fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ആനക്കല്ല് കുടിവെളള പദ്ധതിതിയ്ക്ക് തുടക്കമായി


        കാഞ്ഞിരപ്പളളി  :  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സി ഷാജന്‍ 20 ലക്ഷവും പഞ്ചായത്ത് മെമ്പര്‍ ബിജു ചക്കാല 5 ലക്ഷവും ഉള്‍പ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച്  ആനക്കല്ല് ടൗണില്‍  മരോട്ടിക്കല്‍  എം.ആര്‍ ഉണ്ണി സൗജന്യമായി വിട്ടുനല്‍കിയ  സ്ഥലത്ത്  വലിയകുളം നിര്‍മ്മിച്ച് എച്ച്.ഡി പൈപ്പിലൂടെ  വേട്ടുവേലി ഭാഗത്ത് തിങ്ങിപാര്‍ക്കുന്ന 100 കണക്കിന് കുടുംബാങ്ങള്‍ക്ക് വെളളമെത്തിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ  ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെസ്സി ഷാജന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ആര്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി , ഡാനി ജോസ് , പഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, വി.എന്‍ രാജേഷ്, റിജോ വാളാന്തറ , ഷാജന്‍ മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്ഥലം സൗജന്യമായി നല്‍കിയ മരോട്ടിക്കല്‍ എം.ആര്‍ ഉണ്ണിയെ യോഗത്തില്‍ ആദരിച്ചു.

   ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ  ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെസ്സി ഷാജന്‍ നിര്‍വ്വഹിച്ചു സമീപം പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ആര്‍ തങ്കപ്പന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി , ഡാനി ജോസ് , പഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, വി.എന്‍ രാജേഷ്, റിജോ വാളാന്തറ , ഷാജന്‍ മണ്ണംപ്ലാക്കല്‍

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles