തിരുവനന്തപുരം: ബസിലെ ചില്ലിനുള്ളില്‍ കുനുകുനെ എഴുതിയ സ്ഥലനാമങ്ങള്‍ വായിച്ചെടുക്കാൻ ചിലപ്പോള്‍ ബുദ്ധിമുട്ടാറില്ലേ?
മിക്കപ്പോഴും ബോർഡ് വായിച്ചു കഴിയുമ്ബോഴേക്കും ബസ് സ്‍റ്റോപ്പ് വിട്ടുപോയ അനുഭവവും ചിലർക്കുണ്ടാകാം. ഇനി അതെല്ലാം മറന്നേക്കാം. ഭാഷാ തടസ്സങ്ങളും വായിക്കാനുള്ള പ്രയാസവും ഒഴിവാക്കാൻ സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോർഡുകള്‍ തയ്യാറാക്കുകയാണ് കെ.എസ്.ആർ.ടി.സി.
വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റ്കള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസ്സിലാക്കുവാനും കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷൻ ബോർഡുകളില്‍ സ്ഥലനാമ നമ്ബർ ഉള്‍പ്പെടുത്തുക.
1 മുതല്‍ 14 വരെ നമ്ബർ ജില്ലകള്‍ക്ക്
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്ബറിംഗ് സംവിധാനവും , റെയില്‍വേ സ്‌റ്റേഷൻ,എയർപോർട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്‌റ്റേഷൻ,വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്ബറുകളും നല്‍കും.
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നല്‍കും [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും] ഡെസ്റ്റിനേഷൻ നമ്ബർ ഒന്നു മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്‌ആർടിസി ഡിപ്പോകള്‍ക്ക് നല്‍കുന്നു.
തിരുവനന്തപുരം TV – 1 കൊല്ലം – KM – 2 പത്തനംതിട്ട – PT – 3 ആലപ്പുഴ – AL – 4