിതമായി.പിന്നീട് വീടിനുള്ളിൽ നടത്തിയ പരിശോധനയിലെ ദുരൂഹ സാഹചര്യങ്ങളും ബന്ധുക്കളുടെ സംശയങ്ങളും പലരിൽ നിന്നായി ലഭിച്ച വിവരങ്ങളും കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലിൽ ഇരുകൊലപാതകങ്ങളും പ്രതി സമ്മതിക്കുകയായിരുന്നു.കുറ്റസമ്മതം നടത്തിയെങ്കിലും നിതീഷ്,മറ്റ് പ്രതികളായ സുമ,വിഷ്ണു എന്നിവരുടെ മൊഴികളിൽ വൈരുധ്യമുണ്ട്.കാലൊടിഞ്ഞ് ചികിത്സയിലുള്ള വിഷ്ണുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയെങ്കിൽ മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക് ഉദ്യോഗസ്ഥർക്ക് നീക്കാനാകൂ.അതേ സമയം നിതീഷിൻ്റെ കുടുംബത്തിലുണ്ടായ ചില അസ്വഭാവിക മരണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.

ന്യൂസ് ബ്യൂറോ കട്ടപ്പന.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles