fbpx
21.3 C
New York
Friday, September 20, 2024

Buy now

spot_imgspot_img

പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം; പ്രതികള്‍ക്കായി വാദിച്ചത് പബ്ലിക് പ്രോസിക്യൂട്ടര്‍, നടപടി വിവാദത്തില്‍

0

വയനാട്: ചൂടുവെള്ളം മറിഞ്ഞ് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുെട പിതാവിനായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ ഹാജരായി.

മാനന്തവാടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കലാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കുകയായിരുന്നു.

തിങ്കളാഴ്ചയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കേസിന്റെ വാദം കേട്ടത്. മറ്റൊരു അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് എടുത്തിരുന്നതെങ്കിലും ജോഷി മുണ്ടയ്ക്കലാണ് വാദിച്ചത്.പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച്‌ ജോഷി മുണ്ടയ്ക്കല്‍ പനമരം പോലീസില്‍ വിളിച്ചു കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചതായും ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടമാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) പനമരം പോലീസിനോടു റിപ്പോർട്ട് തേടിയതായി സൂചനയുണ്ട്. സംഭവത്തെപ്പറ്റി പോലീസ് രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കുന്നുണ്ട്.സംഭവത്തില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തി നീരസം അറിയിച്ചതായാണ് സൂചന.

കഴിഞ്ഞമാസം ഒൻപതിനാണ് വീട്ടില്‍ കുളിക്കാനായി കരുതിവെച്ച ചൂടുവെള്ളം നിറച്ച ബക്കറ്റില്‍വീണ്‌ അഞ്ചുകുന്ന് ഡോക്ടർപടിയിലെ മൂന്നുവയസ്സുകാരനായ മുഹമ്മദ് അസാനു പൊള്ളലേറ്റത്. കുട്ടിയുടെ ചികിത്സയ്ക്ക് വിമുഖത കാണിച്ച പിതാവ് വൈശ്യമ്ബത്ത് അല്‍ത്താഫിനും ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജിനുംവേണ്ടിയാണ് ജോഷി മുണ്ടയ്ക്കല്‍ ഹാജരായത്.

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ഗതാഗതം നിര്‍ത്തി, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

0

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടും.

പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.

കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചുവിടും. ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടാന്‍ സാധ്യതുണ്ടെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

മാറ്റമുള്ള ട്രെയിനുകള്‍

19577 – തിരുനല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

16336 – നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

12283 – എറണാകുളം – നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

22655 – എറണാകുളം – നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി സര്‍വീസ് നടത്തും

വിഴിഞ്ഞം തുറമുഖത്തേക്ക് മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യല്‍ ; പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പരിശോധിക്കുമെന്ന് മന്ത്രി

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.

വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്ക് കുറച്ചു കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് ശ്രദ്ധയില്‍ പെടുത്തിയത് എം.വിന്‍സെന്റ് എംഎല്‍എ യുടെ വിമര്‍ശനമാണ്. ഈ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യോത്തര വേളയിലെ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഷയം ഉയര്‍ന്നത്. പരിശോധിച്ച്‌ തിരുത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി.

തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന എം വിന്‍സന്റ് എംഎല്‍എയുടെ പ്രതികരണത്തിനും തുറമുഖ വകുപ്പ് മന്ത്രി മറുപടി നല്‍കി. തുറമുഖത്തെക്കുറിച്ച്‌ ആദ്യം തീരുമാനിച്ചത് ഇകെ നായനാര്‍ സര്‍ക്കാരാണെന്നും ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ആരംഭിച്ചത് ഇകെ നയനാര്‍ മന്ത്രിസഭയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാര്‍ ആണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

സംസ്ഥാന കൗണ്‍സിലില്‍ ഇ.പി.യ്ക്കും പിണറായിക്കും വിമര്‍ശനം ; സംസ്ഥാന എക്‌സിക്യൂട്ടീവ് അഴിച്ചു പണിയണമെന്ന് സിപിഐ

0

തിരുവനന്തപുരം: ഇപി ജയരാജനും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന കൗണ്‍സില്‍. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ.പി.

ജയരാജനെ മാറ്റണമെന്നും സര്‍ക്കാരും മുന്നണിയുമെല്ലാം പിണറായിയിലേക്ക് ചുരുങ്ങിയെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് പുന:സംഘടിപ്പിക്കണമെന്നും സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇപി ജയരാജനെയും പേറി മുന്നണിക്ക് മുമ്ബോട്ട് പോകാനാകില്ലെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തിന് കാരണമെന്നും കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി. പിണറായിയെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണവും പരാജയമായി.

തെരഞ്ഞെടുപ്പിന് മുമ്ബായി നടത്തിയ നവ കേരള സദസ്സ് വന്‍ പരാജയമായി. തിരഞ്ഞെടുപ്പിന് മുമ്ബ് നടത്തേണ്ടിയിരുന്നത് രാഷ്ട്രീയ ജാഥയായിരുന്നു. അത് രാഷ്ട്രീയ പ്രചരണത്തെ ബാധിച്ചു. തിരഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ വീഴ്ച വന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ഇങ്ങനെ പോയാല്‍ ബംഗാളിന്റെ അവസ്ഥയിലേക്ക് കേരളത്തിന്റെ ദൂരം കുറയുമെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

സംസ്ഥാന സെന്ററും പുന:സംഘടിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. അക്കോമഡേഷന്‍ കമ്മിറ്റിയായി എക്‌സിക്യൂട്ടീവ് മാറിയെന്നാണ് മറ്റൊരു വിമര്‍ശനം. തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് കൗണ്‍സിലിലും ആവശ്യമുയര്‍ന്നു. ആവശ്യം ഉന്നയിച്ച്‌ മുന്നണി നേതൃത്വത്തിന് കത്ത് നല്‍കണമെന്ന് തൃശൂരില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും പിന്തുണച്ചു.

മേയറുമായി ഇനിയും മുന്നോട്ടുപോകാന്‍ ആവില്ലെന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചു. മന്ത്രിമാരെ സംഘടനാ ചുമതലയില്‍നിന്നും ഒഴിവാക്കണം. ആര്‍ ലതാദേവി, മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ തുടങ്ങിവച്ച വിഷയം സംസ്ഥാന കൗണ്‍സില്‍ പൊതുവികാരമായി ഏറ്റെടുത്തു.

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈ ൽ പ്പനി സ്ഥിരീകരിച്ചു

0


ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊർജിതമാക്കി. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍.തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.

കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനപ്പൂർവം ശ്രമിക്കുന്നു:

0

കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനപ്പൂർവം ശ്രമിക്കുന്നു:
   രതീഷ് വരകുമല (ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി)
2023 ലാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ 1980ലെ കേന്ദ്ര വന സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത്.
      നിരവധി ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ടുവന്നിട്ടുള്ള നിയമ ഭേദഗതിയിൽ 1996 ഡിസംബർ ന് മുമ്പ് വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഭൂമി നിലവിൽ വനഭൂമി ആണെങ്കിലും തരം മാറ്റി നൽകുന്നതിനുള്ള വ്യവസ്ഥയുണ്ട്.
    ഇതിന് ഏതെങ്കിലും  ഒരു സർക്കാർ വകുപ്പിന്റെ   ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ മതി.
    ഈ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്കും ,പട്ടയ പ്രശ്നങ്ങൾക്കും , വനമേഖലയിൽ കേന്ദ്ര വന നിയമത്തിന്റെ പേരിൽ മുടങ്ങിക്കിടക്കുന്ന റോഡ് നിർമ്മാണങ്ങൾക്കും, ആദിവാസി മേഖലകളിൽ ഉള്ള വികസന പ്രവർത്തനങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ സാധിക്കും.
   എന്നാൽ ഈ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ യാതൊരു താൽപര്യവും കാണിക്കുന്നില്ല.
      കേന്ദ്ര നിർദ്ദേശം അനുസരിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ,ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ 2024 മെയ് 16ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എങ്കിലും.
     ജനങ്ങൾ ഈ സമിതിയെ എങ്ങനെ സമീപിക്കണമെന്നോ.
    അപേക്ഷകളും രേഖകളും എവിടെ ഹാജരാക്കണം എന്നോ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല.
     കൂടാതെ ഇങ്ങനെ ഒരു സമിതിരൂപീകരിച്ചിട്ടില്ല എന്നാണ് ശ്രീമതി കെ കെ രമ എംഎൽഎയുടെ ചോദ്യത്തിന് ജൂൺ പന്ത്രണ്ടാം തീയതി ബഹുമാനപ്പെട്ട വനംമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ മറുപടി നൽകിയത്.
      2023 നവംബർ ഇരുപത്തിഏഴാം തീയതി കട്ടപ്പനയിൽ ചേർന്ന ഇടുക്കി ജില്ലയിലെ സാമൂഹ്യ സംഘടന നേതാക്കന്മാരുടെ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
         ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അന്തിമ റിപ്പോർട്ട് നൽകി കേന്ദ്രം അത് പരിഗണിച്ചാൽ കുടിയേറ്റ കർഷകർ കുടിയേറ്റ കാലത്ത് പൊന്നു വിളയിച്ച നിരവധി കുടിയേറ്റ ഭൂമികൾ എന്നെന്നേക്കുമായി വനഭൂമിയായി മാറും.
      ഇനി ഇത്തരത്തിലൊരു ആനുകൂല്യം ഒരുപക്ഷേ മലയോര ജനതയ്ക്ക് ലഭിച്ചു എന്ന് വരില്ല.
      ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ വഞ്ചനാപരമായ നിലപാടുകൾ വെടിഞ്ഞ് ജനങ്ങളോടൊപ്പം നിന്ന് കേന്ദ്ര നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണം.
    രതീഷ് വരകുമല (ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി )

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല; പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടി ശിക്ഷ: വിചിത്ര നടപടി…

0

തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെയാണ് തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റൻ്റ് കമ്മീഷണര്‍ ശിക്ഷിച്ചത്. സ്റ്റേഷൻ ജിഡി ചാര്‍ജ്ജുകാരന് 24 മണിക്കൂര്‍ ഡ്യൂട്ടിയും പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടിയുമാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കേസ് വിവരങ്ങൾ തിരക്കിയുള്ള അസിസ്റ്റൻ്റ് കമ്മീഷണറുടെ പതിവ് സാട്ട സന്ദേശം എത്തി. വയർലസ് സന്ദേശത്തിന് ഇൻസ്പെക്ടറോ, സബ് ഇൻസ്പെക്ടർറോ മറുപടി നൽകിയില്ല. നൈറ്റ് ഡ്യൂട്ടിയായതിനാൽ താൻ രാവിലെ ഉണ്ടായിരുന്നില്ലെന്ന് ഇൻസ്പെക്ടറും, ഇൻസ്പെക്ർ ഡ്യൂട്ടിയിൽ ഇല്ലാത്ത കാര്യം അറിഞ്ഞില്ലെന്ന് പറഞ്ഞ് എസ്ഐയും കൈകഴുകി. വീഴ്ച വരുത്തിയ ഉദ്യോദഗസ്ഥർക്ക് പകരം ജിഡി ചുമതലയുള്ള സീനിയർ സിപിഒ വിജയകുമാറിനെയും , പാറാവുകാരനായിരുന്ന അജിത് രാജനെയും ശിക്ഷിച്ചു.

വിജയകുമാർ തുടർച്ചയായി 24 മണിക്കൂറും, അജിത് രാജൻ 48 മണിക്കൂറും ജോലി ചെയ്യണമെന്നാണ് അസിസ്റ്റൻ്റ് കമ്മീഷണറുടെ ഉത്തരവ്. മേൽ ഉദ്യോഗസ്ഥരില്ലെങ്കിൽ അവര്‍ക്ക് പകരം വയർലസ് സന്ദേശത്തിന് ഇവര്‍ മറുപടി നൽകണമായിരുന്നു എന്നാണ് ശിക്ഷാ നടപടിക്ക് കാരണമായി വിശദീകരിച്ചത്. ഉദ്യോഗസ്ഥർക്കിടയിൽ ശിക്ഷാ നടപടിക്കെതിരെ എതിർപ്പ് വന്നതോടെ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എസിപിയെ കണ്ട് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എസിപി തീരുമാനം പിൻവലിക്കാൻ തയ്യാറായില്ല.

മുക്കാട്ടുകര ഗവ.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് രാഘവജി മെമ്മോറിയൽ ട്രസ്റ്റ്.

0




ഒല്ലൂക്കര : സ്വാതന്ത്ര്യ സമര സേനാനി എൻ.പി. രാഘവ പൊതുവാളിൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട രാഘവജി മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മുക്കാട്ടുകര ഗവ.എൽ.പി.സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ എൻ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര നിരൂപകൻ ഡോ. അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി.വി.വനജ, ലക്ഷ്മിദേവി, കെ.ഗോപാലകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ശശി നെട്ടിശ്ശേരി, കെ.മാധവൻ, ടി.എസ്.ബാലൻ, ചന്ദ്രൻ കോച്ചാട്ടിൽ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

പ്രൊഫസർ നബീസ ഉമ്മാൾ വാർഷിക അനുസ്മരണ
സമ്മേളനം.

0



നെടുമങ്ങാട് :
പ്രമുഖ വിദ്യാഭ്യാസ വിദഗ്തയും, മുൻ നിയമസഭാ അംഗവുമായ
പ്രൊഫസർ നബീസ ഉമ്മാളിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താം കല്ലിൽ സംഘടിപ്പിച്ച
വാർഷിക അനുസ്മരണ സമ്മേളനം
മുൻ നഗരസഭ ചെയർമാൻ
കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ
നെടുമങ്ങാട്
ശ്രീകുമാർ, കെ.പി ദുര്യോധനൻ,
ഡോ: മുരളീധരൻ നായർ, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, പനവൂർ ഹസ്സൻ,
പഴവിള ജലീൽ, ബൈജൂ ശ്രീധർ,
വഞ്ചുവം ഷറഫ്, ശശി ആറ്റിങ്ങൽ, സ്റ്റാൻലി ജോൺ, രവീന്ദ്രൻ, പാർത്ഥൻ,
ശശിധരൻ  പിള്ള തുടങ്ങിയവർ സംസാരിച്ചു.