fbpx
19.8 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

തിരുവനന്തപുരം ശംങ്ക്മുഖത്ത് വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളിയെ  കാണാതായി

0

തിരുവനന്തപുരം ശംങ്ക്മുഖത്ത് വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളിയെ  കാണാതായി. ശംങ്കുമുഖം സ്വദേശിയായ മഹേഷിനെയാണ് കാണാതായത്.  അപകടത്തിൽ പ്പെട്ടത് മീൻ പിടിക്കാൻ പോയ വള്ളം. ഇന്ന് രാവിലെ ഏഴരയോടെ ശoങ്കുമുഖത്ത് നിന്നും  രണ്ട് പേരടങ്ങുന്ന മത്സ്യതൊഴിലാളി സംഘം ശംങ്കുമുഖo തീരത്ത് നിന്നും മീൻ പിടിക്കുന്നതിനായി പോയത് . ശക്തമായ തിരയിൽപ്പെട്ട വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. ഒരാൾ നീന്തി രക്ഷപ്പെട്ടതായതായി വിവരം.

അറ്റകുറ്റപ്പണികൾക്കായി എത്തിയ കോൺട്രാക്‌ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

0

അറ്റകുറ്റപ്പണികൾക്കായി എത്തിയ കോൺട്രാക്‌ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ അൻസർ നിസാം (28), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കുതിരംകാവിൽ വീട്ടിൽ നസീം ഈസ (30) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം (24.05.2024) രാവിലെ 09.30 മണിയോടുകൂടി എരുമേലി കനകപ്പലം, കാരിത്തോട് സ്വദേശി അറ്റകുറ്റപ്പണികൾക്കായി കോൺട്രാക്‌ട് എടുത്തിരുന്ന, കൊടുവന്താനം ഭാഗത്തുള്ള അൻസാറിന്റെ ബനധുവിന്റെ വീട്ടിൽ എത്തിയ സമയം ഇവർ ഇവിടെയെത്തി വീടുപണിയുമായി ബന്ധപ്പെട്ട് ഇയാളെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, ഇയാളുടെ പോക്കറ്റിൽ കിടന്ന 5000 രൂപയും, എടിഎം കാർഡും, ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, സി.പി. ഓ മാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു

0

മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു . ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പു ക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ അനീഷ് കെ.എ (38), സനീഷ് കെ.എ (35) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ കഴിഞ്ഞദിവസം രാവിലെ 6.30 മണിയോടുകൂടി സമീപവാസിയായ മധ്യവയസ്ക‌ൻ തൻ്റെ പട്ടിയുമായി നടക്കാൻ ഇറങ്ങിയ സമയം പട്ടി അപ്പുക്കുട്ടൻ നായരുടെ വീടിന് സമീപമുള്ള മാടത്തിന്റെ അരികിലായി വിസർജിക്കുകയും, തുടർന്ന് ഇയാൾ പട്ടിയെ കല്ലെടുത്ത് ഏറിയുകയുമായിരുന്നു.



തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇയാൾ കല്ലെടുത്ത് വീണ്ടും മധ്യവസ്‌കനെ എറിയുകയും, തുടർന്ന് ഇയാളും മക്കളും ചേർന്ന് മധ്യവയസ്‌കനെ ആ ക്രമിക്കുകയും, തലയ്ക്ക് വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്‌കൻ്റെ തലയോട്ടിക്കും, കാൽവിരലിൻ്റെ അസ്ഥിക്കും പൊട്ടൽ സംഭവിക്കുകയും ചെയ്‌തു. പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് റ്റി. എസ്.ഐ മാരായ മാഹിൻ സലിം, സുഭാഷ്, ഡി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ മാരായ ഷാജി ചാക്കോ, ജയകുമാർ കെ.ആർ, നിഷാന്ത് കെ.എസ്, അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ  കൈതൊടിയിലേക്ക് തള്ളിയ മാലിന്യം  പിടികൂടി 20,000 രൂപ പിഴ അടപ്പിച്ചു

0

കാഞ്ഞിരപ്പള്ളിക്ക് സമീപം പാറത്തോട്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റെക്സിൻ ഷോപ്പിൽ നിന്നും പുറന്തള്ളിയ മാലിന്യം  തോട്ടിലേക്ക് നിക്ഷേപിച്ചത് കയ്യോടെ പൊക്കി നാട്ടുകാർ തുടർന്ന് പഞ്ചായത്ത്  അധികൃതർ എത്തി സ്ഥാപനത്തിന്റെ ലൈസൻസ്  പരിശോധിക്കുകയും ലൈസൻസ് ഇല്ലാത്ത പ്രവർത്തിച്ച സ്ഥാപനത്തിനും  തോട്ടിലേക്ക് മാലിന്യം തള്ളിയതിനും  ഇരുപതിനായിരം രൂപ പിഴ ഈടാക്കി ദിവസങ്ങൾക്കുള്ളിൽ  ലൈസൻസ് പുതുക്കുന്നതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും നൽകി സമീപപ്രദേശങ്ങളിൽ നിന്നും  കൈത്തോടിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യം തള്ളുന്നത് വർദ്ധിച്ചു വരികയാണെന്നും  പ്രദേശവാസികൾ പറഞ്ഞു ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു

മുണ്ടക്കയം കല്ലേപ്പാലത്ത് നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

0

മുണ്ടക്കയം കല്ലേപ്പാലത്ത് നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

മുണ്ടക്കയം : മുണ്ടക്കയം കല്ലേപ്പാലത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി തിലകന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസം നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല വ്യാഴാഴ്‌ച രാവിലെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് ചേനപ്പാടിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.

10 വയസ്സുകാരിയെ കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചു. പ്രതിക്ക് 110 വർഷം കഠിനതടവ്

0

മുണ്ടക്കയം: പത്തു വയസ്സുള്ള പെൺകുട്ടിയെ പിഡിപ്പിച്ചതിന കരാട്ടെ അധ്യാപക നായ കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി (51) എന്നയാളെ 110 വർഷം തടവിനും 2.75 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.

ജഡ്‌ജ് റോഷൻ തോമസ് ആണ് വിധി പ്രസ്‌താവിച്ചത്. പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്‌ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 17/9/2023 ലായിരുന്നു ആസ്‌പദമായ സംഭവം.

മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം.

0

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം.

മുണ്ടക്കയം കൊക്കയാർ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കൽ തിലകൻ (46) ഒഴുക്കിൽ പെട്ടതായി സംശയം. ഇന്ന് ഉച്ചകഴിഞ്ഞ മൂന്നുമണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

പെരുവന്താനം പോലീസിന്റെയും കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സും മണിമലയാറ്റിൽ തെരച്ചിൽ ആരംഭിച്ചു

ഈ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുകയാണല്ലോ അറിവിൻ്റെ അക്ഷര വെളിച്ചം ഉള്ളിലേറ്റ് ഒരു നൻമ നിറഞ്ഞ കാപട്ട്യങ്ങളേതുമില്ലാത പുതുലോകത്തിനായ് ഉപകരിക്കട്ടേ

0

ഈ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുകയാണല്ലോ അറിവിൻ്റെ അക്ഷര വെളിച്ചം ഉള്ളിലേറ്റ് ഒരു നൻമ നിറഞ്ഞ കാപട്ട്യങ്ങളേതുമില്ലാത പുതുലോകത്തിനായ് ഉപകരിക്കട്ടേ നമ്മുടെ കൊച്ചുമിടിക്കികളും, മിടുക്കൻമാരുമായ യുവതുർക്കികൾ. “വിദ്യാ ധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ “നമ്മുടെ ഇന്ത്യയുടെ പ്രധമവിദ്യാഭ്യാസമന്ത്രിയായ മൗലാനാ അബ്ദുൽ ഖലാം ആസാദും, കേരളാ സംസ്ഥാനത്തിൻ്റെ ആദ്യ വിദ്യഭ്യാസമന്ത്രിയായ ജോസഫ് മുണ്ടശേരിയും സ്വപ്നം കണ്ടഭാസുരമായ ഇന്ത്യ ഈ കുരുന്നുകളിലാണ് കുടികൊള്ളുന്നത്. എന്നിരുന്നാലും ലോക പട്ടിണി സൂചികയിൽ ബംഗ്ലാദേശിനേകാളും പുറകിൽ പോയ ഇപ്പോഴത്തെ ഇന്ത്യയെ എങ്ങനെ ലോകത്തിലെ തന്നെ വലിയ രാജ്യമാക്കും? രണ്ടാം ലോകമഹായുദ്ധത്തിൽ അഭയാർത്ഥിയാവരുടെ അത്രയും തനെ നുപ്പത്തിരണ്ട് ലക്ഷം പേർ ഉക്രൈൻ – റഷ്യയുദ്ധത്തിൽ അഭയാർത്ഥിയായി ജീവിക്കുന്നു. ഫാലസ്തീനിലേക്ക് വന്നാൽ നാളെയെകെട്ടിപ്പെടുക്കേണ്ട കുരുന്നുകളെ ഉൾപ്പെടെ ഇസ്രയേൽ വംശഹത്യ ചെയ്യുന്നു.  ഇവിടുത്തേയെല്ലാം കുട്ടികൾക്ക് പ്രാധമികവിദൃാഭ്യാസവും ആഹാരവും പോലും ലഭിക്കാത്ത അവസ്ഥ ലോകത്തെ ഇരുട്ടിലേക്ക് നയിക്കും. ഇന്ത്യയിലെമറ്റു സംസ്ഥാനങ്ങളിൽ പ്രാധമിക വിദ്യാഭ്യാസം ലഭിക്കാത്ത അനേകം കുട്ടികൾ കീഴാള’മേൽജാതി വ്യവസ്ഥയികപ്പെട്ടുകിടക്കുന്നത് തുടരുമ്പോൾ നാം ഇനിയും വൈകല്യങ്ങളെ മറികടന്ന് മുന്നേറണം അതിന് ഭാവനാസമ്പന്നമായ പദ്ധതികളും ദീർഘവീക്ഷണ പ്രവർത്തനങ്ങളും വേണം. യഥാർത്ഥ ചരിത്ര, ശാത്രസത്യങ്ങളെ സ്വന്തം രാഷ്ട്രീയ ലാഭത്തിനായിന്നു മാറ്റുന്നു കേന്ദ്ര സർക്കാർ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഘല കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഗവർണർ പോരിൽ തീരേ തരംതാണു. ഇതെല്ലാം മാറി ദേശീയമായൊരു പുതു വിദ്യാഭ്യാസവിപ്ലവമുയരട്ടെ. ലോകത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിൽ കിതക്കാത്തൊരു വിദ്യാഭ്യാസ മാതൃകയാകട്ടെ നമ്മുടെ ഈ കൊച്ചു കേരളത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനാരംഭദിനം. കേരളത്തിൽ നിന്നും വിദ്യാഭ്യാസം നേടി വളർന്ന് ഇന്ത്യയുടെ രാഷ്ടപതിയായ കെ.ആർ നാരായണനേ പോലെയും. സുപ്രിം കോടതിചിഫ്ജസ്റ്റീസ് കൃഷ്ണമേനും എക്കാലത്തെയും കേരളത്തിൻ്റെ ഉദാത്തമാതൃകയാണ്
ഈ മാതൃക നമ്മുടെ കുട്ടികൾ കണ്ട് പഠിക്കട്ടേ.

മുഹമ്മദ് ഖൈസ് .എസ്
അടൂർ

അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തിനോടനുബന്ധിച്ച് ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ.

0



ഇതൾ

അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തിനോടനുബന്ധിച്ച് ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ.

മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ വെച്ച് ഇതൾ എന്ന പേരിൽ ശുചിത്വ ബോധവത്കരണ ക്യാമ്പും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി.

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.നിജി ജസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കരുണം കൂട്ടായ്മ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്യാമള മുരളീധരൻ മുഖ്യതിഥിയായി. ഗായിക റിയ ബിന്നു, ശശി നെട്ടിശ്ശേരി, ബിന്നു ഡയസ്, ഉഷ ഡേവിസ്, മേരി ജോസ്, സ്മിത ബിജു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കുവാനുള്ള ആരംഭവും കുറിച്ചു.

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത്  അപകടത്തിൽ പെടുന്നതായ വാർത്തകൾ

0

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത്  അപകടത്തിൽ പെടുന്നതായ വാർത്തകൾ

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ ഉണ്ടാകുന്നത് കൂടുതലായും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റു അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ

ആധുനിക കാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്. എന്നാൽ, പരിചയമില്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

വെള്ളപ്പൊക്കം, പേമാരി  തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസ്സരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതo വഴി തിരിച്ചു വിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പിൽ കാണിച്ചെന്ന് വരില്ല.

മൺസൂൺ കാലങ്ങളിൽ ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് എളുപ്പം എത്തുന്ന വഴിയായി നമ്മെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡ്കൾ സുരക്ഷിതമായിരിക്കണമെന്നില്ല.

അപകട സാധ്യത കൂടുതലുള്ള മഴ കാലത്തും രാത്രി കാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

രാത്രികാലങ്ങളിൽ GPS signal നഷ്ടപ്പെട്ട് ചിലപ്പോ വഴി തെറ്റാനിടയുണ്ട്.

സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസർട്ട്കളും ടൂറിസ്റ്റു കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മനപ്പൂർവ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴി തെറ്റിക്കുന്നതും അപകടത്തിൽ പെടുന്നതും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്.

സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ട്കളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

മാപ്പിൽ യാത്ര രീതി സേവ് ചെയ്തു വെയ്ക്കാൻ മറക്കരുത്.   നാല് ചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിങ്ങനെ പലതരം ഓപ്ഷനുകളിൽ എന്താണെന്ന് വെച്ചാൽ അത് സെലക്ട്‌ ചെയ്യുക. ബൈക്ക് പോകുന്നു വഴി ഫോർ വീലർ പോകില്ലല്ലോ.. ഇക്കരണത്താൽ വഴി തെറ്റാo.

ഒരു സ്ഥലത്തേക്ക് പോകാൻ രണ്ട് വഴികൾ ഉണ്ടാവാം. ഈ സന്ദർഭങ്ങളിൽ ഇടക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ്‌ ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

വഴി തെറ്റിയാൽ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും മാപ്പ് കാണിച്ചു തരിക.എന്നാൽ, ഈ വഴി ചിലപ്പോ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആയിരിക്കണമെന്നില്ല.

ഗതാഗത തടസ്സം ശ്രദ്ധയിൽ പ്പെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ ‘contribute’ എന്ന option വഴി റിപ്പോർട്ട്‌ ചെയ്യാം. ഇവിടെ എഡിറ്റ്‌ മാപ്പ് ഓപ്ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട്‌ ചെയ്യാം. ഗൂഗിൾ മാപ്പ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അത് വഴി വരുന്ന യാത്രക്കാർക്ക് സഹായകരമാകും. തെറ്റായ സ്ഥല പേരുകളും അടയാളപ്പെടുത്താത്ത മേഖലകാളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

അഥവാ

അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കണ്ട്രോൾ റൂം നമ്പറിൽ വിളിക്കാൻ മറക്കണ്ട.

ശുഭയാത്ര..
സുരക്ഷിത യാത്ര…