fbpx
17.6 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

ചെളിയിലും വെള്ള ത്തിലും ഇറങ്ങുന്നവരുടെ ശ്രദ്ധക്ക്

0

ചെളിയിലും  വെള്ള ത്തിലും ഇറങ്ങുന്നവരുടെ ശ്രദ്ധക്ക്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. കഴിവതും ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

അടിമാലി ദേശീയപാതയിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി: അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റി

0

അടിമാലി ദേശീയപാതയിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി: അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റി

അടിമാലി/ഇടുക്കി :മരം വീണ് ഗതാഗത തടസ്സം ഉണ്ടായി.അടിമാലി ദേശീയപാതയിൽ ഈ സ്റ്റൺ കമ്പനിക്ക് സമീപമാണ് മരം വീണ് ഗതാഗത തടസം ഉണ്ടായത്.ശക്തമായ കാറ്റിലും മഴയിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി റോഡിന് കുറുകെ ഇലക്ട്രിക് ലൈനിൽ വീണ് ഇലക്ട്രിക് ലൈൻ ഉൾപ്പെടെ റോഡിന് പുറകെ വീഴുകയായിരുന്നു.

പാലക്കാട് പട്ടാമ്പിയിൽ നിന്നും മൂന്നാറിന് വിനോദയാത്ര കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നു പോയിരുന്ന സംഘത്തിൻറെ കാറിനു മുകളിലേക്ക് ആണ് ലൈൻ കമ്പി പൊട്ടിവീണത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല .  വാഹനത്തിന് സാരമായി കേടുപാട് സംഭവിച്ചു. അടിമാലിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

സീനിയർ ഫയർ  ആൻറ് റെസ്ക്യൂ ഓഫീസർ നിസാർ പി മീരാന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർമാരായ അരുൺ പി എസ്, ബിനീഷ് തോമസ് ,ജിജോ ജോൺ ഹോം ഗാർഡ് മാരായ സണ്ണി ജോസഫ് ജോർജ് ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

മുറി പൂട്ടി കിടന്നുറങ്ങി രണ്ട് വയസുകാരി.   പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്

0

മുറി പൂട്ടി കിടന്നുറങ്ങി രണ്ട് വയസുകാരി.   പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി കാഞ്ഞിരപ്പള്ളി  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടുകാർക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിൻ്റെ പണി കൊടുത്തത്. രാത്രി പത്തരയോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി മുറി പൂട്ടി കട്ടിലിൽ കയറിക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു.  കതക് തുറക്കാനാകാതെ വന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. രാത്രിയായതും, കർട്ടൻ മൂലം മുറിയിലെ കാഴ്ചകൾ കാണാനാകാതെ വന്നതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പളളിയിൽ ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം അറിയിച്ചു . സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയത് . ഇതെല്ലാം നടക്കുമ്പോഴും കുട്ടി പക്ഷേ മുറിയ്ക്കുള്ളിൽ സുഖമായുറങ്ങുകയായിരുന്നു.  അമ്മ വന്നെടുത്തപ്പോൾ മാത്രമാണ് കുട്ടി ഉറക്കമുണർന്നത്. കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയിൽ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിൽ പൂട്ടിയിരുന്നു. അന്നും ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് വിജയ്, എം.കെ സജുമോൻ, അരവിന്ദ് എസ്.എസ്, ശരത്ചന്ദ്രൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു

കാഞ്ഞിരപ്പള്ളിയിൽ നിന്നും അനധികൃത വില്പന നടത്തിയ പാൻ മസാല പിടികൂടി

0

കാഞ്ഞിരപ്പള്ളിയിൽ നിന്നും അനധികൃത വില്പന നടത്തിയ പാൻ മസാല പിടികൂടി കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പബ്ലിക് ആയി വില്പന നടത്തുന്ന  ഈ പാൻമസാലകൾ  ലഹരിയുടെ അളവ് കൂടിയതായത് കൊണ്ട് തന്നെ വില്പന നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ പട്ടികയിൽ വരുമെന്നും ഇത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, exice അധികൃതരയോ  വിവരം അറിയിക്കണമെന്നും കാഞ്ഞിരപ്പള്ളി എക്‌സയിസ്  ഓഫീസ് അറിയിച്ചു കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇന്ന് പരിശോധനയിൽ  നിരവധി പാക്കറ്റ് നിരോധിച്ച പാന്മസാലകളാണ് കാഞ്ഞിരപ്പള്ളി എക്‌സയിസ്  സംഘം  പിടികൂടിയത്

ചക്ര വാത ചുഴി, കോട്ടയം ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പു.

0

ചക്ര വാത ചുഴി, കോട്ടയം ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പു.

കോട്ടയം : ഒറ്റപ്പെട്ട ഇടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ള തിനാൽ  മേയ് 20,  21 തിയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും പ്രതീക്ഷിക്കുന്നത്. വേനൽ മഴയ്ക്കൊപ്പം ലഭിക്കുന്ന  മിന്നൽ അപകടകാരികളാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും  സുരക്ഷയെ മുൻകരുതി മാറി താമസിക്കണം.

വീടിനു സമീപമുള്ള മരങ്ങളുടെ അപകടകരമായിട്ടുള്ള ചില്ലകൾ വെട്ടി കളയണം.

കാറ്റും, മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മര ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടില്ല..

സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു .

0

സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു .

ഈരാറ്റുപേട്ട :ഇല്ലിക്കൽക്കല്ല് സന്ദർശിച്ച ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞു മരിച്ചു.എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ  ഇൻസ മറിയം ( 1) ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ്  (34), ഭാര്യ ഷിനിജ (30),  മകൾ നൈറ (4 ) എന്നിവർക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ച കഴിഞ്ഞു മൂന്നര യോടെ അടുക്കത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിനു താഴേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് നാല് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇൻസാ മറിയം മരിച്ചു. പരുക്കേറ്റവർ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം :പെരുവന്താനo സ്വദേശി മരിച്ചു

0

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം :പെരുവന്താനo സ്വദേശി മരിച്ചു

കാർ ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിന് പിന്നാലെ ഗ്രഹ നാഥൻ മരിച്ചു. പെരുവന്താനം സ്വദേശി കിരൻ ചിറയിൽ സിബു ജോസഫ്  (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടര യോടെയായിരുന്നു സംഭവം. അണക്കരയിൽ നിന്നും ഭാര്യക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയിൽ പുല്ലുപ്പാറയിൽ വെച്ച് സിബുവിന് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. കാ ർ നിയന്ത്രണം വിട്ടു പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ്ങ് തിരിച്ച് കാർ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. മൃത്ദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രി മോർച്ചറിയിൽ.

പുനലൂർ കുന്നിക്കോട് ശ്രീശൈലത്തിൽ ഗോപിക (28) അടൂർ ഏനാത്ത് എംസി റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

0

പുനലൂർ കുന്നിക്കോട് ശ്രീശൈലത്തിൽ ഗോപിക (28) അടൂർ ഏനാത്ത് എംസി റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.
കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇവരൊടൊപ്പം 11 ദിവസം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നു.

നഗരസഭാ ഭരണ സമിതി അഴിമതിയും, കെടുകാര്യസ്ഥതയും – എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭത്തിന്

0

നഗരസഭാ ഭരണ സമിതി അഴിമതിയും, കെടുകാര്യസ്ഥതയും – എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭത്തിന്
ഈരാറ്റുപേട്ട- യു.ഡി.എഫ് നേത്യതത്തിലുള്ള ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അഴിമതിയും , കെടുകാര്യസ്ഥതയും മൂലം വികസന കാര്യങ്ങളിൽ ഏറ്റവും പിന്നോക്കം പോയ ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അധികാരമേറ്റ നാല് വർഷം ആയിട്ടും നാളിത് വരെ ആയിട്ടും ജനോപകാര പ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കാതെ നഗരസഭാ ചെയർ പേഴ്സണും , ഭരണ സമിതിയിലെചില കൗൺസിലർമാരും ഏതാനും ചില ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി പണം വീതിച്ചെടുക്കാൻ മത്സരമാണ് നടക്കുന്നത് എന്നും ചെയർ പേഴ്സന്റ് രാജി വെറുംനാടകം മാത്രമാണ് . എന്നും എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വെയ്സ്റ്റ്ബിൻ വാങ്ങിയതിൽ പത്ത് ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്നും, നഗരോത്സവം, മുൻ ചെയർമാൻ നിസാർ ഖുർബാനിയുടെ പേരിൽ കൂടി വെള്ള പദ്ധതിയുടെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ആരോപണ വിധേയമായ മേൽ പദ്ധതികൾ എല്ലാം ലീഗ് നേതൃതത്തിന്റ അറിവോടെയാണ് എന്ന ചെയർ പേഴ്സ്ന്റപ്രസ് താവനയിലൂടെ ലീഗ് നേതൃതം അഴിമതിക്ക് കൂട്ട നിൽക്കുകയാണ് ചെയ്തത് എന്നും അഴിമതിയിൽ മുങ്ങി കുളിച്ച നഗരസഭാ ഭരണ സമിതിക്കെതിരേ ശക്തമായ ബഹു ജന പ്രക്ഷേഭത്തിന് എസ്.ഡി.പി.ഐ നേതൃതം നൽകും എന്ന് എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ഹസിബ്, വൈസ് പ്രസിഡന്റ് സുബൈർ വെള്ളാപള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽകീഴേടം, നഗരസഭാ കൗൺസിലർ അഞ് ദുൽ ലത്തീഫ്എന്നിവർ പറഞ്ഞു

ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; രാത്രിയിലും തിരച്ചിൽ തുടരുന്നു…..

0

ത്രിശൂര്‍: പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായതിന് പിന്നാലെ തിരച്ചില്‍ തുടങ്ങി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) യെയാണ് വൈകീട്ടോടെ കാണാതായത്.

പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സ് അംഗങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്. മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തുണ്ട്. എസ്‌എഫ്‌ഐ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയാണ് യഹിയ…