fbpx
16.5 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

കാർ ഓടയിലേക്ക് മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

കാർ ഓടയിലേക്ക് മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം :കാർ ഓടയിലേക്ക് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ  തവളക്കുഴി  ലാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട ആൾട്ടോ കാർ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട സ്വദേശി കൊറ്റനാട് തങ്കമ്മ (59) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു

0

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു

കോട്ടയം വെള്ളൂപ്പറമ്പിൽ വാഹനാപകടം, നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

നട്ടാശേരിയിൽ അക്ഷയ് കുമാർ ആണ് മരിച്ചത്. ഒപ്പംമുണ്ടായിരുന്ന പാറമ്പുഴ റോസ് മോഹൻനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ഇരുവരും.ബാംഗ്ലൂരിലെ നഴ്സിംഗ് വിദ്യാർത്ഥികളാണ്. വൈകുന്നേരംത്തോടെയാണ് അപകടം. വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട്  പോസ്റ്റിലിടിക്കുകായായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഉടൻ തന്നെ ഇരു വരെയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചേങ്കിലും സംഭവസ്ഥലത്ത് വെച് തന്നെ  അക്ഷയ് കുമാർ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലാണ്.

‘ഒന്നാം പ്രതി പിണറായി വിജയൻ’ രമേശ്‌ ചെന്നിത്തല.

0

ഇ.പി. ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാംപ്രതി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. പിണറായി തുടര്‍ഭരണം ഉറപ്പാക്കിയത് ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ്. മുഖ്യമന്ത്രി അറിഞ്ഞായതിനാല്‍ ഇ.പിയുടെ പേരില്‍ ഒരു നടപടിയുമുണ്ടാകില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇ.പിയുടെ പ്രസ്താവന വോട്ടെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 

ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി.

0

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.

0

കുമളി / കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യു ഡി എഫ് ബൂത്ത്‌ ഏജന്റ്മാർ പിടികൂടിയത്.77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ആം നമ്പർ ബൂത്തിൽ എതിയപ്പോഴാണ് തടഞ്ഞത്. ബൂത്തിൽ എൽ ഡി എഫ് യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.ബിജുവിനെ കുമളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു. പോലീസുകാരന്, മൂന്നുപേർ കസ്റ്റഡിയിൽ എന്ന സൂചന,

0

കടപ്പന /.ഇരട്ടയാർ ടൗണിൽ വാഹന പരിശോധന നടത്തവെ കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ചു കൊണ്ട് വന്ന 2 ബൈക്കുകളിലെ 3 യുവാക്കൾ പോലീസുകാരനെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി .. നിലത്തുവീണ പോലീസുകാരൻ്റെ ഇരുകൈകൾക്കും പരിക്കേറ്റു..
വ്യാഴഴ്ച്ചവൈകിട്ട് 7.45 നായിരുന്നു സംഭവം… പോലീസ് കേസെടുത്തു.. മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ ആയതാ യാണ് വിവരം.

പാർട്ടി കൊട്ടേഷൻ ഭയം,”ബി ജെ പി യിൽ ചേരാനിരുന്നത് ഇ. പി”,ശോഭ സുരേന്ദ്രൻ.

0

ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി.ജയരാജനെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ.പി.ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ ആരോപിച്ചു. നേരത്തെ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്തെന്നും ഇ പി ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. അതേ സമയം ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റുചെയ്യണമെന്നും വിവാദ ഇടനിലക്കാരന്റേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഡിജിപി മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനല്ലെന്നു ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌കത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.

കേരള വ്യാപാരി വ്യവസായി എകോപന സമിതി കാഞ്ഞിരപള്ളി യുണിറ്റ് പൊതു സമ്മേളനവും 2024 -26 വർഷത്തേക്കുള്ള ഭാരവാഹികൾളുടെ തിരഞ്ഞെടുപ്പും നടന്നു .

0

കേരള വ്യാപാരി വ്യവസായി എകോപന സമിതി കാഞ്ഞിരപള്ളി യുണിറ്റ് പൊതു സമ്മേളനവും 2024 -26 വർഷത്തേക്കുള്ള ഭാരവാഹികൾളുടെ തിരഞ്ഞെടുപ്പും നടന്നു . യുണിറ്റ് പ്രസിഡന്റ്‌ ആയി മൂന്നാം തവണയും എതിരില്ലാതെ ബെന്നിച്ചൻ കുട്ടൻചിറയിൽ തിരഞ്ഞെടുക്കപ്പെട്ടു.  ജനറൽ സെക്രട്ടറിയായി ബിജു പത്യാലയും, അൻസാരി  (പുതുപ്പറമ്പിൽ സൈക്കിൾസ്), ar മനോജ്‌ അമ്പാട്ട് (വെൽക്കം സ്റ്റുഡിയോ),  ജോജി (ഗ്ലോബൽ  പേപ്പർമാർട്ട്), നജീബ് കാഞ്ഞിരപ്പള്ളി.. എന്നിവർ വൈസ് പ്രസിഡന്റ്‌മാരായും, സുരേഷ് കുമാർ (ലക്ഷ്മി ജ്വല്ലറി ), മുഹമ്മദ്‌ ശരീഫ്, പി. ഈ അബ്ദുൽ ജബ്ബാർ, ഉണ്ണി ചെറിയാൻ ചീരൻവേലിയിൽ (ഇന്റെണൽ ഓഡിറ്റർ) എന്നിവർ സെക്രട്ടറിമാരായിയും യൂത്ത് വിംഗ് കാഞ്ഞിരപ്പള്ളി യുണിറ്റ് പ്രസിഡന്റ്‌ റിജോ ജോസ് (ചീരാംക്കുഴിയിൽ ഏജൻസിയസ്), വനിത വിംഗ് പ്രസിഡന്റ്‌ ലിസ്സി പോൾ എന്നിവർ സ്ഥിരം ക്ഷണിതാവായും VM അബ്ദുൽ സലാം ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കിയിൽ സെക്ഷൻ 144 പ്രകാരം 25.- തീയതി വൈകിട്ട് ആറുമണി മുതൽ 27ആം തീയതി രാവിലെ ആറുവരെ. നിരോധനാജ്ഞ.

0



* ഇടുക്കി /ഇടുക്കിയിൽ നാളെ (ശനിയാഴ്ച) രാവിലെ 6 വരെ നിരോധനാജ്ഞ*

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ജില്ലയില്‍ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഉത്തരവായി. നാളെ (ഏപ്രില്‍ 27 )രാവിലെ ആറ് വരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകും . നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ഐ.പി.സി. സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹരായിരിക്കും.

ഉത്തരവ് പ്രകാരം ചുവടെ ചേർത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്.

1.പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടുക, പൊതുയോഗങ്ങളോ റാലികളോ പാടുള്ളതല്ല.
2. ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ ഭാരവാഹികളുടെയോ പ്രവര്‍ത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്.
3. ഒരു തരത്തിലുള്ള ലൗഡ്‌സ്പീക്കറും പാടുള്ളതല്ല.
4. ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവചനമോ പോള്‍ സര്‍വേകളോ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും പ്രദര്‍ശിപ്പിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യരുത്.
5. പോളിങ് സ്‌റ്റേഷനകത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നീരിക്ഷകര്‍, സൂക്ഷ്മ നീരീക്ഷകര്‍, ലോ ആന്‍ഡ് ഓഡര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെ ആരും മൊബൈല്‍ ഫോണും കോര്‍ഡ്‌ലസ് ഫോണുകളും വയര്‍ലസ് സെറ്റുകളും ഉപയോഗിക്കരുത്.
6. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അല്ലാതെ പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിയില്‍ കോര്‍ഡ്‌ലസ് ഫോണുകളും വയര്‍ലസ് സെറ്റുകളും ഉപയോഗിക്കരുത്.
7. തെരഞ്ഞടുപ്പ് ദിനത്തില്‍ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവും സ്ഥാനാര്‍ത്ഥി ബൂത്ത് സജ്ജീകരണവും നടത്തരുത്.
8. ഒരേ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയ്ക്ക് പുറത്ത് ഒരു സ്ഥാനാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കുന്നത് പാടുള്ളതല്ല.
9. പോളിങ് സ്‌റ്റേഷനിലും പരിധിയിലും റപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് 1951 സെക്ഷന്‍ 134 ബി പ്രകാരം നിയമപരമായി അനുവാദമുള്ളവരൊഴികെ മറ്റാരും ആയുധങ്ങള്‍ കൈവശം വെക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ ബാധിക്കില്ല.
പോളിങ് സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലെ ഷോപ്പിങ്, സിനിമ തീയറ്ററുകള്‍, തൊഴില്‍, ബിസിനസ്, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൂട്ടം ചേരാവുന്നതാണ്.
എന്നാല്‍ സംഘര്‍ഷങ്ങളോ ക്രമസമാധാനം തടസപ്പെടുന്ന തരത്തിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാന്‍ പാടില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകമല്ല.,