fbpx
17 C
New York
Tuesday, September 24, 2024

Buy now

spot_imgspot_img

ഗതാഗത കമ്മിഷണറെ ശാസിച്ച് ഗണേഷ്; മന്ത്രിയുടെ ചേംബറിലെത്തി മേശപ്പുറത്തടിച്ച് കമ്മിഷണറുടെ മറുപടി

0

ഗതാഗത കമ്മിഷണറെ ശാസിച്ച് ഗണേഷ്; മന്ത്രിയുടെ ചേംബറിലെത്തി മേശപ്പുറത്തടിച്ച് കമ്മിഷണറുടെ മറുപടി

മന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തിൽ പുറത്തുപോയ ബിജു പ്രഭാകറിനു പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള മന്ത്രിയുടെ ഭിന്നതയും മറനീക്കി പുറത്തേക്ക്. ഇന്നലെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ൽ തുടങ്ങുമെന്നു പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിനു നൽകിയെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

നിലവിലുള്ള 6131 ഡ്രൈവിങ് സ്കൂളുകളെയും ഇതു ബാധിക്കുമെന്നതിനാൽ ഡ്രൈവിങ് സ്കൂളുകളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവർ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിർദേശം. എന്നാൽ അതു സർക്കാരിനു ബാധ്യതയാകുമെന്നും കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെ ആർക്കും വരാവുന്ന രീതിയിൽ കരാർ വിളിക്കുന്നതാണ് നല്ലതെന്നും അന്നത്തെ ചീഫ് സെക്രട്ടറി നിർദേശിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. ഇതിൽ ഇപ്പോഴും തീരുമാനമായില്ല.

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം

  നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പേരുമാറ്റി…

0

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം

  നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പേരുമാറ്റി…

ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ്റും വാർഡ് മെമ്പറുമായിരുന്ന ഷക്കീല നസിർ  തുടങ്ങി വെച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 10 ആം വാർഡിലെ ലിങ്ക് റോഡ്  ആസ്തി രജിസ്റ്ററിൽ വട്ടകപ്പാറ നാച്ചികോളനി റോഡ് ആയിട്ട് രജിസ്റ്റർ ചെയ്തതാണ്
ലിങ്ക് റോഡിന്റെ തുടക്കം മുതൽ അവസാനം വരെ നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് 5 സെന്റും നാലു സെന്റും ഉള്ളവർ വരെ സ്ഥലം കൊടുത്തതിനുശേഷം ആണ് റോഡ് പണി തുടങ്ങിയത്
എന്നാൽ വർഷങ്ങൾക്ക് ശേഷം  വനിതാ അവാർഡ് മാറുകയും ഭരണ മാറ്റം ഉണ്ടാകുകയും ചെയ്തു തുടർന്നുന്നുവന്ന പത്താം വാർഡിൽ മെമ്പറായി സുനിൽ തേനം മാക്കൽ വരുകയും  ലിങ്ക് റോഡിന്റെ പണി അനിശ്ചിതകാലത്തേക്ക് തുടരാതിരിക്കുകയും ചെയ്തിരുന്നു  എന്നാൽ ശക്തമായ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം കോൺക്രീറ്റ് പൂർത്തീകരിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത റോഡ് വീണ്ടും ഉദ്ഘാടനം ചെയ്യുന്നതിനായി മെമ്പർ എത്തുകയും റോഡിന്റെ പേര് തങ്ങളുടെ കുടുംബ പേരായി വെക്കുകയാണെന്നും പ്രസംഗത്തിൽ പറഞ്ഞപ്പോൾ നാട്ടുകാർ എതിർക്കുകയും  ഇരുപതോളം വീട്ടുകാരുടെ സ്ഥലവും കഷ്ടപ്പാടുകളും റോഡിന്റെ പിന്നിൽ ഉണ്ടെന്ന് പറയുകയും. കുടുംബ പേർ ഇടാൻ സാധ്യമല്ല എന്നുമായിരുന്നു തർക്കം എന്നാൽ മെമ്പർ ഈ പേര് തന്നെ ഇടുമെന്നും ഫലകം സ്ഥാപിക്കുമെന്നും കട്ടായം പറഞ്ഞു തുടർന്ന് ഉദ്ഘാടനം പെട്ടെന്ന് കഴിയുകയും സംഭവസ്ഥലത്തു നിന്നും മെമ്പർ പോവുകയും ആയിരുന്നു
ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്  പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉള്ള പേര് തന്നെ
റോഡിനു മതിയെന്നും ആരുടെയും കുടുംബ പേരോ സ്വന്തം പേരോ വേണ്ട എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം

കൃഷിപാഠവുമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ.

0

കൃഷിപാഠവുമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ.

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങൾ വിദ്യാർത്ഥികൾ പരിചയപെടുത്തി. ഭൂമിയുടെ പുതപ്പാണ് മണ്ണ്. അത് ഇല്ലാതെ അയാൽ കൃഷികൾ ഒന്നും തന്നെ വിളയുന്നതല്ല. മണ്ണിന്റെ മേൽമണ്ണ് ഒലിച്ചു പോയാൽ ജലാംശം പിടിച്ചു നിർത്താൻ ഉള്ള കഴിവ് മണ്ണിന് നഷ്ടപ്പെടും. ഇതിന് പരിഹാരമായി ആണ് വിദ്യാർത്ഥികൾ മണ്ണിലെ ജലാംശം നിലനിർത്തുന്ന മാർഗങ്ങൾ കർഷകർക്ക് മുന്നിൽ പരിചയപെടുത്തിയത്പുതയിടൽ,വിള ഭ്രമണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചാൽ കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. പുതയിടൽ മണ്ണിലെ ജലാംശത്തെ ആവിയായി പോകാതെ മണ്ണിൽ തന്നെ സംരക്ഷിക്കുന്നു.വേനൽകാലത്ത് ഈർപ്പം നിലനിൽക്കുന്ന മണ്ണ് ആണേൽ കൃഷിക്ക് അത് വളരെ അധികം അനുയോജ്യമാകും. വരമ്പുകളും, ചാലുകളും നിർമ്മിക്കുന്നത് വഴിയും മണ്ണിലെ ജലാംശത്തെ നമുക്ക് സംരക്ഷിക്കാൻ ആകും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തു. കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

തെങ്ങിലെ തേനീച്ചവളർത്തൽ – ക്ലാസ്സ്‌ എടുത്ത് വിദ്യാർത്ഥികൾ

0


കോയമ്പത്തൂർ : ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെ പറ്റി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സ്‌ എടുത്തു.തേനീച്ച മെഴുക് , പ്രോപോളിസ് , തേനീച്ച കൂമ്പോള , റോയൽ ജെല്ലി തേനീച്ചവളർത്തൽ വരുമാനത്തിൻ്റെ മറ്റ് സ്രോതസ്സുകളിൽ പെടുന്നു.വിളകളുടെ പരാഗണം , റാണികളെ വളർത്തൽ , പാക്കേജ് തേനീച്ചകളുടെ ഉത്പാദനം എന്നിവ ഉൾപ്പെടുന്നു.തേന്‍ക‍ൃഷി തുടങ്ങാനായി കേന്ദ്ര സര്‍ക്കാര്‍ 50 % സബ്സിഡി തരും.. നമ്മുടെ വീടിനോട് ചേർന്നു തന്നെ നമ്മുടെ കൺമുന്നിൽ കാണാനാകുന്ന തരത്തിൽ ആരംഭിയ്ക്കാവുന്ന ഒരു കൃഷിയാണ് തേനീച്ചക്കൃഷി. ഇന്ന് പല സ്ഥലത്തും പ്രചാരത്തിലുണ്ടെങ്കിലും നല്ല രീതിയിൽ വിപണിയുള്ള ഒരു കൃഷി കൂടിയാണ് ഇത്. തേനിന് ഗ്രാമ പ്രദേശങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ വരെ വിപണിയുണ്ട്. ശരീരത്തിന് ആവശ്യമുള്ളതും നല്ല പോഷക സമ്പുഷ്ടവുമായ ഒന്നാണ് തേൻ. അതിനാൽത്തന്നെ വളരെ ചെറിയ രീതിയിൽ തുടങ്ങിയാലും പിന്നീട് വികസിപ്പിച്ചാൽ വലിയ വിപണി തരും തേനീച്ചക്കൃഷി. ഒരു സംരംഭമെന്ന നിലയിൽ തുടങ്ങാവുന്ന തേനീച്ചക്കൃഷിയ്ക്ക് നല്ല ഡിമാന്റ് ആയതിനാൽത്തന്നെ ഇത് ആരംഭിയ്ക്കാൻ സർക്കാർ സഹായവും ലഭിയ്ക്കും.അഗ്രികൾച്ചർ ഓഫീസർ ആയ സുന്ദര രാജൻ, അഗ്രികൾച്ചർ മാർക്കറ്റിംഗ് സുപ്പീറിന്റെന്റ ഷെൽവ രാജ്, കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ എന്നിവർ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

വിഭൂതി തിരുനാൾ. ആചരിച്ച്,ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിച്ചു.

0

കട്ടപ്പന /.വിഭൂതി തിരുന്നാൾ ആചരിച്ച് ക്രൈസ്തവർ വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചു

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്.

മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിക്കുന്നു .

ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ഫെബ്രൂ .14 ബുധനാഴ്ചയാണ് ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും.

നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും.

ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല.

2024 ൽ മാർച്ച് 31 നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.

മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി,ഗതാഗതം നിരോധിച്ചു.

0



. കട്ടപ്പന /.മലയോര ഹൈവേ ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിനായി ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഫെബ്രുവരി 14 മുതല്‍ 28 വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ ആലടിയില്‍ നിന്നും വലത് തിരിഞ്ഞു മേരികുളം വഴിയും ഏലപ്പാറ -കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ പരപ്പ് -ഉപ്പുതറ -പൊരിക്കണ്ണി വഴി ചപ്പാത്തിലേയ്ക്കും കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പരപ്പ് ഉപ്പുതറ ചീന്തലാര്‍ -ഏലപ്പാറ വഴിയും കുട്ടിക്കാനം ഭാഗത്തുനിന്നുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഏലപ്പാറ ചീന്തലാര്‍ ഉപ്പുതറ പരപ്പ് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് കെആര്‍എഫ് ബി- പിഎംയു മൂവാറ്റുപുഴ, ഇടുക്കി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഞാന്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കുകയാണ്, ഫോണ്‍ വിളി ഇനി എക്‌സിലൂടെ മാത്രം- ഇലോണ്‍ മസ്‌ക്

0

സോഷ്യൽ മീഡിയാ സേവനമായ എക്സിന്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലുടെ ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ താൻ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് സന്ദേശങ്ങൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിൽ ഇലോൺ മസ്ക് പറഞ്ഞു.

പേര് മാറ്റത്തിന് പിന്നാലെ എക്സിൽ വന്ന വിവിധ ഫീച്ചറുകൾക്കൊപ്പമാണ് വീഡിയോ ഓഡിയോ കോൾ സൗകര്യവും കമ്പനി അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോഗിക്കാൻ ഫോൺ നമ്പറുകൾ വേണ്ട. ഐഒഎസിലും ആൻഡ്രോയിഡിലും പേഴ്സണൽ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം.

എക്സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകൾക്ക് പ്രചാരം നൽകുന്നതിനുള്ള മസ്കിന്റെ നീക്കമാണിത്. കഴിഞ്ഞ ഒക്ടോബറിലാണ് എക്സിൽ ഈ ഫീച്ചറുകൾ അവതരിപ്പിച്ചത്. എക്സിനെ ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയിൽ പ്രചാരം നൽകുകയാണ് മസ്ക്. എല്ലാ ഓൺലൈൻ സേവനങ്ങളും ലഭിക്കുന്ന ഒരു സൂപ്പർ ആപ്പ്/എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് എക്സിനെ മാറ്റിയെടുക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്.

100 കോടി പ്രഭാസ്, ബച്ചൻ 10 കോടി, ദുൽഖർ, കമൽഹാസൻ; ‘കൽക്കി 2898 എ.ഡി’യിലെ താരങ്ങളുടെ പ്രതിഫലം

0

പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൽക്കി 2898 എ.ഡി’. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം മെയ് ഒമ്പതിനാണ് തിയറ്ററുകളിൽ എത്തുന്നത്.

ബോളിവുഡ് താരം ദീപിക പദുകോണിന്റെ ആദ്യ തെന്നിന്ത്യൻ ചിത്രമാണ് കൽക്കി 2898 എ.ഡി. 600 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ നടിയുടെ പ്രതിഫലം 20 കോടിയാണത്രേ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 100 കോടി രൂപയാണ് പ്രഭാസിന്റെ പ്രതിഫലം. അമിതാഭ് ബച്ചൻ 10 കോടി, കമൽ ഹാസൻ 15, ബോളിവുഡ് താരം ദിശ പഠാണി രണ്ട് കോടി, ദുൽഖർ സൽമാൻ മൂന്ന് കോടി, പശുപതി 50 ലക്ഷം എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പുറത്തുവരുന്ന വിവരം.എന്നാൽ  പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായി കൽകിയുടെ നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല.
സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായിട്ടാണ് കൽക്കി 2898 എ.ഡി തിയറ്ററുകളിലെത്തുന്നത്

വാട്സ്ആപ്പിൽനിന്ന് മെസഞ്ചറിലേക്കും ടെലഗ്രാമിലേക്കും വിളിക്കാം? ക്രോസ് ആപ് ചാറ്റുമായി മെറ്റ

0

വാട്സ്ആപ്പിൽനിന്ന് ടെലിഗ്രാമിലേക്ക് സന്ദേശം അയക്കാൻ കഴിയുമോ? ഇല്ലെന്നാകും ഉത്തരം. എന്നാൽ, ഈ ഉത്തരം മാറാൻ പോവുകയാണ്. ടെലിഗ്രാം, മെസഞ്ചർ, സ്കൈപ്, സിഗ്നൽ, സ്നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാൻ കഴിയുന്ന രീതിയിൽ ക്രോസ് ആപ് ചാറ്റ് സൗകര്യമൊരുക്കാൻ തയാറെടുക്കുകയാണ് വാട്സ്ആപ്.
ആദ്യഘട്ടത്തിൽ ഗ്രൂപ് ചാറ്റുകളും കാളുകളും ലഭ്യമായേക്കില്ല. മറ്റു ആപ്പുകളിൽനിന്നുള്ള സന്ദേശം വാട്സ്ആപ് വേറെത്തന്നെ സൂക്ഷിക്കും. ഇത് ‘തേഡ് പാർട്ടി ചാറ്റ്സ്’ എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാൽ എന്നുമുതലാണ് ക്രോസ് ആപ് ചാറ്റ് ലഭ്യമാകുകയെന്ന് പറയാനായിട്ടില്ല.



വാട്സ്ആപ്പിൽനിന്ന് ടെലിഗ്രാമിലേക്ക് സന്ദേശം അയക്കാൻ കഴിയുമോ? ഇല്ലെന്നാകും ഉത്തരം. എന്നാൽ, ഈ ഉത്തരം മാറാൻ പോവുകയാണ്. ടെലിഗ്രാം, മെസഞ്ചർ, സ്കൈപ്, സിഗ്നൽ, സ്നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാൻ കഴിയുന്ന രീതിയിൽ ക്രോസ് ആപ് ചാറ്റ് സൗകര്യമൊരുക്കാൻ തയാറെടുക്കുകയാണ് വാട്സ്ആപ്.
ആദ്യഘട്ടത്തിൽ ഗ്രൂപ് ചാറ്റുകളും കാളുകളും ലഭ്യമായേക്കില്ല. മറ്റു ആപ്പുകളിൽനിന്നുള്ള സന്ദേശം വാട്സ്ആപ് വേറെത്തന്നെ സൂക്ഷിക്കും. ഇത് ‘തേഡ് പാർട്ടി ചാറ്റ്സ്’ എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാൽ എന്നുമുതലാണ് ക്രോസ് ആപ് ചാറ്റ് ലഭ്യമാകുകയെന്ന് പറയാനായിട്ടില്ല.


സുരക്ഷ ഭീഷണിയുള്ളതും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായ ആപ്പുകളുമായി സഹകരണം എങ്ങനെയെന്നതടക്കം പ്രശ്നങ്ങളുമുണ്ട്. വിവിധ ആപ്പുകളിൽ പ്രോട്ടോകോളുകളും സുരക്ഷ മാനദണ്ഡങ്ങളും വ്യത്യസ്തമായത് ഒരു പ്രശ്നം തന്നെയാണ്. സ്വകാര്യതയടക്കം വിഷയങ്ങളിൽ വിവിധ ആപ്പുകൾ വാട്സ്ആപ്പുമായി വ്യക്തമായ കരാറിൽ എത്തേണ്ടതുണ്ട്.

മാർച്ചിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുമെന്ന് വാട്സ്ആപ് എൻജിനീയറിങ് ഡയറക്ടർ ഡിക് ബ്രൂവെർ പറഞ്ഞു. വിവിധ ചാറ്റ് ആപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന നിയമനിർമാണം യൂറോപ്യൻ യൂനിയൻ നടത്തിയിട്ടുണ്ട്. ഇതിന് നിശ്ചയിച്ച സമയപരിധി അടുക്കുന്നതിനാൽ ആദ്യഘട്ടത്തിൽ യൂറോപ്പിനെയാണ് ക്രോസ് ആപ് ചാറ്റിന് പരിഗണിക്കുന്നത്. പിന്നീട് ലോകമാകെ ലഭ്യമാകും. ക്ലോസ്ഡ് പ്ലാറ്റ്ഫോം ആയ ആപ്പിളിന്റെ ഐ മെസേജ് പുതിയ നീക്കത്തോട് എന്ത് നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയണം.

ഇൻസ്റ്റഗ്രാമിലും എ.ഐ’; ഇനി കാപ്ഷനും മെസ്സേജും എഴുതാൻ നിർമിത ബുദ്ധി സഹായിക്കും

0


‘ഇൻസ്റ്റഗ്രാമിലും എ.ഐ’; ഇനി കാപ്ഷനും മെസ്സേജും എഴുതാൻ നിർമിത ബുദ്ധി സഹായിക്കും


മാതൃ കമ്പനിയായ മെറ്റ, മെറ്റ എ.ഐ (Meta AI) ലോഞ്ച് ചെയ്തതുമുതൽ ഇൻസ്റ്റാഗ്രാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ഫീച്ചറുകൾ ആപ്പിൽ പരീക്ഷിച്ചുവരികയാണ്. ഇപ്പോഴിതാ, ജനപ്രിയ ഇമേജ് ഷെയറിങ് പ്ലാറ്റ്‌ഫോം ഒരു ‘എ.ഐ സന്ദേശമെഴുത്ത്’ (AI message-writing) സവിശേഷതയിൽ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലൂടെ (ഡി.എം) അയക്കുന്ന സന്ദേശങ്ങൾ തിരുത്തിയെഴുതാനും പാരാഫ്രേസ് ചെയ്യാനും മെസ്സേജുകളിൽ സ്റ്റൈലിസ്റ്റിക് മാറ്റങ്ങൾ വരുത്താനും ഇത് ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നൽകുന്ന കാപ്ഷനുകളും എ.ഐ ഉപയോഗിച്ച് എഴുതാൻ കഴിയും.

എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചർ വികസിപ്പിക്കുന്നതിന്റെ ജോലികളിലാണ് ഇന്‍സ്റ്റാഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാന്ദ്രോ പലൂസി കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹൃ പങ്കുവെക്കുകയുണ്ടായി. മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ ‘റൈറ്റ് വിത്ത് എഐ’ എന്ന ഓപ്ഷന്‍ കൂടി ദൃശ്യമാകുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു അത്. വ്യത്യസ്ത രീതികളില്‍ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നും പലൂസി പറയുന്നു.