കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ കഞ്ചാവ് കെട്ടുമായി യുവാവ് പിടിയില്‍. ധര്‍മ്മടം സ്വദേശി എ ഖലീലാണ് പിടിയിലായത്.
ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 23 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പല ജില്ലകളിലായി മയക്കുമരുന്നു കേസുകളില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.