fbpx
18 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

പുറ്റടിയിലെ സർക്കാർ ആശുപത്രിയുടെ, അനാസ്ഥ മൂലം ജനങ്ങളെ ദുരിതത്തിലാ ക്കുന്നു.

0

കട്ടപ്പന /പുറ്റടിയിൽ പ്രവർത്തിച്ചുവരുന്ന വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രം op വിഭാഗം രാവിലെ 9 മുതൽ വൈകിട്ടു 6 മണിവരെ പ്രവർത്തിക്കണം എന്നിരിക്കെ തിങ്കളാഴ്ച മുതൽ ഏകദേശം മൂന്നു മണിയോടെ കൂടി തന്നെ എല്ലാ വിഭാഗവും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്.. അണക്കര, പുറ്റടി, വണ്ടൻമേട്, ചേറ്റുകുഴി. കടശിക്കടവ്,വാഴ വീട് എന്നിവിടങ്ങളിലെ നിരവധിയായ ആളുകൾ ആശ്രയിക്കുന്ന ഈ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായി നിലക്കുന്ന നിലയിലാണ്, ഡോക്ടർമാർ കുട്ടത്തോടെ അവധി ആയതിനാലാണ് ആശുപത്രി അടച്ചിടേണ്ട സാഹചര്യം ഉണ്ടാവുന്നത് എന്ന് ആശുപത്രിയിൽ നിന്നും അറിയാൻ കഴിയുന്നു.. എന്നാൽ സമീപത്തുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് എന്നും ആക്ഷേപമുയരുന്നു. ദിവസവും നൂറ് കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമായ ഈ ആശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസനിപ്പിക്കണം എന്നുംവൈകിട്ട് ആറു മണി വരെ ഓപി സൗകര്യം ഏർപെടുത്തണ്ണം എന്നും ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും. നാട്ടുകാർ ആവശ്യാ പെട്ടു ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയേയും മുഖ്യമന്ത്രിയെയും കാണ്ട്, നിവേദനം സമർപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

ശബരിമലയിലെ, 7.12. 2023ലെ ചടങ്ങുകൾ.

0

ശബരിമലയിലെ 7.12.2023 ലെ ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

കൈക്കൂലി കേസ്,ഉപ്പുതറ, എസ്.ഐക്ക്. സസ്പെൻഷൻ.

0

ഉപ്പുതറ. കട്ടപ്പന/.കൈക്കൂലി കേസിൽ ഉപ്പുതറ എസ്ഐക്ക്, കെ ഐ നസീറിനെയാണ് അന്വേഷണ വിധേയം സസ്പെൻഡ് ചെയ്തത്, വധശ്രമ കേസിലെ പ്രതിയുടെ ബന്ധുവിൽ നിന്നും, 10000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഇതേ തുടർന്ന് എറണാകുളം റെയിഞ്ച് ഐ,ജി,ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

വീടുകൾ കൂത്തി തുറന്നു മോഷണം പ്രതി പിടിയിൽ.

0

*മോഷ്‌ടിക്കാനുള്ള വീട്ടിൽ കയറി ഭക്ഷണമുണ്ടാക്കി കഴിക്കും, കക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ ലയത്തിൽ, ഒടുവിൽ കുമാറിന് പിടിവീണു*

കുമളി: വീടുകൾ കുത്തി തുറന്ന് മോഷണം പതിവാക്കിയയാളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം സ്വദേശി ജെ . കുമാർ (45) ആണ് പിടിയിലായത്.തൊഴിലാളികൾ ജോലിക്ക് പോകുന്ന തക്കം നോക്കി എസ്റ്റേറ്റ് ലയങ്ങളിൽ മോഷണം പതിവായിരുന്നു. കുമളി ശാസ്താംനട കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ മാസം തുടർച്ചയായി രണ്ടു ദിവസം പ്രതി നടത്തിയ കവർച്ചയിൽ എയർ ഗൺ ഉൾപ്പടെ മോഷ്ടിക്കപ്പെട്ടിരുന്നു. ഒളിവിൽ പോയ ഇയാളെ കമ്പത്ത് നിന്നാണ് കുമളി പൊലീസ് പിടികൂടിയത്.

മോഷ്ടിക്കുന്ന വീട്ടിലെ അടുക്കളയിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വിചിത്രമായ രീതി കുമാറിനുണ്ടായിരുന്നു. കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ 5 വീടുകളിൽ പ്രതി കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു. 2 പവൻ സ്വർണ്ണവും 14500 രൂപ വിലയുള്ല എയർ ഗണ്ണും 2600 രൂപയുമാണ് കവർന്നത്. മുൻപും കവർച്ച കേസുകളിൽപ്പെട്ട് കുമാർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനവിലാസത്തിന് സമീപം മൂന്ന് ലയങ്ങൾ കുത്തി തുറന്ന് നാലര പവൻ സ്വർണ്ണവും 26000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime

നവകേരളസദസ്: കാഞ്ഞിരപ്പള്ളിയിൽ
15,000 പേർ പങ്കെടുക്കും

0

നവകേരളസദസ്: കാഞ്ഞിരപ്പള്ളിയിൽ
15,000 പേർ പങ്കെടുക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കാഞ്ഞിരപ്പള്ളയിലെ നവകേരളസദസിൽ 15,000 പേർ പങ്കെടുക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. നവകേരളസദസ് നിയമസഭ മണ്ഡലംതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ നവകേരള സദസിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 12ന് വൈകിട്ട് നാലിനാണ് പൊൻകുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് കാഞ്ഞിരപ്പള്ളി നവകേരളസദസ് നടക്കുക. നവകേരള സദസിന്റെ മുന്നൊരുക്കം യോഗം വിലയിരുത്തി. വേദി സജ്ജമാക്കേണ്ട രീതി, പരാതിപരിഹാര കൗണ്ടറുകളുടെ സജ്ജീകരണം, മറ്റ് സുരക്ഷാക്രമീകരണങ്ങൾ എന്നിവയും വിലയിരുത്തി. പഞ്ചായത്തുതല വിളംബര ജാഥകൾ ഡിസംബർ ഒൻപതിനകം നടത്തും. വീട്ടുമുറ്റ സദസുകൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ സംഘാടകസമിതി ജനറൽ കൺവീനറായ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കെ. ഗീതാകുമാരി അധ്യക്ഷയായി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, ഡിവൈ.എസ്.പി: എൻ. അനിൽകുമാർ, ഡി.ഇ.ഒ. ഇ.ടി. രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എ ഷാജി, അഡ്വ. ഗിരീഷ് എസ്. നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ശബരിമലയിലെ 6.12. 2023,ലെ.ചടങ്ങുകൾ.

0

ശബരിമലയിലെ 6.12.2023 – ലെ ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

വളഞ്ഞങ്ങാനത്ത് ലോറി തലകീഴായിട്ട് മറിഞ്ഞു,

0

*ദേശീയ പാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു*

നീയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു
കുട്ടിക്കാനം: ദേശീയ പാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കുമളി ഭാഗത്ത് നിന്നും വന്ന ലോറിയാണ് കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡ്ല്‍ എതിരെ മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം വഴിമാറി.പീരുമേട് പോലീസും, മോട്ടോര്‍ വാഹന വകുപ്പ് സെയ്ഫ് സോണ്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് ഉടന്‍ എത്തി ഗതാഗതം പുനസ്ഥാപിച്ചു

#accident #today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #T

ചായ കുടിക്കാൻ എത്തിയ കുട്ടിയെ, ഉപദ്രവിച്ച കേസിൽ, ചായക്കടയിലെ, ജീവനക്കാരൻ അറസ്റ്റിൽ.

0

കുമളി.പീരുമേട്ടിൽ ചായ കുടിക്കാൻ എത്തിയ ഒൻപത് വയസുകാരിയെ ഉപദ്രവിച്ച കേസിൽ ചായക്കടയിലെ ജീവനക്കാരൻ അറസ്റ്റിൽ*




കുമളി. പീരുമേട്ടിൽ കടയിൽ ചായ കുടിക്കാൻ എത്തിയ ഒൻപത് വയസുകാരിയെ ഉപദ്രവിച്ച കേസിൽ കടയിലെ ജീവനക്കാരൻ പിടിയിൽ. അബലംകുന്ന് സ്വദേശി ചീരനെയാണ് പീരുമേട് പൊലീസ് അറസ്‌റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

പീരുമേട് താലൂക്ക് ആശുപത്രിയിൽ പോയ മുത്തശ്ശിയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി ടൗണിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോളാണ് കടയിലെ ജീവനക്കാരായ ചീരൻ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. കുട്ടി വിവരം പുറത്തു പറഞ്ഞതോടെ മാതാപിതാക്കൾ പീരുമേട് ‌സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പ്രതിയ കസ്‌റ്റഡിയിലെടുത്തു
ചീരൻ ഒന്നിലധികം തവണ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു..

ശബരിമലയിലെ 5. 12. 2003.ലെ ചടങ്ങുകൾ,

0

ശബരിമലയിലെ 5.12.2023-ലെ ചടങ്ങുകൾ
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ചാലക ശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈ എടുക്കണം*
*അഡ്വ:പി സി തോമസ് എക്സ് എം പി*

0



പാറത്തോട്. രാജ്യത്തിൻറെ സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ചാലകശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയെടുക്കണമെന്നും കർഷകർക്കായി രൂപീകൃതമായ കേരള കോൺഗ്രസ് പാർട്ടി കർഷകരെ ഒന്നിപ്പിക്കുവാൻ നേതൃത്വം നൽകുമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വക്കറ്റ് പിസി തോമസ് എക്സ് എംപി പറഞ്ഞു കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വിവിധ പാർട്ടികളിൽ നിന്നുമായി ഇടതുപക്ഷത്തു നിന്നും പതിനഞ്ചോളം കുടുംബങ്ങൾ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വക്കറ്റ് പിസി തോമസ് exഎംപിയിൽ നിന്നും അലക്സ് പുതിയ പറമ്പിലിന്റെ നേതൃത്വത്തിൽ റെജി കാര്യവേലി, ജോസ് നെല്ലിമല ,വി.ഡി ജോസ് വടക്കേ പറമ്പിൽ ,തങ്കച്ചൻ പോത്തമല ,സാജൻ തോമസ് കാനപ്പള്ളി, തോമസ് സെബാസ്റ്റ്യൻ കല്ലെടുക്കനാലി ,ടോമി കൊച്ചു വീട്ടിൽ ,പയസ് തത്തംപള്ളി ,ഷൈൻ തോമസ് കാനപ്പള്ളി, സഞ്ജു സാജൻ കാനപ്പള്ളി മുതലായവർ അംഗത്വം എടുത്തു കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വക്കറ്റ് ജോയ് എബ്രഹാം എക്സ് എംപിയും ജില്ലാ പ്രസിഡണ്ട് സജി മഞ്ഞ കടമ്പിലും ചേർന്ന് പുതുതായി അംഗത്വം എടുത്തവർക്ക് ഹാരാർപ്പണം നടത്തി പാർട്ടിയിലേക്ക് സ്വീകരിച്ചു നിയോജക മണ്ഡലം പ്രസിഡണ്ട് മജു പുളിക്കൽ ,സംസ്ഥാന കമ്മിറ്റി അംഗം ജോജി വാളിപ്ലാക്കൽ ,സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ്സോണി തോമസ് ,ജില്ലാ സെക്രട്ടറിമാരായ രാജു മായാലി ,വർഗീസ് കൊച്ചു കുന്നേൽ ,മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽ, വാർഡ് മെമ്പർ ജോൺസി വാന്തിയിൽ ,പാറത്തോട് ബാങ്ക് ഡയറക്ടർബോർഡഗം തോമസുകുട്ടി വാരണത്, ജോയ് മുള്ള് കാല, അപ്പച്ചൻ കപ്പലുമാക്കൽ, നോബിൾ ഒറ്റപ്ലാക്കൽ, കുട്ടിയച്ചൻ കടക്കുഴ, തങ്കച്ചൻ ചെന്നയ്ക്കാട്ട് കുന്നേൽ ,ചാക്കോച്ചൻ തെക്കേവലിൽ ,സാബു പ്ലാപ്പള്ളി ,ജോർജുകുട്ടി മഠത്തിനകം മുതലായവർ സംസാരിച്ചു