fbpx
24.9 C
New York
Friday, September 20, 2024

Buy now

spot_imgspot_img

അന്യായ കോർട്ട് ഫീസ് വർധനവിനെതിരെ  അടൂർ ബാർ അസോസിയേഷൻ കോടതി ബഹിഷ്കരിച്ചു.

0

കോടതി ബഹിഷ്കരിച്ചു
അന്യായ കോർട്ട് ഫീസ് വർധനവിനെതിരെ  അടൂർ ബാർ അസോസിയേഷൻ കോടതി ബഹിഷ്കരിച്ചു.വർദ്ധനവ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മുഴുവൻ അഭിഭാഷകരും അടൂർ കോർട്ട് സെന്ററിലെ ഒരു കോടതികളിലും കയറാതെ ബഹിഷ്കരിച്ചു പ്രതിഷേധം അറിയിച്ചു . അശാസ്ത്രീയ ഫീസ് വർദ്ധന പിൻവലിക്കുന്നത് വരെ സമരപരിപാടികളുമായി മുൻപോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. അഡ്വ. മണ്ണടി രാജു അധ്യക്ഷത വഹിച്ചു.ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം. പ്രിജി സ്വാഗതം പറഞ്ഞു. അഡ്വ. വി. എസ്. വിജയൻ, അഡ്വ. ജലജാമ  പി. എസ്, അഡ്വ. ബിജു ഫിലിപ്പ്, അഡ്വ. ബിജു വർഗീസ്‌, അഡ്വ. ആർ. വിജയകുമാർ, അഡ്വ. എ. താജുദ്ദിൻ, അഡ്വ. ജി. പ്രവീൺ, അഡ്വ. ആർ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

0

കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങള്‍:

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ

0


കാഞ്ഞിരപ്പളളി:  പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ പൊടിമറ്റം സെൻ്റ് ഡൊമിനിക് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആള് കൂടിയത് കണ്ടു ബൈക്ക് നിർത്തി നോക്കിയതാണ് കിരൺ. വഴിവക്കിൽ ഒരു വിദ്യാർത്ഥിനി ബോധരഹിതയായി കിടക്കുന്നു. ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഉടൻ കിരൺ ആ പെൺകുട്ടിയെയും കയ്യിൽ വാരിയെടുത്തു അത് വഴി വന്ന ഓട്ടോയിൽ ഉടൻ സമീപത്തുള്ള മേരീക്വീൻസ് ആശുപത്രിയിൽ എത്തിച്ചു.

കോട്ടയത്ത് പഠിക്കുന്ന പാറത്തോട് സ്വാദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ബസ് ഇറങ്ങിയ ശേഷം കടുത്ത പനി മൂലം വഴിവക്കിൽ  ബോധരഹിതയായി വീണു കിടന്നത്. ആശുപത്രിയിൽ എത്തിച്ച ശേഷം ആവശ്യമായ ചികിത്സ ഉറപ്പാക്കി പെൺകുട്ടിയുടെ വീട്ടുകാർ എത്തിയതിനു ശേഷമാണ് കിരൺ മടങ്ങിയത്.     


*ഫോട്ടോ അടിക്കുറിപ്പ്*:
വഴിവക്കിൽ ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാലിന് മേരീക്വീൻസ് ആശുപത്രിയുടെ ആദരവ് ആശുപത്രി ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ നൽകിയപ്പോൾ

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട; ബാങ്കിന്റെ സിഡിഎമ്മിൽ ഇടാൻ എത്തിച്ച രണ്ടേകാൽ ലക്ഷം രൂപയുടെ നോട്ട് പിടിച്ചെടുത്തു; 3 പേർ കസ്റ്റഡിയിൽ

0

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട; ബാങ്കിന്റെ സിഡിഎമ്മിൽ ഇടാൻ എത്തിച്ച രണ്ടേകാൽ ലക്ഷം രൂപയുടെ നോട്ട് പിടിച്ചെടുത്തു; 3 പേർ കസ്റ്റഡിയിൽ

ബാങ്കിന്റെ സി. ഡി. എം അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ  ലക്ഷം രൂപയുടെ കള്ള നോട്ട് ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്ത്ത്. ഈരാറ്റുപേട്ടയിലുള്ള ഫെഡറൽ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ള  നോട്ട് നിക്ഷേപിച്ചത്. ബാങ്ക് അധികൃതർ കള്ള നോട്ട് പിടിച്ചെടുത്ത ശേഷം പോലീസിൽ വിവരo അറിയിക്കുകയായിരുന്നു വെന്നാണ് വിവരം. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ  മൂന്നു പേരെ കാസ്റ്റഡിയിൽ എടുത്തു. കള്ള നോട്ട് എത്തിച്ചത് ആരാണെന്ന് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

ബെംഗളൂരു: എസ്പി ഓഫീസ് വളപ്പിൽ ഭാര്യയെ കുത്തിക്കൊന്ന ഹെഡ് കോൺസ്റ്റബിള്‍ അറസ്റ്റില്‍

0

ബെംഗളൂരു: എസ്പി ഓഫീസ് വളപ്പിൽ ഭാര്യയെ കുത്തിക്കൊന്ന ഹെഡ് കോൺസ്റ്റബിള്‍ അറസ്റ്റില്‍. ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ഗൊരൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ലോകനാഥി (40)നെ പൊലീസ് അറസ്റ്റ് ചെയ്തത്. മമത(37) ആണ് കൊല്ലപ്പെട്ടത്.

19 വർഷം മുന്‍പ് വിവാഹിതരായ ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലോകനാഥിന്റെ തുടർച്ചയായ ആക്രമണത്തില്‍ സഹികെട്ട് പരാതി പറയാന്‍ എസ്പി ഓഫീസിലെത്തിയതായിരുന്നു മമത. ഇതറിഞ്ഞെത്തിയ ലോകനാഥ് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവിൽ പോകുകയായിരുന്നു. ലോക്നാഥിൻ്റെ സഹപ്രവർത്തകർ മമതയെ ഉടൻ തന്നെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു

0

കാഞ്ഞിരപ്പള്ളിയിൽ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോട് പ്രവർത്തിക്കുന്ന മടുക്കക്കുഴി ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കും യോഗക്കുമായി എത്തിയ 39 വയസുള്ള അഗ്നിറ്റ മീവസ് എന്ന ജർമൻ യുവതിയാണ് മരണപ്പെട്ടത്
കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഇരുപത്തിയാറാം തീയതി യുവതിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയായ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ യുവതിയുടെ നില ഗുരുതരമായതിനാൽ ഇവരെ പാല മാർ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയുടെ നില ഗുരുതരമായി തുടരുകയും മുപ്പതാം തീയതി രാവിലെ 1 45 ന് ഇവർ മരണപ്പെടുകയും ആയിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശാന്തിബാബുവിന്റെ നേതൃത്വത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം ആരംഭിച്ചു.

2 ലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാൻ, നിനക്ക് ശമ്പളം കിട്ടിയോ‍?” ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിഹാസം…

0

പത്തനംതിട്ട: യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്‌ടർക്ക് നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവും നടന്നതായി പരാതി. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബസിലെ യാത്രക്കാരുടെ എണ്ണമെടുത്ത കണ്ടക്ടര്‍ മനീഷ്, ബസിൽ ഒരാൾ ടിക്കറ്റെടുത്തില്ലെന്ന് കണ്ട് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. അതിനിടയിലാണ് യാത്രക്കാരിലൊരാളായ യുവാവ് ബഹളമുണ്ടാക്കിയത്.

പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിൽ.

0

പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിൽ. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിൽ സാഹസികനീക്കങ്ങൾക്കൊടുവിൽ  ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്.

ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ എന്നിവർ ഒറീസയിലേക്ക് യാത്രയാകുമ്പോൾ പ്രതിയെക്കുറിച്ചുള്ള സൂചനയായി അവരുടെ കയ്യിലുണ്ടായിരുന്നത് അതിജീവിത നൽകിയ പത്തൂൺ അങ്കിൾ എന്ന പേരുമാത്രമായിരുന്നു. ഒറീസയിലെ റായ്ഗഡ് സ്വദേശിയാണ് പത്തൂൺ അങ്കിൾ എന്നാണ് അതിജീവിത പറഞ്ഞിരുന്നത്.

റായ്ഗഡിലെത്തിയ ഉദ്യോഗസ്ഥർ അതിജീവിത താമസിച്ചിരുന്ന ഗ്രാമമായ ഗുഡാരിയിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും പത്തൂൺ എന്നുപേരുള്ളയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല സമീപത്തുള്ള പോലീസ് സ്റ്റേഷൻ്റെ സഹായത്തോടെയും പ്രതിയെക്കുറിച്ച് അന്വേഷിച്ചു. ഫോട്ടോയും ഫോൺനമ്പരും ഒന്നുമില്ലാത്തതിനാൽ ഏതാനും ദിവസം തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.  മലയാളം അറിയുന്ന ധാരാളം പേർ പ്രദേശത്ത് ഉണ്ടെന്ന അറിവ് വഴിത്തിരിവായി.

ഇതോടെ ഉദ്യോഗസ്ഥർ വേഷംമാറി ഗ്രാമങ്ങളിലെത്തി. വനപ്രദേശമായ ഗ്രാമമായതിനാൽ പിന്നീടുള്ള അന്വേഷണങ്ങൾ  കൂടുതൽ ദുഷ്ക്കരമായിരുന്നു. പുതിയ തന്ത്രവുമായി മലയാളം അറിയുന്നവരുമായി കൂടുതൽ ഇടപഴകിയതിലൂടെ പ്രതിയുടെ സഹോദരനെ പറ്റി അറിയാൻ സാധിച്ചു. എന്നാൽ അവർ അന്വേഷിക്കുന്ന കർലഗാട്ടി എന്ന ഇടം മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ സഹായത്തിനായി എത്തി.

ഇതോടെ, ഗ്രാമങ്ങളിൽ എത്തിയവർ കേരളത്തിൽ നിന്നുള്ള പോലീസുകാരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി.  കാര്യം മനസ്സിലാക്കിയ പ്രതിയുടെ സഹോദരൻ  ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ അതിസമർത്ഥമായ അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തി. ഇയാളിൽ നിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.

എന്നാൽ പിന്നീടുള്ള അന്വേഷണം വളരെ സാഹസികമായിരുന്നു. ജനങ്ങളുടെ നിസ്സഹകരണവും അവരെ ബുദ്ധിമുട്ടിച്ചു. ഉറച്ച മനസ്സുമായി അന്വേഷണം തുടർന്ന് ചെറുതുരുത്തി പോലീസ് ഉദ്യോഗസ്ഥർ  അവസാനം പ്രതിയെ കണ്ടെത്തുകതന്നെ ചെയ്തു.

ഷാർജയിലെ കെട്ടിടത്തിൽ തീപിടിത്തം.

0

ഷാർജയിലെ കെട്ടിടത്തിൽ തീപിടിത്തം.

യു എ. ഈ ഷാർജായിൽ കെട്ടിടത്തിൽ തീ പിടിത്തം. ഷാർജ ജമാ ൽ അബ്ദുൽ നാസിർ സ്ട്രീറ്റ് ലുള്ള റെസിഡൻഷ്യൽ ടൗറിലാണ് തീപിടിത്തം ഉണ്ടായത്. 13ന്ന്. നിലയുള്ള കെട്ടിടത്തിന്റെ 11-o  നിലയിലാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് താമസക്കാര്‍ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത് .തീപിടുത്തമുണ്ടായ വിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സ്, പൊലീസ് എന്നിവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കെട്ടിടത്തിലുള്ളവരെയെല്ലാം ഒഴിപ്പിച്ചു. കെട്ടിടത്തിലുണ്ടയിരുന്ന   താമസക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് വിവരo.

പാചക വാതകത്തിന് മസ്റ്ററിങ് നിർബന്ധം

0

പാചക വാതകത്തിന് മസ്റ്ററിങ് നിർബന്ധം

കൊച്ചി :സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കയ്യിൽ ആണെന്ന് ഉറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിങ്ങ് (ഈ. കെ. വൈ. സി  അപ്ഡേഷൻ ) നിർബന്ധമാണ്. അവസാന തിയ്യതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും .അതിന് ശേഷം മസ്റ്ററിങ്ങ് നടത്താത്തവർക്ക് ഗ്യാസ് സിലിണ്ടർ ബുക്ക്‌ ചെയ്യാൻ ആയേക്കില്ല. എല്ലാവരും ഇത് ചെയ്യണമെന്ന് വിതരണ കമ്പനികൾ അറിയിച്ചു. മസ്റ്ററിങ് ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ആളുകൾ മടിച്ചു നിൽക്കുന്നതിനാലാണ് Indane, Bharath, Hp കമ്പനികൾ മസ്റ്ററിങ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നൽകുന്നത്.

കണക്ഷൻ മാറ്റാനും മസ്റ്ററിങ്

കണക്ഷൻ ഉടമ കിടപ്പ് രോഗിയോ സമാന സാഹചര്യത്തിലോ ആണെങ്കിൽ അതേ റേഷൻ കാർഡിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് മസ്റ്ററിങ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്ക് കണക്ഷൻ മാറ്റണം. ഗ്യാസ് ബുക്ക്‌, ആധാർ കാർഡിനൊപ്പം റേഷൻ കാർഡ് കൂടി വേണം.

*മസ്റ്ററിങ് എങ്ങനെ?*

ആധാർ കാർഡ്, ഗ്യാസ്സ് കണക്ഷൻ ബുക്ക്‌ എന്നിവയുമായി ഏജൻസിയിൽ എത്തുക.

ബയോ മെട്രിക്ക് പഞ്ചിങ് സംവിധാനം അടക്കം ഏജൻസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

രജിസ്റ്റർ ചെയ്ത് മൊബൈലിലേക്ക് ഇ. കെ. വൈ. സി അപ്ഡേറ്റ് ആയെന്ന് സന്ദേശമെത്തും.

വിതരണ കമ്പനികളുടെ ആപ്പിലൂടെ യും മസ്റ്ററിങ് നടത്താം.

കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൌൺലോഡ് ചെയ്യണം.