ഈ ഓഗസ്റ്റ് മാസം കുട്ടികളെ സംബന്ധിച്ചെടുത്തോളം അവധികളുടെ സമയമാണ്. ഓണത്തിന്‍റെ പത്ത് ദിവസമുള്ള അവധി കൂടാതെ സ്വാതന്ത്ര്യ ദിനത്തിന്‍റെ അവധിയും അതിലെ നീണ്ട വാരാന്ത്യവും കൂടിയാകുമ്ബോള്‍ സ്കൂളിലേക്കാള്‍ സമയം ഈ മാസം വീട്ടില്‍ ചെലവഴിക്കാം.
അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചകളിലേക്ക് അവരെ ഒരു ദിവസം കൊണ്ടുപോയാലോ…
മലരിക്കലില്‍ പൂത്തു നില്‍ക്കുന്ന ആമ്ബല്‍പ്പാടം മുതല്‍ അതിരപ്പള്ളിയില്‍ നിന്നും വാഴച്ചാലിലൂടെ മലക്കപ്പാറയിലേക്ക് ഒരു യാത്രയും ഒക്കെയായി ഒരു ദിവസം പൂര്‍ണ്ണമായും കുട്ടികള്‍ക്ക് മാറ്റിവെക്കാം. ഏതൊക്കെ ഇടങ്ങളില്‍ പോകണമെന്നല്ലേ… നോക്കാം.
Read More:കണ്മുന്നില് ഇടുക്കി ഡാം, കണ്ണെടുക്കാൻ തോന്നിപ്പിക്കാതെ കാല്‍വരി മൗണ്ട്,വ്യത്യസ്തമായ ഓണം യാത്ര കെഎസ്ആര്‍ടിസിയില്‍
1. ജഡായു നേച്ചര്‍ പാര്‍ക്ക്
കേബിള്‍ കാര്‍ കയറി ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയുടെ മുന്നില്‍ ചെന്നിറങ്ങാം, രാമാ-രാവണ യുദ്ധവും കിടിലൻ ഗെയിമുകളും ഒക്കെ കളിച്ച് ഇഷ്ടംപോലെ ഫോട്ടോയുമെടുത്ത് ഒരു ദിവസം. കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറയെന്ന് ജഡായൂ നേച്ചര്‍ പാര്‍ക്കിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് കൗതുകത്തില്‍ കുറഞ്ഞതൊന്നും നല്കില്ല. മുതിര്‍ന്നവര്‍ക്കും ഈ യാത്ര പുതിയൊരു അനുഭവമായിരിക്കും. തിരുവനന്തപുരത്തു നിന്നും മറ്റു ജില്ലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടേക്ക് വരാം. ചടയമംഗലത്തു നിന്നും ഓട്ടോ പിടിച്ച് വരാനുള്ള ദൂരമേ ഇവിടേക്കുള്ളൂ.
Read More:സ്വാതന്ത്ര്യ ദിനം 2023: സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷങ്ങള്‍ ആണോ 77 ആണോ? കണ്ഫ്യൂഷൻ വേണ്ട! സംഗതി ഇതാണ്
2. അതിരപ്പിള്ളി-മലക്കപ്പാറ യാത്ര
ഫോണ്‍ മാറ്റിവെച്ച്, പഠനത്തിന്റെ തിരക്കൊന്നുമില്ലാതെ ഒരു ലോങ് ഡ്രൈവ്. കുട്ടികളെ മനസ്സിലാക്കാനും അവര്‍ക്ക് പ്രകൃതിയെ പരിചയപ്പെടാനും പറ്റിയ ഒരു യാത്രയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് വാഴച്ചാലിലൂടെ മലക്കപ്പാറയിലേക്കുള്ള യാത്ര. വെള്ളച്ചാട്ടത്തിനടുത്തു വരെ പോയി അതിന്റ ഭംഗി ആസ്വദിച്ച് കാട്ടിലൂടെ മലക്കപ്പാറയിലേക്ക് പോയി തിരികെ വരുന്ന വിധത്തിലാണ് പ്ലാൻ ചെയ്യേണ്ടത്.
3. മലരിക്കല്‍ ആമ്ബല്‍പ്പാടം
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം കോട്ടയം മലരിക്കലിലെ ആമ്ബല്‍പാടങ്ങളാണ്. പിങ്ക് നിറത്തില്‍ പൂത്തുനില്‍ക്കുന്ന ആമ്ബല്‍ കാഴ്ചകള്‍ കണ്ട് അവിടെയൊന്ന് പോകണമെന്നാഗ്രഹിക്കാത്ത ഒരാളും കാണില്ല. വിടര്‍ന്നു നില്‍ക്കുന്ന ആമ്ബലുകള്‍ക്കു നടുവിലൂടെ വള്ളത്തില്‍ കയറി പോകുവാനും പൂക്കളോട് ചേര്‍ന്ന് ഫോട്ടോയും വീഡിയോയും എടുക്കാനുമെല്ലാം മലരിക്കലിലേക്ക് പോകാം.
Read Also:പൂക്കാതിരിക്കാനാവില്ല..! കണ്ണെത്തുന്നിടത്തെല്ലാം ആമ്ബല്പൂക്കള്, മലരിക്കല്‍ ഒരുങ്ങിക്കഴിഞ്ഞു
കോട്ടയത്തു നിന്നും വളരെ എളുപ്പത്തില്‍ മലരിക്കലിലേക്ക് പോകാം. നാഗമ്ബടം ബസ് സ്റ്റാൻഡില്‍ നിന്നും കുമരകം റൂട്ടില്‍ വന്ന് ഇല്ലിക്കല്‍ ജംങ്ഷനില്‍ നിന്നും തിരുവാര്‍പ്പ് റൂട്ട് വഴി കാഞ്ഞിരം ജംങ്ഷനിലെത്തി മലരിക്കലിലേക്ക് വരാം. കുമരകത്തു നിന്ന് വരുന്നവരും ഇല്ലിക്കല്‍ ജംങ്ഷനിലെത്തി വേണം വരാൻ. രാവിലെയാണ് ഇവിടം സന്ദര്‍ശിക്കാൻ പറ്റിയ സമയം.
4. ഫോര്‍ട്ട് കൊച്ചി
ബീച്ചില്‍ പോയി കടല്‍ക്കാഴ്ചകള്‍ കണ്ട് എരിവും മധുരവും ഐസ്ക്രീമും ഒകെ കഴിച്ച് ഇരിക്കുന്നതും കുട്ടികളെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവം തന്നെയാണ്. കുറഞ്ഞ ചെലവില്‍ കിടിലൻ ആംബിയൻസും സന്തോഷവും നല്കുന്ന ഒരു യാത്രയായിരിക്കും കുഞ്ഞുങ്ങള്‍ക്കൊപ്പം ഫോര്‍ട്ട് കൊച്ചിയിലേക്കുള്ളത്. ബീച്ചിലെ കറക്കത്തിനു പുറമേ അവിടുത്തെ തെരുവുകള്‍, ഷോപ്പിങ് ഇടങ്ങള്‍, വാസ്കോഡ ഗാമാ സ്ക്വയര്‍, സാന്താ ബസലിക്ക, ജ്യൂ സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാം.
Read More:അണിഞ്ഞൊരുങ്ങി ഗുണ്ടല്‍പേട്ട്; കണ്ണെത്തുന്നിടത്തെല്ലാം പൂക്കള്‍, ബസിനു വന്നാല്‍ പക്ഷേ പണിപാളും!
അടവി എക്കോ ടൂറിസം
യാത്ര കുറച്ചു സാഹസികമാകണം എന്നുണ്ടെങ്കില്‍ നേരേ പത്തനംതിട്ടയ്ക്കു പോകാം. സ്കൂളില്‍ പോകുമ്ബോള്‍ കൂട്ടുകാരെ കൊതിപ്പിക്കാൻ പറ്റിയ കഥകളുള്ള സാഹസിക യാത്രയാണ് അടവി എക്കോ ടൂറിസം നല്കുന്നത്. കോന്നിയില്‍ നിന്നും പതിനാറ് കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രധാന അട്രാക്ഷൻ കുട്ടവഞ്ചി യാത്രയാണ്. ഇരുവശവും തിങ്ങിനിറഞ്ഞ കാടിനു നടുവിലൂടെ ഒഴുകുന്ന കല്ലാറില്‍ കുട്ടിവഞ്ചിയിലൂടെയുള്ള സഫാരി മറക്കാനാവാത്ത ഒരു യാത്രാനുഭവം ആയിരിക്കും