fbpx
16.5 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

പാഴ്സൽ ഭക്ഷണകവറിനു പുറത്ത് ലേബലുകൾ നിർബന്ധം. നിയമം കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്.

0



▫️ Tvm. ഇടുക്കി/.കട്ടപ്പന./ പാർസൽ വാങ്ങുന്ന ഭക്ഷണങ്ങളുടെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഷവർമ, ഊണ്, സ്നാക്സ് തുടങ്ങിയവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷണര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കിയത്.

പാര്‍സല്‍ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതു മൂലം ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ്. നിലവില്‍ പായ്ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷണത്തില്‍ ലേബല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കടകളില്‍ നിന്നും വാങ്ങുന്ന പാര്‍സലുകളില്‍ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കള്‍ക്ക് ധാരണയില്ല. പലരും പാര്‍സല്‍ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്. എന്നാല്‍ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവര്‍മ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതല്‍ അപകടം വരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.
കടകളില്‍ നിന്നും പാര്‍സലായി വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്,മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ
അറിയിച്ചു. സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ്. നിലവില്‍ പായ്ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷണത്തില്‍ ലേബല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കടകളില്‍ നിന്നും വാങ്ങുന്ന പാര്‍സലുകളില്‍ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കള്‍ക്ക് ധാരണയില്ല. പലരും പാര്‍സല്‍ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്. എന്നാല്‍ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവര്‍മ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതല്‍ അപകടം വരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.
കടകളില്‍ നിന്നും പാര്‍സലായി വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്,മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ
അറിയിച്ചു.
kerala Times News.Kattappana. Bureau, Idukki – Dt.

നിരത്തിൽ ഇറങ്ങുന്നതിൽ മൂന്നിലൊന്നു, വാഹനങ്ങൾക്കും ഇൻഷുറൻസ്, ഇല്ല പിടിച്ചെടുക്കാൻ ശുപാർശ.

0

*. ഇടുക്കി / കട്ടപ്പന-നിരത്തിലിറങ്ങുന്നതില്‍ മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും ഇൻഷുറൻസില്ല;*
*പിടിച്ചെടുക്കാൻ ശുപാര്‍ശ*

സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്നതില്‍ 38 ശതമാനം വാഹനങ്ങള്‍ക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് മോട്ടോർവാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇൻഷുറൻസ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് ശുപാർശനല്‍കി.

നിലവില്‍ ഇൻഷുറൻസില്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. ഇൻഷുറൻസ് കമ്ബനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.

ഇൻഷുറൻസ് വിവരങ്ങള്‍ വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാല്‍ പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ രേഖകള്‍ പരിശോധിക്കാതെത്തന്നെ തിരിച്ചറിയാനാകും. ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഓണ്‍ലൈൻ നിലവില്‍വന്നെങ്കിലും രേഖകള്‍ മാറ്റാതെ വാഹനങ്ങള്‍ വില്‍ക്കുന്നത് ഇപ്പോഴും വ്യാപകമാണ്.

അടൂർ.ലോകപാലിയേറ്റീവ്  ദിനാചരണത്തിന്റെ ഭാഗമായി എം വി ഡി

0

അടൂർ.ലോകപാലിയേറ്റീവ്  ദിനാചരണത്തിന്റെ ഭാഗമായി എം വി ഡി സർവ്വീസ് പ്രൊവൈഡേഴ്സ് ഓഫ് കേരള ( SPOK) പത്തനംതിട്ട ജില്ലാ കമ്മറ്റി അടൂർ കസ്തൂർബാ ഗാന്ധി ഭവനിലെ അഗതികൾക്കായി ഒരു വർഷക്കാലത്തേക്ക് സ്പോൺസർ  ചെയ്ത മാധ്യമം കുടുംബം മാസികയുടെ ആദ്യ പ്രതി കസ്തൂർബാ ഗാന്ധി ഭവൻ ഡയറക്ടർമുരളി കുടശനാടിന് നൽകി സർവ്വീസ് പ്രൊവൈഡേഴ്സ് ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സലിം മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു.

കസ്തൂർബ ഗാന്ധി ഭവൻ സെക്രട്ടറി മീരാസാഹിബ്, എം വി ഡി സർവ്വീസ് പ്രോ വൈഡേഴ്സ് ഓർഗനൈസേഷൻ പത്തനംതിട്ടജില്ലാ സെക്രട്ടറി യൂസഫ് ഷിബു , സംസ്ഥാന ട്രഷറർ പ്രസന്നകുമാരി,  മാധ്യമം സീനിയർ മാർക്കറ്റിംഗ് ഓഫീസർ  മുഹമ്മദ് ഖൈസ് എന്നിവർ പങ്കെടുത്തു.


 



 


 

ഭൂ ഉടമയുടെ, അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ, ലൈനുകൾ സ്ഥാപിക്കാൻ.കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതം.

0

. ഇടുക്കി/ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതം.

വൈദ്യുതി പ്രസരണ ലൈനുകള്‍ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ കെ.എസ്.ഇ.ബി.യ്ക്ക് സ്ഥാപിക്കാന്‍ കഴിയൂ എന്ന തരത്തിൽ ചില ദിനപത്രങ്ങളില്‍ വാര്‍‍ത്തകള്‍ വരികയുണ്ടായി. ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാക്കപ്പെടുമെന്നതാണ് ഇതിനുള്ള കാരണമായി വാർത്തകളിൽ പറയുന്നത്.
ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 നിയമമാകുമ്പോള്‍‍‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാകുമെങ്കിലും ഇലക്ട്രിസിറ്റി നിയമം 2003-ലെ സെക്ഷന്‍ 164 ഭേദഗതി ചെയ്യുന്നതുവരെ വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതുള്‍‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്റ്റ് 1885 പാര്‍ട്ട് III-ലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലുണ്ടാവുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 (അധ്യായം XI റദ്ദാക്കലും സംരക്ഷിക്കലും) സെക്ഷന്‍ 60 (3) പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വന്നാലും വൈദ്യുതി പ്രസരണ വിതരണ സ്ഥാപനങ്ങള്‍‍ക്ക് വൈദ്യുതി ലൈനുകള്‍ സ്ഥപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിലവിലുള്ള അധികാരാവകാശങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

പി.എം.വിശ്വകർമ്മ പദ്ധതി, ബോധവൽക്കരണം സംഘടിപ്പിച്ചു,

0

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വര്‍ത്താക്കുറിപ്പ്
17 ജനുവരി 2024

*പി എം വിശ്വകര്‍മ്മ പദ്ധതി ബോധവല്‍ക്കരണം സംഘടിപ്പിച്ചു*

കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം വിശ്വകര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും രജിസ്‌ട്രേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കേരളത്തിലെ ഫീല്‍ഡ് ഓഫീസായ തൃശൂര്‍ എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു.
എംഎസ്എംഇ ഡി എഫ് ഒ മേധാവി പ്രകാശ് ജി. എസ് അധ്യക്ഷത വഹിച്ചു. കര്‍മ്മ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പിഎം വിശ്വകര്‍മ പോര്‍ട്ടലില്‍ ഗുണഭോക്താക്കളുടെ ഓണ്‍ബോര്‍ഡിങ്ങിനെക്കുറിച്ചുള്ള സെഷന്‍ നിമില്‍ ദേവ് എസ് നയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെ. ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത്- മുനിസിപ്പാലിറ്റിതല ആദ്യ ഘട്ട പദ്ധതി പരിശോധനയെപ്പറ്റി വിശദീകരിച്ചു. ഇടുക്കി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സാഹില്‍ മുഹമ്മദ് ജില്ലാതല അംഗീകാര നടപടിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു. ബാങ്കുകളില്‍ നല്‍കേണ്ട യോഗ്യതാപത്രങ്ങളുടെ പരിശോധനയെക്കുറിച്ച് എസ്ബിഐ മുട്ടം ബ്രാഞ്ച് മാനേജര്‍ ജോസ് മാത്യു സംസാരിച്ചു. ചോദ്യോത്തരവേളയോട് കൂടിയാണ് പരിപാടി സമാപിച്ചത്. സിഎസ് സി, വിഎല്‍ഇഎ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സംരംഭകത്വ വികസന എക്്‌സിക്യൂട്ടീവുകള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ഗുണഭോക്താക്കള്‍ തുടങ്ങി 350 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചിത്രം:
തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന പി എം വിശ്വകര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ച

രണ്ടര വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് ദാരുണന്ത്യം,

0

*ഇടുക്കി,.പൂപ്പാറക്ക് സമീപം മൂലത്തറയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ടര വയസുകാരന് ദാരുണാന്ത്യം*

ഇടുക്കി പൂപ്പാറക്ക് സമീപം മൂലത്തറയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ടര വയസുകാരന് ദാരുണാന്ത്യം.പൂപ്പാറ മൂലത്തറയിൽ പന്നിയാർ പുഴയിലാണ് കുട്ടിയെ കാണാതായത്. മിത്രനാണു മരണപ്പെട്ടത് .പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്. അഞ്ചു വയസ്സുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കില്‍ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആര്‍ആ‌ര്‍ടിയും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ വീടിന് 50 മീറ്റർ അകലെ പുഴയിലുള്ള കലുങ്കിനടിയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിലാണ് മിത്രനെ കണ്ടെത്തിയത്. ഉടൻ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ലാ,

താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക’; കൗതുകമായി കണ്ടെത്തല്‍

0

കൊച്ചി: 2024 ല്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍‍ പെടുന്നതാണ് മമ്മൂട്ടി നായകനായി എത്തുന്ന ടർബോ എന്ന ചിത്രം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ് ഇത്.


‘താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക’; കൗതുകമായി കണ്ടെത്തല്‍

എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
കൊച്ചി: 2024 ല്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍‍ പെടുന്നതാണ് മമ്മൂട്ടി നായകനായി എത്തുന്ന ടർബോ എന്ന ചിത്രം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ് ഇത്.



എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ആ ചിത്രം വൈറലാകുന്നുമുണ്ട്. ചലച്ചിത്ര പ്രേമികളുടെ സിനിമ ഗ്രൂപ്പായ എം3ഡിബിയില്‍ അജിഷ് കെ ബാബു ഇട്ട പോസ്റ്റിലാണ് കൗതുകമായി കണ്ടെത്തല്‍ ഉള്ളത്.

1988 ല്‍ ഇറങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ മമ്മൂട്ടി ഓടിക്കുന്ന അംബാസിഡര്‍ കാറില്‍ ‘ടര്‍ബോ’ എന്ന് എഴുതിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍ ‘താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക’ എന്നാണ് പോസ്റ്റിന്‍റെ ക്യാപ്ഷന്‍.

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ചിത്രം ദേശീയ പുരസ്കാരം അടക്കം നേടിയിരുന്നു.

അതേ സമയം മമ്മൂട്ടി നായകനായി എത്തുന്ന ടര്‍ബോയില്‍ ഛയാഗ്രാഹണം നിര്‍വഹിക്കുന്നത് വിഷ്‍ണു ശര്‍മയാണ്. ടര്‍ബോയുടെ സംഗീത സംവിധാനം ജസ്റ്റിൻ വര്‍ഗീസ്.ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി. സ്റ്റൈലൻ ലുക്കിലാണ് ടര്‍ബോയില്‍ മമ്മൂട്ടിയുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയുമാണ്.

നസ്രായൻ ‘വീഡിയോ ആൽബം റിലീസ്ന് ഒരുങ്ങി.

0

‘നസ്രായൻ ‘വീഡിയോ ആൽബം റിലീസ്ന് ഒരുങ്ങി.
ചിക്കാഗോ :
ചിക്കഗോ യൂണിഫോം മ്യൂസിക് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഡിവോഷണൽ ആൽബം നസ്രായൻ റിലീസിന് റെഡിയായി..
ഹൃദയ സ്പർശിയയാ വരികളും, സംശുദ്ധ മായ ആലാപന ശൈലി കൊണ്ടും ഈ ആൽബം ഏറെ മനോഹരം ആയി രിക്കും എന്ന് യൂണിഫോം ബാൻഡ് കലാകാരൻമാർ പറഞ്ഞു.

എലിസബ്ത് രാജു ആണ് ഗാനം പാടിയത്, ബിനോയ്‌ തോമസ് ചിക്കാഗോയുടെ വരികൾക്ക്,സുരേഷ് ബാബുവിന്റെ ഈണം, ജോബി പ്രോമിസ് പ്രോഗ്രാം, ജോഫിൻ ആണ് വീഡിയോ എഡിറ്റിംഗ് നിർവഹി ച്ചിരിക്കുന്നത്. ഈ ജനുവരിയിൽ ഗാനം റിലീസ് ആകും.

കാറിലില്ലാത്ത സ്ത്രീയുടെ രൂപം ക്യാമറയിൽ പതിഞ്ഞ സംഭവം ; 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്

0

കണ്ണൂര്‍ : കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയില്‍ പതിഞ്ഞ സംഭവത്തില്‍ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആണ്‍കുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരിയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടിസിലാണ് ‘വിവാദ’ ചിത്രം ഉള്‍പ്പെട്ടത്. ഒക്ടോബര്‍ 3നു രാത്രി 8.27ന് ആണ്, ക്യാമറയില്‍ കാറിന്റെ ചിത്രം പതിഞ്ഞത്. കാറുടമ പിഴയടയ്ക്കുകയും ചെയ്തു.ആ വാഹനത്തില്‍ അന്നു സഞ്ചരിച്ചിരുന്നത് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ പത്തും പതിനേഴും വയസ്സുള്ള മക്കളുമായിരുന്നു.

കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പയ്യന്നൂര്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയതെന്നും പറയുന്നു. ഇതോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടര്‍വാഹന വകുപ്പ് പറയുമ്പോഴും അതെങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരമില്ല.

സംസ്ഥാനത്തെആറ് ജില്ലകൾക്ക്, തിങ്കഴ്ച അവധി.

0

*സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി*

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ശബരിമല മകരവിളക്ക് ഉത്തവത്തോട് അനുബന്ധിച്ചുള്ള ഏരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ജനുവരി 15 നാണ് ശബരിമലയിലെ മകരവിളക്ക് മഹോത്സവം. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. ജനുവരി 15, 16, 17, 18, 19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രമായിരിക്കും ദർശനം. തുടർന്ന് നട അടയ്ക്കും.
#headlines #todaysnews #newsreporter #updatenews #newstoday #newsoftheday #newsupdate #latestnews #dailynews #breakingnews#info#newspaper#updates #idukki #news #police #media#m