fbpx
26.4 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്…

0

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതി കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയതായി വിജിലന്‍സ്. ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. ദേവസ്വത്തിന്റെ രസീതുകള്‍ ഉപയോഗിച്ച് ക്ഷേത്ര ഉപദേശക സമിതി പണം പിരിക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വന്‍ തുകകള്‍ കാരണം കാണിക്കാതെ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, വലിയ നിക്ഷേപകരില്‍ നിന്നും ക്യൂ ആര്‍ കോഡ് നല്‍കിയും പണം പിരിച്ചു. ഇതിന് ദേവസ്വത്തിന്റെ അനുമതി ഉണ്ടായില്ല….

ആനയൂട്ടിനോടനുബന്ധിച്ചുള്ള നാളികേരം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന കൂപ്പണുകളില്‍ ദേവസ്വം സീലോ, സ്‌റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ന്നതായോ കണ്ടെത്താനായിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ സീലില്ലാത്ത രസീതുകള്‍ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചു.
ക്യാഷ് ബുക്കില്‍ കാണുന്ന വന്‍ തുകയുടെ ചിലവുകള്‍ക്ക് രസീറ്റോ വൗച്ചറോ ഇല്ല, ദേവസ്വം സീലു ചെയ്തു നല്‍കിയ രസീതുകള്‍ ഓഡിറ്റിങ്ങിന് ഹാജരാക്കിയില്ല തുടങ്ങിയതാണ് വിജിലന്‍സ് കണ്ടെത്തല്‍.

അതേസമയം ക്രമക്കേട് നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ചീഫ് വിജിലന്‍സ് ഓഫീസര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി. രണ്ട് വര്‍ഷം മുന്‍
പ് സിപിഎം, സിഐടിയു നേതാക്കള്‍ പിടിച്ചെടുത്ത സമിതിയാണിത്. പാര്‍ട്ടി മുന്‍ ഭാരവാഹികളും കമ്മിറ്റിയിലുണ്ട്. അതേസമയം ക്ഷേത്രങ്ങളില്‍ ഉപദേശക സമിതി പണം പിരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ദേവസ്വം അറിയാതെ പിരിക്കാനോ ചെലവാക്കാനോ പാടില്ല. ദേവസ്വം സീല്‍ ചെയ്ത് നല്‍കിയ രസീത് ഉപയോഗിച്ച് മാത്രമേ പണം പിരിക്കാനാകൂ….

കുടുംബശ്രീയുടെ മറവിൽ വൻതട്ടിപ്പ്: തൃശൂരിൽ എടുക്കാത്ത വായ്പയ്‌ക്ക് 44 സ്ത്രീകൾക്ക് ജപ്തി നോട്ടീസ്…

0

തൃശൂർ: എടുക്കാത്ത വായ്പയുടെ പേരിൽ സ്ത്രീകൾക്ക് ജപ്തിനോട്ടീസ്. ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ് ഇവര്‍ ചോദിക്കുന്നത്. പരാതി നല്കി മാസങ്ങളായിട്ടും പോലീസ് ഇതുവരെ നടപടി എടുക്കാൻ തയാറായിട്ടില്ലെന്നും ഇവർ ആശങ്ക പങ്കുവയ്‌ക്കുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്റെ മറുപടി.

കുടുംബശ്രീക്കാരുടെ പേരില്‍ വായ്പ എടുത്തത് സ്ഥലം സിഡിഎസ് മെമ്പര്‍ ഗീതുവാണെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങള്‍‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ചെറിയ പലിശയ്‌ക്ക് വായ്പ കൊടുക്കുന്ന പദ്ധതിയെയാണ് സ്ഥലത്തെ സിഡിഎസ് അംഗം ഗീതു രതീഷ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു…നാലു പേരടങ്ങുന്ന പതിനൊന്ന് സ്വയംസഹായ സംഘങ്ങളുണ്ടാക്കി വിദ്യാഭ്യാസമില്ലാത്ത, നിര്‍ധനരായ സ്ത്രീകളെ അതില്‍ ചേര്‍ത്തു. ഇവരുടെ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തു.രാധയും കാർത്തുവും ചിന്താമണിയും വായ്പയേ എടുത്തിട്ടില്ല. ഒരു രേഖയിലും ഒപ്പിട്ടിട്ടുമില്ല. പക്ഷേ ജപ്തി നോട്ടീസ് വന്നപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലായത്.

0

ടീവി ദേഹത്തേക്ക് വീണു ഒന്നര വയസുള്ള കുട്ടി മരിച്ചു

മുവാറ്റുപുഴ പായിപ്ര സ്വദേശി അനസ്സിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് അരയയോടെ യായിരുന്നു. അപകടം. സ്റ്റാന്റിനൊപ്പം ടിവി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു അവിടെ നിന്ന്  ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ഇന്ന്  പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു. മാതാവ്, നാസിയാ.

കൊച്ചിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്.. ഒരു മരണം രക്ഷാപ്രവർത്തനം തുടരുന്നു….

0

മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍ പെട്ടത്…..

പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സിഗ്നല്‍ പോസ്റ്റിലിടിച്ചാണ് ബസ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസിനടിയില്‍ ഒരു ബെെക്ക് യാത്രക്കാരനും കുടുങ്ങിയിരുന്നു… ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും ഇയാൾ മരിച്ചിരുന്നു… മരിച്ചത് ഇടുക്കി സ്വദേശി ആണെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്… ഇദ്ദേഹത്തിന്റെ മൃദുദേഹം ഇപ്പൊ lakshore ഹോസ്പിറ്റലിൽ ആണ് ഉള്ളത്..ബസില്‍ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്….

KANJIRAPPALLY

0

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു! കാന്റീൻ അടച്ചു പൂട്ടി പഞ്ചായത്ത്‌ അധികൃതർ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയായ മോനിച്ചൻ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്…

പുഴുവിനെ കണ്ടെത്തിയ ഉടൻതന്നെ ഇവര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇവർ ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തുടർന്നുള്ള പരിശോധനയിൽ പുഴുവിനെ കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്നാണ് കാന്റീൻ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്….

പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കാന്റീൻ അടച്ചു പൂട്ടിയതായും പഞ്ചായത്ത്‌ അധികൃതർ വ്യക്തമാക്കി…

ഇന്ന് ലോക അഭയാർത്ഥി ദിനം കണ്ണുള്ള മനുഷ്യർ കാണേണ്ടത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അഭയാത്ഥികളെ .

0

ഇന്ന് ലോക അഭയാർത്ഥി ദിനം കണ്ണുള്ള മനുഷ്യർ കാണേണ്ടത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അഭയാത്ഥികളെ . എന്നും ഉണരുമ്പോൾ കാണുന്ന ഫാലസ്തീനിലെ നിസ്സഹായരായ മനുഷ്യ കോലങ്ങളെയും കുരുന്നുകളുടെ വിലാപങ്ങളും നവമാധ്യമങ്ങളിലടക്കം നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മുടെ മനസിനെ മുറിപ്പെടുത്തുന്നു. ഇനിയും പരിഹാരമില്ലാതെ നീളുന്ന റോഹിൻക്യൻ, മ്യാൻമാർ, റഷ്യ, യുക്രയിൻ, ഇസ്റായേൽ റഷ്യ എന്നിവിടങ്ങളിലെ അഭയാർഥികൾ രണ്ടാം ലോകയുദ്ധത്തിനേക്കാളും കൂടിയത് ഇതിൻ്റെ വ്യാപ്തി എത്രയോ വലുതാണന്നത് നമ്മേ ചിന്തിപ്പിക്കേണ്ടതുണ്ട്. നാം അതിവസിക്കുന്ന ഭൂമിയിലെ ആവാസവ്യവസ്ഥയെ വരെ മലിനമാക്കുന്ന രാസ, ജൈവ, നിരോധിതഫോസ്ഫറസ് ബോമ്പുകൾ ആയിരം ടണ്ണിലേറെ ഇ സ്റായേൽ ഇന്ന് ഫാലസ്തീനിലേ ജനതക്കു മേൽ തള്ളിയിരിക്കുന്നു. ഇത് ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലെ കാലാവസ്ഥയെ കൂടി മാറ്റിയിരിക്കുന്നു. ഇവിടെ ചരിത്രത്തിലാദ്യമായി അതികഠിനമായ ചൂടിൽ മരണം വരെ സംഭവിച്ചു. ജപ്പാനിലെ ഹിരോഷിമായി ലെ അണു ബോബിൻ്റെ തിക്ത ഫലം നൂറ്റാണ്ടായിട്ടും ആരാജ്യത്തെ ഇപ്പോഴത്തെ ജനം അനുഭവിക്കുന്നത് നാം കണ്ടതാണ്. ഇന്ന് അഞ്ച് ലക്ഷത്തോളം റേഹിൻ ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ പരിമിത സൗകര്യത്തിൽ ജീവിതം  നരകയാതനയാൽ തുടരുന്നു., റഫയിൽ 12 ലക്ഷത്തോളം പേർ അഭയാർത്ഥികളായി പാർക്കുന്ന തമ്പിൽ വരെ ഇസ്റായേൽ ബോമ്പിട്ടു. എന്നിട്ട് പോലും ലോകത്തെ ഐക്യരാഷ്ട സംവിധാനത്തിന് പോലും ഇതൊന്നും നിയന്ത്രിക്കാൻ സാദിക്കാത്ത അവസ്ഥ ലോകത്തെ പിന്നെയും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന്നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ അഭയാർത്ഥികളെ നമ്മൾ സഹായിക്കുകയും ലോക മുന്നേറ്റത്തിനായ് ചേർത്ത് പിടിക്കുകയും വേണം. ലോകത്ത് ഇനി ഒരിടത്തും അഭയാർത്ഥികളില്ലാതിരിക്കാൻ നമ്മുക്കൊന്നായ് പരിശ്രമിക്കാം.

മുഹമ്മദ് ഖൈസ് എസ്
അടൂർ

അന്താരാഷ്ട്ര വിലയും മറികടന്ന് റബ്ബർ വില കുതിക്കുന്നു…  റബ്ബർ കർഷകർക്ക് ഇത് നല്ലകാലം

0

അന്താരാഷ്ട്ര വിലയും മറികടന്ന് റബ്ബർ വില കുതിക്കുന്നു…  റബ്ബർ കർഷകർക്ക് ഇത് നല്ലകാലം ..

കാഞ്ഞിരപ്പള്ളി :ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ റബ്ബറിന് വീണ്ടും നല്ലകാലം വരുന്നു.  കാലാവസ്ഥ വ്യതിയാനം മൂലം പ്രധാന റബര്‍ ഉത്പാദക രാജ്യങ്ങളായ  തായ്‌ലന്‍ഡിലും മലേഷ്യയിലും ഉത്പാദനം ഇടിഞ്ഞതാണ് ഇന്ത്യയിലെ റബർ കർഷകർക്ക് ഗുണമായത് .

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ്  കേരളത്തിലെ റബര്‍വില അന്താരാഷ്ട്ര വിലയെ മറികടന്നത്. സ്വഭാവിക റബറിന്റെ ലഭ്യതക്കുറവാണ് വിലകൂടാന്‍ കാരണം. ബാങ്കോക്ക് വില കിലോയ്ക്ക് 202 രൂപയിലേക്ക് താഴ്ന്നപ്പോള്‍ കേരളത്തില്‍ ചെറുകിട കര്‍ഷകര്‍ ചരക്ക് വില്‍ക്കുന്നത് 203-205 രൂപ നിരക്കിലാണ്. ആര്‍.എസ്.എസ്4 ഷീറ്റിന്റെ വിലയാണിത്.

മഴ കുറഞ്ഞതോടെ തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് (റബ്ബർ പ്ലാസ്റ്റിക്ക്  )ഇടുന്ന ജോലികള്‍ ഊര്‍ജിതമായിട്ടുണ്ട് . റബ്ബറിന്റെ മെച്ചപ്പെട്ട വില കർഷകർക്ക് കൂടുതൽ ഉണർവേകിയിട്ടുണ്ട് .

0

മുണ്ടക്കയത്ത് ദേശിയ പാതയിൽ അപകടകരമായ രീതിയിൽ കാർ ഓടിച്ചയാളെ പോലീസ്   അറസ്റ്റ് ചെയ്തു

ദേശീയപാതയിൽ മുണ്ടക്കയത്തിനും പെരുവന്താനത്തിനുമിടയിലായിരുന്നു കാർ അപകടകരമായ രീതിയിൽ ഓടിച്ചത്. പിന്നാലെ ഉണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാർ വീഡിയോ ദൃശ്യം ചിത്രീകരിച്ച്  സമൂഹമാധ്യമങ്ങളിൽ പങ്ക് വെയ്ക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച് ഉച്ചകഴിഞ്ഞയിരുന്നു റോഡിലൂടെയുള്ള അഭ്യാസ പ്രകടനം നടന്നത്. കാർ എതിർ ദിശയിലേക്ക് കയറുന്നതുo റോഡിൽ വട്ടം കറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം . ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ -ദൃശ്യ മാധ്യമങ്ങളിലും പങ്കുവെച്ചതോടെ പോലീസ് വാഹനം തേടിയിറങ്ങുകയായിരുന്നു. പോലീസിന്റെയും ഹൈ വേ പോലീസിന്റെയും  പരിശോധനയ്ക്കൊടുവിൽ കൊടുകുത്തിക്ക് സമീപത്ത് നിന്ന് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചാണ് വാഹനo ഓടിച്ചതെന്ന് പോലീസ് പറയുന്നു. കുമളി സ്വദേശിയായ ഷിജിൻ ഷാജിയേയാണ് അപകടകരമായ രീതിയിൽ കാർ ഓടിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യം കൊണ്ടാണ് എതിരെ എത്തിയ വാഹനങ്ങൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് .

പാറത്തോട് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അടിമുടി ദുരൂഹത

0

പാറത്തോട് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അടിമുടി ദുരൂഹത. കൊണ്ടുപോയത് എന്നും കാണുന്ന അയൽവാസി.. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് ഉറങ്ങിയ കുഞ്ഞ്.. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്… പാറത്തോട്: പാറത്തോട് മുക്കാലിയിൽ നിന്നും നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അടിമുടി ദുരൂഹത. എന്നും കാണുന്ന അയൽവാസി തന്നെ കുട്ടിയെ കടത്തിക്കൊണ്ടു പോയതിൻ്റെ ഞെട്ടലിലാണ്.. രക്ഷിതാക്കളും നാട്ടുകാരും. കുഞ്ഞിൻ്റെ അമ്മയും അമ്മയുടെ പിതാവും വീട്ടിലുള്ളപ്പോഴാണ് അയൽവാസി ഇവരോട് ആരോടും പറയാതെ വെള്ളച്ചാട്ടം കാണിക്കാൻ എന്ന രീതിയിൽ കുട്ടിയും കൊണ്ട് കടന്നു കളഞ്ഞത്. ആക്‌ടിവ സ്‌കൂട്ടർ പിന്നിൽ നാലുവയസ്സുകാരനെയും ഇരുത്തിയായിരുന്നു അപകടകരമായ യാത്ര. യാത്രയ്ക്കിടെ കുട്ടി ഉറങ്ങുകയും ചെയ്തു‌. കുട്ടിയുടെ പിതാവ് ആദ്യം ഇയാളെ ഫോൺ വിളിച്ചിട്ട് എടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ മുറിഞ്ഞുപുഴയിൽ വെച്ചു ഇയാൾ ഫോണെടുത്തപ്പോൾ കുട്ടിയുടെ പിതാവ് താക്കീത് നൽകിയപ്പോൾ അയൽവാസി കുട്ടിയുമായി തിരികെ വരികയായിരുന്നു. മടങ്ങിവരുമ്പോഴും കുട്ടിയുടെ പിതാവും കൂട്ടുകാരും മുണ്ടക്കയം പോലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി.

യുവ സാംസ്കാരിക-സാമൂഹ്യ പ്രവർത്തകൻ ഷൈമി ജേക്കബ് ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

0

ന്യൂയോര്‍ക്ക്: കലാ-സാമുദായിക-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ ഷൈമി ജേക്കബ് ഫൊക്കാന 2024 – 2026 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ഷൈമി മത്സരിക്കുന്നത്.



കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജീവകാരുണ്യ പദ്ധതികളികളിലൂടെയും വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെയും അമേരിക്കൻ മലയാളികൾക്കിടയിൽ പേരും പെരുമയും നേടിക്കൊടുത്ത ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതായി ഷൈമി ജേക്കബ് അഭിപ്രായപ്പെട്ടു. ഡോ. കല ഷഹി 2024- 2026 കാലയളവിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയം വരിച്ച പദ്ധതികൾക്ക് എല്ലാം തുടർച്ച ഉണ്ടാകേണ്ടതുണ്ട്. അതിനാൽ ഡോ. കല ഷഹി നയിക്കുന്ന പാനൽ ജയിക്കണം. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഷൈമി ജേക്കബ് പറഞ്ഞു.

സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഷൈമി, അമേരിക്കയിലെ അറിയപ്പെടുന്ന യുവ സംരംഭകൻ, ചലച്ചിത്ര നിർമ്മാതാവ്, അദ്ധ്യാപകൻ, ബിസിനസുകാരൻ, സർട്ടിഫൈഡ് ഓഡിറ്റർ , ജീവകാരുണ്യ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ്. ബാങ്കിംഗ്, ഫിനാൻസ് , യൂട്ടിലിറ്റി സർവ്വീസിലും , ഐ.ടി. രംഗത്തും ഇരുപത് വർഷത്തെ പരിചയമുള്ള അദ്ദേഹം 2014 ൽ അമേരിക്കൻ പ്രസിഡൻ്റ് ഒബാമയുടെ പ്രസിഡൻഷ്യൽ സിൽവർ അവാർഡ് ജേതാവുകൂടിയാണ് .

HUDMA സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് റോക്ക് ലാൻഡ് പ്രസിഡൻ്റ്, ഇന്ത്യൻ കൾച്ചറൽ ഹെറിറ്റേജ് ആർട്സ് അവയർനസ് ക്ലബ് ട്രഷറർ,ISACA, AlCPA അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്നു.

ന്യൂയോർക്കിലെ സഫേണില്‍ ഒരു അമേരിക്കൻ ഡൈനർ നടത്തുന്നുണ്ട്. ന്യൂയോർക്കിലെ ഏഷ്യൻ അമേരിക്കൻ സമൂഹത്തിൽ രാഷ്ട്രീയമായും ഇടപെടൽ നടത്തിയിട്ടുള്ള അദ്ദേഹം ഫുഡ് ബാങ്കുകൾക്കുവേണ്ടിയും, റോക്ക്‌ലാന്റ് കൗണ്ടിയിലെ ശുചീകരണരംഗത്തും, ഭക്ഷണ വിതരണ രംഗത്തും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, AED/CPR പരിശലനം നേടിയ റോക്ക്‌ലാന്റ് കൗണ്ടി സർട്ടിഫൈഡ് എമർജൻസി റെസ്പോൺസ് ടീം അംഗം കൂടിയാണ്.

ഫൊക്കാന ഇടപെടുന്ന എല്ലാ പ്രവർത്തനങ്ങളും ജനകീയവും, സുതാര്യവുമാണ്. ഷൈമി ജേക്കബിൻ്റേയും പ്രവർത്തനങ്ങൾ അങ്ങനെയാണ്. അതുകൊണ്ട് ഫൊക്കാനയുടെ ഭാവി പ്രതീക്ഷയാണ് ഷൈമി എന്ന് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു.

യുവത്വത്തിൻ്റെ പ്രസരിപ്പുമായി നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഷൈമി ജേക്കബിൻ്റെ
സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ ,വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി, തോമസ് നൈനാൻ, രാജേഷ് വല്ലത്ത്‌ , റോബർട്ട് ജോൺ അറീച്ചിറ,വരുൺ നായർ , റെജി വര്ഗീസ്, ജോമോൻ മാത്യൂ , അനീഷ് കുമാർ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ബിജു എൻ സക്കറിയ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു.