fbpx
21.3 C
New York
Friday, September 20, 2024

Buy now

spot_imgspot_img

അടൂർ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ്റെ മൂന്നാം വർഷ ഓർമ്മ

0

അടൂർ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ്റെ മൂന്നാം വർഷ ഓർമ്മ ദിനത്തിൻ്റെ ഭാഗമായി കുരമ്പാല സെൻ്റ തോമസ് ഓർത്തഡോക്സ് വലിയ പള്ളി വികാരിഫാ : സി കെ ഗീവർഗ്ഗിസിൻ്റെ നേതൃത്വത്തിൽ മിത്ര പുരം കസ്തൂർബാ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. പള്ളി കമ്മറ്റി ട്രസ്റ്റി ബിജു ഡാനിയേൽ, ഓസിവൈഎം ഭാരവാഹികൾ, കസ്തൂർബാ IRCA ഗാന്ധിഭവൻ അഡീഷണൽ ഡയറക്ടർ സോമൻ പിള്ള മാനേജർജി. രാജേന്ദ്രൻ, മുഹമ്മദ് ഖൈസ് എന്നവർ പ്രസംഗച്ചു.

മരം വീണ് വീട് ഭാഗിക മായി തകർന്നു*
ഫോട്ടോ

0

*മരം വീണ് വീട് ഭാഗിക മായി തകർന്നു*


മുണ്ടക്കയം :കൂട്ടിക്കൽഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് ഇളംകാട് ഞർക്കാട്
കാറ്റിലും മഴയിലും   അടുത്ത പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം കടപുഴകി വീണു ജയൻ
കടത്താനം എന്നയാളുടെ വീട് ഭാഗികമായി തകർന്ന,വീട്ടിൽ ഉണ്ടായിരുന്ന ആർക്കും പരിക്കുകൾ ഇല്ല


ഇളംകാട് ഞർക്കാട്
കാറ്റിലും മഴയിലും   വീടിനു മുകളിലേക്ക് കടപുഴകി വീണ ആഞ്ഞിലി മരം

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0

-അടൂർ – ബി & യൂ ഫൗണ്ടേഷനും  നിംസ് മെഡിസിറ്റിയും ജില്ലാ മഹല്ല് കോഡിനേഷൻ കമ്മറ്റിയും ചേർന്ന് അടൂർ ഗവ. യൂ.പി എസ്സിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.   ക്യാമ്പ് ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. സൗജന്യ മരുന്നു വിതരണം മുനിസിപ്പൽ ചെയർപെഴ്സൺദിവ്യ റജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സൗജന്യവീൽചെയർ വിതരണം ഉദ്ഘാടനം മദർ തെരേസ പാലിയേറ്റീവ് കെയർ ചെയർമാൻ പി.ബി ഹർഷകുമാർ നിർവ്വഹിച്ചുസൗജന്യ കണ്ണട വിതരണം മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അലാവുദീൻ ഉദ്ഘാടനം ചെയ്തു. ലാബ് ഉദ്ഘാടനം മുൻസിപ്പാലിറ്റി പ്രതിപക്ഷനേതാവ് ഡി. ശശികുമാർ നിർവ്വഹിച്ചു. അഡ്വ മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ച യോഗത്തിൽ. പി. എം.താജ്, ഡോ. മഞ്ജു തമ്പി, സൈനുദീൻ ബാഖവി, എ .എസ്. ഷെമിൻ , സലാഹുദീൻ കുരുന്താനത്ത്, മുജീബ്മുട്ടാർ , കാസിം കോന്നി, നിഷാദ് അടൂർ, സജീർ കല്ലേലി , സക്കീർ പടിപ്പുര തുണ്ടിൽ,എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി. പത്തനാട് എം.എസ് എസ് ദക്ഷിണ മേഖല സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘാടനം ചെയ്തു

0

കാഞ്ഞിരപ്പള്ളി. പത്തനാട് എം.എസ് എസ് ദക്ഷിണ മേഖല സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ ഡോ.പി ഉണ്ണീൻഅദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എൻജിനീയർ പി മമ്മദ് കോയ, എൻ.ഹബീബ് നസീർ കെട്ടിടത്തിൽ ജമാലുദീൻ വാഴത്തയിൽ ഷാഹുൽ ഹമീദ്, മുഹമ്മദ് ഷെരീഫ്, അയ്യൂബ് ഖാൻ, കെ.എസ് ഹലീൽ റഹിമാൻ, പി.എച്ച് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപം വൻ അനാശാസ്യ കേന്ദ്രം

0

ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപം വൻ അനാശാസ്യ കേന്ദ്രം; നഗര മധ്യത്തിൽ മുട്ടമ്പലത്തും, കഞ്ഞിക്കുഴിയിലും, സിഎംഎസ് കോളേജിന് പുറകിലും, ഈരയിൽ കടവിലും, എസ് എച്ച് മൗണ്ടിലുമായി അഞ്ച് വീടുകൾ വാടകയ്ക്കെടുത്ത് വൻ അനാശാസ്യകേന്ദ്രം നടത്തുന്നു: 5 കേന്ദ്രങ്ങളും മായ എന്ന യുവതിയുടേത്; മായ ചേച്ചിയുടെ സങ്കേതത്തിൽ അന്യസംസ്ഥാനക്കാരടക്കം 30ലധികം പെൺകുട്ടികൾ; കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് പത്തിലധികം പെൺവാണിഭ കേന്ദ്രങ്ങൾ; സംഘത്തിൽ സീരിയൽ നടിമാരും; മായ ചേച്ചിയുടെയുടെ സാമ്രാജ്യത്തിന്റെ നിയന്ത്രണം സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ

കോട്ടയം: നഗരമധ്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപം വൻ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നു. കഞ്ഞിക്കുഴിയും കളത്തിപ്പടിയും കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്നത് പത്തിലധികം പെൺവാണിഭ കേന്ദ്രങ്ങളാണ്. സംഘത്തിൽ സീരിയൽ നടിമാരും കോളേജ് വിദ്യാർത്ഥിനികളും ഉണ്ട്.


ജില്ലാ കളക്‌ടറും, ജില്ലാ പോലീസ് മേധാവിയും, ജില്ലാ സെഷൻസ് ജഡ്‌ജും അടക്കമുള്ളവരുടെ ഔദ്യോഗിക വസതിക്ക് സമീപം മുട്ടമ്പലത്തും, കഞ്ഞിക്കുഴിയിലും, സിഎംഎസ് കോളേജിന് പുറകിലും, ഈരയിൽ കടവിലും, എസ് എച്ച് മൗണ്ടിലുമായി അഞ്ച് വീടുകൾ വാടകയ്‌ക്കെടുത്താണ് വൻ അനാശാസ്യകേന്ദ്രം നടത്തുന്നത്.

പെരുവന്താനം പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിൽ വെടിപൊട്ടി : പൊലീസുകാരന് സസ്പെൻഷൻ*

0

പെരുവന്താനം പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിൽ വെടിപൊട്ടി : പൊലീസുകാരന് സസ്പെൻഷൻ*

പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12  മണിയോടെയായിരുന്നു സംഭവം പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു‌. അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്ത‌തിനാണ് സസ്പെൻഷൻ.

തകർന്നു കിടക്കുന്ന പാക്കാനം-കാരിശേരി റോഡ്

0

തകർന്നു കിടക്കുന്ന പാക്കാനം-കാരിശേരി റോഡിൽ ജങ്ങൾക്കു
യാത്രാ ദുരിതം

മുണ്ടക്കയം :കുണ്ടും കുഴികളും വെള്ളക്കെട്ടുംമൂലം പാക്കാനം, കാരിശേരി റോഡിൽ യാത്രാ ദുരിതം രൂഷം,റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചിട്ടും അധികാരികളുടെ അനാസ്ഥ മൂലം കാലവർഷത്തിനു മുൻപായി കുഴികൾ അടയ്ക്കാൻ പോലും സാധിച്ചില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡ് തീർത്തും തകർന്ന നിലയിലാണ്. റോഡിലെ മെറ്റൽ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടതും യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.
കുഴിയിൽ വീണും ഇളകി കിടക്കുന്ന മെറ്റലിൽ കയറിയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു നിത്യസംഭവമാണ്. പ്രദേശത്തെ സ്കൂൾ കുട്ടികൾ അടക്കം ഒട്ടനവധി ആളുകളാണു റോഡിനെ നിത്യവും ആശ്രയിക്കുന്നത്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്തു വകുപ്പ് മന്ത്രിക്കു നിവേദനം സമർപ്പിച്ചതായും അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ സമര പരിപാടിക്കു നേതൃത്വം കൊടുക്കാനുമാണ് നാട്ടുകാർ പറയുന്നത്


*കെ റ്റി യു സി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി*

0

*കെ റ്റി യു സി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി*


പാലാ:കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ  ആസ്തി വിൽപ്പനക്ക് എതിരെയും  മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക ,   എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ  11.30ന് ധർണ്ണ നടത്തി , ധർണ്ണയിൽ കെ റ്റി യു സി ബി യുടെ  ജില്ലാ പ്രസിഡന്റ് ശ്രീ സുനു ഒറ്റാട്ട് അധ്യക്ഷനായി  കെറ്റിയു സി (ബി)സംസ്ഥാന  പ്രസിഡന്റ് ശ്രീ മനോജ്മാഞ്ചേരി ധർണ്ണ ഉദ്ഘാടനംനിർവഹിച്ചു കൊണ്ട് സംസാരിച്ചു ,കേരള കോൺഗ്രസ് (ബി ) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ  മുഖ്യപ്രഭാഷണം നടത്തി
പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ വേണു വേങ്ങയ്ക്കൽ , കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡൻ്റ് വിപിൻ   രാജു ശൂരനാടൻ ,പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീഷ് ,മനോജ് ,ഗണേഷ് സോജൻ ,തുടങിയവർ സംസാരിച്ചു

കൺസഷൻ നേടാൻ യൂണിഫോമല്ല മാനദണ്ഡം; നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രമെന്ന് ബസ് ഉടമകൾ

0

കൺസഷൻ നേടാൻ യൂണിഫോമല്ല മാനദണ്ഡം; നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂ വെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ ലഭിക്കാൻ  സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിച്ചിരിക്കുന്ന  സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനമേറ്റിരുന്നു . യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു .