കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി വർഷത്തിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ, പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ പരി. കന്യകാമറിയത്തിൻ്റെ ജനനതിരുനാൾ, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 08 വരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് തിരുനാളിന്റെ ഭാഗമായുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം വികാരി, ആർച്ച് പ്രീസ്റ്റ് വെരി.റവ. ഫാ. കുര്യൻ താമരശ്ശേരി നിർവഹിച്ചു. പഴയ പള്ളി റെക്ടർ.റവ.ഫാ. ജോൺ വെട്ടുവയലിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് മുളങ്ങാശ്ശേരിൽ, ഫാ.ഇമ്മാനുവൽ മണിമല, കൈക്കാരന്മാർ, ജനറൽ കൺവീനർ ബിജു പത്യാല ,വിവിധ തിരുനാൾ കമ്മിറ്റി കൺവീനർമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ, കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

