fbpx
23.1 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

അങ്കമാലിയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ?

0

അങ്കമാലിയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ?

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്.

കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അങ്കമാലി എസിപി റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല.

ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോര്‍ച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും.

null

Kerala

അങ്കമാലിയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ?

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്.

അങ്കമാലിയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

Updated on: 

08 Jun 2024, 8:30 am

കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അങ്കമാലി എസിപി റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല.

ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോര്‍ച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും.

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലെ ആളുകള്‍ അബോധാവസ്ഥയില്‍ ആയതിനാലാവാം വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്‍വാസി സംശയം പ്രകടിപ്പിച്ചു.

മരിച്ച നാല് പേരെ കൂടാതെ അമ്മയും ബിനീഷിന്റെ ജാതി കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ താഴത്തെ മുറിയിലാണ് കിടക്കുന്നത്. നാല് മണിക്ക് പ്രാര്‍ത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകള്‍ നിലയിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ അതിഥി തൊഴിലാളിയെ കൂടി വിളിച്ച് മുറിയിലേക്ക് വെള്ളം ഒഴിഞ്ഞിട്ടുണ്ടെങ്കിലും തീകെടുത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. ബിനീഷിന് മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളിൽ നിന്നും ഇല്ലിക്കൽക്കല്ല് സന്ദർശിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇടിമുന്നലേറ്റ് പരിക്ക്

0

കാഞ്ഞിരപ്പള്ളിൽ നിന്നും ഇല്ലിക്കൽക്കല്ല് സന്ദർശിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇടിമുന്നലേറ്റ് പരിക്ക്

വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥികൾക്ക് മിന്നലേറ്റ് പരിക്ക്.   വെള്ളിയാഴ്ച ഉച്ചക്ക് 12:30 യോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയിൽ പെട്ടെന്ന് ആണ് മിന്നലുണ്ടായത്. പ്രദേശത്തെ കൈവരിയിൽ പിടിച്ചു നിൽക്കുന്നതിനിടയിലാ ണ് രണ്ട് പേർക്ക് ഇടിമിന്നലേറ്റത്.   സ്ഥലത്ത് ഉണ്ടായിരുന്ന ഡി. റ്റീ. പിസി  ജീവനക്കാർ ചേർന്ന് ബോധക്ഷയം വന്ന ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു .

സംസ്ഥാനത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന; 83 ഡോക്ടര്‍മാര്‍ കുടുങ്ങി, വകുപ്പ് തല നടപടിക്ക് റിപ്പോര്‍ട്ട്

0

ശമ്പളത്തിൻ്റെ നാലിലൊന്ന് അധിക ശമ്പളം വാങ്ങിയാണ് മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായടക്കം അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടര്‍ അറിയിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നാലിലൊന്ന് (25%) അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിക്കുന്നുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്സിന്റെയോ, ടെക്നീഷ്യൻ്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ല. ഈ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കാതെ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണി മുതൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളിൽ “ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. കുറ്റക്കാരായ ഡോക്ടർമാരുടെ വിശദ വിവരം സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടികെ. വിനോദ്‌കുമാർ അറിയിച്ചു. വിജിലൻസ് ഐജിയുടെ ചുമതല വഹിക്കുന്ന ബിജു മോൻ മിന്നൽ പരിശോധനക്ക് മേൽനോട്ടം വഹിച്ചു. വിജിലൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ്.സി മിന്നൽ പരിശോധനക്ക് നേതൃത്വം നൽകി.  സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ ഭാഗമായി.

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 ലോ 8592900900 ലോ വാട്‌സ്‌ആപ് നമ്പരായ 9447789100 ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ അഭ്യർത്ഥിച്ചു.

സുരേഷ് ഗോപിക്ക് തൃശൂരിൽ ഉജ്വല വരവേൽപ്; കേന്ദ്രമന്ത്രിസ്ഥാനം നേതൃത്വം തീരുമാനിക്കുമെന്ന് താരം…

0

തൃശൂർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ ആദ്യ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ സ്നേഹോഷ്‌മള വരവേൽപ്. വിജയിയായുള്ള സാക്ഷ്യപത്രം ഏറ്റുവാങ്ങാൻ കലക്‌ടറേറ്റിലെത്തിയ അദ്ദേഹത്തെ ഓറഞ്ച് നിറമുള്ള കിരീടം അണിയിച്ചു ജില്ലാ ബിജെപി നേതാക്കളും അണികളും സ്വീകരിച്ചു. തിരക്കിനിടയിൽ വളരെ പ്രയാസപ്പെട്ടാണു സുരേഷ് ഗോപി കലക്ടറേറ്റിനുള്ളിലേക്കും കലക്‌ടറുടെ ചേംബറിലേക്കും പ്രവേശിച്ചത്. ജില്ലാ വരണാധികാരി കൂടിയായ കലക്ടർ വി.ആർ.കൃഷ്ണ‌ണതേജ സാക്ഷ്യപത്രം കൈമാറി…

സുരേഷ് ഗോപിയുടെ സഹോദരങ്ങളായ സുഭാഷ് ഗോപി, സുനിൽ ഗോപി എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്‌ണൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, സെക്രട്ടറി എ.നാഗേഷ്, പാലക്കാട് മേഖലാ അധ്യക്ഷൻ വി.ഉണ്ണിക്കൃഷ്ണൻ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ തുടങ്ങിയവരും കലക്ടറേറ്റിലെത്തി.

തുടർന്ന്, തുറന്ന വാഹനത്തിൽ നഗരത്തിൽ ആഘോഷമായ റോഡ് ഷോ നടന്നു. പ്രചാരണത്തിന്റെ കലാശക്കൊട്ടിലേക്ക് എത്തിയതിനെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു ഇന്നലെ സ്വരാജ് റൗണ്ടിൽ വൈകിട്ട് തടിച്ചുകൂടിയത്. പുലിക്കളിയും കാവടികളും ബാൻഡ് മേളവും കൊടികളുമൊക്കെയായി പ്രവർത്തകർ ഉത്സവപ്രതീതി സൃഷ്‌ടിച്ചു. സുരേഷ് ഗോപിയുടെ വരവ് അറിയിച്ചുകൊണ്ട് ഇരുചക്രവാഹന റാലി വന്നതോടെ ജനക്കൂട്ടം റോഡിലേക്കിറങ്ങി. ജയത്തിനു പിന്നിൽ വനിതകളുടെ വോട്ട് ആണ് എന്ന നിഗമനം ശരിവയ്ക്കുംപോലെ, കാണാനെത്തിയവരിലും ഇരുചക്ര വാഹന റാലിയിലും സ്ത്രീകൾ നിറഞ്ഞു.

ലോക പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറച്ച് ഓർമപ്പെടുത്തി

0

ലോക പരിസ്ഥിതി ദിനമായ ഇന്ന്, പരിപാവനമായ ശബരിമല ശ്രീ ധർമ്മ ശാസ്താവിന്റെ, പതിനെട്ടു മലകളിൽ ആദ്യത്തെ മലയായ തപ്പാറ മലയും മലദൈവകളും കുടികൊള്ളുന്ന, എരുമേലി, ചെറുവള്ളി എസ്റ്റേറ്റിലെ പഞ്ചതീർത്ഥ പരാശക്തി സ്ഥാനത്ത്, ബി ജെ പി യുടെ സംസ്ഥാന സമിതി അംഗവും കോട്ടയം ജില്ലയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ ശ്രീ വി സി അജികുമാറിന്റെ നേതൃത്വത്തിൽ വടവൃക്ഷമായ ആലും ഫലവൃക്ഷമായ മാവും നാട്ടുകൊണ്ട്, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറച്ച് ഓർമപ്പെടുത്തികൊണ്ട് സന്ദേശവും നൽകി. പ്രസ്തുത ചടങ്ങിൽ ദേവസ്ഥാനം മേൽശാന്തി, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ലൂയിസ് എരുമേലി, ബി ജെ പി നേതാവ് എൻ ഹരി തുടങ്ങിയവർ പങ്കെടുത്തു.

ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍

0

അടുത്ത മൂന്നു മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

മലപ്പുറത്ത് വായിലെ മുറിവിന് ആശുപത്രിയിലെത്തിച്ച നാല് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി…

0

മലപ്പുറം: കൊണ്ടോട്ടിയില്‍ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു…

മലപ്പുറം അരിമ്ബ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച്‌ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കളിക്കുന്നതിനിടെ വായില്‍ കമ്പ് (വിറക് കഷ്ണം )കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.. അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു….

പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ

0

പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ

മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയിൽനിന്നാണ് യുവതിയെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. യുവതി പ്രസവത്തെ തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ഡോക്‌ടർമാർ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി.

ഗൈനക്കോളജി വിഭാഗത്തിലെ ഡോക്‌ടർമാരുടേയും ശസ്ത്രക്രിയ വിഭാഗത്തിലെ ജീവനക്കാരുടേയും അവസരോജിതമായ ഇടപെടിലാണ് ഇരുപത്തിനാലുകാരിയുടെ ജീവൻ രക്ഷിച്ചത്. 30,000 പേരിൽ ഒരാൾക്ക് മാത്രം കാണുന്ന അപൂർവ രോഗാവസ്ഥയാണിത്. പ്രസവമുറിയിലായിരുന്ന യുവതിക്ക് രക്തസമ്മർദ്ദം താഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രോഗാവസ്ഥ മനസ്സിലായത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജി.എൽ. പ്രശാന്ത്, ഡോ. അരുൺകുമാർ, അനസ്തേഷ്യോളജിറ്റ് ഡോ. സുഹൈൽ പി.ബഷീർ, ശസ്ത്രക്രിയവിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വംനൽകി.

യുവതിയുടെ ജീവൻ രക്ഷിച്ച ഡോക്‌ടർമാരേയും ആശുപത്രി ജീവനക്കാരേയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു പറഞ്ഞു.

പ്രിയപ്പെട്ട കുട്ടികളേ, ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്, തിരിച്ചറിയണം’; വിദ്യാർത്ഥികളോട് കൊച്ചി പൊലീസ്…

0

‘ പ്രിയപ്പെട്ട കുട്ടികളേ, ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്, തിരിച്ചറിയണം’; വിദ്യാർത്ഥികളോട് കൊച്ചി പൊലീസ്…

കൊച്ചി: വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ഉപദേശവും മുന്നറിയിപ്പും നൽകി കൊച്ചി പൊലീസ്. നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള നിങ്ങളുടെ യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്, ഉപയോഗിച്ചാൽ ജീവിതം തകരും. ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധ്യാപകരെ അറിയിക്കണo, ആരോഗ്യം കൃത്യംമായി ശ്രദ്ധിക്കുക.  വൃത്തിയും, ശുചിത്വ വും പാലിക്കുക, അസുഖം വന്നാൽ കൃത്യമായി ഡോക്ടറേ കണ്ട് മരുന്ന് കഴിക്കുക.

സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യായന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്ക്കൂൾ കാലം.  തൊടികളോടും വകാലം മാറുകയാണ് അതോടൊപ്പം നമ്മുടെ ജീവിത സാഹചര്യങ്ങളും. കൃത്യമായ ലക്ഷ്യബോധത്തിന് ഉടമകളായിരിക്കണം മക്കൾ. അറിവിലൂടെ കരുത്ത് സമ്പാദിക്കണം. സഹജീവികളെ തിരിച്ചറിയണം. മാതാപിതാ ഗുരു ദൈവമെന്നത് ജീവിതത്തിൽ പകർത്തി അച്ചടക്കമുള്ളതായിരിക്കണം ജീവിതം. 


നല്ല മഴയുടെ കാലമാണ്. തോടുകളിലും, കുളങ്ങളിലും, പുഴയിലും വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. ഇതിന് സമീപത്തേക്ക് കഴിവതും പോകാതിരിക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും വിളിയ്ക്കാം. എല്ലാ വിധ ആശംസകളും നേരുന്നു.

എറണാകുളം റൂറൽ  ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസ് അറിയിച്ചു.

ബാറുകളും മദ്യശാലകളും തുറക്കില്ല; ഇന്ന് മുതല്‍ അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു

0

കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, വിതരണം, സംഭരണം എന്നിവയ്ക്ക് നിരോധനം ബാധകമാണെന്ന് സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യശാലകള്‍, വൈന്‍ ഷോപ്പുകള്‍, ബാറുകള്‍, മദ്യം നല്‍കാന്‍ അനുമതിയുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം.

അതേസമയം കേരളത്തില്‍ ഇന്നും നാലാം തീയതിയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. ഒന്നാം തീയതിയായ ഇന്ന് സ്ഥിരം ഡ്രൈ ഡേയും, നാലാം തീയതി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയത് കൊണ്ടുമാണ് മദ്യനിരോധനം.