fbpx
21.3 C
New York
Monday, September 23, 2024

Buy now

spot_imgspot_img

സുത്യർഹമായ സേ വനങ്ങൾക്ക് ശേഷം കട്ടപ്പനയിലെ വനിതാ ട്രാഫിക്,എസ്,ഐ, സർവീസിൽ നിന്നും വിരമിക്കുന്നു,

0

കട്ടപ്പന /.കട്ടപ്പനയിലെ ഗതാഗത കുരുപ്പിനും നിയമലംഘനത്തിനും മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും വാഹന ഉടമകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ച കട്ടപ്പന ട്രാഫിക് യൂണിറ്റിലെവനിതാ സബ് ഇൻസ്പെക്ടർ.സുലേഖ എസ്.33 വർഷത്തെ സേവനങ്ങൾക്ക് ശേഷം.ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു..

അഞ്ച് ലിറ്റർ വാചാരവും, വാറ്റ് ഉപകരണങ്ങളുമായി, ഒരാൾ പിടിയിൽ,

0

*ലോക് സഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് : ഉടുമ്പൻചോലയിൽ അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ*

നെടുങ്കണ്ടം: ലോക് സഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ കമ്പംമെട്ട് അച്ചക്കടയിൽ അനധികൃതമായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് ഒരാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.. അച്ചക്കട കരയിൽ താമസിക്കുന്ന മന്ത്രക്കുടിയിൽ വീട്ടിൽ സോമൻ മകൻ ദിലീപ് കുമാർ (36/24)നെയാണ് പിടികൂടിയത്.

കമ്പംമെട്ട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം തുടർച്ചയായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ദിലീപിനെ പിടിക്കാനായത്.. ബാത്ത് റൂമിൽ സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും പരിശോധനയിൽ കണ്ടെത്തി. *എക്സൈസ് ഇൻസ്പെക്ടർ കെ വിനോദിൻ്റെ* നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ *അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി ജി രാധാകൃഷ്ണൻ ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷനേജ് കെ , നൗഷാദ് എം , സിവിൽ എക്സൈസ് ഓഫീസർ സോണി തോമസ്‌, വനിത സിവിൽ എക്സൈസ് ഓഫീസർ രേഖ ജി, ഡ്രൈവർ ബിലേഷ് വി പി* എന്നിവരും പങ്കെടുത്തു.. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു..

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #To

ഉടുമ്പൻചോല, മണ്ഡലത്തിൽ, നിരവധി പേർക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടെന്ന് റവന്യൂ വകുപ്പ് കണ്ടത്തിൽ,

0

ഇടുക്കി / കട്ടപ്പന-കേരള തമിഴ്നാട് അതിർത്തിയിൽ ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി പേർക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിൻറെ പരിശോധനയിൽ കണ്ടെത്തി. ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്ന് മനസ്സിലായത്. ഇത് സ്ഥിരീകരിക്കാൻ 174 പേർക്ക് നോട്ടീസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് പരിശോധന നടത്തി. ഈ പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്സ് ലിസ്റ്റുകളിലാണ് പേരുള്ളത്. രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യു വകുപ്പ് നോട്ടീസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുന്നയർന്നിട്ടുണ്ട്.,

കോട്ടയത്ത് കെ. എസ്. ആർ ടി. സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0

കോട്ടയത്ത് കെ. എസ്. ആർ ടി. സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയo കളത്തിപ്പടിയിൽ കെ. എസ്. ആർ ടിസി  ബസ്സ് ഇടിച്  ബൈക്ക് യാത്രികൻ മരിച്ചു .മരിച്ചത് ആലപ്പുഴ സ്വദേശി വിഷ്ണു. വെള്ളിയാഴ്ച് രാത്രി 9 മാണിയോട് കൂടിയാണ് അപകടം. കെ. കെ റോഡ് വഴി പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇരിക്കുകയായിരുന്നു.  കോട്ടയം ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസ്സാണ് ഇടിച്ചത് .ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ വിഷ്ണു തലക്ഷണം മരിക്കുകയായിരുന്നു.  ബാർബർഷോപ്പ് ജീവനക്കാരനാണ് ജിഷ്ണു. ഉടൻ തന്നെ ജിഷ്‌ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കട്ടപ്പന ഇരുപതെക്കർ, സെന്റ് ജോസഫ് ദേവാലയത്തിലെ, ദുഃഖവെള്ളി ആചരണ ഭാഗമായ നഗരി കാണിക്കൽ നടന്നു,

0

. കട്ടപ്പന.ഇരുപതെക്കർ സെൻ്റ്.ജോസഫ് ദേവാലയത്തിലെ ദുഃഖവെള്ളി ആചരണഭാഗമയ നഗരികാണിക്കൽ നടന്നു.
ഫാ. ജോഷി മംഗലത്ത്, നോബീ കൊട്ടുപ്പള്ളിൽ എന്നീ വൈദിക കാർമ്മികരുടെ നേതൃത്വത്തിൽ, നഗരികാണിക്കൽ തീരുക്കർമ്മങ്ങൾ നടത്തി. ദേവാലയത്തിൽ നിന്നും പുറപ്പെട്ട്. നഗരം ചുറ്റി ദേവാലയത്തിൽ. തിരികേയേത്തി അതിനു ശേഷം നേർച്ച കഞ്ഞി വീതരണവും നടത്തി.
പെസഹജാഗരണ ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് 9 മണിക്ക് നടത്തപ്പെടുന്നു.

ഇന്ന് ദുഃഖവെള്ളി, യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും, മരണത്തിന്റെയും, ഓർമ്മ ദിവസം.

0

♦️ഇന്ന് ദുഃഖ വെള്ളി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മ ദിവസം. കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചത്. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്‍കിയ പുതുജീവിതത്തിന്റെ ഓർമാചാരംകൂടിയാണ് ദുഃഖ വെള്ളി.

ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി?

ഇംഗ്ലീഷില്‍ ഈ ദിനം ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, യേശുവിനെ കുരിശിലേറ്റിയ ദിവസം നമുക്ക് ദുഃഖ വെളളിയാണ്. അതേസമയം, ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപരമായി വന്ന അർത്ഥ വ്യത്യാസത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യരാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്സ് ഫ്രൈഡേ (God’s Friday) അഥവാ ദൈവത്തിന്റെ ദിനം എന്ന വാക്കാണ് ഗുഡ് ഫ്രൈഡേ എന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഹോളി ഫ്രൈഡേ (വിശുദ്ധ വെളളി), ഗ്രേറ്റ് ഫ്രൈഡേ (വലിയ വെളളി), ഈസ്റ്റർ ഫ്രൈഡേ (ഈസ്റ്റര്‍ വെളളി), ബ്ലാക്ക് ഡേ (കറുത്തദിനം) എന്നിങ്ങനെ പല രാജ്യങ്ങളിലായി ദുഃഖ വെള്ളി അറിയപ്പെടുന്നുണ്ട്..

കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി, നിതീഷിനെതിരെ പോലീസ്, രണ്ടു കേസുകളും കൂടി ചുമത്തി.

0

ഇടുക്കി /..കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ മറ്റൊരു ബലാത്സംഗ കേസുകൂടി അന്വേഷണസംഘം ചുമത്തി. സുഹൃത്തിൻ്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. വീട്ടുകാർക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. വിവാഹ ദോഷം മാറാനെന്ന പേരിൽ പ്രതീകാത്മക വിവാഹവും നടത്തി. സുഹൃത്തിൻ്റെ പിതാവിനേയും സഹോദരിയുടെ കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിധീഷ്. സുഹൃത്തിൻ്റെ അമ്മയെ ബാലാത്സംഗം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗത്തിൻറെ ചുരുൾ അഴിഞ്ഞത്. 2016 നു ശേഷം സുഹൃത്തിൻറെ അമ്മയെ പലതവണ ബലാത്സംഗം ചെയ്തതായി നിതീഷ് പോലീസിനോട് സമ്മതിച്ചു. സത്രീയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസെടുത്തത്.


പൂജയുടെ ഭാഗമായി ഗന്ധർവനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണിത് ചെയ്തത്. ഇതോടൊപ്പം കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും കമ്പിയും സിമൻറും മോഷ്ടിച്ചതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു..

കാറിൽ കടത്തുകയായിരുന്ന 2.850. കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി രണ്ടുപേര്, അറസ്റ്റിൽ.

0

ഇടുക്കി. പെരുമ്പാവൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മൂന്നു കിലോയോളം. കഞ്ചാവുമായി രണ്ടുപേർ പിടിയിൽ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡും, ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇടുക്കി പനംകുട്ടി ഭാഗത്ത് വച്ച് KL 01 BL 4400 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.850 കിലോഗ്രാം കഞ്ചാവ് പിടികൂടി.

ഇടുക്കി പഴയരിക്കണ്ടം സ്വദേശി മണപ്പാട്ട് വീട്ടിൽ ജോസഫ് മകൻ 36 വയസുള്ള റിൻസൺ എന്നയാളെ അറസ്റ്റ് ചെയ്തു.

പെരുമ്പാവൂരിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ട് കൊണ്ടുപോകുന്ന വഴിയാണ് പ്രതിയെ എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ രാജ്‌കുമാർ, അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സേവ്യർ, സിജുമോൻ, ലിജോ, ആൽബിൻ, ഷോബിൻ, ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഷാജി , ഷിജു,മണികണ്ഠൻ, ശശി.P.K, അശ്വതി എന്നിവർ പങ്കെടുത്തു..

അച്ഛൻ ട്രെയിൻ തട്ടിയും,പെണ്മക്കൾ വീട്ടിലും മരിച്ചനിലയിൽ.

0

പെൺമക്കൾ വീട്ടിലും അച്ഛൻ ട്രെയിൻ തട്ടിയും മരിച്ച നിലയിൽ; നാല് വർഷം മുൻപ് അമ്മയും പോയികോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15-ഉം 12-ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതോടെ സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക് സഭ തിരഞ്ഞെടുപ്പ്.

0

സംസ്ഥാനത്ത്

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത്  പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.