കാഞ്ഞിരപ്പള്ളിക്ക് സമീപം പാറത്തോട്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റെക്സിൻ ഷോപ്പിൽ നിന്നും പുറന്തള്ളിയ മാലിന്യം തോട്ടിലേക്ക് നിക്ഷേപിച്ചത് കയ്യോടെ പൊക്കി നാട്ടുകാർ തുടർന്ന് പഞ്ചായത്ത് അധികൃതർ എത്തി സ്ഥാപനത്തിന്റെ ലൈസൻസ് പരിശോധിക്കുകയും ലൈസൻസ് ഇല്ലാത്ത പ്രവർത്തിച്ച സ്ഥാപനത്തിനും തോട്ടിലേക്ക് മാലിന്യം തള്ളിയതിനും ഇരുപതിനായിരം രൂപ പിഴ ഈടാക്കി ദിവസങ്ങൾക്കുള്ളിൽ ലൈസൻസ് പുതുക്കുന്നതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും നൽകി സമീപപ്രദേശങ്ങളിൽ നിന്നും കൈത്തോടിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യം തള്ളുന്നത് വർദ്ധിച്ചു വരികയാണെന്നും പ്രദേശവാസികൾ പറഞ്ഞു ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു