fbpx
17.1 C
New York
Monday, September 23, 2024

Buy now

spot_imgspot_img

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു

0

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കമ്പംമേട്ട് കാട്ടേഴത്ത് വീട്ടില്‍ എബിയുടെ മകള്‍ ആമിയാണ് മരിച്ചത്.

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ കമ്പംമേട്ടിലേക്ക് മടങ്ങുകയായിരുന്നു എബിയും കുടുംബവും. കമ്പത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്.

പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. എബിയുടെ അച്ഛന്‍ തങ്കച്ചന്‍, അമ്മ മോളി, ഭാര്യ, മൂന്നു വയസ്സുള്ള മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.

ഗ്രഹനാഥൻ മിന്നലേറ്റ് മരിച്ചു

0

ഗ്രഹനാഥൻ മിന്നലേറ്റ് മരിച്ചു

പൊൻകുന്നo:  ചിറക്കടവിൽ ഇടിമിന്നലേറ്റ്  ഗ്രഹനാഥൻ   മരിച്ചു. പൊൻകുന്നം, ചിറക്കടവ് മൂന്നാംമൈൽ ചെറുവള്ളി കുമ്പളാ നിക്കൽ കെ കെ അശോകൻ (53) ആണ് മരിച്ചത്.  ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരിക്കെ ഇടിമിന്നലേൽക്കുകയായിരുന്നു.  പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ലാറ്റക്സ്  മോഷണം പോയി

0

തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ലാറ്റക്സ്  മോഷണം പോയി

കാഞ്ഞിരപള്ളി :റബ്ബറിന്റെ വില കൂടിയതോടെ റബ്ബർ ഷീറ്റ്, റബ്ബർ പാല് മോഷണം പോകുന്നത്   പതിവായി. ചിറ്റടിയി ൽ റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന  നാല് വീപ്പ ലാറ്റക്സ്സാണ് മോഷണം പോയത്. 31 വീപ്പകളിലായാണ് ലാറ്റക്സ് സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നും നാല് എണ്ണമാണ് മോഷണം പോയത്. ചെറിയ ജീപ്പ്കൾ മാത്ര കയറുന്ന തോട്ടങ്ങളിൽ പരിചയമുള്ളവർ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു. വീപ്പകളിൽ സൂക്ഷിച്ചിരിക്കുന്ന ലാറ്റക്ക്സ്  ഒന്നിച്ചാണ് ഇവർ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നത്. അത് വരെ തോട്ടത്തിൽ തന്നെ സൂക്ഷിച്ചു വെയ്ക്കുകയാണ്. ചെറിയ വാഹനങ്ങൾ പോലും കടന്നു വരാതെ എസ്റ്റേറ്റ് റോഡിലൂടെ എത്തി മോഷണം നടത്തിയ സംഭവം ഉണ്ടായതോടെ റബ്ബർ കർഷകരും ഉടമകളും ആശങ്കയിലാണ്.

വേനൽ കനക്കുന്നു,. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം.

0

ജില്ലാ ഇന്‍ഫര്‍


*വേനല്‍ കനക്കുന്നു : ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം*

* ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം

വേനല്‍ കനക്കുമ്പോള്‍ ജലജന്യരോഗങ്ങളായ വയറിളക്കം ,മഞ്ഞപ്പിത്തം എന്നിവ പടര്‍ന്ന്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് എല്‍ അറിയിച്ചു. വേനലിന്റെ കാഠിന്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് . വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ് എ യുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഞ്ഞപിത്തരോഗബാധ, (ഹെപ്പറ്റൈറ്റിസ് എ) വയറിളറിക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം , പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം,ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ
കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ , തിളപ്പിച്ച ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് നല്‍കുന്ന പ്രവണതയും രോഗനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ് ). മഞ്ഞപ്പിത്തം എ ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പ്രതിരോധ മാര്‍ഗങ്ങള്‍

• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്.പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.

• ആഹാരം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും, കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും, പുറത്ത് പോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

• കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കിണര്‍ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്.ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.

• വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക

• പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക

• ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക

• തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക

• കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക

• വീട്ടു പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളിലും, കോളേജുകളിലും, ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ചു കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുക. രോഗബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതും പൊതുഇടങ്ങളില്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കേണ്ടതാണ്. രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍,ഗുരുതരരോഗബാധിതര്‍ തുടങ്ങിയവരില്‍ കാലതാമസമില്ലാതെ ശരിയായ ചികിത്സ കൃത്യസമയത്തുതന്നെ നല്‍കേണ്ടതാണ്. അതുകൊണ്ട് ഇവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറായി രോഗം ഗുരുതരമാകാന്‍ സാധ്യതയുഉള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവര്‍ കഴിവതും പൊതുഇടങ്ങളില്‍ സന്ദര്‍ശിക്കുന്നതും കൂടുതല്‍ ജനസമ്പര്‍ക്കം ഒഴിവാക്കുകയും പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നും കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കട്ടപ്പനയിൽ ഗുണ്ടാവിളയാട്ടം പതിവാകുന്നു,

0

കട്ടപ്പനയിൽ ഗുണ്ടാ വിളയാട്ടം പതിവാകുന്നു…

കട്ടപ്പന : കട്ടപ്പന പേഴുംകവല റോഡിൽ അക്രമികൾ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. പേഴുംകവല സ്വദേശി മുണ്ടുനടയ്ക്കൽ സുനിൽ കുമാറിനെയാണ് അക്രമികൾ പരസ്യമായി മർദ്ദിച്ചത്. രാമപുരം സജി എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ആയുധങ്ങളുമായി യുവാവിനെ മർദ്ദിച്ചതെന്നാണ് വിവരം. നാട്ടുകരുടെ നേർക്ക് അക്രമികൾ വാക്കത്തി വീശുകയും ചെയ്തു. മർദ്ദനമേറ്റ സുനിൽ കുമാറിനെ ഇരുപതേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റും മരിച്ച നിലയിൽ കണ്ടെത്തി,

0

ഇടുക്കി: ഇടുക്കി അണക്കരയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം

രാജാക്കാട്.വാറ്റ്കേന്ദ്രം കണ്ടെത്തി, ചാരായവും കോടയും പിടികൂടി

0

ഇടുക്കി /.ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രാജാക്കാട് നിന്നും 17 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി ഒരാളുടെ പേരിൽ കേസെടുത്തു. രാജാക്കാട് കച്ചിറപ്പാലത്ത് നിന്നും കൊല്ലിയിൽ വീട്ടിൽ സജീവൻ എന്നയാൾ വീട്ടിലും പറമ്പിലുള്ള ഷെഡിലുമായി സൂക്ഷിച്ചു വെച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമാണ് എക്സൈസ് പിടികൂടി കേസെടുത്തത്. ചാരായം വാറ്റി റിസോർട്ടുകളിലും മറ്റു ചെറുകിട വിൽപ്പനക്കാർക്കും മൊത്തക്കച്ചവടം ചെയ്യുന്നതായിരുന്നു സജീവന്റെ രീതി. ഇലക്ഷനോട് അനുബന്ധിച്ച് ഇയാൾ വൻതോതിൽ ചാരായം വാറ്റി വില്പന നടത്താൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപെട്ട സജീവൻ ഒളിവിലാണ്. സജീവനെ പിടികൂടാനും,സജീവന്റെ സഹായികളെ കണ്ടെത്തി കൂട്ടുപ്രതികളാക്കാനുമുള്ള നീക്കത്തിലാണ് എക്സൈസ് ഇപ്പോൾ.

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസിന്റെ നേതൃത്വത്തിൽ തോമസ് ജോൺ, ആൽബിൻ, ജസ്റ്റിൻ, അശ്വതി, ശശി.P.K എന്നീ എക്സൈസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കട്ടപ്പന ഇരട്ടക്കൊലപാതകം. നിതീഷിനെയും, വിഷ്ണുവിനെയും, കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

0

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി കട്ടപ്പന പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്- 31), കൂട്ടുപ്രതി കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു‌ വിജയൻ(27) എന്നിവരുമായി കക്കാട്ടുകടയിലെ വാടക വീട്ടിൽ തെളിവെടുപ്പ് തുടങ്ങി. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വിഷ്ണു‌വിൻറെ അച്ഛൻ വിജയൻ(65)യും നവജാത ശിശുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യുകയാണ്. മറവുചെയ്ത നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചശേഷം വിജയൻ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിലിൽ ഒഴുക്കിയതായി നിധീഷ് മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ(57) പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്. വിജയനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയാണ് സുമ.

ആയുധങ്ങൾ കൈവശം വെക്കുന്നതിന് വിലക്ക്.ജില്ലാ കളക്ടർ.

0



ഇടുക്കി /.ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്*

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവശം വയ്ക്കുന്നത് നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ ഷീബാ ജോര്‍ജ്ജ് ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്. ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലുവരെ വിലക്ക് തുടരും. വിലക്കു ലംഘിക്കുന്നവര്‍ ഐ.പി.സി. 188 പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകള്‍, തോക്കുപയോഗിച്ച് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. പൊലീസ് അല്ലെങ്കില്‍ ഹോം ഗാര്‍ഡുകള്‍, മറ്റ് സായുധ പൊലീസ് വിഭാഗങ്ങള്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാരിന്റെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുള്ള സമുദായങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല..

മാങ്കുളത്ത് വാഹനാപകടം രണ്ടു മരണം,

0

ഇടുക്കി.മാങ്കുളത്ത് വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മരണം

മാങ്കുളത്ത് വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു. മൂന്ന് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്..