മുണ്ടക്കയം നന്തിലത്ത് ജി-മാർട്ടിന് വാങ്ങിയ 43,500 രൂപയുടെ ടിവി കേടായി; കേടായ ടിവി മാറ്റിനൽകാതെ ഉപഭോക്താവിനെ വലച്ച സംഭവത്തിൽ സാംസങ്ന് കനത്ത തിരിച്ചടി! കേടായ ടിവിക്ക് പകരം 66,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്കോട്ടയം: കേടായ ടിവി മാറ്റിനൽകാതെ ഉപഭോക്താവിനെ വലച്ച സംഭവത്തിൽ സാംസങ്ങിനും പ്രമുഖ ഇലക്ട്രോണിക്സ് വിതരണക്കാരായ നന്തിലത്ത് ജി-മാർട്ടിനും സാംസങ് കമ്പനിക്കുമെതിരെ കോട്ടയം ഉപഭോക്ത തർക്ക പരിഹാര കോടതിയുടെ കടുത്ത ഉത്തരവ്. കാഞ്ഞിരപ്പള്ളി സ്വദേശി സാബു കമ്മോടത്തിന് ടിവിയുടെ തുകയും നഷ്ടപരിഹാരവുമടക്കം 66,500 രൂപ നൽകാനാണ് വിധി.കാഞ്ഞിരപ്പള്ളി സ്വദേശിയായ സാബു കമ്മോടത്ത് നന്തിലത്ത് ജി-മാർട്ടിൽ നിന്നാണ് 43,500 രൂപ നൽകി സാംസങ് ടിവി വാങ്ങിയത്. എന്നാൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ ടിവിക്ക് സാങ്കേതിക തകരാറുകൾ നേരിട്ടു. വാറന്റി കാലാവധിയിൽ തന്നെ തകരാർ അറിയിച്ചിട്ടും ടിവി മാറ്റി നൽകാനോ തുക തിരികെ നൽകാനോ നന്തിലത്ത് ജി-മാർട്ടോ സാംസങ് കമ്പനിയോ തയ്യാറായില്ല.തുടർന്ന് ഉപഭോക്താവ് കോട്ടയം ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഉപഭോക്താവിനെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കണ്ടെത്തിയ കോടതി, തുക മുഴുവൻ പലിശയോടെ നൽകാനും കമ്പനിക്കും വിതരണക്കാർക്കുമെതിരെ ശക്തമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

