fbpx
19.7 C
New York
Friday, September 20, 2024

Buy now

spot_imgspot_img

വീണ്ടും കെഎസ്‌ഇബിയുടെ ഇരുട്ടടി; വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയെന്ന് വൈദ്യുതി മന്ത്രി_

0

വീണ്ടും കെഎസ്‌ഇബിയുടെ ഇരുട്ടടി; വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയെന്ന് വൈദ്യുതി മന്ത്രി_


*സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി. പകല്‍ സമയത്തെ നിരക്ക് കുറച്ച്‌ രാത്രി പീക്ക് സമയത്തെ നിരക്ക് വർദ്ധിപ്പിക്കാനാണ് ചർച്ചകള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകള്‍ പോലും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി പറഞ്ഞു.*

*സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളും സ്മാർട്ട് മീറ്ററിലേക്ക് മാറിയതിനാല്‍ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാക്കാനാവും. രാത്രിയില്‍ വൈദ്യുതി ഉപയോഗം കൂടിയതാണ് നിരക്ക് വർദ്ധനയ്‌ക്ക് പ്രേരിപ്പിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്‌ക്കുന്നതിന് വേണ്ടിയാണ് നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.*

*സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമം കെഎസ്‌ഇബി തുടങ്ങിയെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. 7000 കോടി ചെലവില്‍ 220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിക്കാനാണ് നീക്കം. ഇതിലൂടെ 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ആണവനിലയം സ്ഥാപിക്കാനായി കെഎസ്‌ഇബിയുടെ പരിഗണനയിലുള്ള സ്ഥലങ്ങളെന്നാണ് സൂചന.*

രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ പറഞ്ഞതും പ്രവർത്തിച്ചതും നാടകമായി തോന്നുന്നു’: എം വിജിൻ എംഎൽഎ*

0

*രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ പറഞ്ഞതും പ്രവർത്തിച്ചതും നാടകമായി തോന്നുന്നു’: എം വിജിൻ എംഎൽഎ*


➖➖➖➖➖➖➖➖➖
ഷിരൂർ: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ  പറഞ്ഞു.
റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും രക്ഷാപ്രവർത്തന സംഘം കരയിൽ തുടരുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. കർണാടക സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും എം. വിജിൻ മീഡിയവണിനോട് പറഞ്ഞു. ‘ തിരച്ചിൽ പൂർണമായും ഉപേക്ഷിക്കുക എന്ന തീരുമാനം കർണാടക നടപ്പിലാക്കായിരിക്കുന്നു. നദിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും കരയിൽ ആളുണ്ടാവും എന്നു പറഞ്ഞു. അത് കാണുന്നില്ലെന്നും ആർമിയും നേവിയും എല്ലാം മടങ്ങിയിരിക്കുന്നെന്നും വിജിൻ പ്രതികരിച്ചു. ഇത് പ്രതിഷേധാർഹമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. ചെമ്ബുകടവ് പാലത്തില്‍ വെള്ളം കയറി.*

0

*മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. ചെമ്ബുകടവ് പാലത്തില്‍ വെള്ളം കയറി.*



*കൊച്ചി:* സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. ചെമ്ബുകടവ് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

മഴയക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപകനഷ്ടം ഉണ്ടായി.

കോടഞ്ചേരി, ചെമ്ബുകടവ്, താമരശേരി, കൊടിയത്തൂർ എന്നിവടങ്ങളില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വയനാട് ജില്ലയിലെ മാനന്തവാടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പലയിടത്തും പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.

കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക്; തിരച്ചിലിന് തൃശൂരിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കും*

0

*കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക്; തിരച്ചിലിന് തൃശൂരിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കും*

_ഉത്തര കന്നട ജില്ലാ കലക്ടർ തൃശൂർ കലക്ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി._

➖➖➖➖➖➖➖➖➖
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിന് തൃശൂരിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ഇതിനായി തൃശൂരിൽ നിന്ന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു. രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാറും മെഷീൻ ഓപ്പറേറ്ററുമാണ് സംഘത്തിലുള്ളത്. ഉത്തര കന്നട ജില്ലാ കലക്ടർ തൃശൂർ ജില്ലാ കലക്ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘം ഇന്ന് രാത്രിയോടുകൂടി ഷിരൂരിലെത്തും.

അർജുനായുള്ള രക്ഷാദൗത്യം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ജൂലൈ 16 നാണ് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് നദിയിലിറങ്ങിയുള്ള തിരച്ചിൽ നിർത്താൻ കാരണമായി കർണാടക സർക്കാർ പറയുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിനെതിരെ കേരള സർക്കാരും അർജുന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

വ്യാജ പോക്സോ കേസിൽ 160ദിവസം വിയൂർ ജയിലിൽ കിടന്ന ജീമോൻ കല്ലുപുരക്കലിനെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി തികച്ചും നിരപരാധി ആണെന്ന് കണ്ടെത്തി വെറുതെ വിട്ടു

0

വ്യാജ പോക്സോ കേസിൽ 160ദിവസം വിയൂർ ജയിലിൽ കിടന്ന ജീമോൻ കല്ലുപുരക്കലിനെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി തികച്ചും നിരപരാധി ആണെന്ന് കണ്ടെത്തി വെറുതെ വിട്ടു


പൊതു രംഗത്ത് ഉണ്ടായ ശത്രുക്കൾ ആയ രാഗം രാധാകൃഷ്ണൻ,പ്രവാസി ആയ മണിയൻ, ഓട്ടോക്കാരനായ അൽ അമീൻ എന്നിവരുടെ നേതൃത്തിൽ നടന്ന ക്രിമിനൽ ഗൂഢാലോചന ആണ് ജീമോനെ കണ്ണ് കാണാത്ത 17വയസ്സുള്ള പെൺകുട്ടിയെ ഹോട്ടൽ റൂമിൽ കൊണ്ട് Anur അതിക്രൂരമായി ബലാത്സംഗം ചെയിതു എന്ന് വ്യാജ പോക്സോ കേസ് കൊടുപ്പിച്ചു ജയിലിൽ അടച്ചത്.ജാമ്യത്തിൽ ഇറങ്ങിയ ജീമോൻ കല്ലുപുരക്കൽ കോടതിയിൽ തന്റെ സത്യം തെളിയിക്കുകയും കുറ്റപത്രം പോലും വായിക്കാതെ പെരുമ്പാവൂർ ജഡ്ജി ദിനേശൻ പിള്ള ജീമോനെ നിരപരാധികം വിട്ടയക്കുകയും ചെയിതു ജീമോൻ കല്ലുപുരക്കലിനെ കള്ള കേസിൽ കുടുക്കിയവർക്ക് എതിരെ ജീമോൻ ഡിജിപി ഉൾപ്പെടെ ഉള്ള അധികാരിക്കും അഭ്യന്തര വകുപ്പ് സെക്രട്ടറിക്കും പരാതി കൊടുക്കുകയും ഹൈ കോർട്ടിൽ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ജീമോൻ കല്ലുപുരക്കലിന് വേണ്ടി സുപ്രീം കോടതി adv :ശ്രീജിത്ത്‌, ഹൈകോടതി പ്രാക്റ്റിസ് ചെയ്യുന്നadv :റോമൻ, adv :ബിൻസി എന്നിവർ ആണ് കോടതിയിൽ ഹാജർ ആയി വാദം നടത്തിയത്

*ധീരസ്മരണ പുതുക്കി കാർഗിൽ വിജയ് ദിവസ് രജതജൂബിലി ആചരിച്ചു

0

*

അടൂർ.കാർഗിൽ വിജയത്തിന്റെ രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷപചക്രം സമർപ്പിക്കൽ, പുഷ്‌പാർച്ചന, ദീപം തെളിയിക്കൽ എന്നിവ നടത്തി.റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥൻ *ശ്രീ അഭിലാഷ് കുറുപ്പ്* ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.ബ്രദേഴ്‌സ് ഫുട്‌ബോൾ അക്കാദമി ഡയറക്‌ടർ *ശ്രീ ബിജു വി* അധ്യക്ഷത വഹിച്ചു.

0

അടൂർ : നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി കൊടുമൺ  പ്ലാൻ്റേഷൻ മേഖലയിലുള്ള  സർക്കാർ റവന്യു ഭൂമിയിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട്  പ്രവാസി മലയാളി സംഗമം നടത്തി.  ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ കൂട്ടായ്മയ്ക്കും ഒപ്പുശേഖരണത്തിലും  പ്രവാസി മലയാളികൾ  പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിലെ ഒപ്പു  ശേഖരണം വിജയിപ്പിക്കുവാനും  സംസ്ഥാന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും  ബന്ധപ്പെടുവാനും യോഗം തീരുമാനിച്ചു.  ആക്ഷൻ കൗൺസിൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
പ്രവാസി മലയാളി സംഘടനകളെ  പ്രതിനിധീകരിച്ച് രാജു കല്ലുംപുറം, ബെറ്റ് സൻ ( ബഹറിൻ ) റെജി ഇടുക്കള, തോമസ് ഡാനിയൽ ( മസ്കറ്റ്), സോഹൻ ജോർജ്,  മനോജ് ചന്ദനപ്പള്ളി( ദുബായ് ) അലി തേക്കു തോട്, വിലാസ് കുറുപ്പ് ( സൗദി അറേബ്യ ), അജി കുഴിവിള, പോൾ വർഗീസ് ( ഷാർജ),  സജി മോളെത്ത്,രഞ്ജൻ പി വർഗീസ് ( അബുദാബി),  സൈമൺ ചെറിയ, തരകൻ  ( യുകെ ) ആർ പത്മകുമാർ, ശ്രീജിത്ത് ഭാനുദേവ്,  ജോൺസൺ കുളത്തിങ്കരോട്, ലിസൻ ജോർജ്, ബിനോയ് യോഹന്നാൻ, വിനോദ് വാസു ക്കുറുപ്പ്, തുളസിധരൻ, രാജൻ സുലൈമാൻ  എന്നിവർ പ്രസംഗിച്ചു.

ഏനാത്ത്. കടമ്പനാട് ഏഴംകുളംമിനി ഹൈവേയിൽ മണ്ണടി മുസ്ലിം പള്ളിക്ക് സമീപം അപകടവളവ്

0

ഏനാത്ത്. കടമ്പനാട് ഏഴംകുളംമിനി ഹൈവേയിൽ മണ്ണടി മുസ്ലിം പള്ളിക്ക് കിഴക്ക് വലിയ വിളജഷേനിൽ കൊടുംവളവും തിരിവും കയറ്റവും കാരണം നിരവധി അപകട മരണങ്ങൾ സംഭവിച്ചിട്ടും പി.ഡബ്യൂ. റോഡ് ഡിവിഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ യാതൊരു മുന്നറിയിപ്പു ബോഡുകളും ഇല്ലാത്തത് വൻ അപകടം പതിയിരിക്കുന്നു അമിത ഭാരം കയറ്റിയ ടിപ്പറും ഈ ഇടുങ്ങിയ വളവിൽ അപകടം സംഭവിക്കുന്ന രീതിയാണ് യാത്ര എത്രയും വേഗം ഈ പാതയിലെ അപകട കാരണം കണ്ടത്തി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ പരിശോധന; ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായി 24 കിലോ കഞ്ചാവ്..

0

മലപ്പുറം: ട്രെയിനിൽ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തിരൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്.

ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഒരു ട്രോളി ബാഗിലും ഒരു ട്രാവൽ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആകെ 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ബാഗുകൾ ആരാണ് ട്രെയിനിൽ കൊണ്ടു വന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. നേരത്തെയും തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കടത്തുന്നവ‍ർ പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിലാവുമെന്ന് വരുമ്പോൾ ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ മാസമാണ് പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആണ് റെയിൽവെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം പിടിച്ചെടുത്തത്. ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമാണ് അന്ന് ആളില്ലാത്ത രണ്ട് ബാഗുകൾ കണ്ടെത്തിയത്.

പന്തളം തെക്കേക്കര യുഡിഎഫിന്റെയും  യൂത്ത് കോൺഗ്രസിന്റെയും  പ്രതിഷേധം


പന്തളം തെക്കേക്കര- അറ്റകുറ്റപണിക്ക് ഒന്നരക്കോടി ഫൗണ്ട് അനുവദിച്ചിട്ടും ആനന്ദപള്ളി തുമ്പമൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ  പ്രതിഷേധിച്ചുകൊണ്ട്  പ്രകടനവും ആനന്ദപ്പള്ളി കോടംവിള പടിയിൽ  വിത്തു വിതച്ചും  പ്രതിഷേധിച്ചു  വിത്ത് വിതച്ചും  പ്രതിഷേധിച്ചു
ഉദ്ഘാടനം  ഡിസിസി വൈസ് പ്രസിഡണ്ട്  എംജി കണ്ണൻ നിർവഹിച്ചു  നിരവധി ആളുകൾ അപകടങ്ങളിൽപ്പെടുന്നത് തുടർകഥയാകുന്നു യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് പണി ആരംഭിച്ചു സഞ്ചാരയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎയോടും  സർക്കാരിനോടും  യോഗം ആവശ്യപ്പെട്ടു ഡിസിസി മെമ്പർ ng പ്രസാദ് അധ്യക്ഷത വഹിച്ചു മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ  ബ്ലോക്ക് ഭാരവാഹികളായ ജയദേവി, സി കെ  രവീന്ദ്രൻ നായർ, രഘു പെരുംപുളിക്കൽ, അജി മുരുപ്പേൽ,  ജ്യോതിഷ് പെരുമ്പളിക്കൽ, യൂത്ത് കോൺഗ്രസ്  മണ്ഡലം പ്രസിഡന്റ് റ്റിജോ സാമുവേൽ,  മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വിനിത കുര്യൻ, അജയകുമാർ s, കാരൂർ നായർ, ശ്രീകുമാർ പറന്തൽ, ജോയി തോമസ്, സി എ ഭാസ്കരൻ, അനിയൻ കുഞ്ഞ്, ബിനു  യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിഖിൽ ഫ്രാൻസിസ്,  ജയ്സൺ പോത്രട്, അരവിന്ദ് ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു

0