കാഞ്ഞിരപ്പള്ളിൽ നിന്നും ഇല്ലിക്കൽക്കല്ല് സന്ദർശിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇടിമുന്നലേറ്റ് പരിക്ക്
വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥികൾക്ക് മിന്നലേറ്റ് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് 12:30 യോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയിൽ പെട്ടെന്ന് ആണ് മിന്നലുണ്ടായത്. പ്രദേശത്തെ കൈവരിയിൽ പിടിച്ചു നിൽക്കുന്നതിനിടയിലാ ണ് രണ്ട് പേർക്ക് ഇടിമിന്നലേറ്റത്. സ്ഥലത്ത് ഉണ്ടായിരുന്ന ഡി. റ്റീ. പിസി ജീവനക്കാർ ചേർന്ന് ബോധക്ഷയം വന്ന ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു .