അടിമാലി ദേശീയപാതയിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി: അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റി
അടിമാലി/ഇടുക്കി :മരം വീണ് ഗതാഗത തടസ്സം ഉണ്ടായി.അടിമാലി ദേശീയപാതയിൽ ഈ സ്റ്റൺ കമ്പനിക്ക് സമീപമാണ് മരം വീണ് ഗതാഗത തടസം ഉണ്ടായത്.ശക്തമായ കാറ്റിലും മഴയിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി റോഡിന് കുറുകെ ഇലക്ട്രിക് ലൈനിൽ വീണ് ഇലക്ട്രിക് ലൈൻ ഉൾപ്പെടെ റോഡിന് പുറകെ വീഴുകയായിരുന്നു.
പാലക്കാട് പട്ടാമ്പിയിൽ നിന്നും മൂന്നാറിന് വിനോദയാത്ര കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നു പോയിരുന്ന സംഘത്തിൻറെ കാറിനു മുകളിലേക്ക് ആണ് ലൈൻ കമ്പി പൊട്ടിവീണത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല . വാഹനത്തിന് സാരമായി കേടുപാട് സംഭവിച്ചു. അടിമാലിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ നിസാർ പി മീരാന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ പി എസ്, ബിനീഷ് തോമസ് ,ജിജോ ജോൺ ഹോം ഗാർഡ് മാരായ സണ്ണി ജോസഫ് ജോർജ് ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.