കുറവിലങ്ങാട്: ഇലയ്ക്കാട് മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ത്തിനെ തെരുവ് നായ ആക്രമിച്ച് കൊന്നു. പറകൊട്ടിയേല്‍ പി.ജി സുരേഷിന്റെ ആടിനെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ച് കൊന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.

ആക്രമണത്തില്‍ ആടിന്റെ കഴുത്തിനും വയറിനും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. വെറ്ററിനറി ഡോക്ടര്‍ എത്തി ചികിത്സയും കുത്തിവയ്പ്പും മരുന്നുകളും നല്‍കിയെങ്കിലും ഇന്നലെ വെളുപ്പിന് ആടിനെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന്, കാക്കിനിക്കാട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.