നെടുംകണ്ടം.. തൂക്കുപാലം ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാനോ യാത്രക്കാരെ കയറ്റി ഇറക്കാൻ സാധിക്കുന്നില്ല, ഇത് മൂലം കെഎസ്ആർടിസിയും സ്വകാര്യ ബസുകളും തൂക്കുപാലം ടൗണിന്റെ പല ഭാഗങ്ങളിലായി ബസുകൾ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നു സ്ഥിരമായി ഒരു ബസ്റ്റോപ്പ് ഇല്ലാത്തതു മൂലം കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും യാത്രയ്ക്കായി എവിടെ ബസ്സിൽ കയറുവാൻ കാത്തു നിൽക്കണം എന്നുള്ളത് അറിയില്ല, സ്വകാര്യ ബസുകളും കെഎസ്ആർടിസിയും, മറ്റു സ്വകാര്യ വാഹനങ്ങളുടെയും ടൗണിലൂടെയുള്ള മത്സര ഓട്ടവും അനധികൃത പാർക്കിംഗ് മൂലം ദിവസേന പല അപകടങ്ങളും ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു, ഇതിനെതിരെ പരാതി നൽകിയിട്ടും അധികരികളുടെഭാഗത്തുനിന്നും, യാതൊരു നടപടി ഉണ്ടാവുന്നില്ല എന്ന് നാട്ടു കാര്യം വ്യാപാരികളും പറഞ്ഞു.