fbpx
22 C
New York
Friday, September 20, 2024

Buy now

spot_imgspot_img

കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗമാണ്

0

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 5 വട്ടം വന്ന് പോയ ഇന്ത്യൻ പ്രധാനമന്ത്രി പിന്നീട് തൃശൂരിൽ ഒരു കല്യാണവും കൂടി പിന്നീട് മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ ക്യാമ്പിനറ്റ് പദവിയും ഇവിടുന്ന് ജയിച്ചവർക്ക് നൽകിയില്ല കേന്ദ്ര ബഡ്ജറ്റിലും കേരളത്തേ മറന്ന പ്രധാനമന്ത്രി കേരളത്തിൽ വയനാട്ടു ണ്ടായ ദുരന്തം പാർലമെൻ്റിൽ അടിയന്തിര പ്രമേയം പോലും അവതരിപ്പിക്കാൻ അവസരം നിഷേദിച്ചു പ്രതിപക്ഷകക്ഷികളുടെ ഒരേ സ്വരത്തിലുള്ള പ്രധിക്ഷേധത്തിലാണ് അധോസഭയിൽ ഈ വിഷയം ചർച്ച ചെയ്തത് കേവലം വേട്ടു ബാങ്കിനായ് മാത്രം എത്തുന്ന പ്രധാനമന്ത്രീ നിങ്ങൾ പുറ്റിങ്ങൽക്ഷേത്രത്തിലെയും തൃശൂരിലെ വിവാഹത്തിനും മാത്രം വന്നാൽ പോര കേരളാ ജനത ഇന്ത്യൻ യൂണിയൻ്റെ ഭാഗമാണന്ന് മനസിലാക്കുക. രാജ്യത്തെ ബീഹാറിനും, ആന്ത്രക്കും ബഡ്ജറ്റ് വിഹിതം നൽകിയപ്പോഴും കേരളത്തേ മറന്നു. ഇന്ത്യയുടെ ആഭ്യന്തിര മന്ത്രിഅമതിഷാ മഴ മുന്നറിയിപ്പ് നൽകിയതായി പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെയും ദുരിതബാധിതരും നിരാലമ്പരുമായ കേരളാ ജനത്തിനെ വഞ്ചിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധിയെ ഇകഴ്ത്തി കാട്ടാൻ ഈ ദുരന്തത്തെ എം.പിതേജസി സൂര്യയെ അമിത്ഷാ ഉപയോഗിച്ചതായി തൃണമൂൽ നേതാവ് സൗഗത റോയി ആരോപിക്കുകയും പ്രസംഗം തുടങ്ങി ഇത് തിരും മുൻപേ പ്രതിപക്ഷത്തിൻ്റെ എതിർപ്പിൽ സ്പീക്കർക്ക് തേജസി സൂര്യയുടെ മൈക്ക് ഓഫ് ചെയ്യേണ്ടതും വന്നു. ദുരന്തമുഖത്ത് നിങ്ങൾ രാഷ്ട്രീയം കാണരുത്.
മുഹമ്മദ് ഖൈസ്
അടൂർ

മലയാളി ഡാ..‘ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്’ അത്ഭുതപ്പെട്ട് ജർമൻ സ്വദേശിനി….

0

കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തവും മലയാളികൾ ഒത്തൊരുമയോടെ നടത്തുന്ന രക്ഷാപ്രവർത്തനവുമാണ് വേദനകൾക്കിടയിലും ചർച്ച. തകർന്നുപോയ മനുഷ്യരെ ചേർത്തുപിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മലയാളികളുടെ  ദുരിതാശ്വാസ സഹായങ്ങൾ വയനാട്ടിലേക്ക് ഒഴുകുകയാണ്. മഴയും കോടയും വകവെക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ആയിരങ്ങളാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമുള്ളത്.

ദുരന്തത്തിലകപ്പെട്ട ചെറിയകുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ എന്റെ വൈഫ് റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ സന്ദേശം കഴിഞ്ഞ ദിവസം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആ പോസ്റ്റ്  ജർമൻഭാഷയിലേക്ക് വിവർത്തനം ചെയ്ത് ജർമനിയിലെ കൂട്ടുകാർക്ക് കാണിച്ചുകൊടുത്തപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസ്നീയവുമായ വാർത്തയായെന്ന് സ്പോർ്ടസ് ജേർണലിസ്റ്റും ജർമനിയിൽ കായിക പരിശീലകനുമായ ഡോ.മുഹമ്മദ് അഷ്റഫ്.  ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്… എന്നായിരുന്നു എന്റെ അയൽക്കാരൻ കോൺറാഡിന്റെ ഭാര്യ മറിയ ചോദിച്ചതെന്നും മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജൽ ജീവൻ മിഷൻ പദ്ധതി കുഴികൾ പൊതുജനത്തിന് ബുദ്ധിമുട്ട് ശൃഷ്ടിക്കുന്നു.

0

ഏനാത്ത് മണ്ണടി.ഏഴംകുളം കടമ്പനാട് മിനി ഹൈവേയിൽ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ജലവിതരണത്തിന് പൈപ്പ് കുഴി എടുത്ത് മണ്ണ് മാത്രമിട്ട് കുഴി നികത്തിയത് കാരണം വ്യാപകമായി റോഡിന് വശങ്ങളിൽ ചെളി നിറഞ്ഞ് വ്യാപാരികളെയും മണ്ണിടി മുസ്ലിം ജമാഅത്ത് മസ്ജിദിൽ പ്രാർത്ഥനക്ക് വരുന്നവർക്കും ബുദ്ധിമുട്ടാക്കുന്നു. ഈ കുഴികൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കേണ്ടതാണ് ഇത് വൈകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. അധികാരികൾ എത്രയും വേഗം സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കാർഗിൽ ദിവസ് ആഘോഷിച്ചു.

0



അടൂർ. കടമ്പനാട്, കേരള സ്റ്റേറ്റ് എക്സ്സർവീസ്സസ് ലീഗ് കടമ്പനാട് യൂണിറ്റ് കാർഗിൽ യുദ്ധവിജയത്തിന്റെ 25-)o വാർഷികം വിപുലമായി ആഘോഷിച്ചു. 8 am നു ദേശീയ പതാക ഉയർത്തി.  ധീര മൃത്യു വരിച്ച  ധീര സേനാനികൾക്ക് പ്രണാമം അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ പുഷ്പചക്രo സമർപ്പിച്ചു. വിമുക്തഭടൻമാരും കുടുംബങ്ങങ്ങളും, സൈനിക കുടുംബാങ്ങളും പുഷ്പാർച്ഛനയും നടത്തി. തുടർന്ന് ടൗൺ ചുറ്റി കാർഗിൽ യുദ്ധ വിജയ ദിന റാലിയും 41-)o മത് KSESL കടമ്പനാട് യൂണിറ്റ് വാർഷികം യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ മുരളീധരൻപിള്ള, ശാന്തിസ്ഥാന്റെ ആദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശ്രീ. T പദ്മകുമാർ നിർവഹിച്ചു. ശ്രീ. S പദ്മകുമാർ,K വർഗീസ്, ചന്ദ്രൻ കുട്ടി കുറുപ്പ്, പ്രസന്നൻ T,  കുഞ്ഞുമോൻ D, മോഹൻദാസ് R , ലിസ്സി, ലിജി എന്നിവർ ആശംസകൾ അറിയിച്ചു.

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, ഭാര്യ റെഡിയാണ്’; ഹൃദ്യം ഈ സന്ദേശം.

0

‘കുഞ്ഞുങ്ങള്‍ക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, ഭാര്യ റെഡിയാണ്’; ഹൃദ്യം ഈ സന്ദേശം.

ഉറ്റവരെ നഷ്ടപ്പെട്ടവരും ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ മണ്ണിൽ അലിഞ്ഞു ചേർന്നവരുമെല്ലാം ഇനി എന്ത് എന്നാ.ണ് വയനാട്ടിൽ ഉറ്റുനോക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്ത മുഖത്ത്നിന്ന് അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെടുക്കാനാണു ശ്രമം.

രക്ഷാദൗത്യം ദുഷ്കരമാണെങ്കിലും സാധ്യമായ വഴികളിലൂടെയെല്ലാം പ്രതീക്ഷയോടെ നീങ്ങുകയാണു രക്ഷാസംഘം. ഇതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.


‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’..

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്സ് ആപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും  പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ ഈ മാതൃകയ്ക്ക് കയ്യടിക്കുകയാണ് സൈബറിടം .

0

കരൾപിളർത്തും കാഴ്ചയായി ചാലിയാർ: ഒഴുകിയെത്തിയ 11 മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു..

0

നിലമ്പൂർ (മലപ്പുറം): ഛിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ, ചലനമറ്റ കുഞ്ഞുടലുകൾ, കൈകാലുകൾ… വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.

രാവിലെ 7.30ന് കുനിപ്പാലയിൽനിന്ന് മൂന്നു വയസ്സ് പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. 10.45 വരെയുള്ള കണക്കുപ്രകാരം പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽനിന്ന് ചാലിയാറിന്റെ തീരത്തുനിന്ന് 11 മൃതദേഹങ്ങൾ കിട്ടി. ഏഴ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാലു മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.

പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ വിവിധ കടവുകളിൽ തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ: 11 വീടുകൾ തകർന്നു, ഒരാളെ കാണാതായി….

0

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. 11 വീടുകൾ പൂർണമായി തകർന്നു. ശബ്ദം കേട്ട് വീടുകളിൽ ഉള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്.

മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്ന് തവണ ഉരുൾപൊട്ടിയത്. നാൽപതോളം വീട്ടുകാർ ഒറ്റപ്പെട്ടു. രണ്ട് പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ്…

തൃശ്ശൂരിൽ കനത്ത മഴ… നിരവധി വീടുകളിൽ വെള്ളം കയറി…

0

വടക്കാഞ്ചേരി കുന്നംകുളം റോഡിൽ വെള്ളക്കെട്ട്… ഉത്രാളികാവ് ക്ഷേത്രത്തിൽ വെള്ളം കയറി…

തൃശ്ശൂരിൽ ഇന്നലെ വൈകിട്ട് മുതൽ അതി ശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി.. പല സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമാണ്.. ജില്ലയിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി

വയനാട്ടിൽകനത്ത മഴ, ഉരുളപൊട്ടൽ.. നിരവധി പേർ മണ്ണിനടിയിൽ.. 3 ഉരുൾ പൊട്ടിയതായി സംശയം..

0

*വയനാട്ടിൽ വൻ ദുരന്തം, ചൂരൽമലക്കടുത്തു രണ്ടു പ്രദേശങ്ങളിൽ ഉരുൾ പൊട്ടി 20 മൃതദേഹങ്ങൾ കണ്ടെടുത്തു, 100 കണക്കിന് പേരെ കാണാനില്ല… ഒരു പ്രദേശം മുഴുവൻ നദി ഗതിമാറി ഒഴുകി യതോടെ ഒലിച്ചുപോയി, വിനോദ സഞ്ചരികളെ അടക്കം കാണാതായതായി സൂചന, ചൂരൽ മല പാലം ഒലിച്ചു പോയി, രണ്ടു മേഖലകളിലായി 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു, ദുരന്തവ്യാപ്തി അറിയാൻ ഇനിയും കാത്തിരിക്കണം, മേഖലയിൽ കനത്ത മഴ തുടരുന്നു…