fbpx
24.4 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

ശൈശവ വിവാഹത്തിനെ പ്രതിരോധിക്കാന്‍ സ്‌റ്റൈപെന്‍ഡ് പദ്ധതി : ഒരോ വിദ്യാര്‍ത്ഥിനിക്കും നല്‍കുന്നത് 2500 രൂപ വരെയാണ്

ഗുവാഹത്തി: ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ സ്‌റ്റൈപെന്‍സ് പദ്ധതി മുന്നോട്ട് വെച്ച്‌ അസം സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ പ്ലസ് ണ്‍മുതല്‍ പി ജി വരെ പെണ്‍കുട്ടികള്‍ക്കാണ് പ്രതിമാസം ധനസഹായം പ്രഖ്യാപിച്ചത്. പദ്ധതിക്ക് ‘ മുഖ്യമന്ത്രി നിജുത് മൊയന്’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഒരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 5000 ത്തോളം പേരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം അസമില്‍ അറസ്റ്റ് ചെയ്‌തെന്നു കണക്കുകള്‍. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ട് ലക്ഷം പെണ്‍കുട്ടികളെ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 1500 കോടി രൂപയാണ് പദ്ധതിക്കായി അഞ്ച് വര്‍ഷത്തേക്ക് കണക്കാക്കുന്ന ചിലവ്. ഏതാണ്ട് 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഗുണം ലഭിക്കും.

പി.ജി ക്ലാസുകള്‍ക്ക് മുമ്ബ് വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്ബത്തിക സഹായം ലഭിക്കില്ല. പിജി ക്ലാസുകളില്‍ വിവാഹിതര്‍ക്കും സ്‌റ്റൈപെന്‍ഡിന് അര്‍ഹതയുണ്ടാവും. പെണ്‍കുട്ടികളുടെ വിവാഹം വൈകിപ്പിക്കാനും അതുവഴി അവരെ സാമ്ബത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കാനും, തനിക്കും കുടുംബത്തിനും വേണ്ടി സമ്ബാദിക്കാന്‍ അവരെ പ്രാപ്തമാക്കുകയും മാത്രമാണ് പദ്ധതിയുടെ ഒരേയൊരു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles